‘വഴിപാട് പണം സ്വന്തം പോക്കറ്റിലാക്കുന്നു; ഭക്തരോട് മോശമായി പെരുമാറുന്നവരുമുണ്ട്’
തിരുവനന്തപുരം ∙ ക്ഷേത്രങ്ങളിലെ വഴിപാടു പണം സ്വന്തം പോക്കറ്റിലിടുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും ഭക്തരോടു മോശമായി പെരുമാറുന്ന ക്ഷേത്ര ജീവനക്കാരുടെ എണ്ണവും കൂടിവരുന്നതായി തിരുവിതാംകൂർ | N Vasu | Devaswom Board | Corruption | sabarimala season | Manorama Online

തിരുവനന്തപുരം ∙ ക്ഷേത്രങ്ങളിലെ വഴിപാടു പണം സ്വന്തം പോക്കറ്റിലിടുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും ഭക്തരോടു മോശമായി പെരുമാറുന്ന ക്ഷേത്ര ജീവനക്കാരുടെ എണ്ണവും കൂടിവരുന്നതായി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസു. ഇന്നു പദവിയിൽനിന്നു വിട പറയാനിരിക്കെയാണ് വാസുവിന്‍റെ പ്രതികരണം. മൂന്നു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് വാസു പടിയിറങ്ങുന്നത്.
വഴിപാടു പണം സ്വന്തം പോക്കറ്റിലിട്ടതിനും ഭക്തരോടു മോശമായി പെരുമാറിയതിനും നടപടി നേരിടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിച്ചതോടെയാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയവും കോവിഡും തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ച ബോര്‍ഡിന് ഇത്തവണത്തെ ശബരിമല സീസണ്‍ അതിനിര്‍ണായകമാണെന്നും വാസു കൂട്ടിച്ചേർത്തു.
English Summary: N Vasu on corruption in Devaswom Board