കിടക്ക പങ്കിടുന്ന വിഡിയോ കാണിച്ചും ഭീഷണി; കാറിന്റെ കീയിട്ട് ‘കപ്പിൾ സ്വാപ്പിങ്’ നറുക്കെടുപ്പ്
അവർക്കിടയിൽ പങ്കാളികൈമാറ്റം സ്വാഭാവികമായി നടന്നിരുന്നു. എന്നാൽ, ഭാര്യയ്ക്ക് ഇതിലൊരാളുമായി പ്രണയമുണ്ടായി എന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിന് എതിർപ്പായി. തമാശയ്ക്ക് തുടങ്ങിയത് കാര്യമായപ്പോഴാണ് അയാൾക്ക് തിരിച്ചറിവുണ്ടായത്. ഭാര്യയും സുഹൃത്തും തമ്മിൽ ബന്ധം പുലർത്തുന്നതും ഫോൺവിളിക്കുന്നതുമൊന്നും അയാൾക്ക് ഇഷ്ടപ്പെട്ടില്ല. നമ്മൾ ഇതല്ലല്ലോ ഉദ്ദേശിച്ചത് വെറും രാത്രി പങ്കിടൽ മാത്രമല്ലേ.. Couple Swipping
അവർക്കിടയിൽ പങ്കാളികൈമാറ്റം സ്വാഭാവികമായി നടന്നിരുന്നു. എന്നാൽ, ഭാര്യയ്ക്ക് ഇതിലൊരാളുമായി പ്രണയമുണ്ടായി എന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിന് എതിർപ്പായി. തമാശയ്ക്ക് തുടങ്ങിയത് കാര്യമായപ്പോഴാണ് അയാൾക്ക് തിരിച്ചറിവുണ്ടായത്. ഭാര്യയും സുഹൃത്തും തമ്മിൽ ബന്ധം പുലർത്തുന്നതും ഫോൺവിളിക്കുന്നതുമൊന്നും അയാൾക്ക് ഇഷ്ടപ്പെട്ടില്ല. നമ്മൾ ഇതല്ലല്ലോ ഉദ്ദേശിച്ചത് വെറും രാത്രി പങ്കിടൽ മാത്രമല്ലേ.. Couple Swipping
അവർക്കിടയിൽ പങ്കാളികൈമാറ്റം സ്വാഭാവികമായി നടന്നിരുന്നു. എന്നാൽ, ഭാര്യയ്ക്ക് ഇതിലൊരാളുമായി പ്രണയമുണ്ടായി എന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിന് എതിർപ്പായി. തമാശയ്ക്ക് തുടങ്ങിയത് കാര്യമായപ്പോഴാണ് അയാൾക്ക് തിരിച്ചറിവുണ്ടായത്. ഭാര്യയും സുഹൃത്തും തമ്മിൽ ബന്ധം പുലർത്തുന്നതും ഫോൺവിളിക്കുന്നതുമൊന്നും അയാൾക്ക് ഇഷ്ടപ്പെട്ടില്ല. നമ്മൾ ഇതല്ലല്ലോ ഉദ്ദേശിച്ചത് വെറും രാത്രി പങ്കിടൽ മാത്രമല്ലേ.. Couple Swipping
‘ഭാര്യമാരെ മറ്റുള്ളവർക്കു പീഡിപ്പിക്കാൻ കൈമാറുകയോ? കേരളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ?’ കോട്ടയം കറുകച്ചാലിൽ ഭർത്താവ് ഭാര്യയെ മറ്റുള്ളവർക്കു കൈമാറി പീഡിപ്പിച്ച സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നപ്പോൾ കേരളം അമ്പരപ്പോടെ പരസ്പരം ചോദിച്ചത് ഇതായിരുന്നു. ഒട്ടേറെ വനിതകൾ ഈ ‘പങ്കാളി കൈമാറ്റക്കെണി’യിൽ പെട്ടിരിക്കുകയാണെന്ന് പീഡനത്തിനിരയായി പരാതി നൽകിയ യുവതി പറയുന്നു. ഇങ്ങനെയൊക്കെ പ്രവർത്തിക്കാനാകും വിധം കേരള മനസ്സാക്ഷിക്കു സംഭവിച്ചത് എന്താണ്?
‘പങ്കാളികൈമാറ്റം’ സാധാരണ മലയാളിക്ക് കേട്ടുകേൾവിയില്ലെങ്കിലും ഇതൊക്കെ നമ്മുടെ സമൂഹത്തിൽ നേരത്തേതന്നെ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് പ്രമുഖ മനഃശാസ്ത്ര വിദഗ്ധർ. ഭാര്യമാരെ പരസ്പരം കൈമാറുന്ന ‘കീക്ലബുകൾ’ പത്ത് വർഷം മുൻപുതന്നെ നമ്മുടെ നാട്ടിലെ ഉന്നതർക്കിടയിൽ ഉണ്ടായിരുന്നുവെന്നും അവർ ചികിത്സ തേടിയെത്തിയ അനുഭവങ്ങളും പ്രമുഖ മാനസികാരോഗ്യ വിദഗ്ധൻ ഡോ. സിജെ ജോൺ പറയുന്നു.
കാറിന്റെ കീയിട്ട് ‘കപ്പിൾ സ്വാപ്പിങ്’
ഡോ. സിജെ ജോണിന്റെ വാക്കുകളിലൂടെ– ‘കപ്പിൾ സ്വാപ്പിങ് എന്നത് പുതിയ കാര്യമല്ല. സമൂഹത്തിലെ ഉന്നതർക്കിടയിൽ നമ്മൾ മാന്യന്മാരെന്ന് കരുതുന്നവർക്കിടയിൽ പണ്ടേ നടന്നുപോന്നിരുന്ന സംഭവമാണ്. ഇവരെല്ലാം ഒരു സ്ഥലത്ത് ഒത്തുകൂടുകയും കാറിന്റെ കീകൾ എല്ലാം ഒരു പാത്രത്തിലോ മറ്റോ ഇട്ട് ലോട്ടറിയെടുക്കുന്നതുപോലെ കണ്ണടച്ച് ഓരോന്ന് എടുക്കും. ആരുടെ കാറിന്റെ കീയാണോ കിട്ടിയത് അവരുടെ പങ്കാളി അയാളോടൊപ്പം ഉറങ്ങണം. കീ ക്ലബ് എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ഇത് പണത്തിന് വേണ്ടിയല്ല. പകരം ഒരു രസത്തിന്, വിരസത ഒഴിവാക്കാൻ എന്നൊക്കെയാണ് ഇവർ പറയുന്നത്.
പത്ത് വർഷം മുൻപ് ഇതുമായി ബന്ധപ്പെട്ട ഒരുകേസ് എന്റെ അടുത്ത് എത്തിയിരുന്നു. അവർക്കിടയിൽ പങ്കാളികൈമാറ്റം സ്വാഭാവികമായി നടന്നിരുന്നു. എന്നാൽ ,ഭാര്യയ്ക്ക് ഇതിലൊരാളുമായി പ്രണയമുണ്ടായി എന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിന് എതിർപ്പായി. തമാശയ്ക്ക് തുടങ്ങിയത് കാര്യമായപ്പോഴാണ് അയാൾക്ക് തിരിച്ചറിവുണ്ടായത്. ഭാര്യയും സുഹൃത്തും തമ്മിൽ ബന്ധം പുലർത്തുന്നതും ഫോൺവിളിക്കുന്നതുമൊന്നും അയാൾക്ക് ഇഷ്ടപ്പെട്ടില്ല. നമ്മൾ ഇതല്ലല്ലോ ഉദ്ദേശിച്ചത് വെറും രാത്രി പങ്കിടൽ മാത്രമല്ലേ പറഞ്ഞിരുന്നത് എന്നാണ് അയാൾ ഭാര്യയോട് ചോദിച്ചത്. അവരുടെ രസംതേടൽ അവിടെ തീർന്നു.
ഈ കൈമാറുന്നത് ഒരു വസ്തുവൊന്നുമല്ലല്ലോ? മനസുള്ള ഒരു ശരീരമല്ലേ, എന്നാണ് എനിക്ക് ഇവരോട് ചോദിക്കാനുള്ളത്. പുതുതലമുറയുടെ പുതിയതിനോടുള്ള സുഖം തേടലിന്റെ ഭാഗമായും തുറന്നലൈംഗികതയുടെ ഭാഗമെന്നുമൊക്കെ ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും ഇതുണ്ടാക്കുന്ന മൂല്യച്യുതി വളരെ വലുതാണ്. ഇങ്ങനെയുള്ള മാതാപിതാക്കളെ കണ്ടുവരുന്ന കുട്ടികളുടെ ഭാവി എന്താണ്? അവരുടെ സുരക്ഷിതത്വം എങ്ങനെയാണ്? ഇതാണ് ശരിയെന്നായിരിക്കും കുട്ടികളുടെ ധാരണ. ലൈംഗിക അരാജകത്വത്തിലേക്ക് സമൂഹത്തെയും കുട്ടികളെയും നയിക്കാൻ ഇതു കാരണമാകും. രസംതേടലിൽ ഉപരി മറ്റ് ചൂഷണങ്ങൾക്കും ഇത് കാരണമാകും.
ഒന്നും തെറ്റല്ല എന്ന തോന്നലിൽനിന്ന്, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതുമെല്ലാം അവനവന്റെ സുഖം തേടലായി വ്യാഖ്യാനിക്കപ്പെടാൻ ഇത്തരം പ്രവൃത്തികൾ ഇടവരുത്തും. ഇന്ന് സോഷ്യൽ മീഡിയയും വാട്സാപ്പുമെല്ലാം ഉള്ളതും ആർക്കും എന്തും കാണാനുള്ള ലഭ്യതയുമെല്ലാം ഇത്തരം കാര്യങ്ങളെ എളുപ്പമാക്കുന്നു. സോഷ്യമീഡിയ ഗ്രൂപ്പുകളുടെ അതിപ്രസരം ഇക്കാര്യങ്ങൾ എളുപ്പമാക്കുന്നു. ഡേറ്റിങ് ആപ്പുകളും ഇന്ന് ഇതിനുള്ള ഉപാധികളാണ്.
പുരുഷന്റെ പുതുമതേടലിന്റെ വശങ്ങളായി ഇതിനെ വ്യാഖ്യാനിക്കാം. പുരുഷനെപ്പോലെ അല്ല സ്ത്രീകൾ. അവർ കുറച്ചുകൂടി ഇമോഷണലാണ്. സ്നേഹവും കരുതലുമൊക്കെ അവരുടെ ജീവിതത്തിൽ പ്രധാനമാണ്. കപ്പിൾ സ്വാപ്പിങ്ങിനിടയിൽ പ്രണയം മൊട്ടിടുന്നതും സ്വാഭാവികമാണ്. തങ്ങളുടെ അച്ഛനനമ്മമാർ ഇങ്ങനെ സഞ്ചരിക്കുന്നതു കണ്ട് കുട്ടികളും പുതുമ തേടലിന്റ വഴി സഞ്ചരിച്ചാൽ അത് തെറ്റ് പറയാനാകില്ല. പരമ്പരാഗത കുടുംബജീവിതത്തിന്റെ സൗരഭ്യം നഷ്ടപ്പെടുത്തുന്ന പ്രവർത്തിയാണിത്. ജീവിതത്തിലും കുടുംബത്തിലുമൊക്കെ ബാഹ്യസുഖത്തിനപ്പുറം കുറച്ചു മൂല്യങ്ങളൊക്കെ ഉണ്ട്. എല്ലാം പാശ്ചാത്യരെ അനുകരിച്ചാൽ നമ്മുടെ നാട് അരാജകത്വത്തിലേക്ക് നീങ്ങും. കുടുംബസമവാക്യവും ബന്ധങ്ങളുടെ നൈതികതയുമൊക്കെ കച്ചവടമാകും.
സ്ത്രീകൾ ഇത്തരം കാര്യങ്ങൾക്ക് സമ്മതിക്കുമോ എന്ന് ചോദിച്ചാൽ രണ്ട് തരം സ്വഭാവം കാണാൻ കഴിയും. ഒന്ന് ഇതിനെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്നവർ. ഇതിലൊന്നും ഒരു തെറ്റുമില്ല; തുറന്ന ലൈംഗികത ആസ്വദിക്കാനുള്ളതാണ് എന്ന് ചിന്തിക്കുന്നവരാണിവർ. മറ്റേക്കൂട്ടരെ ഭർത്താവ് ബ്രെയിൻ വാഷ്ചെയ്യുന്നതാണ്. അവർ ഭർത്താവിന്റെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ്. അദ്ദേഹത്തിന് തന്നോട് വിരോധം തോന്നാതിരിക്കാൻ ഇതിനെല്ലാം വഴങ്ങുന്നവർ. സ്ത്രീകളിൽ മൂന്നു തരം ബന്ധം കണ്ടിട്ടുണ്ട്. ഒന്ന് ആദ്യം തടസ്സം പറയുന്നവർ. പിന്നെ അത് പതുക്കെ ആസ്വദിച്ച് തുടങ്ങുന്നവർ. പിന്നെ ഇതിനെ ചുറ്റിപ്പറ്റി പ്രണയബന്ധത്തിലാകും അവർ. സ്ത്രീകൾക്ക് വികാരരഹിതമായി ഒന്നും ചെയ്യാൻ കഴിയില്ല. മൂന്ന് പ്രയാസം ഉള്ളിലൊതുക്കി കഴിയുന്നവർ.
പങ്കാളിയെ കൈമാറുന്നത് സൈക്കോളജിക്കൽ പ്രശ്നമല്ല. ജീവിത വീക്ഷണത്തിലെ അപാകതയാണ്. മാനസിക വൈകല്യം എന്നു പറയാൻ കഴിയില്ല. ഒരേ പങ്കാളിയാകുമ്പോൾ ഉണ്ടാകുന്ന മടുപ്പ് ഒഴിവാക്കാനുള്ള ചിന്തയായി ഇതിനെ കാണണം; പുതുമ കണ്ടെത്താനുള്ള യുവതലമറയുടെ വ്യഗ്രത.
എന്നാൽ, കോട്ടയത്തു നടന്ന സംഭവങ്ങൾ ഇതാണെന്ന് തോന്നുന്നില്ല. ശരിക്കും അയാൾ ഭാര്യയെ കാഴ്ചവയ്ക്കുകയായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. പണത്തിനു വേണ്ടി ചെയ്താണെന്ന് വ്യക്തം. ഭാര്യയെ എട്ടും പത്തും പേർക്ക് കൈമാറുന്നത് ‘വൈഫ്സ്വാപ്പിങ്’ അല്ല. അതിൽ അവിവാഹിതരായ പുരുഷന്മാരും ഉൾപ്പെടുന്നുണ്ട്. പരസ്പരസമ്മതത്തോടെയാണെങ്കിൽ അതിന് കേസില്ല എന്നതും ഇത്തരം തെറ്റുകളുടെ ആക്കം കൂട്ടുന്നു’–സി.ജെ.ജോൺ പറയുന്നു.
‘വിപത്തിലേക്ക് നയിക്കും, ബ്ലാക്ക് മെയ്‌ലിങ്ങും’
കപ്പിൾ സ്വാപ്പിങ്ങിനെക്കുറിച്ച് ക്ലിനിക്കൽ സൈക്കോളിസ്റ്റ് സൈലേഷ്യ പറയുന്നതിങ്ങനെ...‘പങ്കാളി കൈമാറ്റം ഒരു 50 വർഷം മുതലേ ഉണ്ട് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. പണ്ടുകാലത്ത് കുടുംബത്തിലെ സ്വത്ത് ഭാഗം ചെയ്ത് പോകാതിരിക്കാനായി ചേട്ടനനുജന്മാർ ഒരു ഭാര്യയെ പങ്കുവയ്ക്കുന്ന രീതി നിലനിന്ന് പോന്നിരുന്നു. ‘വെങ്കലം’ സിനിമയിൽ കണ്ടത് ഇതിന് ഉദാഹരണമാണ്. കപ്പിൾ സ്വാപ്പിങ് എന്നത് പരസ്പര സമ്മതത്തോടെ നടക്കുന്നതാണ്. പിന്നെ ഇതാരെങ്കിലും കണ്ടുപിടിക്കുമ്പോഴുള്ള ട്രോമയിൽനിന്ന് കരകയറാനാണ് പലരും ചികിത്സ തേടി എത്താറുള്ളത്.
