സിൽവർലൈനിനെ എതിർക്കുന്നതിന് അധിക്ഷേപിക്കുന്നവരുടെ മറുപടി എന്റെ മകൻ ലണ്ടനിൽ ആണെന്നാണ്. എന്റെ മകനാണോ ഞാൻ? എന്റെ മകൻ ലണ്ടനിൽ ആയാൽ എന്താണു കുഴപ്പം? പിണറായി വിജയന്റെ മകൻ അബൂദാബിയിലാണ്. പിണറായിയുടെ മകൻ ബെർമിങ്ങാമിൽ പഠിച്ചിരുന്നു. ഇതൊരു കുറ്റമാണോ? അതൊന്നും കുറ്റമല്ല. അതിലൊന്നും ഒരു അപമാനവും എനിക്കു തോന്നിയിട്ടില്ല. ഞാൻ കള്ളം പറയുകയോ നിയമനത്തിൽ സ്വജനപക്ഷപാതം നടത്തുകയോ ചെയ്തിട്ടില്ല...MN Karassery

സിൽവർലൈനിനെ എതിർക്കുന്നതിന് അധിക്ഷേപിക്കുന്നവരുടെ മറുപടി എന്റെ മകൻ ലണ്ടനിൽ ആണെന്നാണ്. എന്റെ മകനാണോ ഞാൻ? എന്റെ മകൻ ലണ്ടനിൽ ആയാൽ എന്താണു കുഴപ്പം? പിണറായി വിജയന്റെ മകൻ അബൂദാബിയിലാണ്. പിണറായിയുടെ മകൻ ബെർമിങ്ങാമിൽ പഠിച്ചിരുന്നു. ഇതൊരു കുറ്റമാണോ? അതൊന്നും കുറ്റമല്ല. അതിലൊന്നും ഒരു അപമാനവും എനിക്കു തോന്നിയിട്ടില്ല. ഞാൻ കള്ളം പറയുകയോ നിയമനത്തിൽ സ്വജനപക്ഷപാതം നടത്തുകയോ ചെയ്തിട്ടില്ല...MN Karassery

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിൽവർലൈനിനെ എതിർക്കുന്നതിന് അധിക്ഷേപിക്കുന്നവരുടെ മറുപടി എന്റെ മകൻ ലണ്ടനിൽ ആണെന്നാണ്. എന്റെ മകനാണോ ഞാൻ? എന്റെ മകൻ ലണ്ടനിൽ ആയാൽ എന്താണു കുഴപ്പം? പിണറായി വിജയന്റെ മകൻ അബൂദാബിയിലാണ്. പിണറായിയുടെ മകൻ ബെർമിങ്ങാമിൽ പഠിച്ചിരുന്നു. ഇതൊരു കുറ്റമാണോ? അതൊന്നും കുറ്റമല്ല. അതിലൊന്നും ഒരു അപമാനവും എനിക്കു തോന്നിയിട്ടില്ല. ഞാൻ കള്ളം പറയുകയോ നിയമനത്തിൽ സ്വജനപക്ഷപാതം നടത്തുകയോ ചെയ്തിട്ടില്ല...MN Karassery

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിൽവർ ലൈൻ പദ്ധതിയെ എതിർത്തു രംഗത്തു വന്നതോടെ കവി റഫീക്ക് അഹമ്മദിനു നേരെ മാത്രമല്ല എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എം.എൻ.കാരശ്ശേരിക്കു നേരെയും സൈബർ ആക്രമണം ശക്തമായിരിക്കുകയാണ്. കാരശ്ശേരി ജർമനിയിൽ പോയി, ബുള്ളറ്റ് ട്രെയിനിൽ കയറി, മകൻ ലണ്ടനിലാണു തുടങ്ങി തികച്ചും വ്യക്തിപരമായ വിവരങ്ങൾ പ്രചരിപ്പിച്ചായിരുന്നു സൈബർ അധിക്ഷേപം. സിൽവർലൈൻ വിഷയത്തിലും സൈബർ അധിക്ഷേപങ്ങളെ കുറിച്ചും ‘മനോരമ ഓൺലൈനി’നോട് എം.എൻ.കാരശ്ശേരി പ്രതികരിക്കുന്നു...

