പട്ന∙ മുൻ കേന്ദ്രമന്ത്രി ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളിൽ (ആർജെ‍ഡി) ലയിച്ചു. ഡൽഹിയിൽ ശരദ് യാദവിന്റെ ഔദ്യോഗിക വസതിയിലായിരുന്നു ലയന ചടങ്ങ്. ലയനം ഐക്യ പ്രതിപക്ഷ | LJD | RJD | sharad yadav | Lalu Prasad Yadav | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ മുൻ കേന്ദ്രമന്ത്രി ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിൽ (ആർജെ‍ഡി) ലയിച്ചു. ഡൽഹിയിൽ ശരദ് യാദവിന്റെ ഔദ്യോഗിക വസതിയിലായിരുന്നു ലയന ചടങ്ങ്. ലയനം ഐക്യ പ്രതിപക്ഷ രൂപീകരണത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണെന്ന് ശരദ് യാദവ് പറഞ്ഞു. 

‘എൽജെഡിയെ ആർജെഡിയിൽ ലയിപ്പിക്കുന്നത് പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിനുള്ള ആദ്യപടിയാണ്. ബിജെപിയെ തോൽപ്പിക്കാൻ മുഴുവൻ പ്രതിപക്ഷവും ഒന്നിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇപ്പോൾ, ഏകീകരണമാണ് ഞങ്ങളുടെ മുൻഗണന. സംയുക്ത പ്രതിപക്ഷത്തെ ആര് നയിക്കുമെന്നത് പിന്നീട് തീരുമാനിക്കും’– അദ്ദേഹം കൂട്ടിച്ചേർത്തു. ശരദ് യാദവിനു ആർജെഡി രാജ്യസഭാംഗത്വം നൽകിയേക്കുമെന്നാണു സൂചന.

ADVERTISEMENT

അതേസമയം, എം.വി.ശ്രേയാംസ്കുമാറിന്റെ നേതൃത്വത്തിലുളള കേരള ഘടകം ലയനത്തെ അനുകൂലിച്ചിട്ടില്ല. കേരള ഘടകവുമായി ചര്‍ച്ച നടത്തുമെന്ന് ശരദ് യാദവ് പറഞ്ഞു. പാർട്ടിയിലെ ഐക്യം നഷ്ടമായിട്ടില്ലെന്നും കേരള ഘടകം പിരിച്ചു വിടുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്നും മുതിർന്ന നേതാവ് ജാവേദ് റജയും പ്രതികരിച്ചു. 

English Summary: Sharad Yadav's LJD Merges With Lalu Yadav's RJD