നെറ്റിൽ സെർച്ച് ചെയ്താൽ കപ്പിൾ സ്വാപ്പിങ്ങിനുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ലേഖനങ്ങൾ വരെ കാണാം. അതിൽ പറയുന്നത് പരസ്പരം മനസ്സിലാക്കുന്ന, നല്ല പിന്തുണയുള്ള ഭാര്യാഭർത്താക്കന്മാരിലാണ് ഇത് നടക്കുന്നതെന്നാണ്. ഭര്‍ത്താക്കന്മാർ മാത്രമല്ല ഭാര്യമാരും ഇതിന് മുൻകൈ എടുക്കാറുണ്ട്. എന്റെ അടുത്തെത്തിയ ഒരു കേസിൽ വിദേശത്തു പഠിച്ച് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തിയപ്പോൾ പങ്കാളികൈമാറ്റത്തിന് മുൻകൈ എടുക്കുകയായിരുന്നു. എന്നാൽ, ഭർത്താവിന് ഇതിനോട് യോജിച്ചുപോകാനായില്ല.
ഭാര്യ തനിക്കിഷ്ടപ്പെട്ട ഒരു പങ്കാളിയെ കണ്ടെത്തി. എന്നാൽ, അയാളുടെ ഭാര്യയെ ഇദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പങ്കാളി കൈമാറ്റത്തിലൂടെ വന്നസ്ത്രീ അയാളുടെ സങ്കൽപങ്ങൾക്ക് യോജിച്ചതായിരുന്നില്ല . പിന്നീട് അയാൾ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിപ്പോയി. അയാൾക്കൊരു സ്കിൻ ഡിസീസ് വരികയും അത് ഈ ബന്ധംകൊണ്ട് സംഭവിച്ചതാണിതെന്ന് അയാൾ കരുതുകയും ചെയ്തു. ഇത് അയാളെ നിരന്തരം വേട്ടയാടി. അയാൾ വിഷാദത്തിലേക്ക് വീഴുകയും ചെയ്തു.
ഏകപത്നീ, ഏകപതി എന്നൊക്കെ പറയുമ്പോൾ പലരും പുച്ഛിക്കുമെങ്കിലും നമ്മുടെ ശാരീരികാവസ്ഥയെ ബാധിക്കുന്ന ഒരു വലിയ പ്രശ്നത്തിനുള്ള പരിഹാരം കൂടിയാണിത്. ലൈംഗിക രോഗങ്ങളിൽനിന്ന് രക്ഷ നേടാനും ഈ ഒരു മൂല്യം നമ്മെ സഹായിക്കുന്നുണ്ട്. ഇത്തരം ബന്ധങ്ങളിൽ പോകുന്നവർ മയക്കുമരുന്നും മദ്യവും ഉപയോഗിക്കാറുണ്ട്. എന്തൊക്കെ പറഞ്ഞാലും ഇത്തരം ബന്ധങ്ങളിൽ മനസ്സാക്ഷിയെ മറയ്ക്കുക എന്നൊന്നുണ്ടല്ലോ? അതുകൊണ്ടുതന്നെ മദ്യത്തെയും മയക്കുമരുന്നിനെയും ഇവർ കൂട്ടുപിടിക്കും. ഇത് മറ്റൊരുതരം വിപത്തിലേക്ക് നയിക്കും. ആസക്തികളും ഉടലെടുക്കാം.
കുട്ടികളിൽനിന്ന് എത്രകാലം ഇത് മറയ്ക്കാൻ കഴിയും മദ്യവും ലഹരിവസ്തുക്കളുമുപയോഗിച്ചതിനു ശേഷം സ്വാപ്പിങ്ങും കഴിഞ്ഞ് പിറ്റേന്ന് എഴുന്നേൽക്കാൻ വൈകിയതിനാൽ കുട്ടി കാണുന്നത് അച്ഛൻ അല്ലെങ്കിൽ അമ്മ മറ്റൊരാളോടൊപ്പം കിടന്നുറങ്ങുന്നതാണ്. ഇത് കുട്ടികളിൽ എന്ത് മാനസികാവസ്ഥ സൃഷ്ടിക്കും? ചില കുട്ടികൾക്ക് ഷോക്കാവും, ചിലരുടെ മാനസികാവസ്ഥ വഷളാകും.
സ്വഭാവവൈകല്യമുള്ള കുട്ടിയാണെങ്കിൽ ബ്ലാക്ക് മെയിലിങ്ങിലേക്കും നയിക്കാം. ഇത്തരം കേസുകളും വരാറുണ്ട്. മറ്റു ചിലരിൽ കാണുന്നത്, ഇതെല്ലാം ഒരു രസത്തിനായി തുടങ്ങി പിന്നീട് അവസാനിപ്പിക്കാനാകാതെ ട്രോമയിലെത്തുന്ന സ്ത്രീകളെയാണ്. സ്വന്തം കുട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവരുടെ ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോഴൊക്കെ സമ്മർദ്ദം താങ്ങാനാകാതെ ചികിത്സ തേടിയെത്തുന്നവരാണ് കൂടുതലും. ആത്മഹത്യാശ്രമങ്ങൾ പോലും ഇതേതുടർന്ന് ഉണ്ടായിട്ടുണ്ട്.
സ്ത്രീകൾ ഇതിനൊക്കെ സമ്മതിക്കുമോ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ, ലൈംഗികവൈകൃതമുള്ള മനസ്സുള്ള പങ്കാളിയാണെങ്കിൽ ഭാര്യ മറ്റൊരാളുമായി കിടക്ക പങ്കിടുന്നതു കണ്ട് ആസ്വദിക്കുന്ന രീതിയുമുണ്ട്. സ്ത്രീകളാണെങ്കിൽ ഇതൊന്നും പുറത്തുപറയാതെ ആത്മഹത്യയുടെ വക്കിലെത്തുമ്പോഴാണ് ചികിത്സതേടി എത്തുന്നത്. ഇവർ പലരീതിയിൽ സ്ത്രീകളെ സൈക്കോളജിക്കലി ചൂഷണം ചെയ്തുകൊണ്ടാകും ഇതെല്ലാം നേടിയെടുക്കുന്നത്. മാനസികമായും വൈകാരികമായും ആധിപത്യം സ്ഥാപിച്ചതിന് ശേഷമായിരിക്കും ഈ പ്രവൃത്തി പരിചയപ്പെടുത്തുന്നത്. നിസ്സഹായാവസ്ഥകൾ സ്വാഭാവികമായും ചൂഷണം ചെയ്യപ്പെടും.
നീ കഴിവില്ലാത്തവളാണെന്ന് സ്ഥാപിക്കാൻ ഇവർ ശ്രമിച്ചുകൊണ്ടേയിരിക്കും. പങ്കാളി മറ്റൊരാളുമായി കിടക്ക പങ്കിടുന്ന ചിത്രങ്ങളും വിഡിയോയും വരെ സൂക്ഷിച്ചു വയ്ക്കുന്നവരുണ്ട്. സ്ത്രീ ശബ്ദമുയർത്തിയാൽ ഇത് കാട്ടി ഭീഷണിപ്പെടുത്തുമെന്ന് പറയുന്നവരും ഉണ്ട്. കപ്പിൾസ്വാപ്പിങ് മാനസിക പ്രശ്നമല്ല, എന്നാൽ, ലൈംഗിക വൈകൃതങ്ങൾ മാനസിക പ്രശ്നം തന്നെയാണ്. അതിന് ചികിത്സ തേടണം’.
English Summary: Reasons Behind Partner Swapping in Kerala; Psychologists Analyse