പണക്കിഴി വിവാദത്തിലെ പൂട്ടു തകർക്കൽ: തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ല്
കൊച്ചി∙ തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ല്. അധ്യക്ഷ അജിത തങ്കപ്പൻ ഉൾപ്പെടെ 4 വനിതാ കൗൺസിലർമാർക്കു പരിക്കേറ്റു. നാലു പേരെയും കാക്കനാട് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തുള്ള 3 പേർക്കു പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാർ Thrikkakara municipality, councillor, Politics, Manorama News

കൊച്ചി∙ തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ല്. അധ്യക്ഷ അജിത തങ്കപ്പൻ ഉൾപ്പെടെ 4 വനിതാ കൗൺസിലർമാർക്കു പരുക്കേറ്റു. നാലു പേരെയും കാക്കനാട് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തുള്ള 3 പേർക്കു പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാർ കൗൺസിൽ ഹാളിന്റെ ചില്ലു തകർത്തു. ചെയർപഴ്സന്റെ ചേംബറിന്റെ പൂട്ടു മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണു കൂട്ടത്തല്ലിലേക്കു കലാശിച്ചത്.
നഗരസഭാ യോഗത്തിൽ ആദ്യ 8 അജണ്ടകൾ പാസാക്കിയെങ്കിലും ഒമ്പതാമത്തെ അജണ്ടയായി വന്നതു ചെയർപഴ്സന്റെ ചേംബറിന്റെ പൂട്ടുമാറ്റുന്ന വിഷയമായിരുന്നു. പണക്കിഴി വിവാദത്തിൽ പരിശോധനയ്ക്കായി വിജിലൻസ് പൂട്ട് സീൽ ചെയ്തിരുന്നെങ്കിലും അധ്യക്ഷ അതു പൊളിച്ച് അകത്തു കയറിയിരുന്നു. ഈ പൊളിച്ച പൂട്ടു മാറ്റുന്നതിനുള്ള പണം പാസാക്കുന്നതായിരുന്നു വിഷയം. ഇതു പാസാക്കാനാവില്ല എന്നു പ്രതിപക്ഷാംഗങ്ങൾ നിലപാടെടുത്തു.
ആരാണ് പൂട്ടു പൊളിച്ചത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും അവരിൽ നിന്നു പണം ഈടാക്കണം എന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ ആവശ്യത്തോട് ഏതാനും യുഡിഎഫ് അംഗങ്ങളും യോജിച്ചു. ഇതിനിടെ അജണ്ട പാസായതായി പ്രഖ്യാപിച്ച് അടുത്ത അജണ്ടയിലേയ്ക്കു കടക്കാനായി അധ്യക്ഷയുടെ ശ്രമം. ഇതിനെതിരെ എതിർഭാഗത്തു നിരന്നവർ പ്രതിഷേധവുമായി വന്നു പരസ്പരം പോർ വിളിക്കുകയായിരുന്നു. ചെയർപഴ്സണെ ഉപരോധിക്കുകയും ചെയ്തു. ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
English Summary: Money Laundering Controversy in Thrikkakara Municipality updates