യുക്രെയ്നിനു മുകളിൽ വ്ളാഡിമിർ പുട്ടിന്റെ ആജ്ഞകൾ അഗ്നിഗോളങ്ങളായി പതിക്കുമ്പോൾ ലോകം വീണ്ടും സ്വേച്ഛാധിപത്യത്തെപ്പറ്റി ചർച്ച ചെയ്യുകയാണ്. സ്വന്തം ജനങ്ങളെപ്പോലും കശാപ്പു ചെയ്യുന്ന സ്വേച്ഛാധിപതികളുടെ കഥകളുണ്ട് ലോക ചരിത്രത്തിൽ. അതിൽ ഏറ്റവും ക്രൂരന്മാരായവരുടെ മുൻനിരയിലാണ് യുഗാണ്ടയുടെ ഏകാധിപതിയായി വാണ ഈദി അമീന്റെ സ്ഥാനം. ‘യുഗാണ്ടയിലെ കശാപ്പുകാരൻ’ എന്നായിരുന്നു ഇയാള്‍ക്കു ലോകം നൽകിയ വിശേഷണം.Idi Amin Uganda

യുക്രെയ്നിനു മുകളിൽ വ്ളാഡിമിർ പുട്ടിന്റെ ആജ്ഞകൾ അഗ്നിഗോളങ്ങളായി പതിക്കുമ്പോൾ ലോകം വീണ്ടും സ്വേച്ഛാധിപത്യത്തെപ്പറ്റി ചർച്ച ചെയ്യുകയാണ്. സ്വന്തം ജനങ്ങളെപ്പോലും കശാപ്പു ചെയ്യുന്ന സ്വേച്ഛാധിപതികളുടെ കഥകളുണ്ട് ലോക ചരിത്രത്തിൽ. അതിൽ ഏറ്റവും ക്രൂരന്മാരായവരുടെ മുൻനിരയിലാണ് യുഗാണ്ടയുടെ ഏകാധിപതിയായി വാണ ഈദി അമീന്റെ സ്ഥാനം. ‘യുഗാണ്ടയിലെ കശാപ്പുകാരൻ’ എന്നായിരുന്നു ഇയാള്‍ക്കു ലോകം നൽകിയ വിശേഷണം.Idi Amin Uganda

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്നിനു മുകളിൽ വ്ളാഡിമിർ പുട്ടിന്റെ ആജ്ഞകൾ അഗ്നിഗോളങ്ങളായി പതിക്കുമ്പോൾ ലോകം വീണ്ടും സ്വേച്ഛാധിപത്യത്തെപ്പറ്റി ചർച്ച ചെയ്യുകയാണ്. സ്വന്തം ജനങ്ങളെപ്പോലും കശാപ്പു ചെയ്യുന്ന സ്വേച്ഛാധിപതികളുടെ കഥകളുണ്ട് ലോക ചരിത്രത്തിൽ. അതിൽ ഏറ്റവും ക്രൂരന്മാരായവരുടെ മുൻനിരയിലാണ് യുഗാണ്ടയുടെ ഏകാധിപതിയായി വാണ ഈദി അമീന്റെ സ്ഥാനം. ‘യുഗാണ്ടയിലെ കശാപ്പുകാരൻ’ എന്നായിരുന്നു ഇയാള്‍ക്കു ലോകം നൽകിയ വിശേഷണം.Idi Amin Uganda

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുക്രെയ്നിനു മുകളിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ ആജ്ഞകൾ അഗ്നിഗോളങ്ങളായി പതിക്കുമ്പോൾ ലോകം വീണ്ടും സ്വേച്ഛാധിപത്യത്തെപ്പറ്റി ചർച്ച ചെയ്യുകയാണ്. സ്വന്തം ജനങ്ങളെപ്പോലും കശാപ്പു ചെയ്യുന്ന സ്വേച്ഛാധിപതികളുടെ കഥകളുണ്ട് ലോക ചരിത്രത്തിൽ. അതിൽ ഏറ്റവും ക്രൂരന്മാരായവരുടെ മുൻനിരയിലാണ് യുഗാണ്ടയുടെ ഏകാധിപതിയായി വാണ ഈദി അമീന്റെ സ്ഥാനം.

