‘രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ആ വോട്ടും ദുരൂഹം; ആര്‍എസ്എസിനെ കണ്ടതേ തെറ്റ്, നടപടി വേണം’
തിരുവനന്തപുരം∙ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആര്‍.അജിത് കുമാറിനെ എത്രയും പെട്ടെന്നു ക്രമസമാധാനച്ചുമതലയില്‍നിന്നു മാറ്റണമെന്ന നിലപാട് സിപിഐ കടുപ്പിക്കുമ്പോള്‍ അതിനെ അനുകൂലിച്ച് എല്‍ഡിഎഫ് ഘടകകക്ഷിയായ ആര്‍ജെഡിയും. എഡിജിപിയെ മാറ്റുകയായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും നടപടി ഇല്ലാത്തത് ദുരൂഹമാണെന്നും ആര്‍ജെഡി വ്യക്തമാക്കി.

കൂടിക്കാഴ്ചയെ കേവലം അജിത് കുമാര്‍ വിഷയമായി ചുരുക്കാതെ സമഗ്രമായ രാഷ്ട്രീയവിഷയമായി പരിഗണിക്കുകയാണ് സിപിഎം ചെയ്യേണ്ടതെന്ന് ആര്‍ജെഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് ‘മനോരമ ഓണ്‍ലൈനി’നോടു പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു വോട്ട് ലഭിച്ചത് ഏതു മുന്നണിയില്‍നിന്നാണെന്ന് ഇപ്പോഴും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആര്‍എസ്എസ് കേരള സമൂഹത്തില്‍ ശക്തമായി കടന്നുകയറുന്നത് മനസ്സിലാക്കാതെയാണ് എഡിജിപി കൂടിക്കാഴ്ചയെ സിപിഎം വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീസ് ജോര്‍ജ് സംസാരിക്കുന്നു.
∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ആ വോട്ട് ഇപ്പോഴും ദുരൂഹം
ആര്‍എസ്എസിനോടുള്ള ഓരോ പാര്‍ട്ടിയുടെയും സമീപനം എന്താണെന്നുള്ളതാണ് പ്രധാനം. കഴിഞ്ഞ കുറെ നാളുകളായി ആര്‍എസ്എസ് കേരള സമൂഹത്തിലേക്ക് അതിശക്തമായി കടന്നുകയറിക്കൊണ്ടിരിക്കുകയാണ്. പ്രധാനമായും രാഷ്ട്രപതി തിരഞ്ഞെടുപ്പ് മുതല്‍. ആ സമയത്ത് കേരളത്തില്‍ ബിജെപിക്ക് എംഎല്‍എ ഇല്ലായിരുന്നു. എന്നാല്‍ 29 സംസ്ഥാനങ്ങളില്‍നിന്നും വോട്ട് നേടണമെന്നത് അവരുടെ തീരുമാനമായിരുന്നു. കേരളത്തില്‍നിന്ന് അവര്‍ വോട്ട് നേടുകയും ചെയ്തു. ഏത് മുന്നണിയിലുള്ള എംഎല്‍എയാണ് വോട്ട് ചെയ്തതെന്ന് ഇപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അത്രമാത്രം ദുരൂഹവും രഹസ്യവുമായാണ് അവര്‍ അത് ഓപ്പറേറ്റ് ചെയ്തത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങളിലും 11 നിയമസഭാ മണ്ഡലങ്ങളിലും അവര്‍ രണ്ടാമതെത്തി. ഒരിടത്തു ജയിച്ചു. 13 ശതമാനമായിരുന്ന വോട്ട് 19 ശതമാനമാക്കി ഉയര്‍ത്തി. ഇതിനു പുറമേ പാഠപുസ്തകങ്ങള്‍, സാങ്കേതികം തുടങ്ങി എല്ലാ മേഖലകളിലും സ്വാധീനം വര്‍ധിപ്പിക്കുകയാണ്. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികമായ 2025 ആകുമ്പോള്‍ അതിനുള്ള പ്രത്യേക പദ്ധതികളും തയാറാക്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ വേണം ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആര്‍എസ്എസിന്റെ ഏറ്റവും ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ വിലയിരുത്താന്‍. അതുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയമായി തന്നെ വേണമായിരുന്നു അതിനെ സമീപിക്കാന്‍ എന്നാണ് ആര്‍ജെഡിയുടെ നിലപാട്.
∙ സിപിഎമ്മിനുള്ളിലും അതൃപ്തി
വിഷയത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതം സിപിഎമ്മിന് മനസ്സിലാകുന്നില്ലെന്ന് കരുതാനാകില്ല. ഞങ്ങള്‍ക്കു തൃപ്തിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞിട്ടുണ്ട്. ഗൗരവമായ വിഷയമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും പറഞ്ഞു. പക്ഷേ എന്തുകൊണ്ടു നടപടിയിലേക്കു പോകുന്നില്ല എന്നതു ദുരൂഹമാണ്. ഇടതുമുന്നണി യോഗത്തില്‍ ഞങ്ങള്‍ നിലപാട് വ്യക്തമാക്കി. എന്നാല്‍ സിപിഎം അവരുടെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരും എന്നു പറയുന്നതല്ലാതെ രാഷ്ട്രീയ പരിഹാരം ചിന്തിക്കുന്നില്ല. മുന്നണി മര്യാദ പാലിക്കേണ്ടത് കൊണ്ട് കൂടുതല്‍ പറയാനും പരിമിതിയുണ്ട്. ഒരു നൂല്‍പ്പാലത്തിലൂടെയാണ് കടന്നുപോകുന്നത്. നിയമസഭാ സമ്മേളനത്തിനു മുന്‍പ് എന്തെങ്കിലും നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ പ്രയാസങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും.
∙ രാഷ്ട്രീയപ്രശ്‌നം എങ്ങനെ പൊലീസ് വിലയിരുത്തും?
ആര്‍എസ്എസുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് പൂര്‍ണമായും രാഷ്ട്രീയ പ്രശ്‌നമാണ്. അതിനെ എങ്ങനെയാണ് പൊലീസിന് വിലയിരുത്താനോ അന്വേഷിക്കാനോ കഴിയുന്നത്. ഒരു കാരണവശാലും പൊലീസിനെ കൊണ്ടു പറ്റില്ല. പൊലീസിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമേ അല്ല ഇത്. അതു തന്നെയല്ല, ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്ന് എഡിജിപി സമ്മതിച്ചിട്ടുമുണ്ട്. അപ്പോള്‍പിന്നെ നടപടി എടുക്കുകയാണ് വേണ്ടത്. എന്തിനു കണ്ടു എന്നതല്ല പ്രശ്‌നം. കൂടിക്കാഴ്ച തന്നെ തെറ്റാണ്. ഉടന്‍ തന്നെ അദ്ദേഹത്തെ ചുമതലയില്‍നിന്നു മാറ്റുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.
∙ ആര്‍എസ്എസിനെ ഗൗരവമായി കാണാത്ത പ്രതികരണങ്ങള്‍
ആര്‍എസ്എസിനെക്കുറിച്ച് സിപിഎം നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ഇടതുപാര്‍ട്ടികള്‍ക്ക് അനുയോജ്യമായതല്ല. ആര്‍എസ്എസിനെ കണ്ടാല്‍ എന്താണു കുഴപ്പം, ആര്‍എസ്എസ് പ്രധാന പാര്‍ട്ടിയാണ് തുടങ്ങിയ പ്രസ്താവനകള്‍ ആ സംഘടനയുടെ പ്രവര്‍ത്തനശൈലി അറിയാതെ നടത്തുന്നതാണ്. കഴിഞ്ഞ 58 വര്‍ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസില്‍ അംഗത്വമെടുക്കുന്നതിനു വിലക്കുണ്ടായിരുന്നു. മോദി സര്‍ക്കാര്‍ 10 വര്‍ഷം ഭരിച്ചിട്ടും അതു മാറ്റാന്‍ തയാറായില്ല. മൂന്നാം തവണ അധികാരത്തിലെത്തിയപ്പോഴാണ് ആ നിരോധനം മാറ്റിയത്. അത്തരം സ്വഭാവത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. അതിനെ ഗൗരവത്തില്‍ കാണാതെയാണ് ആര്‍എസ്എസ് പ്രധാന സംഘടനയാണെന്നും അവരെ കണ്ടാല്‍ എന്താണു കുഴപ്പമെന്നും സിപിഎം നേതാക്കള്‍ തന്നെ ചോദിക്കുന്നത്. അവര്‍ ഇതിനെ സമഗ്രമായി കാണുന്നില്ല എന്നതാണു പ്രശ്‌നം.
∙ ആർജെഡിക്ക് എന്നും ആര്‍എസ്എസ് വിരുദ്ധ നിലപാട്
കേരളത്തില്‍ ആര്‍ജെഡി ചെറിയ പാര്‍ട്ടിയാണെങ്കിലും ആര്‍എസ്എസിനും സംഘപരിവാറിനും എതിരെ എക്കാലത്തും അതിശക്തമായ നിലപാട് സ്വീകരിച്ച ചരിത്രമാണ് പാര്‍ട്ടിക്കും എനിക്കുമുള്ളത്. എച്ച്.ഡി.ദേവെഗൗഡയും നിതീഷ് കുമാറും ബിജെപിയുമായി ചേര്‍ന്ന അന്നുതന്നെ സെക്രട്ടറി സ്ഥാനം ഞാന്‍ രാജിവച്ചിരുന്നു. 2017ല്‍ ബിജെപി ബന്ധത്തിന്റെ പേരില്‍ എം.പി.വിരേന്ദ്രകുമാര്‍ രാജ്യസഭയില്‍നിന്നു രാജിവച്ചു. അന്ന് മൂന്ന് എംപിമാരാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. ശരദ് യാദവ്, വീരേന്ദ്രകുമാര്‍, അലി അന്‍വര്‍. രണ്ടുപേരെ ലോക്‌സഭയില്‍ അയോഗ്യരാക്കി. വീരേന്ദ്രകുമാര്‍ രാജിവച്ചു. ബിജെപിക്കും ആര്‍എസ്എസിനും എതിരെ പ്രവര്‍ത്തിച്ചതിന് ഏറ്റവും കൂടുതല്‍ അനുഭവിച്ച പാര്‍ട്ടിയാണു ഞങ്ങളുടേത്.
∙ ആ പരാമര്‍ശം സംഘപരിവാറിനെ സന്തോഷിപ്പിക്കും
ഇപ്പോള്‍ പൊളിറ്റിക്കല്‍ ഇസ്‌ലാം എന്ന വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? കേരളത്തില്‍ അതു വലിയ വിഷയമല്ല. ഈ ആരോപിക്കപ്പെടുന്ന സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. മുന്‍പ് അവര്‍ മത്സരിക്കുകയും വോട്ട് നേടുകയും ചെയ്യുമായിരുന്നു. ഈ സമയത്ത് ഇടതുനേതാക്കള്‍ തന്നെ പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ കുറിച്ചു പറയുന്നത് ആര്‍എസ്എസ്, ബിജെപിക്കാര്‍ക്ക് വളരെ താല്‍പര്യമായിരിക്കും. അവരെ സന്തോഷിപ്പിക്കാനും സഹായിക്കാനും മാത്രമേ അത് ഉപകരിക്കൂ.