എം.എൻ.കാരശ്ശേരി

എന്താണ് സിൽവർലൈൻ അതിവേഗ പദ്ധതിയോടുള്ള എതിർപ്പ്?

ADVERTISEMENT

സിൽവർലൈൻ പദ്ധതിക്കെതിരെ ഞാൻ മാത്രമല്ല അനവധി പേർ എതിർപ്പു രേഖപ്പെടുത്തിയിട്ടുണ്ട്. ഇടതുപക്ഷത്തു തന്നെയുള്ള പലരും പദ്ധതിയെ എതിർക്കുകയാണ്. സിപിഎം അനുയായികളും ന്യായീകരണ തൊഴിലാളികളും പക്ഷേ അതിനെ പിന്തുണയ്ക്കുകയാണ്. എന്നെ ഫെയ്സ്ബുക്കിലും യുട്യൂബിലും ആക്രമിക്കുന്നത് തമാശയായിട്ടാണ് തോന്നുന്നത്. എന്നെ സംബന്ധിച്ച് അതൊരു പുതിയ കാര്യമല്ല. സത്യത്തിൽ എനിക്ക് അതിന് അവരോടു വളരെ നന്ദിയുണ്ട്. കാരണം ഞാൻ സിൽവർലൈനിന് എതിരാണെന്ന കാര്യം, ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പേരിൽ എത്തിക്കാൻ ഈ സൈബർ ആക്രമണത്തിലൂടെ കഴിഞ്ഞു. ഇത്ര പേരിലേക്ക് ഞാനൊരാൾ ഒറ്റയ്ക്ക് വിചാരിച്ചാൽ എത്തിക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് എനിക്ക് അവരോടു നന്ദിയുണ്ട്.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതാവ് ആർ.വി.ജി.മേനോൻ പറയുന്നതെന്താണ്? അദ്ദേഹം ശാസ്ത്രം പഠിച്ച ആളാണല്ലോ? ഇടതുപക്ഷക്കാരനുമാണ്. ടി.പി.കുഞ്ഞിക്കണ്ണൻ ഇടതുപക്ഷക്കാരനാണ്. അദ്ദേഹം പുറത്തിറക്കിയ വിഡിയോയിൽ എന്തുകൊണ്ട് സിൽവർലൈൻ എതിർക്കപ്പെടണമെന്നു വിസ്തരിക്കുന്നുണ്ട്. ഇടതുമുന്നണിയിലെ പ്രധാന പാർട്ടിയായ സിപിഐയും സിൽവർലൈനിനെ എതിർക്കുന്നുണ്ട്. കാനം രാജേന്ദ്രനോ ബിനോയ് വിശ്വമോ ഒന്നും ഇതിനെ അനുകൂലിക്കാൻ സാധ്യതയില്ല.

ഞാൻ ഉന്നയിച്ച പ്രധാന ചോദ്യമെന്താണ്? സിൽവർലൈൻ വരുമ്പോൾ ഏറ്റവും ചുരുങ്ങിയത് 50,000 കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടി വരും. അതിൽ തൊഴിലാളികളുണ്ടാകും മുതലാളിമാരുണ്ടാകും അനാഥരുണ്ടാകും ദലിതരുണ്ടാകും ആദിവാസികളുണ്ടാകും. ഇവരെ ആര്, എങ്ങനെ പുനരധിവസിപ്പിക്കും? ആശുപത്രി, റെയിൽ, വിമാനത്താവളം തുടങ്ങി അത്യാവശ്യമായി വേണ്ടിവന്ന വികസനത്തിന്റെ പേരിൽ നേരത്തേ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക്, അവർ അർഹിക്കുന്ന നീതി നമുക്കു കൊടുക്കാൻ കഴി‍ഞ്ഞിട്ടില്ല എന്ന സത്യം നിലനിൽക്കെയാണ് സിൽവർലൈനിന്റെ വരവെന്നും ഓർക്കണം.

കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർ കൊണ്ട് എത്തേണ്ടവർ ആരാണ്? കച്ചവടക്കാരോ പണക്കാരോ രാഷ്ട്രീയക്കാരോ ആയിരിക്കും. അവർക്കു വേണ്ടി പക്ഷേ തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കുള്ള സ്പെഷൽ ട്രെയിൻ പോരേ? ഇടയ്ക്കുള്ള സ്റ്റോപ്പുകൾ നിർത്തിയാൽ പോരേ? അതിവേഗം എത്താമല്ലോ കാസർകോട്–തിരുവനന്തപുരം ജലപാതയെ കുറിച്ചു പറഞ്ഞിരുന്നല്ലോ? അതു പോരേ? ആർക്കും ബുദ്ധിമുട്ടില്ല. എന്തുകൊണ്ടാണ് സർക്കാർ ജലപാതയെകുറിച്ചും ബദൽ വിമാന സാധ്യതകളെ കുറിച്ചും പറയാത്തത്? എന്തുകൊണ്ടാണ് സ്പെഷൽ ട്രെയിനിനെ കുറിച്ചു പറയാത്തത്? എന്തുകൊണ്ടാണ് ആളുകളെ കുടിയൊഴിപ്പിക്കുന്നതിനെ കുറിച്ചു പറയാത്തത്?

പി.വി.അൻവർ
ADVERTISEMENT

ആരാണ് ഇതേക്കുറിച്ചു പറയേണ്ടത്? ആരാണ് ഇവിടുത്തെ ഇടതു പക്ഷം? പി.വി.അൻവർ ആണ് ഇവിടുത്തെ ഇടതുപക്ഷം? നല്ല പരിപാടിയകല്ലേ. കാരാട്ട് റസാഖ് ആണ് ഇടതുപക്ഷം. നല്ല പരിപാടിയല്ലേ? ഇപ്പോഴത്തെ കായിക മന്ത്രി വി.അബ്ദുറഹ്മാനാണ് ഇടതുപക്ഷം, നല്ല പരിപാടിയല്ലേ? പാലൊളി മുഹമ്മദ് കുട്ടിയാണ് യഥാർഥ ഇടതു പക്ഷം, അല്ലാതെ പി.വി.അൻവർ അല്ല. തിരുവമ്പാടി മണ്ഡലത്തിൽ പല തരത്തിൽ പരിസ്ഥിതി നാശം വരുത്തിയതിന്റെ പേരിൽ കേരള ഹൈക്കോടതി പല വിധത്തിൽ ഇടപെട്ട പി.വി.അൻവറിനെ, ഇവിടുത്തെ പരിസ്ഥിതി സംരക്ഷണ കമ്മിറ്റിയിൽ വിദഗ്ധ അംഗമായി വച്ചിട്ടുണ്ട് പിണറായി സർക്കാർ. ഇതിനേക്കാൾ വലിയ തമാശയുണ്ടോ?

അവർക്ക് എന്നെ തെറി വിളിക്കാനും ആക്ഷേപിക്കാനും അവകാശമുണ്ട്. എനിക്ക് ഒരു പരിഭവവവുമില്ല. എന്റെ ചോദ്യങ്ങൾക്കൊന്നും അവരുടെ കയ്യിൽ മറുപടിയില്ല എന്നതിന്റെ പ്രധാന തെളിവാണിത്. പിണറായി വിജയനെ വ്യക്തിപരമായി നിന്ദിക്കുന്ന ഒരു വാക്കു പോലും ഞാൻ പറഞ്ഞിട്ടില്ല. അതെന്റെ പണിയല്ല. എന്റെ പണി എനിക്കു തെറ്റാണെന്നു തോന്നുന്ന കാര്യങ്ങൾ, നയപരമായ കാര്യങ്ങൾ പറയുന്നതാണ്. അത് ഫെയ്സ്ബുക്, വാട്സാപ്, യുട്യൂബ് തുടങ്ങിയവയിലൂടെ എന്നോടു തെറി പറയുന്നവർ എനിക്കുകാണിച്ചു തരികയാണ്. ഞാനും എന്നെപ്പോലെയുള്ളവരും ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കു മറുപടിയില്ലെന്ന് അവർ തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്.

