‘സന്നിധാനത്ത് മൊബൈൽ നിരോധനം, ചെറുവാഹനങ്ങള്‍ക്ക് പമ്പയിൽ പാർക്കിങ്; പ്രതിദിനം 18 മണിക്കൂർ ദർശനം’
തിരുവനന്തപുരം∙ ശബരിമലയില്‍ വെര്‍ച്വല്‍ ബുക്കിങ് നടത്തുന്ന ഭക്തര്‍ക്ക് ഏതെങ്കിലും കാരണവശാല്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിൽ ബുക്കിങ് റദ്ദാക്കി മറ്റു ഭക്തര്‍ക്ക് അവസരം ഒരുക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ശബരിമല മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് സന്നിധാനത്തുനിന്ന് മനോരമ ഓണ്‍ലൈനിനോടു സംസാരിക്കുകയായിരുന്നു പ്രശാന്ത്.

വെര്‍ച്വല്‍ ബുക്കിങ് വഴി 70,000 പേര്‍ക്കും സ്പോട് ബുക്കിങ്ങിലൂടെ 10,000 പേര്‍ക്കുമാണ് ഇക്കുറി പ്രതിദിനം ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. തല്ക്കാലം ഇതില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുമ്പോള്‍ ഒരു മെസേജ് ലഭിക്കും. ഏതെങ്കിലും കാരണവശാല്‍ വരാന്‍ കഴിയില്ലെങ്കില്‍ കാന്‍സല്‍ ചെയ്യണം. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കുകയുള്ളു. പലരും അങ്ങനെ ചെയ്യുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കു നോക്കുമ്പോള്‍ ബുക്ക് ചെയ്യുന്നതില്‍ ഏഴായിരത്തിലധികം പേര് ശരാശരി വരാറില്ല. അത്തരക്കാര്‍ മുന്‍കൂട്ടി കാന്‍സല്‍ ചെയ്താല്‍ ബാക്കിയുള്ളവര്‍ക്ക് ബുക്ക് ചെയ്യാന്‍ കഴിയും. ഭക്തര്‍ക്ക് അരവണ പ്രസാദം ആവശ്യത്തിന് നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 40 ലക്ഷത്തോളം അരവണടിന്നുകളുടെ കരുതല്‍ ശേഖരം ആദ്യം തന്നെ തയാറാക്കിയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
∙ 18 മണിക്കൂര്‍ ദര്‍ശന സമയം
ഇത്തവണ തീര്‍ഥാടനകാലത്ത് ആദ്യം മുതല്‍ തന്നെ 18 മണിക്കൂര്‍ ദര്‍ശനത്തിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 16 മണിക്കൂര്‍ ആയിരുന്നു. പുലർച്ചെ 3 മണിക്ക് നട തുറന്നാല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ദര്‍ശനം നടത്താം. പിന്നീട് 3 മുതല്‍ രാത്രി 11 മണി വരെയാണ് നട തുറന്നിരിക്കുക. ചില സമയങ്ങളില്‍ അതിലൂം സമയം നീട്ടി നല്‍കാറുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനു പുറമേ വണ്ടിപ്പെരിയാര്‍, എരുമേലി, പമ്പ എന്നിവിടങ്ങളിലാണ് സ്പോട് ബുക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പമ്പയില്‍ ഏഴു സ്പോട് ബുക്കിങ് കൗണ്ടറുള് ഉണ്ടാകും. ഇതിനായി ആധാര്‍ കാര്‍ഡിന്റെ കോപ്പി നിര്‍ബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ സംഘത്തിലുള്ള ഒരാളുടെ മാത്രം വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് പാസ് നല്‍കിയിരുന്നത്. ഇക്കുറി ഒരോ ആളും ആധാര്‍കാര്‍ഡ് അല്ലെങ്കില്‍ പാസ്പോര്‍ട്ട്, വോട്ടര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി നല്‍കണം.
∙ മൊബൈല്‍ നിരോധനം
അതുപോലെ തന്നെ പതിനെട്ടാം പടിക്കു മുകളില്‍ ഇക്കുറി കര്‍ശനമായ മൊബൈല്‍ ഫോണ്‍ നിരോധനം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പലരും പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ വിഡിയോ ക്യാമറ ഓണ്‍ചെയ്ത് വച്ച് ശ്രീകോവിലും ഭഗവാനെ പൂജിക്കുന്നതും ഒക്കെ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയാണ്. ഇതു പാടില്ലെന്നാണ് തന്ത്രി ഉള്‍പ്പെടെ അറിയിച്ചത്. പതിനെട്ടാം പടി കയറുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കണം. ശക്തമായ നിരീക്ഷണം ഉണ്ടാകും. മാളികപ്പുറത്തു ദര്‍ശനം കഴിഞ്ഞ് ഇറങ്ങിശേഷം മാത്രമേ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയൂ. മുന്‍പും നിരോധനമുണ്ടായിരുന്നു. ഇക്കുറി പക്ഷെ അത് ശക്തമായി നടപ്പാക്കും.
∙ പരിചയസമ്പന്നരായ പൊലീസുകാര്‍
ഭക്തജനങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ കൃത്യമായ ഗൃഹപാഠം നടത്തിയാണ് ഇത്തവണ പൊലീസ് പ്രവര്‍ത്തിക്കുന്നത്. പതിനെട്ടാം പടി വഴി മണിക്കൂറില്‍ കൂടുതല്‍ ആളുകളെ കയറ്റി തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഡ്യൂട്ടി സമയം 20 മിനിറ്റില്‍നിന്ന് 15 മിനിറ്റാക്കി കുറച്ചിട്ടുണ്ട്. സന്നിധാനത്ത് ഉള്‍പ്പെടെ പരമാവധി പരിചയസമ്പന്നരായ പൊലീസുകാരെ മാത്രമേ നിയോഗിക്കാവൂ എന്ന് അവലോകന യോഗങ്ങളില്‍ മുഖ്യമന്ത്രി വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
∙ ചെറുവാഹനങ്ങള്‍ പമ്പയിലേക്ക്
വാഹനപാര്‍ക്കിങ്ങിന്റെ കാര്യത്തിലും ഇക്കുറി ഏറെ കൃത്യതയോടെയുള്ള തയാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. ഭക്തരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും പാര്‍ക്കിങ്ങാണ്. കഴിഞ്ഞ തവണ 17 പാര്‍ക്കിങ് ഗ്രൗണുകളിലായി 7000-8000 വാഹനങ്ങള്‍ മാത്രമാണ് നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. ഇത്തവണ മൂന്നു പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ അധികമായി സജ്ജീകരിച്ച് 2000 വാഹനങ്ങര്‍ കൂടി പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ ക്രമീകരിക്കുന്നതിനായി നൂറിലേറെ വിമുക്തഭടന്മാരെ നിയോഗിക്കും. ഓരോ പാര്‍ക്കിങ് ഗ്രൗണ്ടിലും രണ്ടു പേര് വീതം മൂന്നു ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും. ഓരോ പൊലീസ് ഉദ്യോഗസ്ഥരും ഇവിടെ ഡ്യൂട്ടിയിലുണ്ടാകും. ഇതോടെ കൂടുതല്‍ വാഹനങ്ങള്‍ ക്രമീകരിച്ച് പാര്‍ക്കിങ് സുഗമമാക്കാന്‍ കഴിയും. അതോടെ 10,000 വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ഥന പ്രകാരം മണ്ഡല, മകരവിളക്ക് കാലത്ത് ചെറുവാഹനങ്ങള്‍ പമ്പയിലേക്കു വിടാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. അപ്പോള്‍ രണ്ടായിരത്തിനടുത്ത് ചെറുവാഹനങ്ങള്‍ ചക്കുപാലംII ലും ഹില്‍ടോപ്പിലും പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. ഇവിടെ എല്ലാം ഫാസ്ടാഗ് സൗകര്യം ഏര്‍പ്പെടുത്തും. ഏതെങ്കിലും അടിയന്തരസാഹചര്യമുണ്ടായാല്‍ നേരിടാനായി പ്രധാന ഇടത്താവളമായ എരുമേലിയില്‍ ദേവസ്വത്തിന്റെ അഭ്യര്‍ഥന പ്രകാരം ഹൗസിങ് ബോര്‍ഡ് അവരുടെ ആറര ഏക്കര്‍ സ്ഥലത്തും പാര്‍ക്കിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പാക്കിങ് ചാര്‍ജ് തന്നെയാവും ഇവരും ഈടാക്കുക.
∙ ഭക്തര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ്
ഇതിനൊപ്പം ഒരു രൂപ പോലും ഭക്തരില്‍നിന്ന് ഈടാക്കാതെ മുഴുവന്‍ പ്രീമിയവും ദേവസ്വം ബോര്‍ഡ് അടച്ച് ഇന്‍ഷുറന്‍ഷ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അപകടമരണം ഉണ്ടായാല്‍ അഞ്ചു ലക്ഷം വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. മൃതദേഹം വീട്ടിലെത്തിക്കാനുള്ള ചെലവ് കേരളത്തിനുള്ളില്‍ 30,000 രൂപയും സംസ്ഥാനത്തിന് പുറത്താണെങ്കില്‍ ഒരു ലക്ഷം രൂപ വരെയും ദേവസ്വം ബോര്‍ഡ് വഹിക്കും.