വ്യാവസായിക രംഗത്തെ പ്രവർത്തനങ്ങൾ സുഗമമാക്കുമെന്നാണ് സർക്കാർ നയപ്രഖ്യാപനത്തിൽ പറയുന്നത്. എന്നാൽ ഇവിടെ ചെറുകിട സംരംഭകർക്ക് വലിയ പ്രതിബന്ധങ്ങൾ നേരിടുകയാണ്. വൻകിട സംരംഭകർക്ക് ഇത്തരം തടസ്സങ്ങളില്ല. ഇവിടെ വീടുവയ്ക്കുന്ന എൽഡി ക്ലാർക്കിനെയോ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരനെയോ ആണ് വർഗശത്രുവായിക്കണ്ട് തൊഴിലാളികൾ കൈകാര്യം ചെയ്യുന്നത്... CPM . Kerala Budget

വ്യാവസായിക രംഗത്തെ പ്രവർത്തനങ്ങൾ സുഗമമാക്കുമെന്നാണ് സർക്കാർ നയപ്രഖ്യാപനത്തിൽ പറയുന്നത്. എന്നാൽ ഇവിടെ ചെറുകിട സംരംഭകർക്ക് വലിയ പ്രതിബന്ധങ്ങൾ നേരിടുകയാണ്. വൻകിട സംരംഭകർക്ക് ഇത്തരം തടസ്സങ്ങളില്ല. ഇവിടെ വീടുവയ്ക്കുന്ന എൽഡി ക്ലാർക്കിനെയോ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരനെയോ ആണ് വർഗശത്രുവായിക്കണ്ട് തൊഴിലാളികൾ കൈകാര്യം ചെയ്യുന്നത്... CPM . Kerala Budget

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യാവസായിക രംഗത്തെ പ്രവർത്തനങ്ങൾ സുഗമമാക്കുമെന്നാണ് സർക്കാർ നയപ്രഖ്യാപനത്തിൽ പറയുന്നത്. എന്നാൽ ഇവിടെ ചെറുകിട സംരംഭകർക്ക് വലിയ പ്രതിബന്ധങ്ങൾ നേരിടുകയാണ്. വൻകിട സംരംഭകർക്ക് ഇത്തരം തടസ്സങ്ങളില്ല. ഇവിടെ വീടുവയ്ക്കുന്ന എൽഡി ക്ലാർക്കിനെയോ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരനെയോ ആണ് വർഗശത്രുവായിക്കണ്ട് തൊഴിലാളികൾ കൈകാര്യം ചെയ്യുന്നത്... CPM . Kerala Budget

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പുകളിൽ നിന്നു തിരഞ്ഞെടുപ്പുകളിലേക്കുള്ള പ്രയാണത്തിനിടെ വളരെ ലാഘവത്തോടെ സൃഷ്ടിച്ച് അവതരിപ്പിക്കുന്ന രേഖയായി ബജറ്റ് മാറുകയാണോ? ഇപ്പോഴത്തെ സ്ഥിതി അതാണെന്നാണ് ധനകാര്യ വിദഗ്ധനും കേരള സർവകലാശാല സാമ്പത്തിക വിഭാഗം മുൻ പ്രഫസറുമായ ഡോ. എം. കുഞ്ഞാമൻ പങ്കുവയ്ക്കുന്ന ആശങ്ക.

‘കേരളം കുറേക്കാലമായി സ്വീകരിച്ചു പോരുന്ന രീതി കടമെടുത്ത് റവന്യു ചെലവുകൾ നിർവഹിക്കുകയെന്നതാണ്. കടമെടുത്ത സമ്പത്തിനും ആശയങ്ങൾക്കും നിലനിൽപുണ്ടാവില്ല. വിഭവ സമാഹരണത്തിന് വ്യത്യസ്ത വഴികൾ തേടണം. അതിനുള്ള ഇച്ഛാശക്തിയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്നു പ്രതീക്ഷിക്കുന്നത്’–അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാർച്ച് 11ലെ സംസ്ഥാന ബജറ്റിന്റെ പശ്ചാത്തലത്തിൽ മനോരമ ഓൺലൈൻ ‘ദി ഇൻസൈഡർ’ അഭിമുഖ പരമ്പരയിൽ സംസാരിക്കുകയാണ് ഡോ. എം. കുഞ്ഞാമൻ.

ADVERTISEMENT

‘വേണ്ടത് പുതിയ വഴി വെട്ടിത്തെളിക്കാൻ’

രാഷ്ട്രീയ പാർട്ടികളുടെ താൽപര്യം തിരഞ്ഞെടുപ്പുകളിൽ മാത്രമാണ്. തിരഞ്ഞെടുപ്പുകളിൽ നിന്നു തിരഞ്ഞെടുപ്പുകളിലേക്കുള്ള പ്രയാണത്തിൽ വളരെ ലാഘവത്തോടെ സൃഷ്ടിച്ച് അവതരിപ്പിക്കുന്ന രേഖയായി ബജറ്റ് മാറുന്നു. അതു മാറണം. എന്നാൽ വിഭവ സമാഹരണത്തിന്റെ വഴികളെക്കുറിച്ച് എല്ലാ ധന മന്ത്രിമാർക്കും ആശങ്കകളുണ്ട്. ഇക്കാര്യത്തിൽ ധനകാര്യ വിദഗ്ധരുടെ അഭിപ്രായം തേടുന്ന പതിവും അവർക്കുണ്ട്. വിഭവ സമാഹരണത്തിനു വഴിയുണ്ടോയെന്നല്ല അതിന് ഇച്ഛാശക്തിയുണ്ടോയെന്നതാണ് ചോദ്യം. വിഭവ സമാഹരണത്തിന്റെ സാധ്യതകൾ അന്വേഷിക്കുമ്പോൾ അവയുടെ നിയമ സാധുത മാത്രം നോക്കിയാൽ പോരാ. രാഷ്ട്രീയവും സാമൂഹികവുമായ ധാർമികതയും കണക്കിലെടുക്കണം.

‘കടമെടുത്ത സമ്പത്തിന് നിലനിൽപില്ല’

കേരളം കുറേക്കാലമായി സ്വീകരിച്ചു പോരുന്ന രീതി കടമെടുത്ത് റവന്യു ചെലവുകൾ നിർവഹിക്കുകയെന്നതാണ്. ഇത് ആശാസ്യമായ സമീപനം അല്ല. കടമെടുക്കരുതെന്ന് നമുക്കു പറയാനാകില്ല. എന്നാൽ ഇക്കാര്യത്തിൽ കുറച്ചു കൂടി ഉത്തരവാദിത്തവും അവധാനതയും വേണം. ഏത് ഏജൻസി കടമെടുത്താലും അതു നിയന്ത്രിക്കാൻ കഴിയാതെ വരുന്ന സ്ഥിതിയാണ് നിലവിൽ. അതിനെ വിമർശിക്കുന്നവരെ അസഹിഷ്ണുതയോടെ കാണുകയാണ്. അവരെ വികസന വിരോധികളായി മുദ്രകുത്തുന്നു. ഇത് മുന്നോട്ടു നോക്കുന്ന ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം നല്ലതല്ല. കടമെടുക്കുന്നതിന്റെ ശരി തെറ്റുകളേക്കാൾ പ്രധാനം അത് സമൂഹത്തിൽ അടിച്ചേൽപിക്കുന്ന ഭാരമാണ്.

ഇടുക്കിയിലെ പച്ചക്കറിക്കടകളിലൊന്ന്. ചിത്രം: മനോരമ
ADVERTISEMENT

ഒരു ശരാശരി കേരളീയനു കിട്ടുന്ന വരുമാനം നിത്യ നിദാന ചെലവുകൾക്ക് ഉപയോഗിച്ചു കഴിഞ്ഞാൽ മിച്ചം ഉണ്ടാകാറില്ല. അതൊക്കെ വിലയും നികുതിയുമായി കൊടുക്കേണ്ടി വരുന്നു. സർക്കാർ വരുത്തിവയ്ക്കുന്ന കടഭാരം ഏറ്റുവാങ്ങേണ്ടിവരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് കേരളത്തിന്റെ ദീർഘകാല വളർച്ചയെ തടസ്സപ്പെടുത്തും. കടമെടുക്കുന്ന പണം റവന്യൂ ചെലവുകൾക്കും ക്ഷേമ പ്രവർത്തനത്തിനും ഉപയോഗപ്പെടുത്തരുത്. അത് പ്രത്യുൽപാദനപരമായിത്തന്നെ നിക്ഷേപിക്കണം. എങ്കിലും കടമെടുക്കുന്ന ആശയങ്ങളും സമ്പത്തും ഉപയോഗിച്ച് ഒരു സമൂഹത്തിനോ വ്യക്തിക്കോ വ്യവസ്ഥിതിക്കോ അധികകാലം മുന്നോട്ടു പോകാനാകില്ലെന്നത് ഓർമയുണ്ടാകണം.

‘ഖജനാവിലെ പണമെടുത്താവരുത് രാഷ്ട്രീയ പ്രവർത്തനം’

സംസ്ഥാന സർക്കാർ ഫെബ്രുവരി 18നു നടത്തിയ നയ പ്രഖ്യാപനത്തിൽ മൂന്നു പ്രധാന മേഖലകളെക്കുറിച്ചു പറയുന്നുണ്ട്. 1) കാർഷിക മേഖല, 2) ഇ– ഗവേണൻസ്, 3) വ്യാവസായിക വളർച്ചയ്ക്ക് ആവശ്യമായ അവസരങ്ങൾ സൃഷ്ടിക്കൽ. 2023ൽ 10 ശതമാനം വളർച്ചാ നിരക്കു നേടുമെന്നും നയരേഖയിൽ പറയുന്നു. അതിന് ചില പ്രധാന മേഖലകളിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ നയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കുക.

ഇപ്പോഴുള്ള ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെയും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും അറിവുള്ള ആളാണ്. അദ്ദേഹത്തിൽ നിന്നു പ്രതീക്ഷിക്കുന്നത് പരമ്പരാഗതമായ വിഭവ സമാഹരണ മാർഗങ്ങളല്ല. വ്യത്യസ്തമായ വഴികളെക്കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്ത് ഇപ്പോൾ രണ്ടു തരത്തിലുള്ള വിഭവ സമാഹരണ മാർഗങ്ങളാണുള്ളത്. ഒന്ന് വരുമാനത്തിൽ ഊന്നിയുള്ള പ്രത്യക്ഷ നികുതികൾ, മറ്റൊന്ന് ക്രയവിക്രയങ്ങളിൽ ഊന്നിയുള്ള പരോക്ഷ നികുതികൾ.

ADVERTISEMENT

പരോക്ഷ നികുതി രംഗത്ത് ജിഎസ്ടി വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ അത് കേരളത്തിനു മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. നവ ലിബറൽ സാമ്പത്തിക ക്രമം വന്നപ്പോൾ സംസ്ഥാനാന്തര നീക്കങ്ങൾക്കു തടസ്സമുണ്ടാക്കുന്നവയെ എടുത്തു കളയേണ്ടത് അത്യാവശ്യമായി വന്നു. അതിന്റെ ഭാഗമായിട്ടാണ് ജിഎസ്ടി ഏർപ്പെടുത്തിയത്. അത്തരം വെല്ലുവിളികളെക്കുറിച്ചു വിലപിച്ചിട്ടു കാര്യമില്ല. അവിടെയാണ് വിഭവ സമാഹരണത്തിന് വേറിട്ട വഴികൾ അന്വേഷിക്കേണ്ടത്.

നാടിന്റെ സമ്പത്ത് ചില മേഖലകളിൽ കുന്നുകൂടുകയാണ്. റിയൽ എസ്റ്റേറ്റ് ലോബി, തോട്ടങ്ങൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവ ധാരാളം സമ്പത്ത് കയ്യടക്കി നിയന്ത്രിച്ചു വരികയാണ്. ഇവിടെയാണ് സാമ്പ്രദായിക രീതിയിലുള്ള പ്രത്യക്ഷ–പരോക്ഷ നികുതികൾ പോരാതെ വരുന്നത്. ഈ സമ്പത്തിൽ ഒരു പങ്ക് നിക്ഷേപമായി പൊതുഖജനാവിലേക്കു കൊണ്ടുവരാനുള്ള സംരംഭം വേണം. പ്രധാനമന്ത്രി, മറ്റു കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ പൊതുഖജനാവിലെ പണം എടുത്തുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തരുത്. അതിനുള്ള ചെലവ് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികൾ വഹിക്കണം. ഇതിനൊക്കെയുള്ള സധൈര്യമായ നിർദേശങ്ങൾ ധനമന്ത്രിയിൽ നിന്നു പ്രതീക്ഷിക്കുന്നു.

‘വേണം തൊഴിലവസരങ്ങളും സംരംഭങ്ങളും’

കേരളത്തിലെ തൊഴിലില്ലായ്മ വർധിച്ചു വരികയാണെന്നതു ശരിയാണ്. എന്നാൽ തൊഴിലുകൾ ഇല്ലാത്തതല്ല ഇവിടുത്തെ പ്രശ്നം. അഭ്യസ്തവിദ്യരായവർക്ക് അവർ ആഗ്രഹിക്കുന്ന വിധത്തിലുള്ള തൊഴിലുകൾ ലഭിക്കുന്നില്ലെന്നതാണ്. ഒരു സർക്കാരിനും ജനങ്ങൾക്ക് ആവശ്യമായ തൊഴിൽ നൽകുക സാധ്യമല്ല. സർക്കാർ തൊഴിൽദായകരുമല്ല. സർക്കാർ ചെയ്യേണ്ടത് തൊഴിൽദായകരായ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇക്കാര്യത്തിൽ ശുഭകരമായ ചിലതു കേരളത്തിൽ നടക്കുന്നുണ്ട്. എടുത്തു പറയേണ്ടത് കേരള സ്റ്റാർട്ടപ് മിഷനെക്കുറിച്ചാണ്.

Representative Image: Shutterstock

ധനമന്ത്രി ഈ മിഷനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു. അടുത്ത 5 വർഷത്തിനകം 15,000 സ്റ്റാർട്ടപ്പുകൾ ഉണ്ടാക്കുമെന്ന് സർക്കാർ നയപ്രഖ്യാപനത്തിൽ പറയുന്നു. അത് അയഥാർഥമായ കണക്കല്ല. ഒരു വർഷം 3000 സ്റ്റാർട്ടപ്പുകൾ ഉണ്ടാക്കാവുന്നതേയുള്ളൂ. 2001–22 കാലത്ത് 3,900 സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കാൻ ഇവിടെ സാധിച്ചിട്ടുണ്ട്. ഇവയ്ക്കു വലിയ മാറ്റം കൊണ്ടുവരാനാകും. സ്റ്റാർട്ടപ്പുകൾ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കണം. അങ്ങനെ സമൂഹത്തിൽ ദുർബലരായിട്ടുള്ള വിഭാഗങ്ങളിൽനിന്നു സംരംഭകരും അത്യന്താധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാൻ കഴിവുള്ളവരും വളർ‌ന്നു വരണം. തൊഴിലവസരങ്ങളുടെ കാര്യങ്ങൾ ഈ വിധത്തിലാണ് അഭിമുഖീകരിക്കേണ്ടത്.

‘ഇഷ്ടക്കാരെ തിരുകിക്കയറ്റിയതു മതി’

വ്യാവസായിക രംഗത്തെ പ്രവർത്തനങ്ങൾ സുഗമമാക്കുമെന്നാണ് സർക്കാർ നയപ്രഖ്യാപനത്തിൽ പറയുന്നത്. എന്നാൽ ഇവിടെ ചെറുകിട സംരംഭകർക്ക് വലിയ പ്രതിബന്ധങ്ങൾ നേരിടുകയാണ്. വൻകിട സംരംഭകർക്ക് ഇത്തരം തടസ്സങ്ങളില്ല. ഇവിടെ വീടുവയ്ക്കുന്ന എൽഡി ക്ലാർക്കിനെയോ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരനെയോ ആണ് വർഗശത്രുവായിക്കണ്ട് തൊഴിലാളികൾ കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നടക്കുന്ന സ്വകാര്യ നിക്ഷേപങ്ങളെ ഒരു സംരംഭകന്റെ മുതൽമുടക്കായി കാണാൻ കഴിയണം.

പൊതുമേഖലയെ ഘടനാപരമായും മൗലികമായും പുനഃസംഘടിപ്പിക്കണം. അവർക്ക് പ്രഫഷനലായ പ്രവർത്തനങ്ങൾക്ക് സ്വാതന്ത്ര്യം നൽകണം. ഐഐഎം അഹമ്മദാബാദ് ലോകത്തിലെ തന്നെ രണ്ടാമത്തെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടാണ്. ഐഐടികളും മികച്ച പ്രവർത്തനമാണു കാഴ്ചവയ്ക്കുന്നത്. അതിനു കാരണം അവർക്കു ലഭിക്കുന്ന പ്രവർത്തന സ്വാതന്ത്ര്യമാണ്.എന്നാൽ സംസ്ഥാനങ്ങളിലെ സർവകലാശാലകൾക്ക് അത്തരം സ്വാതന്ത്ര്യമില്ല. അവ രാഷ്ട്രീയ നിയന്ത്രണങ്ങൾക്കു വിധേയമാണ്. അക്കാദമികമായ പരിഗണനകൾ രണ്ടാമതേ വരുന്നുള്ളൂ. പൊലീസ് അടക്കമുള്ള കാര്യങ്ങൾ പ്രഫഷനലാകണം. അവരുടെ ദൈനംദിനം പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഇടപെടലുണ്ടാകരുത്. കാര്യങ്ങൾ മോശമായാൽ ഇടപെടുകയും വേണം. പിൻവാതിൽ നിയമനം ബന്ധു നിയമനം എന്നിവയുടെ കേന്ദ്രമായി പൊതുമേഖലാ സംവിധാനങ്ങളെ കാണുന്ന സമീപനം മാറണം.

‘ഭൂമി കൊടുത്താൽ പ്രശ്നം തീരുമോ?’

പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള നടപടിയും ബജറ്റിൽ പ്രതീക്ഷിക്കുന്നു. കേരളത്തിലെ മാനവിക വികസന സൂചിക ലോകത്തെ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്. എന്നാൽ ആദിവാസികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ് എന്നിവയൊന്നും ഈ സൂചികയിൽ വരില്ല. കാരണം വികസന സൂചിക എപ്പോഴും ശരാശരിയിൽ അധിഷ്ഠിതമായിട്ടായിരിക്കണം.

എക്കാലവും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം കേരള വികസന മാതൃകയിൽ കിട്ടുന്നില്ല. അവർ എന്നും പുറന്തള്ളപ്പെടുന്നു. കോളനികളിലും ചേരിപ്രദേശങ്ങളിലും പുറമ്പോക്കുകളിലുമാണവരുടെ സ്ഥാനം. അവർ സമൂഹത്തിൽനിന്ന് അന്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവർക്കു വേണ്ടത് സാമ്പത്തിക സുരക്ഷിതത്വമാണ്. അവർക്കു വേണ്ടത് പ്രത്യേക അവകാശങ്ങളല്ല തുല്യ അവകാശങ്ങളാണ്.

മുഖ്യധാരയിൽ നിന്നു പുറന്തള്ളപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ മുഖ്യധാരാ സാമ്പത്തിക പ്രക്രിയയിലും നയ രൂപീകരണത്തിലും പങ്കാളികളാക്കണം. ഇനിയുള്ള വികസനങ്ങൾ അത്തരക്കാരിൽ ഊന്നിക്കൊണ്ടുള്ളതാകണം. എന്നാൽ സർക്കാർ പറഞ്ഞിരിക്കുന്നത് കേരളത്തിൽ മൂന്നര ലക്ഷം ഭവനരഹിതർക്ക് മൂന്ന് സെന്റ് ഭൂമി വീതം നൽകുമെന്നാണ്. യഥാർഥത്തിൽ ഭവനരഹിതരായവർക്ക് ഭൂമി നൽകേണ്ടതില്ല. ഭൂമി നൽകേണ്ടത് അത് ആവശ്യമുള്ളവർക്കാണ്.