കെ–റെയിൽ എന്നത് അഴിമതി നടത്താനുള്ള കള്ളക്കച്ചവടത്തിന് സൗകര്യം നൽകുന്നതാണ് എന്ന ചോദ്യത്തിനു പക്ഷേ അവർക്കു മറുപടിയില്ല. സിൽവർലൈൻ കൊണ്ട് എന്താണ് അത്യാവശ്യമെന്ന ചോദ്യത്തിനും അവർക്കു മറുപടിയില്ല. പരാജയപ്പെട്ടവന്റെ ആയുധമാണു തെറി എന്ന് പണ്ട് സി.ജെ.തോമസ് പറഞ്ഞത് എനിക്ക് ഓർമ വരികയാണ്. അതുകൊണ്ട് നിങ്ങൾ ഇനിയും തെറിപറയണം. അധിക്ഷേപിക്കണം. അതെല്ലാം തെളിയിക്കുന്നത് സിൽവർ ലൈനിന് എതിരായിട്ട് ശാസ്ത്ര സാഹിത്യ പരിഷത്തോ സിപിഐയോ പൗരാവകാശ പ്രവർത്തകരോ പരിസ്ഥിതി പ്രവർത്തകരോ ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടിയില്ല എന്നാണ്. സൈബർ ലോകത്തെ നിലവാരം കുറഞ്ഞ ആളുകളുടെ തെറിവിളികൾ മാത്രമേ മറുപടിയായി ഉള്ളൂ എന്നു പറഞ്ഞാൽ, ഇവർക്കൊന്നും യഥാർഥ മറുപടി ഇല്ല എന്നാണ് അർഥം. അതുകൊണ്ട് ഞാൻ ഇവരോടൊക്കെ വളരെ നന്ദിയുള്ളവനാണ്.

ഭിന്നാഭിപ്രായങ്ങളെ തെറി പറഞ്ഞു തോൽപിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ കേരളത്തിൽ അംഗീകരിക്കാവുന്നതാണോ?

ഐസക് ന്യൂട്ടന്റെ തിയറി ഉണ്ടല്ലോ, ഏത് പ്രവൃത്തിക്കും തുല്യമായ പ്രതിപ്രവർത്തനം ഉണ്ടാകുമെന്ന്. സിൽവർ ലൈനിനെതിരെ പറഞ്ഞ എന്റെ നിലപാടുകൾ അവരുടെ താൽപര്യങ്ങൾക്ക് ഹാനികരമാണ്. അവരുടെ താൽപര്യങ്ങൾക്ക് ഹാനി പറ്റുമ്പോൾ അവർ പ്രകോപിതരാകും. തെറി പറയും. പക്ഷേ തെറി പറയുന്നവർ മനസ്സിലാക്കേണ്ട കാര്യം ഇതാണ്– നിങ്ങൾക്കു പ്രത്യേകിച്ച് പണിയൊന്നുമുണ്ടാകില്ല, അതുകൊണ്ട് ധാരാളം സമയവും ഊർജവും ഇതിനു വേണ്ടി ചെലവാക്കാനുണ്ടാകും.

ADVERTISEMENT

എന്റെ കാര്യം അങ്ങനെ അല്ല. എനിക്ക് ധാരാളം മറ്റു പണികളുണ്ട്. അതുകൊണ്ട് അവിടെക്കിടന്ന് തെറി പറഞ്ഞ് മടുക്കുകയേ ഉള്ളൂ. ഏതെങ്കിലും കാര്യത്തിൽ എന്റെ സ്വാഭാവികശ്രദ്ധ പതിയണമെങ്കിൽ ഒന്നുകിൽ അതെന്നെ രസിപ്പിക്കണം, അല്ലെങ്കിൽ അതിൽ നിന്നെന്തെങ്കിലും പഠിക്കാനുണ്ടാകണം. ഇതു രണ്ടും ഇല്ലാത്തതുകൊണ്ട് നിങ്ങളുടെ തെറി ആരു പരിഗണിക്കുന്നു. ഈ തെറിക്കൂട്ടങ്ങൾ എന്തെങ്കിലും പരിഗണന അർഹിക്കുന്നുണ്ടെങ്കിൽ അതു വെറും അവഗണന മാത്രമാണ്.

വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയായണല്ലോ?

