കണ്ണൂർ∙ പെരിയ കേസിൽ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ പ്രതിചേർത്തതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കില്ലെന്ന സിപിഎമ്മിന്റെ സ്ഥിരം കെട്ടുകഥ പൊളിഞ്ഞെന്ന് സതീശന്‍ പറഞ്ഞു. കൊലപാതകത്തിന്റെ....Periya murder case, V.D Satheesan, CPM, K.Sudhakaran, Periya case, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ പെരിയ കേസിൽ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ പ്രതിചേർത്തതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കില്ലെന്ന സിപിഎമ്മിന്റെ സ്ഥിരം കെട്ടുകഥ പൊളിഞ്ഞെന്ന് സതീശന്‍ പറഞ്ഞു. കൊലപാതകത്തിന്റെ ആദ്യവസാനം സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ട്. സിപിഎമ്മിന്റെ എല്ലാതലത്തിലും അറിയിച്ച് നടത്തിയ കൊലപാതകമാണിതെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് കോടതിയില്‍ പോയതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

‘കുപ്രസിദ്ധ തീവ്രവാദ സംഘടനകൾ കൊലപാതകം നടത്തുന്നതിനേക്കാൾ ക്രൂരമായാണ് സിപിഎം കൊലപാതകം നടത്തുന്നത്. ഇരയെ കണ്ടെത്തുക, ഇരയെ കൊല്ലാനുള്ള കൊലയാളി സംഘത്തെ കണ്ടെത്തുക, അവർക്ക് ആയുധങ്ങൾ കൊടുക്കുക, വാഹനങ്ങൾ കൊടുക്കുക, അവരെ ഒളിപ്പിക്കുക, വേറെ പ്രതികളെ ഹാജരാക്കുക, കേസിനെ ദുർബലപ്പെടുത്തുക, കൊലയാളി സംഘത്തിന്റെ കുടുംബത്തെ സംരക്ഷിക്കുക, അവർക്ക് പണം കൊടുക്കുക...ഇങ്ങനെ കൊലപാതകം നടത്തുന്ന വേറൊരു സംഘടന ലോകത്തെങ്ങുമില്ല’– വി.ഡി.സതീശൻ പറഞ്ഞു.

ADVERTISEMENT

അതേസമയം, കണ്ണൂരിലെ സിപിഎം നേതാവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇനിയും കുറേപേർ പുറത്തുവരാനുണ്ട്. അതിലേക്കു അന്വേഷണം എത്തുമെന്നാണ് പ്രതീക്ഷയെന്നും കെ.സുധാകരന്‍ പറഞ്ഞു. പെരിയ കേസില്‍ കോണ്‍ഗ്രസ് പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന് തെളിഞ്ഞെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും പ്രതികരിച്ചു. 24 പ്രതികളും സിപിഎം പദവികള്‍ വഹിക്കുന്നവരാണ്. ഗൂഢാലോചന നടത്തിയതില്‍ കണ്ണൂരിലെ ഒരു ഉന്നതനേതാവിന് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: Periya murder case: V.D Satheesan slams CPM