അമൃത്‌സർ ∙ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയം ആഘോഷിക്കാൻ അമൃത്‌സറിൽ മെഗാ റോഡ് ഷോയുമായി ആം ആദ്മി പാർട്ടി (എഎപി). പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേ‌ജ്‌രിവാൾ, നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ എന്നിവരുടെ നേതൃത്വത്തിലാണു | Arvind Kejriwal | Bhagwant Mann | Punjab | AAP | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമൃത്‌സർ ∙ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയം ആഘോഷിക്കാൻ അമൃത്‌സറിൽ മെഗാ റോഡ് ഷോയുമായി ആം ആദ്മി പാർട്ടി (എഎപി). പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേ‌ജ്‌രിവാൾ, നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ എന്നിവരുടെ നേതൃത്വത്തിലാണു റോഡ് ഷോ. ആഹ്ലാദപ്രകടനത്തിനു മുന്നോടിയായി നേതാക്കൾ സുവർണക്ഷേത്രം സന്ദർശിച്ചു.

നൂറുകണക്കിന് എഎപി പ്രവർത്തകരും അനുയായികളും പാർട്ടി പതാകയുമായി പ്രകടനത്തിൽ പങ്കെടുക്കാനെത്തി. കേജ്‌രിവാൾ, ഭഗവന്ത് തുടങ്ങിയവരുടെ കട്ടൗട്ടുകൾ റോഡിനിരുവശവും സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിക്കു പുറത്ത് ആദ്യമായി ഭരണം നേടിയത് വലിയ രീതിയിൽ ആഘോഷിച്ച് ദേശീയതലത്തിൽ സ്ഥാനം ഉറപ്പിക്കുകയാണ് എഎപിയുടെ ലക്ഷ്യം. ധുരി മണ്ഡലത്തിൽനിന്ന് 58,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഭഗവന്തിനെ, വെള്ളിയാഴ്ചത്തെ എഎപി എംഎൽഎമാരുടെ യോഗം നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു.

ADVERTISEMENT

കഴിഞ്ഞദിവസം ഗവർണർ ബൻവാരിലാൽ പുരോഹിത്തിനെ സന്ദർശിച്ച ഭഗവന്ത്, സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. സ്വതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജന്മനാടായ ഖട്കർ കലനിൽ 16ന് സത്യപ്രതിജ്ഞ നടക്കുമെന്നാണു റിപ്പോർട്ട്. 117 അംഗ നിയമസഭയിൽ 92 സീറ്റുകളോടെയാണ് ആം ആദ്മിയുടെ വിജയം. ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസ് 18 സീറ്റിലൊതുങ്ങി.

English Summary: Arvind Kejriwal, Bhagwant Mann Hold Mega Roadshow In Amritsar After Punjab Sweep