പരീക്ഷച്ചോർച്ച: ഭൂരിഭാഗം ചോദ്യങ്ങളുമായി യുട്യൂബ് വിഡിയോ; കെമിസ്ട്രിയും ചോർന്നു
കോഴിക്കോട് ∙ പൊതുവിദ്യാലയങ്ങളിലെ സ്കൂൾ തല പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെ, ഇന്നലെ നടന്ന 10–ാം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യക്കടലാസും ചോർന്നു. ആകെയുള്ള 40 മാർക്കിൽ 32 മാർക്കിന്റെ ചോദ്യങ്ങളും വിവാദ യുട്യൂബ് ചാനലായ എംഎസ് സൊലൂഷൻസിന്റെ ഉടമ മുഹമ്മദ് ഷുഹൈബ് പ്രവചിച്ചവ. ചില രാസ സമവാക്യങ്ങളും പ്രത്യേക രാസപ്രവർത്തനങ്ങളും വിഡിയോയിലും പരീക്ഷയിലും ഒരേപോലെ വന്നതാണ് പ്രധാനമായി സംശയം ഉയരാൻ കാരണം.

കെമിസ്ട്രി പരീക്ഷയുടെ തലേന്നാണ് ചാനലിൽ വിഡിയോ വന്നത്. അതേസമയം, മുൻ പരീക്ഷകളെ അപേക്ഷിച്ച് ഈ വിഡിയോയ്ക്കു കൃത്യത കുറവായിരുന്നു. കണക്ക്, ഇംഗ്ലിഷ് പരീക്ഷകൾക്കു ചോദ്യക്കടലാസിലെ അതേ എണ്ണം ചോദ്യങ്ങൾ തന്നെയായിരുന്നു പ്രവചന വിഡിയോയിലും ഉണ്ടായിരുന്നതെങ്കിൽ കെമിസ്ട്രിക്ക് ഇരട്ടിയോളം ചോദ്യങ്ങളും കൂടുതൽ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയിരുന്നു. ‘നാളെ പരീക്ഷാ പേപ്പറിൽ കാണാൻ പോകുന്ന ചോദ്യങ്ങളാണിത്. മറ്റൊന്നും നോക്കേണ്ട’ എന്നായിരുന്നു ആദ്യ വിഡിയോകളിൽ പറഞ്ഞിരുന്നതെങ്കിൽ കെമിസ്ട്രിക്ക് ‘വന്നേക്കാം’ എന്നു മാത്രമായിരുന്നു പ്രവചനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിഡിയോ എന്നും സംശയം ഉയരുന്നു.
ആരോപണ വിധേയമായ ട്യൂഷൻ സെന്ററിനു പുറമേ മറ്റു സെന്ററുകളുടെ പങ്കും പൊലീസും പൊതു വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ട്. ചോദ്യക്കടലാസ് ചോർന്നതായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ്രൈകംബ്രാഞ്ച് ഉദ്യോഗസ്ഥർക്കു മൊഴി നൽകിയിട്ടുണ്ട്. ആദ്യം അന്വേഷണം നടത്തിയ താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫിസർ കൂടുതൽ തെളിവുകൾ കൈമാറി.
സംശയകരം, ചില സമാനതകൾ
∙ ഇന്നലത്തെ പരീക്ഷയിലെ ആറാമത്തെ ചോദ്യം സ്വർണത്തിന്റെ ഇലക്ട്രോ പ്ലേറ്റിങിനെക്കുറിച്ചാണ്. പാഠപുസ്തകത്തിൽ സ്വർണം, വെള്ളി, ഇരുമ്പ് എന്നിവയുടെ ഇലക്ട്രോ പ്ലേറ്റിങ് രീതിയെപ്പറ്റി പറയുന്നുണ്ട്. എന്നാൽ, പ്രവചന വിഡിയോയിൽ പറഞ്ഞ സ്വർണം തന്നെ ചോദ്യക്കടലാസിലും വന്നു
∙ ഒന്നിലേറെ രാസസമവാക്യങ്ങൾ ഉണ്ടായിട്ടും പ്രവചന വിഡിയോയിലെ നൈട്രസ് ഓക്സൈഡിന്റെ രാസസമവാക്യം തന്നെ ചോദ്യക്കടലാസിലും വന്നു.
∙ പ്രധാന പാഠഭാഗമെന്ന് അധ്യാപകർ പോലും മാർക്ക് ചെയ്യാത്ത ചോദ്യങ്ങൾ ചാനൽ കൃത്യമായി പ്രവചിച്ചു
∙ ഡിസംബർ 10ന് ഇറക്കിയ കണക്കുപരീക്ഷയുടെ പ്രവചന വിഡിയോയിൽ 18നു നടക്കേണ്ട കെമിസ്ട്രി പരീക്ഷയ്ക്കു ചില സന്തോഷങ്ങൾ വരാനുണ്ടെന്നും പ്രവചനം