അതൊക്കെ അവർ ഷെയർ ചെയ്യട്ടെ. എന്നെ അപമാനിക്കാനാണത്രേ. അതിൽ എന്ത് അപമാനമാണ് എനിക്ക് ഉള്ളത്? എന്റെ പേര് മുഹ്‍യുദ്ധീൻ നടുക്കണ്ടി കാരശ്ശേരി (എം.എൻ.കാരശ്ശേരി) എന്നാണ്. എന്റെ ബാപ്പ ഇട്ട പേരാണ് മുഹ്‍യുദ്ധീൻ. ആ പേര് അവർ നീട്ടിപ്പറഞ്ഞു എന്നതുകൊണ്ട് എനിക്ക് ഒരു അപമാനവും തോന്നുന്നില്ല. എന്റെ എഴുത്തോ പ്രസാധനമോ അല്ലാത്ത മേഖലയിൽ ഞാനുമായി ബന്ധപ്പെടുന്നവരോടെല്ലാം ഇപ്പോഴും ഞാൻ മുഹ്‍യുദ്ധീൻ എന്നു പറഞ്ഞു തന്നെയാണ് അറിയപ്പെടുന്നത്. തെറിക്കൂട്ടങ്ങൾ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നു പോലും എനിക്കു മനസ്സിലായിട്ടില്ല.

ഞാൻ കാലിക്കറ്റ് സർവകലാശാലയിൽനിന്നു മലയാളം വകുപ്പ് മേധാവിയായി വിരമിച്ച ആളാണ്. എന്റെ എല്ലാ വിവരങ്ങളും സർവകലാശാലയിൽനിന്നു കിട്ടും. ഞാൻ എല്ലാ വർഷവും കൃത്യമായി ആദായനികുതി റിട്ടേൺ കൊടുക്കുന്ന ആളാണ്. അത്തരം വിവരവും ആർക്കും പരിശോധിക്കാം. എന്റെ മകൻ ലണ്ടനിലാണ് എന്നതാണ് മറ്റൊരു പ്രചാരണം. എന്റെ മകൻ ലണ്ടനിലാണ്. അതിൽ ഞാനെന്തിനാണ് അപമാനം വിചാരിക്കുന്നത്? ഇക്കാര്യം പറയുമ്പോൾ എം.എൻ.കാരശ്ശേരിയുടെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിക്കുന്നതിന്റെ പ്രാധാന്യം എന്താണ്? എനിക്കത് മനസിലായി.

എം.എൻ.കാരശ്ശേരി

മൂന്നരക്കോടി മലയാളികളിൽ ഒരാൾ മാത്രമാണ് എം.എൻ.കാരശ്ശേരി. അയാളുടെ കുടുംബജീവിതത്തിനും മകൻ ലണ്ടനിൽ ആണെന്നുള്ളതിനും മറ്റു വ്യക്തിപരമായ വിവരങ്ങൾക്കും ഇവിടെ എന്താണു പ്രസക്തി? ഞാൻ ജർമനിയിൽ പോയതാണു കുറ്റമെന്നാണ് ചിലർ പറയുന്നത്. ബെർലിൻ അടക്കം പല സർവകലാശാലകളിലും ഞാൻ പോയിട്ടുണ്ട്. അവിടെ ഞാൻ ട്രെയിനിൽ കയറിയിട്ടുണ്ട്. അതിനെന്താണ്? ഇവിടുത്തെ പ്രകൃതി, ഇവിടുത്തെ ജനങ്ങൾ, ഇവിടുത്തെസാമൂഹ്യജീവിതം... ആർക്കാണ് ഇവരെക്കൊണ്ട് അത്യാവശ്യം? എന്ത് അത്യാവശ്യത്തിനാണ് സിൽവർലൈൻ കൊണ്ടു രുന്നത് എന്നതിനൊന്നും മറുപടിയില്ല. അതിനു പകരം പറയുന്ന മറുപടിയാണ് എം.എൻ.കാരശ്ശേരി ജർമനിയിൽ പോയി എന്നത്. അതൊരു മറുപടിയാണോ?

സിൽവർലൈനിനെ എതിർക്കുന്നതിന് അധിക്ഷേപിക്കുന്നവരുടെ മറുപടി എന്റെ മകൻ ലണ്ടനിൽ ആണെന്നാണ്. എന്റെ മകനാണോ ഞാൻ? എന്റെ മകൻ ലണ്ടനിൽ ആയാൽ എന്താണു കുഴപ്പം? പിണറായി വിജയന്റെ മകൻ അബൂദാബിയിലാണ്. പിണറായി വിജയന്റെ മകൻ ബെർമിങ്ങാമിൽ പഠിച്ചിരുന്നു. ഇതൊരു കുറ്റമാണോ? അതൊന്നും കുറ്റമല്ല. അതിലൊന്നും ഒരു അപമാനവും എനിക്കു തോന്നിയിട്ടില്ല.

പിണറായി വിജയനും സില്‍വർലൈനിന്റെ യാത്രാപാതയും.

ഞാൻ കള്ളം പറയുകയോ നിയമനത്തിൽ സ്വജനപക്ഷപാതം കാണിക്കുകയോ സ്ത്രീകളോടു മോശമായി പെരുമാറുകയോ ഏതെങ്കിലും മനുഷ്യരോട് ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിവേചനം കാണിക്കുകയോ ചെയ്തതായി തെളിഞ്ഞാൽ മാത്രമേ എനിക്ക് ഏതെങ്കിലും തരത്തിൽ അപമാനം തോന്നുകയുള്ളൂ. അല്ലാതെ തെറിക്കൂട്ടങ്ങളുടെ തെറിവിളി ഒന്നും എനിക്ക് ഒരു തരത്തിലുമുള്ള അപമാനവും ഉണ്ടാക്കില്ല. എന്റെ വ്യക്തിപരമായ വിവരങ്ങളും സിൽവർലൈനും തമ്മിലെന്തു ബന്ധം. നമ്മൾ ചോദിക്കുന്ന ചോദ്യങ്ങളെന്താണ്, ഇവർ പറയുന്നതെന്താണ്? വാദത്തിനു മറുവാദമില്ലാത്തതു കൊണ്ടാണല്ലോ തെറി പറഞ്ഞു കൊണ്ടിരിക്കുന്നത്. സിൽവർ ലൈനിനെ അനുകൂലിക്കുന്നവർക്ക് പറയാൻ വാദങ്ങളൊന്നുമില്ല എന്നതു തെറിവിളികളിലൂ‍ടെ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

കടുത്ത സൈബർ ആക്രമണം നേരിടുമ്പോൾ എങ്ങനെയാണ് ഇതിനെ നേരിടുന്നത്?

നേരിടുന്നതു പോയിട്ട് ഇതൊന്നും വായിക്കുന്നതു പോലുമില്ല. അതിന്റെ ആവശ്യവുമില്ല. പിന്നെ തെറിക്കൂട്ടങ്ങൾ മനസ്സിലാക്കേണ്ടത് എം.എൻ.കാരശ്ശേരി തെറി പറഞ്ഞാൽ ഓടുന്ന ജാതിയല്ല എന്നതാണ്. ആദ്യമായല്ല പൊതു ഇടത്തിൽ മറുപടി പറയുന്നത്. 1970 മുതൽ ഞാൻ പല വിഷയങ്ങളിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. 1985ൽ മുസ്‌ലിം ശരിഅത്ത് നിയമത്തിനെതിരായി ലേഖനം എഴുതിയപ്പോഴും ഇതിനേക്കാൾ കടുത്ത വിമർശനം നേരിട്ടിരുന്നു. എന്നിട്ടും ഞാൻ അഭിപ്രായം പറയൽ നിർത്തിയിട്ടില്ല. അതിനാൽ തെറിയൊന്നും എനിക്ക് പുത്തരിയല്ല.

ആളുകൾ ഇതിനൊക്കെ സമയവും ഊർജവും ചെലവഴിക്കുന്നുണ്ടല്ലോ എന്നാണ് എനിക്ക് ഇതിൽ ആകെ തോന്നുന്ന തമാശ. ഞാൻ ജർമനിയിൽ പോയി. അവിടെ മാത്രമല്ല, ലണ്ടനിലും ന്യൂയോർക്കിലും ഒക്കെ ഞാൻ പോയിട്ടുണ്ട്. തരംപോലെ അവിടുത്തെയൊക്കെ ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചിട്ടുമുണ്ട്. അതല്ലല്ലോ ഇവിടുത്തെ പ്രശ്നം? ഇവിടുത്തെ പ്രശ്നമെന്താണ്? കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ഭാവി എന്താണ്? ആർക്കാണ് കാസർകോട് നിന്ന് 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തേണ്ടത്? ഇനി പാവപ്പെട്ട ആളുകൾക്കു വേണ്ടിയാണ് സിൽവർലൈൻ കൊണ്ടു വരുന്നതെങ്കിൽ അതു പാവങ്ങളോടു വിശദീകരിക്കട്ടെ. ഇതൊക്കെ ചർച്ച ചെയ്യണം എന്നല്ലേ പറയുന്നുള്ളൂ.

