കേരളത്തിലെ സിൽവർലൈൻ പദ്ധതിയും സാമ്പത്തിക പരാധീനതയിൽ ഉഴലുന്ന ശ്രീലങ്കയിലെ, മാത്തല വിമാനത്താവളും തമ്മിലെന്താണ് ബന്ധം? ഭരണാധികാരികളുടെ വിവേകശൂന്യമായ നടപടി വഴി, കോടികൾ നിക്ഷേപിച്ച വിമാനത്താവളം വെള്ളാനയായ കഥ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ സജീവമാകുമ്പോൾ മാത്തല എന്ന ഭീമൻ വിമാനത്താവളത്തിന്റെ അവസ്ഥ പരിശോധിക്കുന്നതു കേരളത്തിനും ഒരു വലിയ പാഠമാണ്. പ്രത്യേകിച്ച് സിൽവർലൈൻ സമരം കൊടുമ്പിരിക്കൊണ്ട ഈ സമയത്ത്..

കേരളത്തിലെ സിൽവർലൈൻ പദ്ധതിയും സാമ്പത്തിക പരാധീനതയിൽ ഉഴലുന്ന ശ്രീലങ്കയിലെ, മാത്തല വിമാനത്താവളും തമ്മിലെന്താണ് ബന്ധം? ഭരണാധികാരികളുടെ വിവേകശൂന്യമായ നടപടി വഴി, കോടികൾ നിക്ഷേപിച്ച വിമാനത്താവളം വെള്ളാനയായ കഥ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ സജീവമാകുമ്പോൾ മാത്തല എന്ന ഭീമൻ വിമാനത്താവളത്തിന്റെ അവസ്ഥ പരിശോധിക്കുന്നതു കേരളത്തിനും ഒരു വലിയ പാഠമാണ്. പ്രത്യേകിച്ച് സിൽവർലൈൻ സമരം കൊടുമ്പിരിക്കൊണ്ട ഈ സമയത്ത്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ സിൽവർലൈൻ പദ്ധതിയും സാമ്പത്തിക പരാധീനതയിൽ ഉഴലുന്ന ശ്രീലങ്കയിലെ, മാത്തല വിമാനത്താവളും തമ്മിലെന്താണ് ബന്ധം? ഭരണാധികാരികളുടെ വിവേകശൂന്യമായ നടപടി വഴി, കോടികൾ നിക്ഷേപിച്ച വിമാനത്താവളം വെള്ളാനയായ കഥ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ സജീവമാകുമ്പോൾ മാത്തല എന്ന ഭീമൻ വിമാനത്താവളത്തിന്റെ അവസ്ഥ പരിശോധിക്കുന്നതു കേരളത്തിനും ഒരു വലിയ പാഠമാണ്. പ്രത്യേകിച്ച് സിൽവർലൈൻ സമരം കൊടുമ്പിരിക്കൊണ്ട ഈ സമയത്ത്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയും കേരളത്തിന്റെ കടമെടുപ്പും താരതമ്യം ചെയ്യുന്നവർ ഏറെയാണ്. നിക്ഷേപത്തിൽ ശ്രീലങ്കയ്ക്ക് തെറ്റിപ്പോയ മുൻഗണനകളെക്കുറിച്ച് അന്വേഷിക്കുകയാണ് പ്രതിസന്ധികാലത്ത് ശ്രീലങ്ക സന്ദർശിച്ച മനോരമ ലേഖകൻ.

കേരളത്തിലെ സിൽവർലൈൻ പദ്ധതിയും ശ്രീലങ്കയിലെ മാത്തല വിമാനത്താവളും തമ്മിലെന്താണ് ബന്ധം?
പ്രത്യക്ഷത്തിൽ ഒന്നുമില്ല. എന്നാൽ ഭരണാധികാരികളുടെ വിവേകശൂന്യമായ നടപടി വഴി, കോടികൾ നിക്ഷേപിച്ച വിമാനത്താവളം വെള്ളാനയായ കഥ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ സജീവമാകുമ്പോൾ മാത്തല എന്ന ഭീമൻ വിമാനത്താവളത്തിന്റെ അവസ്ഥ പരിശോധിക്കുന്നതു നന്നാകും.

മാത്തല വിമാനത്താവളത്തിൽ 2013ൽ ആദ്യത്തെ വിമാനം ലാൻഡ് ചെയ്തപ്പോൾ. മഹിന്ദ രാജപക്സെ ഉൾപ്പെടെയായിരുന്നു ഇതിലെ യാത്രക്കാർ. ചിത്രം: ISHARA S.KODIKARA / AFP
ADVERTISEMENT

വിമാന യാത്രക്കാർക്ക് ഉച്ചഭാഷണിയിലൂടെ തുടർച്ചയായി അറിയിപ്പുകൾ നൽകി ശബ്ദശല്യം സൃഷ്ടിക്കുന്ന ശൈലി ഒഴിവാക്കിയ വിമാനത്താവളങ്ങളെയാണ് ‘നിശബ്ദ വിമാനത്താവളം’ അഥവാ ‘സൈലന്റ് എയർപോർട്ട്’ ആയി പരിഗണിക്കുന്നത്. എന്നാൽ അറിയിപ്പ് മാത്രമല്ല യാത്രക്കാരും വിമാനങ്ങളും പോലുമില്ലാത്തതിനാലാണു ശ്രീലങ്കയിലെ ഹംബൻതോട്ടയ്ക്കു സമീപം മാത്തലയിലെ രാജപക്സെ രാജ്യാന്തര വിമാനത്താവളം ‘ശൂന്യമായ വിമാനത്താവളം’ എന്ന വിശേഷണം സ്വന്തമാക്കിയത്. വല്ലപ്പോഴും വന്നു പോകാറുള്ള അപൂർവം വിമാനങ്ങൾ കഴിഞ്ഞാൽ പിന്നെ മാത്തല വിമാനത്താവളത്തിലെ നീണ്ടു നിവർന്നു കിടക്കുന്ന റൺവേയിൽനിന്നു പറന്നുയരുന്നത് സമീപത്തെ വന്യജീവി സങ്കേതത്തിന്റെ വേലിക്കെട്ട് ഭേദിച്ചെത്തുന്ന മയിൽക്കൂട്ടങ്ങളാണ്.

പ്രതിദിനം ഉപയോഗിക്കുന്നത് ശരാശരി 7 പേർ!

ആഗോളതലത്തിൽ ഏറ്റവുമധികം യാത്രക്കാർ എത്തുന്നത് അമേരിക്കയിലെ അറ്റ്ലാന്റയിലെ ഹാർട്സ്ഫീൽഡ് ജാക്സൻ രാജ്യാന്തര വിമാനത്താവളത്തിലാണ്; പ്രതിവർഷം 10 കോടിയിലേറെ യാത്രക്കാരാണ് ഇതുവഴി വരുന്നത്. അതേസമയം, മാത്തല രാജ്യാന്തര വിമാനത്താവളം നിത്യേന ഉപയോഗിക്കുന്നതു ശരാശരി 7 പേർ മാത്രമാണ്. മഹിന്ദ രാജപക്സെയുടെ സ്വപ്ന പദ്ധതിയെന്ന നിലയിലാണ് തലസ്ഥാന നഗരമായ കൊളംബോയിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള മാത്തലയിൽ രാജ്യത്തെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം 2013ൽ പ്രവർത്തനം ആരംഭിക്കുന്നത്.

മാത്തല വിമാനത്താവളം 2013ല്‍ ഉദ്ഘാടനം ചെയ്തപ്പോൾ. ചിത്രം: ISHARA S.KODIKARA / AFP

ആദ്യഘട്ട നിർമാണത്തിനു ചെലവായ 20.90 കോടി ഡോളറും (ഏകദേശം 1584 കോടി ഇന്ത്യൻ രൂപ) 19 കോടി ഡോളറും (1440 കോടിയോളം രൂപ) എക്സിം ബാങ്ക് ഓഫ് ചൈന നൽകിയ വായ്പയായിരുന്നു. തുടക്കത്തിൽ ഇവിടെനിന്നു ചൈനയിലേക്കും ഇന്ത്യയിലേക്കുമൊക്കെ ശ്രീലങ്കൻ എയർലൈൻസ് സർവീസ് നടത്തിയിരുന്നു. പക്ഷേ 2015ലെ തിരഞ്ഞെടുപ്പിൽ മൈത്രിപാല സിരിസേനയോട് രാജപക്സെ പരാജയപ്പെട്ടതോടെ, മാത്തലയിലെ രാജ്യാന്തര വിമാനത്താവളത്തിന്റെ ശനിദശയ്ക്കും തുടക്കമായി. അടുത്ത വർഷംതന്നെ ഇവിടെ നിന്നുള്ള സർവീസുകൾ ആഴ്ചയിൽ വെറും രണ്ടെണ്ണമായി ചുരുങ്ങി.

ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ 380 പറന്നിറങ്ങാൻ പോന്ന, 3500 മീറ്റർ (അഥവാ 11,483 അടി) നീളമുള്ള റൺവേയും 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനലും 92,000 ചതുരശ്ര മീറ്റർ പരന്നു കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഏരിയയും ഇൻലൈൻ ബാഗേജ് സ്ക്രീനിങ് സൗകര്യം സഹിതം 12 ചെക്ക് ഇൻ കൗണ്ടറുകളും 20 ഇമിഗ്രേഷൻ /എമിഗ്രേഷൻ ഡസ്കും മൂന്നു ലോഞ്ചും രണ്ടു കോണ്ടാക്ട് ഗേറ്റും രണ്ടു ബോഡിങ് ബ്രിജുമെല്ലാമുള്ള വിമാനത്താവളത്തിനാണ് ഈ ദുർഗതി.

ആളൊഴിഞ്ഞ മാത്തല രാജപക്‌സെ വിമാനത്താവളം.

2028ൽ നിർമാണം പൂർത്തിയാവുമ്പോൾ പ്രതിവർഷം 10 ലക്ഷം യാത്രക്കാരെയും അരലക്ഷം ടൺ ചരക്കും കൈകാര്യം ചെയ്യാനും 6,250 വിമാന സർവീസ് നടത്താനുമുള്ള ശേഷിയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സ്വപ്നങ്ങൾ ആകാശം മുട്ടിയതുപോലെ കാര്യങ്ങൾ ലക്ഷ്യം കണ്ടില്ല. കേരളത്തിലാകട്ടെ, സിൽവർ ലൈൻ 2025ൽ ഓടിത്തുടങ്ങുമ്പോൾ പ്രതീക്ഷിക്കുന്നത് 79,000 നിത്യയാത്രക്കാരെയാണ്; 63,941 കോടി പദ്ധതിച്ചെലവും!

ഇന്ത്യയ്ക്ക് വേണ്ട!

നഷ്ടം കുമിഞ്ഞുകൂടിയതോടെ മാത്തല വിമാനത്താവളത്തെ കയ്യൊഴിയാൻ ശ്രീലങ്ക നടത്തിയ ശ്രമങ്ങളും വിവാദത്തിലാണു കലാശിച്ചത്. 2018ൽ വിമാനത്താവളത്തിന്റെ നിയന്ത്രണം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എഎഐ) കൈമാറാനുള്ള നീക്കത്തോട് ശ്രീലങ്കയിൽ മാത്രമല്ല വിദേശത്തും എതിർപ്പ് ഉയർന്നു. 21 കോടി ഡോളർ മുതൽ 32.50 കോടി ഡോളർ വരെ നിക്ഷേപിക്കുമെന്ന വ്യവസ്ഥയിൽ 70 വർഷക്കാലത്തേക്ക് മാത്തല വിമാനത്താവളം ഇന്ത്യയ്ക്ക് കൈമാറാനായിരുന്നത്രെ പദ്ധതി. മുൻഗാമികൾ വരുത്തിവച്ച കടക്കെണിയിൽ നിന്നു കരകയറാൻ ഇത്തരം സംയുക്ത സംരംഭമല്ലാതെ മറ്റു മാർഗമില്ലെന്ന നിലപാടിലായിരുന്നു ശ്രീലങ്കൻ സർക്കാർ.