‘യുഗാണ്ടയിലെ കശാപ്പുകാരൻ’ എന്നായിരുന്നു ഇയാള്‍ക്കു ലോകം നൽകിയ വിശേഷണം. എതിർക്കുന്നവരെയെല്ലാം കൊന്നൊടുക്കി അധികാരം ഉറപ്പിച്ച ഈദി അമീൻ യുഗാണ്ടയുടെ അധികാരം പിടിച്ചെടുത്തിട്ട് അര നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 1971 മുതൽ എട്ടുവർഷം യുഗാണ്ടയിൽ ദയാരഹിതനായ ഏകാധിപതിയായി വാണ ഈദി അമീനെ മനുഷ്യമാംസം ഭക്ഷിച്ചിരുന്നവനെന്നും അതിനായി മനുഷ്യമാംസം ശീതികരിച്ചു സൂക്ഷിച്ചിരുന്നവനെന്നും ലോകം വിശേഷിപ്പിച്ചു.

ഈദി അമീൻ. ഫയൽ ചിത്രം: AFP
ADVERTISEMENT

അതൊക്കെ കെട്ടുകഥകളാണെന്നു പറയുന്നവരുണ്ടെങ്കിലും മൂന്നു ലക്ഷത്തിലധികം നിരപരാധികൾ ഈദി അമീന്റെ കാലത്ത് കൊലചെയ്യപ്പെട്ടു എന്നത് യാഥാർഥ്യമാണ്. ആഗോള മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ നിരന്തരം ഈദി അമീനെതിരെ ഇക്കാര്യം പരാതിപ്പെട്ടിരുന്നു. യൂറോപ്യന്മാരെക്കൊണ്ട് തന്നെ ചുമലിലേറ്റി അമീൻ നൃത്തം ചെയ്യിച്ചിരുന്നുവെന്നതു കെട്ടുകഥയാകാൻ വഴിയില്ലെന്ന് അദ്ദേഹത്തിന്റെ ചരിത്രം വായിക്കുമ്പോൾ നമുക്ക് തോന്നിപ്പോകും.

സ്വേച്ഛാധിപതിയുടെ ഉദയം

സോഷ്യൽ ഡമോക്രാറ്റ് പാർട്ടി നേതാവും തികഞ്ഞ ജനാധിപത്യവാദിയുമായിരുന്ന മിൽട്ടൻ ഒബോട്ടെയുടെ ഭരണകൂടത്തെ അട്ടിമറിച്ചാണ് ഈദി അമീൻ അധികാരം പിടിച്ചെടുക്കുന്നത്. പിന്നീട് എട്ടു വർഷത്തോളം ലോകം കണ്ടത് കൂട്ടക്കൊലപാതകങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും നേർമുഖമായിരുന്നു. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുക എന്നതാണ് ഈദി അമീൻ ആദ്യം ചെയ്തത്. പിന്നീട് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മിൽട്ടൻ ഒബോട്ടെയുടെ അനുയായികളെ പിൻതുടർന്നു വേട്ടയാടി.

അതിനായി മാത്രം അച്ചോളി, ലാംഗോ ഗോത്രങ്ങളിലെ ഭീകരരായ അനുയായികളെ നിയോഗിച്ചുവെന്നാണു ചരിത്രം പറയുന്നത്. പത്രപ്രവർത്തകർ, നിയമജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നുവേണ്ട, തന്നെ എതിർത്ത എല്ലാവരെയും ഈദി അമീൻ ഇല്ലാതാക്കി. ഏഷ്യൻ വംശജരായ എല്ലാവരെയും രാജ്യത്തുനിന്നു പുറത്താക്കി. യുഗാണ്ടയുടെ സമ്പദ്‌വ്യവസ്ഥയ്ക്കു നിർണായക സ്ഥാനം വഹിച്ചിരുന്ന ഏഷ്യൻ വംശജരെ പുറത്താക്കിയതോടെ രാജ്യത്തിന്റെ താളംപിഴച്ചു. രാജ്യം കടുത്ത ദാരിദ്രത്തിലേക്കു കൂപ്പുകുത്തി.