എം.എൻ.കാരശ്ശേരി ഈ സൈബർ പ്രചാരണങ്ങളെ അവഗണിച്ചാലും കുറേ ആളുകളിലെങ്കിലും ഇത്തരം പ്രചാരണങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കില്ലേ?

നമ്മുടെ രാഷ്ട്രീയ നേതാക്കൾ എന്തെല്ലാം കാര്യങ്ങൾ പറഞ്ഞു ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. അതു തടയാൻ നമ്മളെക്കൊണ്ട് കഴിയുന്നുണ്ടോ? ജനാധിപത്യത്തിൽ ഇത്തരത്തിൽ ജനങ്ങളെ വഴി തെറ്റിക്കാൻ ഇത്തരം ധാരാളം വഴികളുണ്ട്. ജനങ്ങൾ അതു തിരിച്ചറിയുകയും അതിനനുസരിച്ചു നിലപാട് എടുക്കുകയും ചെയ്യണം. തെറിക്കൂട്ടങ്ങൾക്കു മറുപടി കൊടുക്കേണ്ടതില്ല എന്നുതന്നെയാണ് എന്റെ നിലപാട്. പത്തു പേർക്കു മറുപടി കൊടുത്താൽ പിന്നെ അതു നൂറു പേരാകും, ആയിരം പേരാകും. എന്തായാലും അതിനു വേണ്ടി ചെലവാക്കാൻ സമയമില്ല. സാമൂഹ്യ–പൗരാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന ആർക്കും ഇത്തരം കാര്യങ്ങൾക്കു സമയമുണ്ടാകുമെന്നു ഞാൻ വിചാരിക്കുന്നില്ല.

എം.എൻ.കാരശ്ശേരിയുടെ ചിന്തകൾ; ക്ലിക്ക് ചെയ്തു വായിക്കാം മുൻ ഇന്റർവ്യൂകൾ

സിപിഎം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, പാർട്ടിരക്തം കുത്തിവച്ചിട്ടാണെങ്കിലു പണം കൊടുത്ത് പബ്ലിക് റിലേഷൻ കമ്പനികളെക്കൊണ്ട് ചെയ്യിക്കുന്നതാണെങ്കിലും ഇതിനൊക്കെ ഒരേ ഫലമേ ഉണ്ടാകൂ. ഇതു നിങ്ങൾക്ക് ആത്യന്തികമായി നഷ്ടമേ ഉണ്ടാക്കൂ. അടിയന്തരാവസ്ഥയിൽ എന്തെല്ലാം പ്രചാര വേലകൾ നടത്തി. എന്നിട്ട് ജനങ്ങൾ അതിനെയെല്ലാം അതിജീവിച്ചില്ലേ? സൈബർ ആക്രമണം എന്നു കേട്ട് പഴയ വിദ്യാർഥികളും പരിചയക്കാരും സുഹൃത്തുക്കളുമൊക്കെ വിളിക്കുന്നുണ്ട്. അവരോടൊക്കെയും ഇതേ കാര്യമാണു പറഞ്ഞത്. ഞാനിതൊന്നും കാര്യമാക്കുന്നില്ല. തെറിക്കൂട്ടങ്ങൾ തെറിപറഞ്ഞു തളരട്ടെ. ഞാൻ എനിക്കു പറയാനുള്ളത് പറയും. എനിക്കു ശരിയെന്നു തോന്നുന്ന വിഷയങ്ങളിൽ ഇനിയും ഞാൻ അഭിപ്രായം പറയും. അതു കാതുള്ളവർ കേൾക്കട്ടെ എന്നാണ് എന്റെ നിലപാട്.

English Summary: MN Karassery Opens His Mind on Cyber Bullying Against him in the name of Kerala Silverline Project