‘മുനമ്പം ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കും; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ രേഖകൾ സമർപ്പിക്കും’
കൊച്ചി∙ മുനമ്പം ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ. വഖഫ് ആധാരത്തിന്റെ ഭാഗമായുള്ള ഭൂമി സംരക്ഷിക്കുക എന്ന നിയമപരമായ കാര്യം മാത്രമാണ് ബോർഡ് ചെയ്യുന്നതെന്നും ഈ മാസം 16ന് മുഖ്യമന്ത്രി വിളിച്ചിട്ടുള്ള ഉന്നതതല യോഗത്തിൽ രേഖകൾ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ള സ്ഥാപനമാണ് വഖഫ് ബോർഡ് എന്ന് സക്കീർ പറഞ്ഞു. വഖഫ് സ്വത്താണെന്ന് കണ്ടെത്തിയിട്ടുള്ള ഭൂമിയിൽ ആർക്കെങ്കിലും അവകാശമുണ്ടെങ്കിൽ അത് അംഗീകരിക്കും. നിയമത്തിന് അനുസൃതമായ തീരുമാനം മാത്രമേ വഖഫ് ബോർഡ് എടുക്കൂ. നിയമപരമായ തീരുമാനം എന്താണ് എന്ന് ബോർഡ് പരിശോധിക്കും. കേരളത്തിൽ പലയിടത്തും വഖഫ് സ്വത്തുക്കളുണ്ട്. അത് ആളുകൾ കയ്യേറിയാൽ ഇപ്പോൾ എടുക്കുന്ന തീരുമാനത്തെ അത് ബാധിക്കുമോ എന്ന കാര്യങ്ങളും പരിശോധിക്കും.
സമരവേദിയിൽ ചെല്ലാനോ സമരക്കാരെ അഭിസംബോധന ചെയ്യാനോ കഴിയുന്ന ഒരു സംവിധാനമല്ല വഖഫ് ബോർഡ്. ഇത് അർധസർക്കാര്‍ അധികാരമുള്ള, പരിശോധനകൾ നടത്തി വിധി പറയുന്ന ഒരു സംവിധാനമാണ്. രേഖകള്‍ പരിശോധിച്ച് നിയമപ്രകാരം തീരുമാനമെടുക്കുക എന്നതാണ് ബോർഡ് ചെയ്യുന്നത്.
16ലെ യോഗത്തിൽ രേഖകൾ ഹാജരാക്കും. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു.