‘പ്രമാണികളോടല്ല സംസാരിക്കേണ്ടത്; ഞങ്ങളെ കൊന്നിട്ടാകാം വികസനം’
കൊല്ലം ∙ കോടിക്കണക്കിനു രൂപ കിട്ടിയാലും സില്‍വര്‍ലൈന്‍ പദ്ധതിക്ക് സ്ഥലം വിട്ടുനല്‍കില്ലെന്ന് ഭൂവുടമകള്‍. നഷ്ടം നേരിടുന്നവരെയല്ല മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും കാണുന്നത്. നഷ്ടപരിഹാര പാക്കേജും | Protest against Silver Line Project, Kollam News, Manorama News, K Rail

കൊല്ലം ∙ കോടിക്കണക്കിനു രൂപ കിട്ടിയാലും സില്‍വര്‍ലൈന്‍ പദ്ധതിക്ക് സ്ഥലം വിട്ടുനല്‍കില്ലെന്ന് ഭൂവുടമകള്‍. നഷ്ടം നേരിടുന്നവരെയല്ല മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും കാണുന്നത്. നഷ്ടപരിഹാര പാക്കേജും പദ്ധതിയും അംഗീകരിക്കില്ലെന്നും സ്ഥലം ഉടമകള്‍ വ്യക്തമാക്കി. കഴിഞ്ഞമാസം സര്‍വേ നടപടികള്‍ക്കെതിരെ ആത്മഹത്യാഭീഷണി മുഴക്കി പ്രതിഷേധിച്ച കൊല്ലം കൊട്ടിയം മേഖലയിലുള്ളവരാണ് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്.
സ്വന്തം മണ്ണിനു വില പറഞ്ഞാല്‍ ആരു തുനിഞ്ഞാലും സമ്മതിക്കില്ലെന്ന് ഒരു ഭൂവുടമ പറഞ്ഞു. 'ഭൂമി വിട്ടുകൊടുക്കില്ല. പാക്കേജ് വെറും കബളിപ്പിക്കലാണ്. മുൻപുള്ള പല പദ്ധതികളിലും സ്ഥലം നല്‍കിയവര്‍ ഇപ്പോഴും വഴിയാധാരമായി കിടക്കുന്നുണ്ട്. പാക്കേജ് പ്രഹസനമാണ്. ഒരു പാക്കേജിലും സംതൃപ്തരല്ല. പദ്ധതി തന്നെ ഉപേക്ഷിക്കണമെന്നാണ് ഉറച്ച നിലപാട്. പ്രമാണികളുമായല്ല സംസാരിക്കേണ്ടത്, ഇരകളുമായാണ്. പ്രമാണികളുമായി സംസാരിച്ചിട്ട് ഒരു കാര്യവുമില്ല'. - ഭൂവുടമ പറഞ്ഞു.
'വീടും ഭൂമിയും നഷ്ടപ്പെടുന്നതിന്റെ വേദന അനുഭവിക്കുമ്പോള്‍ മാത്രമേ അറിയൂ. അവനവന്റെ കിടപ്പാടം നഷ്ടപ്പെടുമ്പോഴേ വേദന അറിയൂ. രാഷ്ട്രീയ ഉന്നതര്‍ക്ക് ഒന്നില്‍ കൂടുതല്‍ വീടുകളുണ്ട്. അവർക്കു വിദേശരാജ്യങ്ങളിലും മറ്റും വീടുകളുമുണ്ട്. അവര്‍ക്ക് സ്ഥലം പോകുന്നതിന്റെ വേദന അറിയാന്‍ കഴിയില്ല. ഞങ്ങളെ പെരുവഴിയിലാക്കരുത്. വികസനമാണ് വലുതെങ്കില്‍ ഞങ്ങളെ കൊന്നിട്ട് എടുത്തുകൊണ്ടു പൊയ്‌ക്കോളൂ എന്നാണു പറയാനുള്ളത്'. - വീട്ടമ്മ പറഞ്ഞു. സിപിഎമ്മിനു വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നവര്‍ വരെ പ്രതിഷേധവുമായി രംഗത്തുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
English Summary: Kollam protest against Silver line rail project land acquisition