ന്യൂഡല്‍ഹി ∙ ശബരിമല വിമാനത്താവളത്തിന് പാർലമെന്ററി സമിതിയുടെ പച്ചക്കൊടി. പദ്ധതി യാഥാര്‍ഥ്യമാകേണ്ടതാണെന്നു ബിജെപി എംപി ടി.ജി.വെങ്കിടേഷ് അധ്യക്ഷനായ പാർലമെന്റിന്റെ ഗതാഗത, ടൂറിസം | sabarimala airport | Parliamentary Committee | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി ∙ ശബരിമല വിമാനത്താവളത്തിന് പാർലമെന്ററി സമിതിയുടെ പച്ചക്കൊടി. പദ്ധതി യാഥാര്‍ഥ്യമാകേണ്ടതാണെന്നു ബിജെപി എംപി ടി.ജി.വെങ്കിടേഷ് അധ്യക്ഷനായ പാർലമെന്റിന്റെ ഗതാഗത, ടൂറിസം സമിതിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. വിമാനത്താവളം തീർഥാടക ടൂറിസത്തിനു വളർച്ചയുണ്ടാക്കുമെന്ന് സമിതി വിലയിരുത്തി.

പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കുന്നതിന് വ്യോമ, പ്രതിരോധ മന്ത്രാലയങ്ങൾ കെഎസ്ഐഡിസിയുമായി ചർച്ച നടത്തണം. തിരുവനന്തപുരം, കൊച്ചി ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ടൂറിസം മന്ത്രാലയം മുന്നോട്ടുവരണമെന്നും സമിതി നിർദേശിച്ചു.

ADVERTISEMENT

കോട്ടയം ജില്ലയിലെ എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളത്തിന് അനുമതി തേടി കെഎസ്ഐഡിസി 2020 ജൂണിൽ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിക്കായി വ്യോമസേനയുടെ ‘സൈറ്റ് ക്ലിയറൻസ്’ ലഭിച്ചിട്ടുണ്ട്. മറ്റു നടപടികൾ പൂർത്തിയായിട്ടില്ല. മാത്രമല്ല, സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠന റിപ്പോർട്ട് ഡിസംബറിൽ നൽകാമെന്ന് കെഎസ്ഐഡിസി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary: Parliamentary Committee's Permission for Sabarimala Airport