യുപിയിൽ യോഗി ആദിത്യനാഥിന് പരാജയമുണ്ടായാൽ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് കൊടുങ്കാറ്റു പോലെ കടന്നുവരുമെന്ന സൂചനകളും പാർട്ടിക്കുള്ളിൽ ശക്തമാണ്. നരേന്ദ്രമോദിയെപ്പോലെ അല്ലെങ്കിൽ അദ്ദേഹത്തെക്കാളേറെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതീകമായി യോഗി ആദിത്യനാഥ് മാറിക്കഴിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നവരുണ്ട്. ഡൽഹി രാഷ്ട്രീയത്തിലേക്കുള്ള യോഗിയുടെ വരവ് ഇപ്പോഴത്തെ സാഹചര്യത്തിൽ.. UP Elections 2022

യുപിയിൽ യോഗി ആദിത്യനാഥിന് പരാജയമുണ്ടായാൽ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് കൊടുങ്കാറ്റു പോലെ കടന്നുവരുമെന്ന സൂചനകളും പാർട്ടിക്കുള്ളിൽ ശക്തമാണ്. നരേന്ദ്രമോദിയെപ്പോലെ അല്ലെങ്കിൽ അദ്ദേഹത്തെക്കാളേറെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതീകമായി യോഗി ആദിത്യനാഥ് മാറിക്കഴിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നവരുണ്ട്. ഡൽഹി രാഷ്ട്രീയത്തിലേക്കുള്ള യോഗിയുടെ വരവ് ഇപ്പോഴത്തെ സാഹചര്യത്തിൽ.. UP Elections 2022

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുപിയിൽ യോഗി ആദിത്യനാഥിന് പരാജയമുണ്ടായാൽ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് കൊടുങ്കാറ്റു പോലെ കടന്നുവരുമെന്ന സൂചനകളും പാർട്ടിക്കുള്ളിൽ ശക്തമാണ്. നരേന്ദ്രമോദിയെപ്പോലെ അല്ലെങ്കിൽ അദ്ദേഹത്തെക്കാളേറെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതീകമായി യോഗി ആദിത്യനാഥ് മാറിക്കഴിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നവരുണ്ട്. ഡൽഹി രാഷ്ട്രീയത്തിലേക്കുള്ള യോഗിയുടെ വരവ് ഇപ്പോഴത്തെ സാഹചര്യത്തിൽ.. UP Elections 2022

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ യുപിയടക്കം 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ്പോൾ ഫലങ്ങൾ വരുമ്പോൾ പലരും ചൂണ്ടിക്കാണിക്കുന്നത് ബംഗാളിലെ എക്സിറ്റ്പോൾ ഫലങ്ങളാണ്. അവിടെ ബിജെപിക്കു കുതിപ്പും തൃണമൂൽ കോൺഗ്രസിന് തകർച്ചയുമായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. ഫലം വന്നപ്പോൾ എന്തായി എന്നതു നമുക്കു മുൻപിലുണ്ട്. എങ്കിലും യുപിയിലെ എക്സിറ്റ്പോൾ ഫലങ്ങളെല്ലാം പ്രവചിക്കുന്നത് ബിജെപിയുടെ തിരിച്ചുവരവ് ആണ് എന്നത് പൂർണമായി തള്ളിക്കളയേണ്ടതല്ല.

കോവിഡ് കൈകാര്യം ചെയ്തതിലെ പാളിച്ചകളടക്കമുള്ള തിരിച്ചടികളെയെല്ലാം അതിജീവിക്കുന്ന വിധത്തിലുള്ള പ്രചണ്ഡ പ്രചാരണമാണ് ബിജെപി യുപിയിൽ നടത്തിയത്. യുപി പിടിച്ചാലേ 2024ൽ ഡൽഹി പിടിക്കാനാവൂ എന്ന തിരിച്ചറിവു തന്നെയായിരുന്നു അതിനു പിന്നിൽ. മാത്രമല്ല, ജൂലൈയിൽ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലും യുപിയിലെ അംഗസംഖ്യ നിർണായകമാണ് എന്നതും ബിജെപിക്ക് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ യുപിയിൽ ജയിക്കേണ്ടത് ബിജെപിയുടെ ജീവന്മരണ പ്രശ്നമാണ്.

ADVERTISEMENT

യോഗി വരുമോ ദേശീയ രാഷ്ട്രീയത്തിലേക്ക്?

യുപിയിൽ യോഗി ആദിത്യനാഥിന് പരാജയമുണ്ടായാൽ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് കൊടുങ്കാറ്റു പോലെ കടന്നുവരുമെന്ന സൂചനകളും പാർട്ടിക്കുള്ളിൽ ശക്തമാണ്. നരേന്ദ്രമോദിയെപ്പോലെ അല്ലെങ്കിൽ അദ്ദേഹത്തെക്കാളേറെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതീകമായി യോഗി ആദിത്യനാഥ് മാറിക്കഴിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നവരുണ്ട്. ഡൽഹി രാഷ്ട്രീയത്തിലേക്കുള്ള യോഗിയുടെ വരവ് ഇപ്പോഴത്തെ സാഹചര്യത്തിൽ പല സമവാക്യങ്ങളും പൊളിച്ചടുക്കിയേക്കാനും ഇടയുണ്ട്. സാങ്കൽപികമാണെങ്കിലും അത്തരമൊരു സാഹചര്യമുണ്ടാകാതിരിക്കാൻ ആഗ്രഹിക്കുന്നവർ ദേശീയ നേതൃത്വത്തിൽ ഏറെയാണ്.

എക്സിറ്റ്പോൾ ഫലങ്ങൾ വന്നയുടൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഇന്നലെ ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച് വിലയിരുത്തൽ നടത്തിയിരുന്നു. പാർട്ടി യുപിക്കു കൊടുക്കുന്ന പ്രാധാന്യം ദേശീയ നേതാക്കളുടെ പ്രചാരണത്തിൽനിന്നു തന്നെ വ്യക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 27 റാലികളാണ് നടത്തിയത്. തന്റെ മണ്ഡലമായ വാരാണസിയിൽ 2 ദിവസം താമസിച്ച് മോദി പ്രചാരണത്തിനു നേതൃത്വം നൽകി. ഒരു റോഡ് ഷോയും നടത്തി.

കിഴക്കൻ യുപിയിലെ ഖൈറാനയിൽ ഗൃഹസന്ദർശനം നടത്തി പ്രചാരണം തുടങ്ങിയ ആഭ്യന്തര മന്ത്രി അമിത്ഷാ 54 റാലികളും റോഡ് ഷോകളും നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് 43, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ 41 എന്നിങ്ങനെയും റാലികളിൽ പങ്കെടുത്തു. യുപിയിലെ 75 ജില്ലകളിലും ഓടി നടന്നു പ്രചാരണം നടത്തിയ യോഗി ആദിത്യനാഥ് 203 റാലികളിലും റോഡ്ഷോകളിലുമാണ് പങ്കെടുത്തത്.

നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്
ADVERTISEMENT

എതിരാളികൾക്കെതിരെ കുടുംബാധിപത്യമെന്ന ആരോപണമുന്നയിച്ചും കടുത്ത ഹിന്ദുത്വ രാഷ്ട്രീയം പറയാതെ അതിന്മേൽ വികസനത്തിന്റെ മേമ്പൊടി പുരട്ടിയുമാണ് പാർട്ടി പ്രചാരണം നടത്തിയത്. ഒപ്പം മുസ്‌ലിം സ്ത്രീകളെ കയ്യിലെടുക്കാൻ സുരക്ഷ, മുത്തലാഖ് നിയമ നിരോധനം എന്നിവയും മുൻപോട്ടു വച്ചു. പാവപ്പെട്ടവർക്ക് കോവിഡ്കാലത്ത് റേഷൻ കൊടുത്തതും ഉയർത്തിക്കാണിച്ചിരുന്നു.

‘ജാട്ട് ലാൻഡും’ കടന്ന്...

7 ഘട്ടമായിട്ടായിരുന്നു യുപിയിലെ തിരഞ്ഞെടുപ്പ്. അതിൽ കർഷകർക്കു മുൻതൂക്കമുള്ള മേഖലകളിലായിരുന്നു ആദ്യ മൂന്നു ഘട്ടം. ജാട്ട് ലാൻഡ് എന്നറിയപ്പെടുന്ന ജാട്ട് ഭൂരിപക്ഷ മേഖലകളായിരുന്നു അതിലധികവും. ബിജെപി വിരുദ്ധ വോട്ടുകളുള്ള സമുദായങ്ങൾക്കും ഇവിടെ മുൻതൂക്കമുണ്ടായിരുന്നു. എന്നാൽ അവിടെനിന്ന് സഞ്ചരിച്ച് പടിഞ്ഞാറൻ യുപിയിലെ വാരാണസിയിലെത്തുമ്പോൾ, ബിജെപിക്കും ഹിന്ദുത്വ രാഷ്ട്രീയത്തിനും ഇപ്പോഴും യുപിയുടെ മണ്ണിൽ വേരിളകിയിട്ടില്ല എന്നതു വ്യക്തമാവും.

