വാതിൽ പടിയിലെ രക്തവും വസ്ത്രത്തിലെ ഉമിനീരും; ആരും കുരുങ്ങും ഡിഎൻഎയിൽ
ഏറെ ശ്രദ്ധയോടെയാണ് ഡിഎൻഎ സാംപിൾ എടുക്കുന്നത്. രക്തം, സ്രവം, ശുക്ളം, വേരോടു കൂടിയ മുടി, അസ്ഥി തുടങ്ങിയവയിൽനിന്നു സാംപിൾ എടുക്കാം. ഡോക്ടറുടെ സാന്നിധ്യത്തിൽ വേണം സാംപിൾ ശേഖരിക്കുന്നത്. അവ കൃത്യമായി മാർക്ക് ചെയ്ത് ലാബിലേക്കു കൈമാറും. അത്യാധുനിക ഡിഎൻഎ അനലൈസറുകൾ ഇപ്പോൾ ലാബുകളിലുണ്ട്. മൾട്ടിപ്ലെക്സ് പിസിആർ, ഡിഎൻഎ അനലൈസർ എന്നിവ ഉപയോഗിച്ച് സാംപിളുകൾ ഒത്തു നോക്കും.

കോട്ടയം∙ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിൽ പ്രതി അമിറുൾ ഇസ്ലാമിനെ പിടികൂടിയ പൊലീസ് ആദ്യം ചെയ്തത് എന്തായിരുന്നു? അതൊരു ഡിഎൻഎ ടെസ്റ്റാണ്. ആ ടെസ്റ്റ് പോസിറ്റീവായതോടെ അമിറുൾ ഇസ്ലാമാണ് പ്രതിയെന്നു പൊലീസ് ഉറപ്പിച്ചു. തഞ്ചാവൂരിലെ ശിങ്കിടിവാക്കത്തു നിന്നാണ് അമിറുൾ ഇസ്ലാം എന്നു സംശയിക്കുന്ന യുവാവിനെ പൊലീസ് പിടിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയാണ് അമിറുൾ. തിരിച്ചറിയാൻ ആകെയുള്ളത് അമിറുള്ളിന്റെ സഹായിയും. പിന്നെ ആശ്രയം ഡിഎൻഎ ടെസ്റ്റ് മാത്രം.
കേസ് അന്വേഷണത്തിൽ കുറ്റാന്വേഷകരുടെ പ്രധാന ആയുധമാണ് ഡിഎൻഎ ടെസ്റ്റ്. കോടതിക്കു മുന്നിലും ഏറ്റവും പ്രധാനപ്പെട്ട തെളിവാണിത്. വാളയാർ പീഡനക്കേസിൽ കുറ്റകൃത്യം തെളിയിക്കുന്നതിൽ വീഴ്ച വന്നതും ഡിഎൻഎ ടെസ്റ്റിലെ പോരായ്മയാണ്. ഇരകളുടെ ശരീരത്തിൽനിന്നു ഡിഎൻഎ വേർതിരിക്കാനായില്ല. അതോടെ പീഡനം നടന്നുവെന്നു ശാസ്ത്രീയമായി തെളിയിക്കാനും കഴിഞ്ഞില്ല. ബാക്കി സാഹചര്യത്തെളിവുകൾ മാത്രം.
ദൈവത്തിന്റെ കയ്യൊപ്പ്
ഏതു കേസിലും ദൈവം അവശേഷിപ്പിക്കുന്ന കയ്യൊപ്പാണോ ഡിഎൻഎ സാംപിൾ? കൊലക്കേസ്, പീഡനക്കേസ്, പോക്സോ കേസുകൾ, അസ്ഥികൂടങ്ങൾ തിരിച്ചറിയുക, പിതൃത്വം തെളിയിക്കുക തുടങ്ങിയ കേസുകളിലാണ് ഡിഎൻഎ പരിശോധന നിർണായകമാകുന്നത്. കടയ്ക്കലിൽ പോക്സോ കേസിൽ ഒരു പ്രതിയെയാണ് സംശയിച്ചത്. പക്ഷേ പരിശോധനയിൽ നാലു പേരുടെ ഡിഎൻഎ കിട്ടി. ഇരയുടെ ബന്ധുവടക്കം അറസ്റ്റിലായി. സൗമ്യ പീഡനക്കേസിൽ പ്രതി ഗോവിന്ദച്ചാമിയാണെന്നു സ്ഥിരീകരിച്ചത് ഡിഎൻഎയാണ്.