ആളൊഴിഞ്ഞ മാത്തല രാജപക്‌സെ വിമാനത്താവളം.
ADVERTISEMENT

വിമാനത്താവളം ഏറ്റെടുക്കാൻ ആഗോളതലത്തിൽ താൽപര്യപത്രം ക്ഷണിച്ചെങ്കിലും ഇന്ത്യ മാത്രമാണു പ്രതികരിച്ചതെന്നും സർക്കാർ അവകാശപ്പെട്ടു. അതേസമയം, ഇന്ത്യയും ചൈനയുമായുള്ള രൂക്ഷമായ അധികാരവടംവലിക്കിടെ ഇന്ത്യയെ പ്രീണിപ്പിക്കാനായി മാത്തല വിമാനത്താവളം അടിയറ വയ്ക്കുന്നെന്നായിരുന്നു ശ്രീലങ്കൻ പ്രതിപക്ഷത്തിന്റെ ആക്ഷേപം. എന്തായാലും സംയുക്ത സംരംഭത്തിന് തങ്ങൾക്കു പദ്ധതിയില്ലെന്നു 2018 ജൂലൈയിൽ ഇന്ത്യ വ്യക്തമാക്കിയതോടെ മാത്തലയിലെ ശൂന്യമായ വിമാനത്തവളം സമീപത്തെ വന്യജീവി സങ്കേതത്തിലെ ആനകളുടെയും മയിലുകളുടെയുമൊക്കെ വിഹാരകേന്ദ്രമായിത്തന്നെ തുടരുമെന്ന് ഉറപ്പായി.

കൊളംബോയിലെ കടുനായക വിമാനത്താവളത്തിലെ ഗതാഗതത്തിരക്ക് പരിഹരിക്കാനുള്ള മാർഗമെ നിലയിലായിരുന്നു മാത്തലയിലെ പുതിയ വിമാനത്താവളത്തിന്റെ നിർമാണം. ഹംബൻതോട്ട കേന്ദ്രമാക്കി, ശ്രീലങ്കയുടെ പൂർവ, ദക്ഷിണ തീരങ്ങളിൽ പുതിയ നിക്ഷേപവും വികസനവുമൊക്കെ സാധ്യമാക്കാൻ മാത്തലയിലെ ഈ വിമാനത്താവളവും നിർദിഷ്ട തുറമുഖവുമൊക്കെ വഴി തെളിക്കുമെന്നായിരുന്നു പ്രതീക്ഷ. രാജപക്സെ കുടുംബത്തിന്റെ ആസ്ഥാനവും ഇവിടെയാണ്. എന്നാൽ പുതിയ യാത്രക്കാരെ ആകർഷിക്കുന്നതിലും കൊളംബോയിലെ തിരക്ക് കുറയ്ക്കുന്നതിലുമൊന്നും മാത്തല വിജയിച്ചില്ലെന്നാണു പിൽക്കാല ചരിത്രം വ്യക്തമാക്കുന്നത്.

തുടക്കത്തിൽ ആഭ്യന്തര സർവീസ് നടത്തിയിരുന്ന മിഹിൻ ലങ്കയും രാജ്യാന്തര സർവീസ് നടത്തിയ ഫ്ലൈ ദുബായും റോട്ടന ജെറ്റുമൊക്കെ പതിയെ പിൻവാങ്ങി. കോവിഡ് കാലത്ത് വിദേശത്തുള്ള ശ്രീലങ്കക്കാരെ കൊണ്ടുവരാൻ ഇത്തവണ ഉപയോഗിച്ചത് മാത്തലയാണെന്നു മാത്രം. രാജപക്സെ ചെലുത്തിയ രാഷ്ട്രീയ സമ്മർദത്താൽ സർവീസ് തുടർന്ന ശ്രീലങ്കൻ എയർലൈൻസും ഭരണമാറ്റത്തെ തുടർന്നു മാത്തലയെ കൈവിട്ടു. വരവ് കുത്തനെ ഇടിയുകയും പ്രവർത്തന ചെലവ് ക്രമാതീതമായി ഉയരുകയും ചെയ്തതോടെ ശ്രീലങ്കയ്ക്കു പോറ്റാനാവാത്ത വെള്ളാനയായി മാത്തല രാജ്യാന്തര വിമാനത്താവളം വളർന്നു.

ഇതിനു പുറമെയായിരുന്നു വിമാനത്താവള നിർമാണത്തിനായി സ്വീകരിച്ച ചൈനീസ് വായ്പകൾ തിരിച്ചടയ്ക്കാനുള്ള അധിക സമ്മർദം. ശ്രീലങ്കയിലെ വിമാനത്താവളങ്ങളുടെ വികസന, മേൽനോട്ട ചുമതലയുള്ള സർക്കാർ സ്ഥാപനമായ എയർപോർട്ട് ആൻഡ് ഏവിയേഷൻ സർവീസസ് (ശ്രീലങ്ക) കമ്പനി ലിമിറ്റഡിന്റെ ഹ്രസ്വകാല ഡോളർ നിക്ഷേപം ഉപയോഗിച്ചാണു 2015 സെപ്റ്റംബറിൽ വായ്പയുടെ ആദ്യഗഡുവായ 84 ലക്ഷം ഡോളർ (ഏകദേശം 63.64 കോടി രൂപ) തിരിച്ചടച്ചത്. 2010- 2015 കാലത്ത് മാനേജ്മെന്റ് ഫീസും കമിറ്റ്മെന്റ് ഫീസും പലിശയുമൊക്കെ നൽകാനായി 1.21 കോടി ഡോളർ (ഏകദേശം 91.67 കോടി ഇന്ത്യൻ രൂപ) ബാധ്യത ശ്രീലങ്കൻ സർക്കാരും ഏറ്റെടുത്തു.

മാത്തല രാജപക്‌സെ വിമാനത്താവളത്തോടു ചേർന്നുള്ള ഇന്ധന സംഭരണ കേന്ദ്രം.

വിമാനത്താവളത്തിൽ എന്തു ‘കാട്ടാനാ’!

വന്യമൃഗ ശല്യമേറെയുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്നത് മാത്തല വിമാനത്താവളത്തിലേക്കു സർവീസ് നടത്തുന്നതിൽനിന്ന് വിമാന കമ്പനികളെ പിന്തിരിപ്പിച്ചിട്ടുണ്ട്. പ്രവർത്തനം ആരംഭിച്ചതു മുതൽ പക്ഷികൾ ഉയർത്തുന്ന വെല്ലുവിളി രൂക്ഷമാണ്. പ്രശസ്തായ യാൽസഫാരിയോട് ചേർന്നാണ് വിമാനത്താവളം. 2013 മാർച്ചിൽ കൊളംബോയിൽ നിന്നു മാത്തലയിലേക്കു പരീക്ഷണപ്പറക്കൽ നടത്തിയ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ തന്നെ പക്ഷി ഇടിച്ചിരുന്നു; ഇതോടെ ഔദ്യോഗിക ഉദ്ഘാടനത്തിനു മുൻപു തന്നെ മാത്തലയുടെ നില പരുങ്ങലിലായി.

പോരാത്തതിനു മേഖലയിലെ രണ്ടു ദേശീയോദ്യാനങ്ങളെ ബന്ധിപ്പിക്കുന്ന ആനത്താരയിലാണു വിമാനത്താവളത്തിന്റെ സ്ഥാനം. ഇവിടെ നടപ്പാക്കിയ വികസനമൊന്നും ബോധ്യമാവാത്ത കാട്ടാനകൾ അവ നടന്നു ശീലിച്ച വഴിത്താരകളിലൂടെ സ്വൈര്യവിഹാരം തുടരുന്നത് വിമാനത്താവള ജീവനക്കാർക്കും ഇവിടെയെത്തുന്ന സന്ദർശകർക്കുമെല്ലാം ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

മാത്തല രാജപക്‌സെ വിമാനത്താവളം.

ഇതിനെല്ലാമപ്പുറത്തു ശ്രീലങ്കയിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയാന്തരീക്ഷവും നേതാക്കൾ തമ്മിലെ വ്യക്തിവൈരാഗ്യവുമൊക്കെ മാത്തലയ്ക്കു സൃഷ്ടിച്ച തിരിച്ചടിയും ചെറുതല്ല. രാജപക്സെയുടെ സ്വപ്ന പദ്ധതികളായ ഹംബൻതോട്ട തുറമുഖവും ലോട്ടസ് ടവറും പോലെ പോലെ ഭരണ നേതൃത്വത്തിന്റെ അതാര്യമായ വികസന സങ്കൽപവും തികഞ്ഞ പാഴ്ചെലവും ആർഭാടവുമായാണ് മാത്തല രാജ്യാന്തര വിമാനത്താവളവും പരിഗണിക്കപ്പെട്ടത്. എക്സിം ബാങ്ക് ഓഫ് ചൈനയിൽ നിന്നു സ്വീകരിച്ച വായ്പയായിരുന്നു മറ്റൊരു പരാധീനത.

രാജപക്സെ സ്ഥാനഭൃഷ്ടനായതിനു പിന്നാലെത്തന്നെ ഇവിടേക്കുള്ള വിമാന സർവീസ് നിർത്താൻ സിരിസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിക്കുക കൂടി ചെയ്തതോടെ വിമാനത്താവളത്തിന്റെ വാണിജ്യ സാധ്യതകളെക്കുറിച്ച് മറ്റ് എയർലൈനുകൾക്കുള്ള ആശങ്കകൾക്കും ആഴമേറി. വിളവെടുപ്പുകാലത്ത് നെല്ല് സംഭരണത്തിനായി പാഡി മാർക്കറ്റിങ് ബോർഡ് വിമാനത്താവളപരിസരം ഉപയോഗിച്ചത് പ്രതിച്ഛായ തന്നെ നഷ്ടമാക്കി. രാജ്യത്തിന് അനുയോജ്യമായ വികസന സങ്കൽപത്തെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോർത്തപ്പോൾ നിലയില്ലാക്കയത്തിൽപെട്ടതു ശ്രീലങ്കയുടെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളമാണ്.

മഹിന്ദ രാജപക്‌സെ

ഇതെല്ലാം പോരാഞ്ഞ് ദക്ഷിണേഷ്യയിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വൻശക്തികൾക്കിടയിലെ അന്തഃഛിദ്രങ്ങളും ശ്രീലങ്കയ്ക്കു വിനയായി. സൈനിക പ്രധാനമായ ശ്രീലങ്കയിലെ മേൽക്കോയ്മയ്ക്കായി ചൈനയും യു എസും ഇന്ത്യയുമൊക്കെ നടത്തുന്ന വടംവലിയിൽ സ്ഥിരമായി ചോദ്യം ചെയ്യപ്പെടാറുള്ളത്, ഒളിഞ്ഞിരിക്കുന്ന വ്യവസ്ഥകളോടെ ചൈന അനുവദിക്കുന്ന വായ്പകൾ വിനിയോഗിച്ചു നടപ്പാക്കുന്ന വമ്പൻ വികസന പദ്ധതികളാണ്. അങ്ങനെ വിമാനത്താവളമെന്നതിനപ്പുറം നിഗൂഢവും നിക്ഷിപ്തവുമായ താൽപര്യങ്ങളോടെ ചൈന, ശ്രീലങ്കയിൽ നടപ്പാക്കുന്ന വികസന പദ്ധതിയെന്നതായി മാത്തലയുടെ മേൽവിലാസം. ഹംബൻതോട്ട തുറമുഖം കടംകയറി ചൈനയ്ക്കു കൈമാറിയതോടെ കേരളമുൾപ്പെടെ പരമ്പരാഗതമായി സുരക്ഷിതമെന്നു കരുതിയിരുന്ന തെക്കൻതീരത്തിനും പുതിയ ഭീഷണികൾ വരികയാണ്.

സിയാൽ കണ്ട് മോഹിച്ചു

മാത്തല വിമാനത്താവളം പടുത്തുയർത്താൻ മഹിന്ദ രാജപക്സെയ്ക്കു പ്രചോദനമായത് കൊച്ചി രാജ്യാന്തരവിമാനത്താവളമാണ് (സിയാൽ) ഗുരുവായൂർ സന്ദർശനം കഴിഞ്ഞ് കൊച്ചി വിമാനത്താവളത്തിലെത്തിയ മഹിന്ദയ്ക്ക് എയർപോർട്ട് കാര്യമായി ഇഷ്ടപ്പെട്ടു. കൊളംബോയിൽ എത്തിയ ഉടൻ അന്നത്തെ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണരായിരുന്ന നിരുപമ റാവുവിനെ വിളിച്ചു. നിരുപമയാണ് കൊച്ചി വിമാനത്താവളത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയത്.

English Summary: What is the Relation between Sri Lanka's Mattala Rajapaksa Airport and Kerala's Silverline Project?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT