അഭിനന്ദന്‍ വര്ധമാന് വീര്‍ചക്ര ബഹുമതി; സൈനിക പുരസ്കാരങ്ങൾ വിതരണം ചെയ്തു
ന്യൂഡൽഹി∙ ബാലാകോട്ടിൽ പാക്കിസ്ഥാന്റെ യുദ്ധവിമാനം എഫ്–16 വെടിവെച്ചിട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് വീര്‍ചക്ര ബഹുമതി സമ്മാനിച്ചു. വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായരും റിയര്‍ അഡ്മിറല്‍ ഫിലിപ്പോസ് ജി.പൈനുമൂട്ടിലും അതിവിശിഷ്ടസേവ മെഡല്‍ സ്വീകരിച്ചു | Abhinandan Varthaman | Vir Chakra | military awards | Manorama Online

ന്യൂഡൽഹി∙ ബാലാകോട്ടിൽ പാക്കിസ്ഥാന്റെ യുദ്ധവിമാനം എഫ്–16 വെടിവെച്ചിട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് വീര്‍ചക്ര ബഹുമതി സമ്മാനിച്ചു. വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായരും റിയര്‍ അഡ്മിറല്‍ ഫിലിപ്പോസ് ജി.പൈനുമൂട്ടിലും അതിവിശിഷ്ടസേവ മെഡല്‍ സ്വീകരിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും പങ്കെടുത്തു.
ബലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ 2019 ഫെബ്രുവരി 27ന് നിയന്ത്രണരേഖ മറികടന്ന് ആക്രമിക്കാന്‍ എത്തിയ പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചിരുന്നു. അതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്‍റെ യുഎസ് നിര്‍മിത എഫ്–16 വിമാനത്തെ അഭിനന്ദന്‍ വര്‍ധമാന്‍ വെടിവച്ചിട്ടു. പിന്നാലെ പാക് സൈന്യത്തിന്‍റെ പിടിയിലായ അഭിനന്ദനെ ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് വിട്ടയച്ചത്.
കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സാപ്പര്‍ പ്രകാശ് ജാദവിന് കീര്‍ത്തിചക്രയും മേജര്‍ വിഭൂതി ശങ്കര്‍ ദോണ്ഡ്യാലിനും നായിബ് സുബേദാര്‍ സോംബിറിനും മരണാനന്തര ബഹുമതിയായി ശൗര്യചക്രയും നൽകി. ലഫ്റ്റനന്‍റ് ജനറല്‍ ഹര്‍പാല്‍ സിങ്ങും ലഫ്റ്റനന്‍റ് ജനറല്‍ രണ്‍ബീര്‍ സിങ്ങും അടക്കം 13 പേര്‍ക്ക് പരം വിശിഷ്ട സേവാ മെഡല്‍ സമ്മാനിച്ചു. സിആര്‍പിഎഫ് ഡപ്യൂട്ടി കമാന്‍ഡന്‍റ് ഹര്‍ഷ്പാല്‍ സിങ്ങിനും കീര്‍ത്തിചക്ര സമ്മാനിച്ചു.
English Summary: Group Captain Abhinandan Varthaman, Who Shot Down Pak Jet, Receives Vir Chakra