പാലക്കാട് ∙ വിവരാവകാശ നിയമനുസരിച്ച് വിവരാവകാശ കമ്മിഷൻ നിയമപരമായി സ്വയം പ്രസിദ്ധീകരിക്കണ്ട വിവരങ്ങൾ എന്തൊക്കെയാണ്?. കമ്മിഷനുപോലും അതേക്കുറിച്ച് ധാരണയില്ലെന്നാണ്... RTI, Right to information commission, Manorama News

പാലക്കാട് ∙ വിവരാവകാശ നിയമനുസരിച്ച് വിവരാവകാശ കമ്മിഷൻ നിയമപരമായി സ്വയം പ്രസിദ്ധീകരിക്കണ്ട വിവരങ്ങൾ എന്തൊക്കെയാണ്?. കമ്മിഷനുപോലും അതേക്കുറിച്ച് ധാരണയില്ലെന്നാണ്... RTI, Right to information commission, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ വിവരാവകാശ നിയമനുസരിച്ച് വിവരാവകാശ കമ്മിഷൻ നിയമപരമായി സ്വയം പ്രസിദ്ധീകരിക്കണ്ട വിവരങ്ങൾ എന്തൊക്കെയാണ്?. കമ്മിഷനുപോലും അതേക്കുറിച്ച് ധാരണയില്ലെന്നാണ്... RTI, Right to information commission, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ വിവരാവകാശ നിയമനുസരിച്ച് വിവരാവകാശ കമ്മിഷൻ നിയമപരമായി സ്വയം പ്രസിദ്ധീകരിക്കണ്ട വിവരങ്ങൾ എന്തൊക്കെയാണ്?.  കമ്മിഷനുപോലും അതേക്കുറിച്ച് ധാരണയില്ലെന്നാണ് വിവരാവകാശ പ്രവർത്തകർ പറയുന്നത്. അവർ കമ്മിഷനുമായി ബന്ധപ്പെട്ട് നൽകിയ ചോദ്യങ്ങൾക്കു ലഭിച്ച മറുപടി അതു വ്യക്തമാക്കുന്നു.

ഒന്നിന് അപേക്ഷ കൊടുത്തു മറ്റൊന്ന് നൽകി എന്ന രീതിയിലാണ് മറുപടി. അനുവദിച്ച സമയം കഴിഞ്ഞു, മറുപടി തന്നില്ല, എന്നൊക്കെ പറഞ്ഞ് അപ്പീൽ പോകേണ്ട സാഹചര്യമുണ്ടായില്ലെന്നു മാത്രം. എന്നാൽ നിയമത്തിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും അറിയില്ലെന്നതാണ് മറുപടി വ്യക്തമാക്കുന്നതെന്ന് ദേശീയ വിവരാവകാശകമ്മിഷൻ കൂട്ടായ്മ (നാഷനൽ ക്യാംപെയിൻ ഫോർ റൈറ്റ് ടു ഇൻഫർമേഷൻ–എൻസിപിആർഐ)  പ്രവർത്തകർ പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ,നിയമനുസരിച്ച് സ്വയം പ്രസിദ്ധപ്പെടുത്തേണ്ട വിവരങ്ങൾ ഏതെന്ന് കമ്മിഷന് അറിയില്ല.

ADVERTISEMENT

പൊതു അധികാരികൾ സ്വന്തം സ്ഥാപന വിവരങ്ങൾ പ്രതിവർഷം വെളിപ്പെടുത്തണം എന്നത് വിവരാവകാശ നിയമത്തിലെ സുപ്രധാന വ്യവസ്ഥയാണ്. എന്നാൽ,സംസ്ഥാന വിവരാവകാശ കമ്മിഷൻ അത് കണ്ടമട്ടില്ല. ഇക്കാര്യം പരാമർശിക്കുന്ന നിയമം സെക്ഷൻ നാല് (ഒന്ന്​) ബി പ്രകാരം പ്രസിദ്ധീകരിക്കേണ്ട വിവരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് വിവരാവകാശ പ്രകാരം ചോദിച്ച വിവരാവകാശപ്രവർത്തകന്, സ്റ്റേറ്റ് പബ്ലിക്​ ഇൻഫർമേഷൻ ഓഫിസർ,  നിയമത്തിലെ ബന്ധപ്പെട്ട വ്യവസ്ഥ വിശദീകരിക്കുന്ന പേജിന്റെ പകർപ്പാണ് അയച്ചു കൊടുത്തത്. കുറ്റിപ്പുറം ലോ കോളജിലെ നിയമ വിദ്യാർഥി വി. മുഹമ്മദ്​ സുഹൈലിൻറെ വിവരാവകാശ മറുപടിയിലാണ്​ വിചിത്രമായ ഈ മറുപടി.

നിയമത്തിലെ വ്യവസ്ഥയനുസരിച്ച് സ്ഥാപനത്തിന്റെ ചുമതല, ജീവനക്കാരുടെ എണ്ണം, ബജറ്റ് ഫണ്ട്​, പദ്ധതികൾ, വരുമാനം, ചെലവ് തുടങ്ങിയ വിവരങ്ങൾ ഇന്ത്യയിലെ സർക്കാർ ഓഫിസുകളിലെ പൊതു അധികാരി സ്വയം പരസ്യപ്പെടുത്തേണ്ടതുണ്ട്​. സർക്കാർ വകുപ്പുകൾ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ചവരുത്തുന്നുവെന്ന പരാതി വ്യാപകമാണ്.

