ഒന്നു മുതൽ 9 വരെ ക്ലാസുകൾ മാർച്ച് അവസാനം വരെ തുടരും. പൊതു പരീക്ഷ ഉണ്ടാകും. ഏപ്രിൽ ആദ്യവാരമായിരിക്കും ഈ ക്ലാസുകളുടെ പരീക്ഷ

ഒന്നു മുതൽ 9 വരെ ക്ലാസുകൾ മാർച്ച് അവസാനം വരെ തുടരും. പൊതു പരീക്ഷ ഉണ്ടാകും. ഏപ്രിൽ ആദ്യവാരമായിരിക്കും ഈ ക്ലാസുകളുടെ പരീക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നു മുതൽ 9 വരെ ക്ലാസുകൾ മാർച്ച് അവസാനം വരെ തുടരും. പൊതു പരീക്ഷ ഉണ്ടാകും. ഏപ്രിൽ ആദ്യവാരമായിരിക്കും ഈ ക്ലാസുകളുടെ പരീക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സ്കൂളിൽ റെഗുലർ ക്ലാസുകൾ നടക്കുന്നതോടൊപ്പം ഡിജിറ്റൽ ഓൺലൈൻ - കൈറ്റ് ഫസ്റ്റ് ബെൽ ക്ലാസുകൾ തുടരുമെന്നും യോഗത്തിൽ തീരുമാനമുണ്ടായി. കോവിഡ് കാലത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് പരീക്ഷാ സമ്മർദ്ദം കുറയ്കാൻ മുൻ നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയും മാർക്ക് ക്രമവും തുടരും.

യോഗതീരുമാനങ്ങൾ ഇങ്ങനെ

ADVERTISEMENT

1. അക്കാദമിക് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും  പാഠ ഭാഗങ്ങൾ പൂർത്തീകരിച്ച് വാർഷിക പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കാനും അധ്യാപകരുടെ പൂർണ്ണ പിന്തുണ വിദ്യാഭ്യാസ മന്ത്രി അഭ്യർഥിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശനിയാഴ്ചകൾ കൂടി സാധ്യായ ദിനങ്ങളായി പ്രയോജനപ്പെടുത്തി അക്കാദമിക് പ്രവർത്തനം പൂർത്തിയാക്കാൻ ശ്രദ്ധിക്കുമെന്ന് എല്ലാ അധ്യാപക സംഘടനകളും ഉറപ്പു നൽകി.

2. പാഠഭാഗങ്ങൾ പൂർത്തീകരിച്ച് പരീക്ഷയിലേക്ക് കുട്ടികൾ എത്തുന്ന സാഹചര്യത്തിൽ ഫോക്കസ് ഏരിയ നിർണയിച്ച് നൽകുന്നതിൽ തന്നെ പ്രസക്തിയില്ല. എന്നാൽ, കോവിഡ് കാലത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് പരീക്ഷാ സമ്മർദ്ദം കുറയ്കാൻ മുൻ നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയായും മാർക്ക് ക്രമവും തുടരും.

3. ഒന്നു മുതൽ 9 വരെ ക്ലാസുകൾ മാർച്ച് അവസാനം വരെ തുടരും. പൊതുപരീക്ഷ ഉണ്ടാകും. ഏപ്രിൽ ആദ്യവാരമായിരിക്കും ഈ ക്ലാസുകളുടെ പരീക്ഷ

4. ഫെബ്രുവരി 21 മുതൽ സ്കൂളുകളിൽ പൂർണ തോതിൽ കുട്ടികൾ എത്തുകയും, ക്ലാസുകൾ പത്തു മുതൽ നാലുവരെ നടക്കുകയും ചെയ്യും. ഇതിനായി സ്കൂളുകൾ സജ്ജമാക്കാൻ ജില്ലാ തല അവലോകനം ജില്ലാ പഞ്ചായത്ത് പ്രസിസന്റും കളക്ടറും ചേർന്ന് നടത്തും. കുട്ടികൾക്ക് സ്കൂളിലെത്താൻ സ്കൂൾ വാഹനങ്ങൾ, കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ ജില്ലാതല യോഗം ചർച്ച ചെയ്ത് തീരുമാനിക്കും. 

ADVERTISEMENT

5. ഡിജിറ്റൽ ഓൺലൈൻ - കൈറ്റ് ഫസ്റ്റ് ബെൽ ക്ലാസുകൾ തുടരും. 

6. നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ സ്കൂൾതല ഓൺലൈൻ ക്ലാസ് ഉണ്ടാവില്ല.

7. അധ്യാപകരുടെ ഈ വർഷത്തെ ഫിക്സേഷൻ നടപടികൾ വേഗത്തിലാക്കും.

8. അധ്യാപകരുടെ യാത്രാസൗകര്യത്തിനായി  ട്രെയിൻ ഗതാഗത സൗകര്യം ഉറപ്പു വരുത്താൻ സർക്കാർ ഇടപെടും.

ADVERTISEMENT

വിമർശിക്കുന്നവരെ ശത്രുക്കളായി കാണുന്ന സമീപനം വിദ്യാഭ്യാസ വകുപ്പിനില്ലെന്ന് ‌മന്ത്രി പറഞ്ഞു. ഇതിന്റെ പേരിൽ ആർക്കെതിരെയും നടപടിയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. ജനാധിപത്യപരമായ അധ്യാപകരുടെയും സംഘടനകളുടെയും അവകാശങ്ങളെ വിദ്യാഭ്യാസ വകുപ്പ് ഹനിക്കുമെന്ന മാധ്യമ വാർത്തകൾ അദ്ദേഹം നിഷേധിച്ചു. പൊതുവിദ്യാഭ്യാസ പുരോഗതിക്ക് അധ്യാപകരും സംഘടനകളും നൽകിയിട്ടുള്ള പിന്തുണയെ അങ്ങേയറ്റം വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉച്ച ഭക്ഷണം, അടുത്ത അക്കാദമിക വർഷ പ്രവർത്തനങ്ങൾ, ഡയറ്റും അധ്യാപക വിദ്യാഭ്യാസ മേഖല, പാഠ്യപദ്ധതി പരിഷ്കരണം, പ്രീപ്രൈമറി മേഖല ഉൾപ്പെടെയുള്ള വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉടൻ തന്നെ വിശദമായ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

English Summary: Kite First Bell classes will continue; Focus area and mark order to reduce exam stress