ഈദി അമീന്റെ മരണവാർത്ത വായിക്കുന്ന ഉഗാണ്ടൻ പൗരൻ. 2003ലെ ചിത്രം. MARCO LONGARI / AFP
ADVERTISEMENT

ഈദി അമീന്റെ പതനം

1976 ജൂണിലെ പ്രശസ്തമായ ‘ഓപറേഷൻ എന്റബെ’യാണ് ഈദി അമീന്റെ പ്രതാപത്തിന്റെ അന്ത്യത്തിനു തുടക്കമിട്ടത്. ഇസ്രയേലിൽ നിന്നു പാരീസിലേക്കു പോവുകയായിരുന്ന എയർ ഫ്രാൻസ് വിമാനം റാഞ്ചിയ പാലസ്തീൻ തീവ്രവാദികൾക്ക് ഈദി അമീൻ പരസ്യപിന്തുണ നൽകി. യുഗാണ്ടയിലെ എന്റബെ വിമാനത്താവളത്തിലാണു റാഞ്ചികൾ വിമാനം എത്തിച്ചു നിർത്തിയിട്ടത്. വിവിധ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന പലസ്തീനികളെ വിട്ടയക്കണമെന്നായിരുന്നു റാഞ്ചികളുടെ പ്രധാന ആവശ്യം.

റാഞ്ചികൾക്ക് യുഗാണ്ടൻ പട്ടാളത്തിന്റെ സഹായമുണ്ടെന്നു മനസ്സിലാക്കിയ ഇസ്രായേൽ സമർഥമായി തിരിച്ചടിച്ചു. 4000 കിലോമീറ്റർ അകലെ നിന്നു പറന്നെത്തിയ ഇസ്രായേൽ സൈന്യം യുഗാണ്ടൻ പട്ടാളത്തെ നോക്കുകുത്തിയാക്കി എന്റബെ വിമാനത്താവളം കയ്യേറി റാഞ്ചികളെ കീഴടക്കി. ഇസ്രായേലി സൈന്യത്തിനു കെനിയയുടെ സഹായം കിട്ടിയെന്നു സംശയിച്ച ഈദി അമീൻ യുഗാണ്ടയിലെ മുഴുവൻ കെനിയക്കാരെയും വേട്ടയാടിയാണു പകരം വീട്ടിയത്.

രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ, അയൽരാജ്യമായ ടാൻസാനിയ കയ്യേറി വാർത്തയുണ്ടാക്കാനായി ഈദി അമീന്റെ ശ്രമം. പക്ഷേ, കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോയത് ആ ഏകാധിപതി അറിയാൻ മറന്നു. ടാൻസാനിയൻ സൈന്യവും യുഗാണ്ടൻ വിമോചന പോരാളികളും ചേർന്ന് തലസ്ഥാന നഗരി പിടിച്ചെടുത്തതോടെ ചെറുത്തുനിന്നു സമയം കളയാതെ ഭാര്യമാരും മക്കളുമൊത്ത് ഈദി അമീൻ ലിബിയയിലേക്കു കടന്നു. പിന്നെ ഇറാഖിലേക്ക്. ഒടുവിൽ സൗദി അറേബ്യയിൽ രാഷ്ട്രീയ അഭയം തേടി.