ADVERTISEMENT

ഇതു സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നടന്നുവരുന്ന സാഹചര്യത്തിലാണ്​ വിവരാവകാശ കമ്മിഷനിലെങ്കിലും ഈ നിയമം പാലിക്കുന്നുണ്ടോ എന്നറിയാനായി അപേക്ഷ നൽകിയത്. സെക്‌ഷൻ നാല്(ഒന്ന്)ബി പ്രകാരം 17 കാര്യങ്ങൾ അധികൃതർ പ്രസിദ്ധീകരിക്കണം. നൽകിയ മറുപടിക്കെതിരെ കമ്മിഷന് വീണ്ടും പരാതി നൽകാനാണ് എൻസിപിആർഐയുടെ തീരുമാനം. മുഖ്യകമ്മിഷണർ ഉൾപ്പെടെ ഒരോരുത്തരും വാങ്ങുന്ന മാസ ശമ്പളവും ഇതര അലവൻസുകളും, ടിഎ ഉൾപ്പെടെ എത്രയെന്ന ചോദ്യത്തിന് മുഖ്യ വിവരാവകാശ കമ്മിഷൻ ഡോ. ബിശ്വാസ് മേത്തയുടെ ശമ്പളം 1.87 ലക്ഷം രൂപയാണെങ്കിലും മറ്റ് അലവൻസുകളടക്കം 2.13 ലക്ഷം രൂപയാണ് കൈപ്പറ്റുന്നതായി മറുപടി ലഭിച്ചു.

ചീഫ് സെക്രട്ടറിയായി വിരമിച്ച ഉടനെയാണ് ഈ തസ്തികയിൽ മേത്തയുടെ നിയമനം. വിവരാവകാശ കമ്മിഷണറായ ഡോ. കെ.എൽ. വിവേകാനന്ദൻ  ശമ്പളവും മറ്റ്​ അലവൻസുകളടക്കം മൂന്നുലക്ഷം രൂപയാണ്​ പ്രതിമാസം വാങ്ങുന്നത്. മറ്റൊരു കമ്മിഷണറായ കെ.വി സുധാകരന്റെ ശമ്പളം തന്നെ 3,35,250 രൂപയുണ്ട്. മറ്റ് അലവൻസുകളടക്കം മൂന്നര ലക്ഷം രൂപയാണ്​ ഇദ്ദേഹം കൈപ്പറ്റുന്നത്. വിവരാവകാശ കമീഷണർമാരായ പി.ആർ. ശ്രീലത 2,71,715 രൂപയും അഡ്വ. എച്ച്​. രാജീവൻ 3,35,250 രൂപയും മാസം വാങ്ങുന്നുണ്ട്.

ADVERTISEMENT

ഓരോ കമ്മിഷണർമാരും മാസങ്ങളിൽ എത്ര വീതം ഉത്തരവു പുറപ്പെടവിപ്പിച്ചുവെന്ന ചോദ്യത്തിന് അത് സൈറ്റിലുണ്ടെന്ന് മറുപടി ലഭിച്ചെങ്കിലും സൈറ്റിൽ വ്യക്തവും കൃത്യവുമായ കണക്കില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്ത ഉത്തരവുകളുണ്ടെങ്കിൽ അവയുടെ നമ്പറുകൾ, വിവരാവകാശകമ്മിഷനിലെ സാമ്പത്തിക ഓഡിറ്റ് ആരാണ് നടത്തുന്നത്, ഏതുവർഷം വരെ നടത്തി. ആരാണ് നടത്തുന്നത്? തുടങ്ങിയ ചോദ്യങ്ങൾക്കുമില്ല കൃത്യമായ ഉത്തരം

∙ ആർടിഐ ശിൽപശാലകൾ നടത്തും

വിവരാവകാശനിയമത്തെ സാമൂഹികമായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലുളള മാതൃകാപ്രവർത്തനങ്ങളെ മുൻനിർത്തി സംസ്ഥാന എൻസിപിആർഐ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ശിൽപശാലകൾ നടത്തും. മലപ്പുറം ചേലേമ്പ്രയിൽ പരിപാടിക്ക് തുടക്കം കുറിച്ചു.

പരിസ്ഥിതി, പൊലീസ്, ലാൻഡ് റവന്യൂ, ട്രാൻസ്പോർട്ട്, വനിതകളുടെപ്രശ്നങ്ങൾ, വിദ്യാർഥികളുടെ അവകാശങ്ങൾ തുടങ്ങി ഒരോ വിഷയത്തിലുമുളള മാതൃകകളാണ് ശിൽപശാലയിൽ അവതരിപ്പിക്കുക. ആർടിഐ പ്രയോജനപ്പെടുത്തി പ്രശ്നങ്ങളിൽ ഗുണപരമായ പരിഹാരം കണ്ടെത്തിയ കേസുകളുടെആദ്യ നടപടിമുതൽ അവസാനംവരെയും ചർച്ചയ്ക്ക് വിധേയമാക്കും.

അതുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പെടുക്കാനുളള അവസരവും ഇവിടെയുണ്ടാകും. ഇതുവഴി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന മാതൃകാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഇതിന്റെ ലക്ഷ്യമാണ്. വിവിധമേഖലകളിൽ നിരന്തരം ഇടപെടുന്ന വിവരാവകാശപ്രവർത്തകർക്കും ഈ ശിൽപശാലയിൽ മാതൃകകൾ അവതരിപ്പിക്കാൻ അവസരം നൽകും.

Content highlights: state information commission, RTI

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT