രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: ശൂരനാട് രാജശേഖരന് യുഡിഎഫ് സ്ഥാനാർഥി
തിരുവനന്തപുരം ∙ രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി ഡോ.ശൂരനാട് രാജശേഖരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അറിയിച്ചു...

തിരുവനന്തപുരം ∙ രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി ഡോ.ശൂരനാട് രാജശേഖരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അറിയിച്ചു. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാൻ ജോസ് കെ.മാണിയാണ് ഇടതുമുന്നണി സ്ഥാനാർഥി. ജോസ് കെ.മാണി നാമനിർദേശ പത്രിക സമർപ്പിച്ചു. ഈ മാസം 29നാണ് ഉപതിരഞ്ഞെടുപ്പ്.
കൊല്ലം ശാസ്താംകോട്ട ഡിബി കോളജിൽ കേരള വിദ്യാർഥി യൂണിയൻ പ്രവർത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരൻ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരളത്തിലെ മികച്ച സഹകാരികളിൽ ഒരാളാണ്. പാർലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.
English Summary: Rajya Sabha bypoll: Sooranad Rajasekharan to contest as UDF candidate