കോണ്‍ഗ്രസ് കളത്തിലിറക്കിയ മിസ് ബിക്കിനി വിജയി അർച്ചനയ്ക്ക് വന്‍തോല്‍വി
ലക്നൗ∙ മീററ്റിലെ ഹസ്തിനപുര്‍ മണ്ഡലത്തില്‍ ബിജെപിക്ക് ജയം. സിറ്റിങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ഥിയുമായ ദിനേഷ് ഖതിക് 1,06,049 വോട്ടുകള്‍ക്ക് ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച നടിയും മോഡലുമായ അര്‍ച്ചന ഗൗതമിന് 1484 വോട്ടുകളാണ് ലഭിച്ചത്. എസ്പി സ്ഥാനാര്‍ഥി യോഗേഷ് വര്‍മ | Uttar Pradesh Assembly Election Results 2022 Live Updates | യുപി തെരഞ്ഞെടുപ്പ് ഫലം | Malayala Manorama Online News

ലക്നൗ∙ മീററ്റിലെ ഹസ്തിനപുര്‍ മണ്ഡലത്തില്‍ ബിജെപിക്ക് ജയം. സിറ്റിങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ഥിയുമായ ദിനേഷ് ഖതിക് 1,06,049 വോട്ടുകള്‍ക്ക് ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച നടിയും മോഡലുമായ അര്‍ച്ചന ഗൗതമിന് 1484 വോട്ടുകളാണ് ലഭിച്ചത്. എസ്പി സ്ഥാനാര്‍ഥി യോഗേഷ് വര്‍മ 99,305 വോട്ടുകളും ബിഎസ്പിയുടെ സഞ്ജീവ് കുമാര്‍ 13,863 വോട്ടുകളും നേടി.
2017ല്‍ ബിജെപിയുടെ ദിനേഷ് ഖതിക് ആണ് ജയിച്ചത്. 99,436 വോട്ട് നേടിയായിരുന്നു ജയം. 2012ല്‍ 46,742 വേട്ടുകള്‍ക്ക് എസ്പിയുടെ പ്രഭു ദയാല്‍ ബാല്‍മികി ആയിരുന്നു ജയിച്ചത്. മിസ് ബിക്കിനി വിജയിയായ അര്‍ച്ചന ഗൗതമിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം നല്‍കിയതിനെ ബിജെപി വിമര്‍ശിച്ചിരുന്നു.
2018ല്‍ മിസ് ബിക്കിനിയായി തിരഞ്ഞെടുക്കപ്പെട്ട അര്‍ച്ചനയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ എതിര് പാര്ട്ടിക്കാര് പഴയ ബിക്കിനി ചിത്രങ്ങള്‍ വൈറലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജോലിയെയും രാഷ്ട്രീയത്തെയും തമ്മില്‍ ബന്ധിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി അര്‍ച്ചന രംഗത്തെത്തി. ഒരു കലാകാരി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങണമെന്ന് ആഗ്രഹിച്ചാല്‍ അതിലെന്താണ് തെറ്റെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.
English Summary: Uttar Pradesh Assembly Election Results 2022, Hastinapur constituency, Archana Gautam