ചേലക്കരയിൽ ചേല് ആർക്ക് ? കൂട്ടിയും കിഴിച്ചും മുന്നണികൾ, വിലയിരുത്തലുകൾ ഇങ്ങനെ
തൃശൂർ ∙ കോട്ട കൊത്തളം ഇടിച്ചുനിരത്താൻ യുഡിഎഫും കോട്ട കാക്കാൻ എൽഡിഎഫും തീപാറുന്ന മത്സരം കാഴ്ചവച്ച ചേലക്കര പോരിൽ ജനവിധി അറിയാൻ ഇനി കാത്തിരിക്കേണ്ടത് 8 ദിവസം. 3000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ 28 വർഷത്തിനു ശേഷം മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പാലക്കാട് വാശിയേറിയ പോരാട്ടം നടക്കുമ്പോഴും അത് സിറ്റിങ് സീറ്റാണെന്നും ചേലക്കര പിടിച്ചെടുത്താൽ രാഷ്ട്രീയ വിജയമാകും എന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

തൃശൂർ ∙ കോട്ട കൊത്തളം ഇടിച്ചുനിരത്താൻ യുഡിഎഫും കോട്ട കാക്കാൻ എൽഡിഎഫും തീപാറുന്ന മത്സരം കാഴ്ചവച്ച ചേലക്കര പോരിൽ ജനവിധി അറിയാൻ ഇനി കാത്തിരിക്കേണ്ടത് 8 ദിവസം. 3000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ 28 വർഷത്തിനു ശേഷം മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പാലക്കാട് വാശിയേറിയ പോരാട്ടം നടക്കുമ്പോഴും അത് സിറ്റിങ് സീറ്റാണെന്നും ചേലക്കര പിടിച്ചെടുത്താൽ രാഷ്ട്രീയ വിജയമാകും എന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ബൂത്ത് തലങ്ങളിൽ നിന്നും കണക്കു ശേഖരിച്ച് അന്തിമ വിലയിരുത്തലിലേക്ക് കടന്നില്ലെങ്കിലും 18,000 വോട്ടിന് വിജയിക്കുമെന്നാണ് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. വിജയിക്കുമെന്ന് പുറമെ പറയുന്നുണ്ടെങ്കിലും വോട്ട് വർധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
ഭരണവിരുദ്ധ തരംഗം ഗുണമാകുമെന്ന് യുഡിഎഫ്
∙ വരവൂരിലും വള്ളത്തോൾ നഗറിലും ഒഴികെ ബാക്കി എല്ലാ പഞ്ചായത്തിലും ലീഡ്
∙ രാധാകൃഷ്ണന് ലഭിച്ചിരുന്ന ന്യൂനപക്ഷ യുഡിഎഫ് അനുകൂല വോട്ടുകൾ തിരിച്ചെത്തി
∙ ഇടതിന്റെ പട്ടികജാതി വോട്ടുകൾ ബിജെപിയിലേക്ക് പോയി
∙ രമ്യയെ സ്ഥാനാർഥിയാക്കിയത് അനുകൂലമായി
∙ ഡിഎംകെ സ്ഥാനാർഥിയെ നിർത്തിയത് തങ്ങൾക്കേ ഗുണമാകൂ
∙ രാധാകൃഷ്ണനെ പാർലമെന്റിലേക്ക് അയച്ചതിനു പിന്നിലെ ശക്തമായ അമർഷം
∙ ഭരണവിരുദ്ധ തരംഗം
എൽഡിഎഫിന് 8 പ്രതീക്ഷകൾ, 9 പഞ്ചായത്തുകൾ
∙ 9 പഞ്ചായത്തുകളിലും ലീഡ്
∙ പ്രദീപിന് വ്യക്തിപരമായി വോട്ട് സമാഹരിക്കാനായി
∙ ലോക്സഭാ തിരഞ്ഞെടുപ്പിലേതു പോലെ ഇടത് വിരുദ്ധ തരംഗമില്ല
∙ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി ഏകീകരിച്ചില്ല
∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റ രമ്യയെ സ്ഥാനാർഥിയാക്കിയത് തങ്ങൾക്ക് ഗുണമായി
∙ ബിജെപിയിലേക്കും കോൺഗ്രസിലേക്കും ഇടത് വോട്ടുകൾ ചോർന്നിട്ടില്ല
∙ പാലക്കാട് സരിൻ സ്ഥാനാർഥിയായത് ചേലക്കരയിലും ഗുണം ചെയ്യും
∙ ഡിഎംകെ സ്ഥാനാർഥിയായി മുൻ കോൺഗ്രസ് നേതാവ് സുധീർ മത്സരിക്കുന്നത് അവരുടെ വോട്ടുകളിൽ വിള്ളലുണ്ടാക്കും
വോട്ട് കൂട്ടാൻ ബിജെപി
∙ 40,000 വോട്ടുകൾ നേടുമെന്ന് പ്രതീക്ഷ
∙ പ്രാദേശിക നേതാവിനെ സ്ഥാനാർഥിയാക്കിയത് നിർത്തിയത് ഗുണമായി
∙ ഡിഎംകെ സ്ഥാനാർഥിയെ നിർത്തിയത് മറ്റ് രണ്ട് മുന്നണികളുടെയും വോട്ട് കുറയ്ക്കും
ബിജെപി 30,000 കടക്കില്ലെന്ന് യുഡിഎഫും എൽഡിഎഫും ഒരു പോലെ പറയുന്നു. അൻവറിന്റെ ഗിമ്മിക്കുകൾ ഏശിയില്ലെന്നും ഡിഎംകെ സ്വതന്ത്രൻ എൻ.കെ. സുധീർ 3,000 വോട്ടിൽ ഒതുങ്ങുമെന്നും ഇരു മുന്നണികളും അവകാശപ്പെടുന്നു. ചേലക്കരയിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം ഇന്ന് മുതൽ പാലക്കാട്ടെ പ്രചാരണത്തിൽ സജീവമാകാനാണ് മൂന്നു സ്ഥാനാർഥികളുടെയും തീരുമാനം.