ചിലയിടത്ത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയുമൊക്കെ അവരുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ടെങ്കിലും അതിനുമപ്പുറത്തേക്ക് രാമക്ഷേത്ര നിർമാണവും കാശി ധാം പുനരുദ്ധാരണവും വരാനിരിക്കുന്ന മഥുര ക്ഷേത്രത്തിന്റെ വികസനവുമൊക്കെ അവരെ സ്വാധീനിച്ചിരുന്നു. ബിജെപിയല്ലാതെ മറ്റൊരു ബദലില്ല എന്നുള്ള തോന്നൽ വോട്ടർമാരിലുണ്ടാക്കിയെടുക്കാൻ ബിജെപി പ്രചാരണത്തിനു കഴിഞ്ഞിരുന്നുവെന്നത് ഈ മേഖലകളിൽ വ്യക്തമായിരുന്നു.

ADVERTISEMENT

‘ഗുണ്ടാഗിരി അവസാനിച്ചു’

സമാജ്‌വാദി പാർട്ടി ഭരണത്തിൽ വരുമ്പോൾ പാർട്ടി ഗുണ്ടകളായിരിക്കും ഭരിക്കുന്നതെന്ന ബിജെപി പ്രചാരണത്തിന് മുസ്‍ലിം സമുദായത്തിൽ നിന്നു പോലും എതിരഭിപ്രായമുണ്ടായിരുന്നില്ല. മുസഫർനഗറിലെ നഗരപ്രാന്തത്തിൽ കച്ചവടം നടത്തുന്ന ഒരു ചെറുപ്പക്കാരൻ അക്കാര്യം ‘മനോരമ’യോടു തുറന്നു പറയുകയും ചെയ്തിരുന്നു. വോട്ട് നൽകുക എസ്പിക്കാണെങ്കിലും അവരുടെ ഭരണത്തിൽ ‘ദാദാഗിരി’ കൂടുതലായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഗുണ്ടാപ്പിരിവു നടത്തലും കൊടുത്തില്ലെങ്കിൽ ഉപദ്രവിക്കലുമൊക്കെ ഉണ്ടായിരുന്നു. അത് മാറി സമാധാനമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

ശൗചാലയങ്ങൾ നൽകി, ഗ്യാസ് നൽകിയെന്നൊക്കെയുള്ള പ്രചാരണം ഇതൊക്കെ ശീലമായവർക്ക് അരോചകമായി തോന്നുമെങ്കിലും യുപിയുടെ ഉൾനാടൻ ഗ്രാമങ്ങളിൽ അതിനുള്ള പ്രാധാന്യം തള്ളിക്കളയാവുന്നതല്ല. ‘വെളിക്കിറങ്ങാൻ’ ഇരുൾ വീഴുന്നതു വരെ കാത്തിരിക്കേണ്ടി വരുന്ന സ്ത്രീകളുടെ അഭിമാനം ബിജെപി കാത്തു സൂക്ഷിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കുറിക്കു കൊള്ളുമെന്ന് 2019ൽ ബിജെപി തിരിച്ചറിഞ്ഞതാണ്. അക്കാര്യം അതേ മൂർച്ചയോടെ ഇത്തവണയും ജനങ്ങൾ ഏറ്റെടുക്കുമോയെന്നത് 10ന് വോട്ടെണ്ണുമ്പോഴേ വ്യക്തമാവൂവെങ്കിലും.

എക്സിറ്റ്പോളുകൾ മാത്രം കണക്കിലെടുത്ത് വിജയമുറപ്പിക്കുന്നതിൽ വിശ്വസിക്കുന്നില്ലെങ്കിലും, ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളിൽ പ്രകടമായിരുന്നില്ല എന്നതിനു തെളിവായി ബിജെപി തന്ത്രജ്ഞർ എടുത്തുകാണിക്കുന്ന ഒരു കാര്യമുണ്ട്– പോളിങ് ശതമാനത്തിൽ ഉണ്ടാകാത്ത വലിയ മാറ്റം. പോളിങ്ങിൽ 2017ൽ നിന്ന് വലിയ വ്യത്യാസമുണ്ടായില്ലെന്നത് ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നതിന്റെ സൂചനയായാണ് ചിലർ വിലയിരുത്തുന്നത്.

ഭരണവിരുദ്ധ വികാരം ശക്തമായിരുന്നെങ്കിൽ ജനങ്ങൾ കൂട്ടത്തോടെ എത്തി അമർഷം രേഖപ്പെടുത്തുമായിരുന്നുവെന്ന വിലയിരുത്തലിന് എത്രത്തോളം അടിസ്ഥാനമുണ്ടെന്നത് വൈകാതെ അറിയാം. യഥാർഥ ജനവികാരം എന്താണെന്നത് വോട്ടെടുപ്പു ഫലം മാത്രമാണ് തെളിയിക്കുക. എങ്കിലും യുപിയിലെ എക്സിറ്റ്പോൾ ഫലങ്ങൾ യാഥാർഥ്യത്തോടു ചേർന്നു നിൽക്കുമെന്നു തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.

English Summary: What Exit Polls about 2022 UP Assembly Election Mean for BJP?