ഇദി അമീൻ ഭാര്യയോടൊപ്പം.
ADVERTISEMENT

കായെ, നൂറ, മദിന, സാറ എന്നീ ഭാര്യമാരോടും മുപ്പതോളം മക്കളുമൊത്താണ് അമീൻ സൗദിയിൽ അഭയം തേടിയത്. മറ്റു മക്കൾ ലണ്ടനിലായിരുന്നു. ആദ്യ ഭാര്യ മൽയാമുവിനെ അതിനിടെ അമീൻ വിവാഹമോചനം ചെയ്തിരുന്നു. 1989ൽ ജിദ്ദയിൽ നിന്ന് യുഗാണ്ടയിലേക്ക് തിരികെപ്പോകാൻ ഈദി അമീൻ നടത്തിയ ശ്രമം റിപബ്ലിക് ഓഫ് സായയുടെ (ഇന്നത്തെ കോംഗോ) പ്രസിഡന്റ് മൊബൂട്ടു, മാർഗമധ്യേ പരാജയപ്പെടുത്തി.

1989ൽ മാതൃരാജ്യത്തേക്കുള്ള മടക്കയാത്ര മുടങ്ങി ജിദ്ദയിലേക്കു തന്നെ തിരിച്ചുപോരേണ്ടി വന്ന ഈദി അമീൻ 2003 ജൂലൈയിൽ വൃക്ക രോഗബാധിതനായി. ജിദ്ദ ഖാലിദിയയിലുള്ള കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായ യുഗാണ്ടയുടെ ഉഗ്രപ്രതാപിയും അതേസമയം ഉന്മാദിയുമായ ഭരണാധികാരി ഏതാണ്ട് മൂന്നാഴ്ച രോഗത്തോടു പൊരുതി 2003 ഓഗസ്റ്റ് 16ന് മരണപ്പെട്ടു.

മരണം സ്ഥിരീകരിച്ചത് ആശുപത്രിയിൽ പരിചരിക്കാൻ നിന്ന, അമീന്റെ മൂന്നാം ഭാര്യ മദിനയായിരുന്നു. ജിദ്ദ റുവൈസിലെ ശ്മശാനത്തിലാണ് ഈദി അമീനെ ഖബറടക്കിയത്. മൃതദേഹം യുഗാണ്ടയിൽ എത്തിച്ച് കബറടക്കാൻ അന്നത്തെ സർക്കാർ സമ്മതിച്ചെങ്കിലും സൗദി അറേബ്യ ജിദ്ദയിൽ തന്നെ അടക്കി. ഈദി അമീന്റെ മൃതദേഹത്തോട് പോലും ഉഗാണ്ടൻ ജനതയ്ക്ക് പൊറുക്കാനാകില്ലെന്ന് സൗദി സർക്കാരിന് അറിയാമായിരുന്നു.

അപ്രതീക്ഷിതം അട്ടിമറി

ബ്രിട്ട‌ിഷ് കോളനിയായിരുന്ന യുഗാണ്ടയിൽ പശ്ചിമ നൈൽ പ്രവിശ്യയിലെ കൊക്കോബോയിൽ 1925നാണ് ഈദി അമീന്റെ ജനനം (ഇപ്പോഴും ഈദിയുടെ ജനനത്തീയതി ഏതാണെന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല) പരസ്പരം പോരടിക്കുന്ന ഗോത്രങ്ങളുടെ കാലമായിരുന്നു അത്. കക്വാ ഗോത്രത്തിലാണ് അമീൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ല. പത്തൊൻപതാം വയസ്സിലാണ് ബ്രിട്ടീഷ് സേനയുടെ പ്രാദേശിക വിഭാഗമായ കിങ്സ് റൈഫിൾസിൽ കുശിനിക്കാരനായി ചേർന്നത്. മികച്ച കായികക്ഷമതയും സൈനികവൃത്തിയോടുള്ള അഭിനിവേശവും വളർച്ച വേഗത്തിലാക്കി. 1962ൽ യുഗാണ്ട സ്വതന്ത്രരാഷ്ട്രമാവുമ്പോൾ, ബ്രിട്ടീഷ് സൈന്യത്തിൽ ഒരു കറുത്തവർഗക്കാരന് കിട്ടാവുന്ന ഏറ്റവും ഉയർന്ന പദവിയിലായിരുന്നു അമീൻ.