‘കൃഷി മാത്രം പോരാ, വിപണിയും വേണം’

പ്രധാനപ്പെട്ട ഒരു മേഖല കൃഷിയാണ്. ഈ മേഖലയിൽ ഉൽപാദനം മാത്രം പോരാ. ഉൽപാദനം, സംസ്കരണം, വിപണനം ഈ മൂന്നു മേഖലകളിലും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മൂല്യവർധന നടത്തണം. ആധുനിക രീതികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു വിപണന രീതി കൊണ്ടുവരുമെന്നു നയപ്രഖ്യാപനത്തിൽ പറയുന്നുണ്ട്. കാലോചിതമായ ഒരു തീരുമാനമാണത്.

‘ഉണ്ട് സമാന്തര അധികാര കേന്ദ്രങ്ങൾ’

കേരള വികസന മാതൃകയെക്കുറിച്ചും ശരിയായ വിലയിരുത്തൽ വേണം. ഈ മാതൃക ഒരു ബ്ലൂ പ്രിന്റ് ആയി ആരും അവതരിപ്പിച്ചതല്ല. അത് ചരിത്രപരമായി ആവിർഭവിച്ചു വന്നതാണ്. സാമൂഹിക വിഭാഗങ്ങൾ ഓരോന്ന് ആവശ്യപ്പെടുന്നു, അതിൽ ഭരണകൂടം പ്രതികരിക്കുന്നു, അങ്ങനെ രൂപപ്പെട്ടു വന്നതാണ് ഇത്തരം മാതൃകകളെല്ലാം. എന്നാൽ സമൂഹം നേരിടുന്ന ധാരാളം വെല്ലുവിളികളുണ്ട്. അതിലൊന്ന് ഇവിടെ നിലനിൽക്കുന്ന സമാന്തര സംവിധാനമാണ്. സമാന്തര നീതി വ്യവസ്ഥയും സമാന്തര പൊലീസിങ്ങുമൊക്കെ അതിലുൾപ്പെടും.

എന്തു സംരംഭത്തെയും എതിർത്തു തോൽപിക്കാൻ ഇതിലൂടെ അവർക്കു കഴിയും. വ്യാപകമായ ഭൂമി കയ്യേറ്റം നടക്കുന്നു. അതിനു പിന്നിൽ പ്രവർത്തിക്കുന്നവർ കരുത്തരാണ്. സർക്കാരും അവരുമായി ഒരു ബന്ധമുണ്ട്. ഇതിനിടയിൽ സാധാരണക്കാരനു നീതി നിഷേധിക്കപ്പെടുന്നു. നീതി എന്നു പറയുന്നത് അധികാരവുമായി ബന്ധപ്പെട്ടതാണ്. അധികാരം ശക്തിക്കൊപ്പമാണ് നീതിക്കൊപ്പമല്ല. അത് എല്ലാക്കാലവും അങ്ങനെത്തന്നെ ആയിരുന്നു. അത് അവസാനിപ്പിക്കാനുള്ള നടപടികളും ധനമന്ത്രിയിൽനിന്നു പ്രതീക്ഷിക്കുന്നു.

‘പ്രഖ്യാപിച്ചാൽ മാത്രം പോരാ...’