ജിഷ കൊലക്കേസിൽ പ്രതിയെ പിടിക്കുന്നതിനു മുൻപുതന്നെ ഡിഎൻഎ ലഭിച്ചു. പ്രതിയുടേതെന്നു സംശയിക്കുന്ന 3 ഡിഎൻഎ സാംപിളുകൾ. ജിഷയുടെ വസ്ത്രത്തിൽനിന്നു രണ്ടു സാംപിളുകൾ ലഭിച്ചു. ഉമിനീരിൽനിന്നും ലഭിച്ചു. ജിഷയുടെ വീടിന്റെ വാതിലിന്റെ പടിയിൽ അമിറിന്റെ ഒരു തുള്ളി രക്തവും പതിഞ്ഞു. ജിഷ അമിറിന്റെ കയ്യിൽ കടിച്ചിരുന്നു. ഒരു തുള്ളി ചോരയും കിനിഞ്ഞു. തിരിച്ചിറങ്ങിപ്പോകുമ്പോൾ അമിർ വാതിലിൽ പിടിച്ചു. അതും തെളിവായി. പ്രതിയെ പിന്നീട് പിടിച്ചു കഴിഞ്ഞു ഡിഎൻഎ ഒത്തുനോക്കി. ആളെയും പ്രതിയെയും ഒരുമിച്ചു സ്ഥിരീകരിച്ചു.
ഒളിച്ചിരിക്കും ഡിഎൻഎ
കൊല്ലപ്പെടുന്നയാളുടെ ശരീരത്തിൽ പലപ്പോഴും പ്രതിയുടെ ശരീരത്തിൽനിന്നുള്ള രക്തം അടക്കമുള്ള സ്രവങ്ങൾ ലഭിക്കും. മൽപ്പിടുത്തത്തിനിടയിൽ മാന്തുകയോ മറ്റോ ചെയ്യുമ്പോഴും ഡിഎൻഎ പതിയും. പരസ്പരം മാന്തുകയോ മറ്റോ ചെയ്താലും ഡിഎൻഎ ആയി. കൊലക്കേസിലും വധശ്രമക്കേസിലും ആദ്യ പരിശോധന ഡിഎൻഎയ്ക്കു വേണ്ടിയാണ്. പീഡനമാണെങ്കിൽ ഇരയുടെ ദേഹത്തിലും വസ്ത്രത്തിലും സ്വകാര്യ ഭാഗങ്ങളിലും പ്രതിയുടെ സ്രവങ്ങൾ പതിയും. ഇത് പരിശോധനയ്ക്ക് എടുക്കും.
പീഡനക്കേസിൽ ഉടനെ പ്രതിയെ പിടിച്ചാലും ഡിഎൻഎ കിട്ടും. പ്രതിയുടെ ലിംഗം അടക്കം ഫിനൈൽ വാഷ് നടത്തും. ഡിഎൻഎ നേരെ കിട്ടും. പിതൃത്വം തെളിയിക്കാനും ഡിഎൻഎ ഉപയോഗിക്കാം. ഗർഭാവസ്ഥയിൽ ഗർഭാശയത്തിലെ അമ്‌നിയോട്ടിക് ഫ്ലൂയിഡിൽ നിന്നും ഡിഎൻഎ കിട്ടും. വർഷങ്ങൾ കഴിഞ്ഞാലും കുട്ടിയുടെ അച്ഛനെയും അമ്മയെയും ഡിഎൻഎയ്ക്കു തിരിച്ചറിയാം. സയന്റിഫിക് അസിസ്റ്റന്റാണ് കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവുകൾ ശേഖരിക്കുന്നത്.
പരേതനെയും തിരിച്ചറിയും
മൃതദേഹമോ അസ്ഥികൂടമോ മറ്റോ കിട്ടിയാൽ ആളെ തിരിച്ചറിയാനും ഡിഎൻഎ സഹായിക്കും. തുടയിലെ അസ്ഥിയിൽ നിന്നാണ് കൂടുതൽ വ്യക്തമായ സാംപിൾ ലഭിക്കുക. കാണാതായവരുടെ രക്ഷിതാക്കളുടെ ഡിഎൻഎയുമായി ഇത് ഒത്തുനോക്കും.
‘ടച്ച്’ ഡിഎൻഎ
ഡിഎൻഎ പരിശോധനയിലെ പുതിയ കാൽവയ്പാണിത്. വിയർപ്പിൽനിന്നു ഡിഎൻഎ വേർതിരിക്കാമെന്നതാണു പ്രത്യേകത. ഒരാൾ ഉപയോഗിച്ച ചെരുപ്പു ലഭിച്ചാൽ അതിൽ ദേഹവുമായി ബന്ധപ്പെട്ട ഭാഗം ചീകിയെടുത്ത് ഡിഎൻഎ വേർതിരിക്കുന്നു. വിദേശത്ത് വ്യാപകമായി ഇതു പ്രയോഗത്തിലുണ്ട്. ഇന്ത്യയിൽ ഏതാനും ലാബുകളിൽ ടച്ച് ഡിഎൻഎയുണ്ട്. കേരളത്തിൽ പക്ഷേ ഇല്ല.
ദുരന്തങ്ങളിൽ ആളെ തിരിച്ചറിയാം
പുറ്റിങ്ങൽ ദുരന്തത്തിലും ഓഖി അപകടത്തിലും മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയായിരുന്നു ആശ്രയം. ദുരന്തത്തിൽ മരിച്ച പലരുടെയും മൃതദേഹങ്ങളുടെ ഭാഗങ്ങളാണു ലഭിച്ചത്. കാണാതായവരുടെ മാതാപിതാക്കളുടെ ഡിഎൻഎയുമായി ഒത്തുനോക്കിയാണ് ഇതു സ്ഥിരീകരിച്ചത്.