ഈദി അമീൻ

ആറടിയിൽ അധികം പൊക്കവും കരുത്തുറ്റ ശരീരവുമായിരുന്നു ഈദി അമീന്റേത്. 1951–60 കാലത്ത് യുഗാണ്ടയിലെ ഹെവിവെയ്റ്റ് ബോക്സിങ് ചാംപ്യനായി. കരുത്തുറ്റ ശരീരവും കഠിന ഹൃദയവും ചേർന്നതോടെ ശത്രുക്കളെ ഇല്ലായ്മ ചെയ്യാനുള്ള എല്ലാ യോഗ്യതയും ഉള്ള ആളെന്ന പേരെടുത്തു. അതോടെ ബ്രിട്ടിഷ് സൈന്യത്തിൽ ഒരു കറുത്ത വർഗക്കാരന് എത്തിച്ചേരാനാകുന്ന ഉയരത്തിലേക്ക് ഈദി അമീൻ വളർന്നു. 1952 മുതൽ 1956 വരെയുള്ള കാലത്ത് കെനിയയിൽ നടന്ന മൗമൗ കലാപം അടിച്ചമർത്താൻ ബ്രിട്ടിഷുകാരിറക്കിയ തുറുപ്പു ചീട്ട് ഈദി അമീനായിരുന്നു.

1962ൽ യുഗാണ്ട സ്വാതന്ത്ര്യം നേടുന്നതിനു മുൻപേ തന്നെ മിൽട്ടൻ ഒബാട്ടെയുടെ വലംകൈയായി അമീൻ മാറി. യുഗാണ്ട സ്വാതന്ത്ര്യം നേടിയപ്പോൾ മിൽട്ടൻ ഒബാട്ടെ പ്രസിഡന്റായി. 1971ൽ ഒബാട്ടെ സംഗപ്പൂരിൽ സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കവെ ഈദി അമീൻ നാട്ടിൽ സൈനിക അട്ടിമറി നടത്തി അധികാരം പിടിച്ചു. പ്രസിഡന്റും സൈനികത്തലവനുമായി സ്വയം അവരോധിച്ചു. 1975ൽ ഫീൽഡ് മാർഷലും 1976ൽ ആജീവനാന്ത പ്രസിഡന്റുമായി സ്വയം പ്രഖ്യാപിച്ചു.

‘ഞാനൊരു പട്ടാളക്കാരൻ മാത്രം’

അപാരവൈരുധ്യങ്ങളുടെ അധികാരരൂപമായിരുന്നു ഈദി അമീൻ. ‘ഞാനൊരു രാഷ്ട്രീയക്കാരനല്ല. പട്ടാളക്കാരൻ മാത്രമാണ്. രാജ്യത്തെ അഴിമതിക്കാരിൽ നിന്നു രക്ഷിക്കാനാണ് ഞാനിതു ചെയ്യുന്നത്. പക്ഷേ എനിക്ക് ഭരണാധികാരിയാവണ്ട. നേരും നന്മയുമുള്ളൊരു ജനകീയ ഗവൺമെന്റിനെ ഭരണത്തിലെത്തിച്ച ശേഷം വെറുമൊരു പട്ടാളക്കാരനായി ഞാൻ മാറിനിൽക്കും. നോക്കൂ, ഇന്ന് എന്നെ സല്യൂട്ട് ചെയ്യുന്നവരെ നാളെ സല്യൂട്ട് ചെയ്യാൻ എനിക്കൊരു മടിയുമില്ല’–71ലെ അട്ടിമറിക്കു തൊട്ടുപിന്നാലെ ഈദി അമീൻ പറഞ്ഞു. പക്ഷേ പിന്നെ എട്ടുകൊല്ലം അയാൾ ഭരണത്തിൽ നിന്ന് ഒരിഞ്ചു പോലും അകന്നു നിൽക്കാൻ മടിച്ചു. വിദേശസന്ദർശനങ്ങളെ അയാൾ പേടിച്ചു.

