തിരുവനന്തപുരം∙ വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ, കാരണം വ്യക്തമായി പറയാറായിട്ടില്ലെന്ന് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗം. വീട്ടിലെത്തി പരിശോധിച്ച ശേഷമാണ് പ്രതികരണം. മരിച്ച അഭിരാമിയുടെ Varkala fire death, Varkala death, Fire accident, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ, കാരണം വ്യക്തമായി പറയാറായിട്ടില്ലെന്ന് ഇലക്ട്രിക് ഇൻസ്പെക്ടറേറ്റ് വിഭാഗം. വീട്ടിലെത്തി പരിശോധിച്ച ശേഷമാണ് പ്രതികരണം. മരിച്ച അഭിരാമിയുടെ ബന്ധുക്കൾ വിദേശത്തു നിന്ന് എത്തിയതിന് ശേഷം സംസ്കാരം വ്യാഴാഴ്ച ഉണ്ടാകും. വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. 

ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിന്റെ കാരണമെന്ന പ്രാഥമിക വിലയിരുത്തൽ മാത്രമാണ് പൊലീസിനുള്ളത്. കൂടുതൽ വ്യക്തതയും, സാങ്കേതിക വിശദാംശങ്ങളും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗം പരിശോധന റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് അടൂർ പ്രകാശ് എംപി ആവശ്യപ്പെട്ടു.

ADVERTISEMENT

ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പുത്തൻചന്തയിലെ പച്ചക്കറി മൊത്തവ്യാപാര ശാലയായ ആർ.പി.എൻ. വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് ഉടമ ചെറുന്നിയൂർ അയന്തി പന്തുവിള രാഹുൽ നിവാസിൽ പ്രതാപൻ (ബേബി–62), ഭാര്യ ഷേർളി (53), മകൻ അഹിൽ (29), മകൻ നിഹുലിന്റെ ഭാര്യ അഭിരാമി (25), ഇവരുടെ മകൻ റയാൻ (8 മാസം) എന്നിവരാണു മരിച്ചത്. പൊള്ളലേറ്റും പുകയിൽ ശ്വാസംമുട്ടിയുമാണ് എല്ലാവരുടെയും മരണം.

നിഹുൽ(32) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിഹുലിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. വിദേശത്തുണ്ടായിരുന്ന മകൻ രാഹുൽ നാട്ടിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവരുടെ അടക്കം മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ADVERTISEMENT

English Summary: Varkala fire accident death