പാമ്പിനും കാണില്ലേ ഡിഎൻഎ?
മനുഷ്യനു മാത്രമല്ല ഡിഎൻഎയുള്ളത്. മൃഗങ്ങൾക്കുമുണ്ട്. ഉത്ര വധക്കേസിൽ ഉത്രയെ കടിച്ച പാമ്പും പ്രതി ഭർത്താവ് സൂരജിന്റെ പക്കൽനിന്നു ലഭിച്ച പാമ്പിന്റെ ഭാഗങ്ങളും ഒന്നാണെന്നു സ്ഥിരീകരിച്ചത് ഡിഎൻഎ വഴിയാണ്. പാമ്പിന്റെ പോസ്റ്റ്മോർട്ടം നടത്തി ഡിഎൻഎ എടുത്തു. ഇതും, പാമ്പിനെ സുരേഷ് സൂക്ഷിച്ച ഡപ്പയിൽ അവശേഷിച്ച പാമ്പിന്റെ ഭാഗങ്ങളിൽനിന്നു വേർതിരിച്ച ഡിഎൻഎയും ഒന്നായിരുന്നു. അതോടെ തെളിവായി.
വനംവകുപ്പും ഡിഎൻഎ ടെസ്റ്റ് നടത്താറുണ്ട്. റെയ്ഡിലും മറ്റും പിടിച്ചെടുക്കുന്ന ഇറച്ചി ഏതു മൃഗത്തിന്റെ എന്നു തെളിയിക്കുന്നത് ഡിഎൻഎയാണ്. മ്ലാവിന്റെ ഇറച്ചി പിടിച്ചാൽ അത് ഡിഎൻഎ വഴി ഉറപ്പിക്കാം. പരിശോധനയിൽ ഇറച്ചി മ്ലാവിന്റേതെന്നു തെളിഞ്ഞാൽ മതി. ഇതിനായി ഓരോ മൃഗത്തിന്റെയും ഡിഎൻഎ ഫിംഗർ പ്രിന്റ് ലാബിലുണ്ട്. അവയുമായി ഒത്തു നോക്കിയാൽ മതി. ഏതു മ്ലാവിന്റേതെന്ന് പരിശോധന വേണ്ട. അതേ സമയം മനുഷ്യന്റേതാണെങ്കിൽ അതു പോരാ. ആരുടേതാണെന്നും കണ്ടെത്തണം.
ഡിഎൻഎ അന്തിമമല്ല
ഇത്രയൊക്കെ കേമനാണെങ്കിലും ഡിഎൻഎ ഫിംഗർ പ്രിന്റ് അന്തിമമല്ല. ഒരു വ്യക്തിയുടെ അനുപമമായ രേഖ ഡിഎൻഎയല്ല. അതു വിരലടയാളമാണ്. രണ്ടു പേർക്ക് ഒരേ വിരലടയാളം കാണില്ല. അതേ സമയം ഇരട്ടകളുടെ ഡിഎൻഎ ഒരുപോലെ കണ്ടേക്കാം.
സൂക്ഷ്മം, സുരക്ഷിതം പരിശോധന
ഏറെ ശ്രദ്ധയോടെയാണ് ഡിഎൻഎ സാംപിൾ എടുക്കുന്നത്. രക്തം, സ്രവം, ശുക്ളം, വേരോടു കൂടിയ മുടി, അസ്ഥി തുടങ്ങിയവയിൽനിന്നു സാംപിൾ എടുക്കാം. ഡോക്ടറുടെ സാന്നിധ്യത്തിൽ വേണം സാംപിൾ ശേഖരിക്കുന്നത്. അവ കൃത്യമായി മാർക്ക് ചെയ്ത് ലാബിലേക്കു കൈമാറും. അത്യാധുനിക ഡിഎൻഎ അനലൈസറുകൾ ഇപ്പോൾ ലാബുകളിലുണ്ട്. മൾട്ടിപ്ലെക്സ് പിസിആർ, ഡിഎൻഎ അനലൈസർ എന്നിവ ഉപയോഗിച്ച് സാംപിളുകൾ ഒത്തു നോക്കും.
വിവരങ്ങൾക്കു കടപ്പാട്:
ഹരിശങ്കർ, എഐജി 1, പൊലീസ് ആസ്ഥാനം
എം.ജെ. സോജൻ, എസ്പി
ഡോ. പി.ബി. ഗുജ്‌റാൾ, പൊലീസ് സർജൻ
ഡോ. ഹിതേഷ് ശങ്കർ, പൊലീസ് സർജൻ
English Summary: How DNA Test is Helping to Solve Missing Cases, Murders, Attacks and Sexual Abuse Incidents in Kerala