ഈദി അമീൻ

ഭരണമേറ്റയുടൻ‌, പഴയ ബ്രിട്ടീഷ് കോളനികളിൽ നിന്നുള്ള മുഴുവൻ വിദേശികളെയും തുരത്താനാണ് ഈദി അമീൻ ശ്രമിച്ചത്. ഇന്ത്യക്കാരടക്കം എഴുപതിനായിരത്തോളം ഏഷ്യൻ വംശജരോട് മൂന്നു മാസത്തിനകം രാജ്യം വിടാൻ കൽപിച്ചു. ഒരു നാണയം പോലും യുഗാണ്ടയിൽനിന്നു പുറത്തേക്കു കടത്താൻ പാടില്ലെന്നും. വിദേശികളുടെ പിൻമാറ്റം യുഗാണ്ടയുടെ സാമ്പത്തിക–വ്യവസായ മേഖല തകർത്തു. തൊഴിലില്ലായാമ രൂക്ഷമായി. അതിനിടെ ഒബോട്ടെയുടെ ഗോത്രക്കാർ തിരിച്ചടിക്കൊരുങ്ങുന്നുണ്ടായിരുന്നു. വിമതരെന്നു സംശയം തോന്നിയ മുഴുവനാളുകളെയും ഈദിയുടെ പട്ടാളം നിർദാക്ഷിണ്യം തെരുവിൽ കൊന്നു തള്ളി. പതിനായിരങ്ങൾ പിടഞ്ഞുവീണു. അതിലുമേറെപ്പേർ പലായനം ചെയ്തു.

ഈദി അമീന്റെ ഭരണത്തിനിടയിൽ യുഗാണ്ടയിൽ അഞ്ചു ലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നാണു രാജ്യാന്തര മനുഷ്യാവകാശ ഏജൻസികളുടെ അനൗദ്യോഗിക കണക്ക്. അതിൽ കുട്ടികളെന്നോ മുതിർന്നവരെന്നോ ആണെന്നോ പെണ്ണെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. ശിക്ഷയായല്ല അയാൾ പലർക്കും മരണം വിധിച്ചത്. മറ്റാർക്കോ മനസ്സിലാവാനുള്ള മുന്നറിയിപ്പായിരുന്നു ആ മരണങ്ങൾ. അയാളിൽ നിന്നു രക്ഷപ്പെടുക ആർക്കും എളുപ്പമായിരുന്നില്ല.

എല്ലാ ഭരണാധികാരികളും ചേർന്നതാണ് ഈദി അമീൻ’

വ്യാകരണവും വൊക്കാബുലറിയുമില്ലാത്ത ഇംഗ്ലിഷിലാണ് ഈദി അമീൻ ലോകത്തോട് സംസാരിച്ചത്. ഈദി അമീനെ ദീർഘനേരം ക്യാമറയിൽ പകർത്തിയ ഫ്രഞ്ച് ചലച്ചിത്രകാരൻ ബാർബെറ്റ് ഷ്രോഡർ പറഞ്ഞു: ‘ലോകത്തിലെ എല്ലാ രാഷ്ട്രീയക്കാരെയും എല്ലാ ഭരണാധികാരികളെയുമാണ് ഞാൻ ഈദി അമീനിൽ കണ്ടത്. അധികാരത്തിൽ ഇരിക്കുന്ന ഏത് ആളുകൾക്കും പൊതുവായി പലതുമുണ്ട്. അതെല്ലാമായിരുന്നു ഈദി അമീൻ’. ഈദി അമീനുമൊത്തുള്ള ഷൂട്ടിങ് അനുഭവങ്ങളെപ്പറ്റി ബാർബെറ്റ് ഷ്രോഡർ പറഞ്ഞു : ‘നിങ്ങൾക്ക് അയാളെ അവഗണിക്കാം. പക്ഷേ അയാളുടെ ആകർഷണവലയത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല. because he was charming. very charming'.

‘അമീൻ ദ് റൈസ് ആൻഡ് ഫാൾ’ ചിത്രത്തിന്റെ പോസ്റ്റർ.

‘അമീൻ ദ് റൈസ് ആൻഡ് ഫാൾ’ എന്ന പേരിൽ 1981ൽ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. കെനിയ, നൈജീരിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലായാണ് നിർമാണം പൂർത്തിയായത്. ജോസഫ് ഒഗോള ഒലീറ്റ എന്ന കെനിയൻ നടനാണ് ചിത്രത്തിൽ ഈദി അമീന്റെ വേഷത്തിലെത്തിയത്. 1971 മുതലുള്ള ഈദി അമീന്റെ വാഴ്ചയും 1979 ലെ വീഴ്ചയുടെയും കഥയാണ് ചിത്രം പറയുന്നത്.

ഫ്രിജ് നിറയെ തലയോട്ടികൾ!

‘അയാൾക്കു മനുഷ്യമാംസമാണ് കഴിക്കാൻ ഏറ്റവും ഇഷ്ടം. കൊച്ചുകുഞ്ഞുങ്ങളുടെ കരൾ പച്ചയ്ക്കു പറിച്ചു തിന്നുന്നത് അയാൾക്ക് രസമായിരുന്നു. ശത്രുരാജ്യം സമാധാനചർച്ചയ്ക്ക് അയച്ച നയതന്ത്രപ്രതിനിധിയെ വലിയ ചെമ്പിലിട്ട് പുഴുങ്ങിത്തിന്നു അയാൾ. എന്നിട്ട് എല്ലും തോലും തലയോട്ടിയും ശത്രുരാജ്യത്തെ രാജാവിന് അയച്ചു കൊടുത്തു. അയാളുടെ കൊട്ടാരത്തിലെ കൂറ്റൻ ഫ്രിജിന്റെ ഫ്രീസറിൽ ഇപ്പോഴും കാണാം ശത്രുക്കളുടെ തലയോട്ടികൾ’. ഭാര്യയെ ചികിത്സിക്കാൻ വന്ന ഡോക്ടർക്ക് അയാൾ അതു കാണിച്ചു കൊടുക്കുന്ന ഭീകരരംഗവും ആ സിനിമയിലുണ്ട്.

രാജ്യത്തിന്റെ സർവാധികാരിയും സേനാധിപതിയുമായിരിക്കുമ്പോഴും സ്വന്തം നിഴലിനെ വരെ അയാൾ ഭയന്നു. സ്വന്തം കൊട്ടാരത്തിന്റെ അടുക്കളയെ വരെ സംശയിച്ചു. സ്വന്തം ‘കക്വാ’ ഗോത്രവിഭാഗത്തിൽ നിന്നുള്ള, വിശ്വസ്തരായ, ഭൂമിയിൽ തന്നോടുമാത്രം കൂറുള്ള, തിരഞ്ഞെടുക്കപ്പെട്ട സൈനികരെ കൊട്ടാരത്തിലും ചുറ്റും കാവലിനു നിർത്തി. ഉറങ്ങുമ്പോൾ പോലും പട്ടാളവേഷമഴിക്കാൻ മടിച്ചു. എന്നിട്ടോ, അധികാരം നഷ്ടപ്പെട്ടപ്പോൾ സൗദി അറേബ്യയിലെ അജഞാത–പ്രവാസകാലത്ത് അറബിക്കുപ്പായമിട്ട് ജിദ്ദയിലെ തെരുവുകളിലൂടെ ഒറ്റയ്ക്കു കാറോടിച്ചു നടന്നു. ഒടുവിൽ മരണവും...

(With inputs from Manorama Online File Stories)

English Summary: Who is Idi Amin, the Infamous Autocrat from Uganda? What is his Life Story?