ബജറ്റ് എന്നതു പദ്ധതി പ്രഖ്യാപിക്കൽ മാത്രമല്ല അവ നടപ്പിലാക്കിയോ എന്നു കൂടി പരിശോധിക്കണം. ഉദാഹരണത്തിന് ഇവിടെ ധാരാളം ഭവന നിർമാണ പദ്ധതികളുണ്ട്. അതിലുൾപ്പെടുത്തി എത്ര വീടുകൾക്കു പണം നൽകിയെന്നു മാത്രമാണു നോക്കുന്നത്.എന്നാൽ വീടുകൾ പൂർണമായോ അവ വാസ യോഗ്യമാണോ എന്നിവ പരിശോധിക്കാറില്ല. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി സ്മാരകങ്ങളും പ്രതിമകളും നിർമിക്കാൻ പൊതു ഖജനാവിലെ പണം ധൂർത്തടിക്കരുത്. ഈ സ്മാരകങ്ങൾ കൊണ്ട് സമൂഹത്തിന് പ്രയോജനം ഉണ്ടാകാറില്ല. സവിശേഷമായ സംഭാവന നൽകിയവർ അവരുടെ കർമങ്ങൾ കൊണ്ടുതന്നെ ഓർമിക്കപ്പെടും.

‘ബജറ്റ് ഇത്രയ്ക്കു രഹസ്യമാകേണ്ടതില്ല’

ബജറ്റിന്റെ രഹസ്യ സ്വഭാവം സാമ്പ്രദായികമായി പാലിച്ചു പോരുന്നതാണ്. ഇപ്പോൾ അതിന്റെ ആവശ്യമില്ല. പണ്ടൊക്കെ ഫെബ്രുവരി മാസത്തിന്റെ അവസാന ദിവസം വൈകിട്ട് 5 മണിക്കു ശേഷമാണ് ബജറ്റ് അവതരിപ്പിച്ചിരുന്നത്. ഊഹക്കച്ചവടത്തെ തടയാനായിരുന്നു അത്. ഇപ്പോൾ ബജറ്റുകൾ ഏതു സമയവും അവതരിപ്പിക്കാമെന്നായി. വിവരാവകാശം, പങ്കാളിത്തം, എന്നിവയൊക്കെ വന്നതോടെ അതിന്റെ രഹസ്യാത്മകത ന്ഷ്ടപ്പെട്ടു കഴിഞ്ഞു.

പ്രഫ. ഡോ. എം. കുഞ്ഞാമൻ

നിയമസഭയിൽ അവതരിപ്പിക്കുന്നതിനു മുൻപ് വരുമാനങ്ങളെയും ചെലവുകളെയും കുറിച്ചുള്ള ഒരു നിർദേശം പൊതുജനങ്ങൾക്കു മുന്നിൽ ചർച്ചയ്ക്കു സമർപ്പിക്കണം. എങ്കിൽ മാത്രമേ പങ്കാളിത്ത ബജറ്റ് എന്നത് യാഥാർഥ്യമാകൂ. അടിസ്ഥാനപരമായി ഓരോ ബജറ്റും പൊതു ഖജനാവിലെ പണം ചെലവഴിക്കുന്നതിനും അതിനായുള്ള വിഭവ സമാഹരണങ്ങൾക്കും ജനങ്ങളുടെ അനുമതി വാങ്ങലാണ്. അതുകൊണ്ടുതന്നെ ബജറ്റ് സർക്കാർതന്നെ തയാറാക്കേണ്ടതുണ്ടോ എന്നത് ചർച്ച ചെയ്യണം.

അതിന് ഒരു വിദഗ്ധ പ്രഫഷനൽ ഏജൻസിയുടെ സഹായം തേടാവുന്നതാണ്. വരവുകളെപ്പോലെത്തന്നെ പ്രധാനമാണ് ചെലവുകളും. ഓരോ മൂന്നു വർഷത്തിലൊരിക്കലും വരുമാനവും ചെലും പരിശോധിക്കാൻ സംസ്ഥാനത്തിനു പുറത്തുള്ള ഒരു വിദഗ്ധ ഏജൻസിയെ നിയോഗിക്കണം. അതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് ഉണ്ടാക്കേണ്ടത്. ഇത് ഒരു സ്ഥിരം ഏജൻസി ആവുകയുമരുത്. അങ്ങനെ വന്നാൽ അതിന് സർക്കാർ സ്വഭാവം വരും. സർക്കാരിന്റെ ചെലവുകളും പ്രത്യേകമായി വിലയിരുത്തപ്പെടണം.

English Summary: Kerala Pre-Budget Analysis: Economist Prof. Dr. M Kunhaman Speaks