‘ഞാൻ പരാജയം, നിങ്ങളെ നാണംകെടുത്തി, ക്ഷമ ചോദിക്കുന്നു’; ശാന്തനായി വിശാൽ
ലണ്ടൻ ∙ ഒറ്റ സൂം കോളിലൂടെ 900 ജീവനക്കാരെ കമ്പനിയിൽനിന്ന് പുറത്താക്കിയ നടപടിയിൽ മാപ്പ് പറഞ്ഞു ബെറ്റർ.കോം സിഇഒ വിശാൽ ഗാർഗ്. കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അയച്ച മെയിലിലാണ് വിശാൽ ക്ഷമാപണം....Vishal Garg

ലണ്ടൻ ∙ ഒറ്റ സൂം കോളിലൂടെ 900 ജീവനക്കാരെ കമ്പനിയിൽനിന്ന് പുറത്താക്കിയ നടപടിയിൽ മാപ്പ് പറഞ്ഞു ബെറ്റർ.കോം സിഇഒ വിശാൽ ഗാർഗ്. കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അയച്ച മെയിലിലാണ് വിശാൽ ക്ഷമാപണം നടത്തിയത്. ജീവനക്കാരെ പിരിച്ചുവിടുന്ന വിഷയം കൈകാര്യം ചെയ്‌തതിലും തീരുമാനം ജീവനക്കാരെ അറിയിക്കുന്നതിലുമെല്ലാം തനിക്ക് പാളിച്ച പറ്റിയതായി വിശാൽ തുറന്നു സമ്മതിക്കുന്നു.
‘തൊഴിൽ നഷ്ടപ്പെട്ട ആളുകൾക്ക് ലഭിക്കേണ്ടിയിരുന്ന മര്യാദയും ആദരവും കൊടുക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. അവർ കമ്പനിക്ക് നൽകിയ സംഭാവനകൾ ഞാൻ പരാമർശിച്ചുമില്ല. ജീവനക്കാരെ പുറത്താക്കിയ തീരുമാനം ഞാൻ ഏറ്റെടുക്കുന്നു. പക്ഷേ ആ തീരുമാനം അവരെ അറിയിക്കുന്നതിൽ, അഥവാ ആ തീരുമാനം നടപ്പിൽ വരുത്തുന്നതിൽ ഞാൻ അബദ്ധം കാണിച്ചു. അതിലൂടെ ഞാൻ നിങ്ങളെ നാണം കെടുത്തി. നിങ്ങൾക്ക് നാണക്കേടുണ്ടാക്കിയതിൽ ക്ഷമ ചോദിക്കുന്നു’- വിശാൽ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണു സൂം കോളിലൂടെ ജീവനക്കാരെ വിശാൽ ജോലിയിൽനിന്നു പിരിച്ചുവിട്ടത്. ജീവനക്കാരുടെ പ്രകടനം, ഉൽപാദന ക്ഷമത എന്നിവ മുൻനിർത്തിയാണു തീരുമാനമെന്ന് വിശാൽ പിന്നീടു പ്രതികരിച്ചു. ‘ഈ കോളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും’– 43 കാരനായ വിശാൽ സൂം കോളിനിടെ ജീവനക്കാരോടു പറഞ്ഞു. ബെറ്റർ.കോം കമ്പനിയുടെ 9 ശതമാനം വരുന്ന ജീവനക്കാർക്കാണ് ഒറ്റദിവസം കൊണ്ടു ജോലി നഷ്ടമായത്.
English Summary: Better.com CEO Vishal Garg apologises for 'blundering' of mass layoffs