സിസ്റ്റർ ആർ യു ഇൻ ദ് പ്രസൻസ് ഓഫ് ഗോഡ്? (ദൈവ സാന്നിധ്യത്തിലാണോ സിസ്റ്റർ ജീവിക്കുന്നത്?). എനിക്കതു വല്ലാത്ത ഷോക്കായി. ഞാൻ പലതവണ ആ ചോദ്യത്തെക്കുറിച്ചു ചിന്തിച്ചു. എന്റെ സന്യാസ ജീവിതത്തിന്റെ അടിത്തറ എന്താണെന്ന് മദർ ആ ചോദ്യത്തിലൂടെ എന്നെ ഓർമ്മിപ്പിക്കുകയായിരുന്നു...Mother Teresa, Mother Teresa Malayalam News

സിസ്റ്റർ ആർ യു ഇൻ ദ് പ്രസൻസ് ഓഫ് ഗോഡ്? (ദൈവ സാന്നിധ്യത്തിലാണോ സിസ്റ്റർ ജീവിക്കുന്നത്?). എനിക്കതു വല്ലാത്ത ഷോക്കായി. ഞാൻ പലതവണ ആ ചോദ്യത്തെക്കുറിച്ചു ചിന്തിച്ചു. എന്റെ സന്യാസ ജീവിതത്തിന്റെ അടിത്തറ എന്താണെന്ന് മദർ ആ ചോദ്യത്തിലൂടെ എന്നെ ഓർമ്മിപ്പിക്കുകയായിരുന്നു...Mother Teresa, Mother Teresa Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിസ്റ്റർ ആർ യു ഇൻ ദ് പ്രസൻസ് ഓഫ് ഗോഡ്? (ദൈവ സാന്നിധ്യത്തിലാണോ സിസ്റ്റർ ജീവിക്കുന്നത്?). എനിക്കതു വല്ലാത്ത ഷോക്കായി. ഞാൻ പലതവണ ആ ചോദ്യത്തെക്കുറിച്ചു ചിന്തിച്ചു. എന്റെ സന്യാസ ജീവിതത്തിന്റെ അടിത്തറ എന്താണെന്ന് മദർ ആ ചോദ്യത്തിലൂടെ എന്നെ ഓർമ്മിപ്പിക്കുകയായിരുന്നു...Mother Teresa, Mother Teresa Malayalam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ രാജ്യത്തെ മതസൗഹാർദം നിലനിർത്തുന്നതിനു പരമപ്രാധാന്യം നൽകണമെന്ന് മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി ജോസഫ്. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച സന്യാസിനി സമൂഹത്തിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ സുപ്പീരിയർ ജനറലും മലയാളിയുമായ സിസ്റ്റർ മേരി ജോസഫ് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽനിന്ന്:

സന്യാസ ജീവിതത്തിലേക്ക് സിസ്റ്റർ വരാനുണ്ടായ സാഹചര്യം വിശദീകരിക്കാമോ?  

ADVERTISEMENT

സന്യാസജീവിതത്തെക്കുറിച്ച് ഒരിക്കൽപ്പോലും ചിന്തിക്കാത്ത ഒരാളായിരുന്നു ഞാൻ. ചെറുപ്പത്തിൽ എന്തെങ്കിലും ഒക്കെ വായിച്ചു സമയം കളയുകയും വീട്ടിൽ അമ്മയെ സഹായിക്കാതെ കളിച്ചു നടക്കുകയും ചെയ്യുന്ന ഒരാളായിരുന്നു. പത്താംക്ലാസ് ജയിച്ച് നിൽക്കുമ്പോൾ ഞാൻ മാളയിൽ എന്റെ ആന്റിയുടെ വീട്ടിലായിരുന്നു. അപ്പോൾ അവിടെയെത്തിയ രണ്ട് മിഷനറി സിസ്റ്റേഴ്സ് വഴിയായിരുന്നു എന്റെ സന്യാസ ജീവിതത്തിലേയ്ക്കുള്ള വഴി. 

കൊൽക്കത്തയിൽ മിഷനറീസ് ഓഫ് ചാരിറ്റി ജനറൽ ചാപ്റ്ററിൽ പങ്കടുക്കാനെത്തിയ കേരളത്തിൽനിന്നുള്ള പ്രതിനിധികളായ സിസ്റ്റർ ജോയറ്റ്, സിസ്റ്റർ കുസുമം, സിസ്റ്റർ ഡാനി എന്നിവർ സിസ്റ്റർ മേരി ജോസഫിനൊപ്പം. ഈ ജനറൽ ചാപ്റ്ററിലാണ് സിസ്റ്റർ മേരി ജോസഫിനെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നാലാമത്തെ സുപ്പീരിയർ ജനറലായി തിരഞ്ഞെടുത്തത്.

മദർ തെരേസയെ സിസ്റ്റർ ആദ്യമായി കാണുന്നത് എപ്പോഴാണ്?

മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിൽ ചേർന്ന എന്റെ പരിശീലനം തിരുവനന്തപുരത്തായിരുന്നു. ഞങ്ങൾ 16 പേരായിരുന്നു ആ ബാച്ചിൽ. ഒരു ദിവസം മദർ തെരേസ തിരുവനന്തപുരത്ത് ഞങ്ങളുടെ മഠത്തിൽ സന്ദർശനത്തിന് എത്തി. അവിടെ മദറിനൊപ്പം ഞങ്ങളും ഭക്ഷണം കഴിച്ചു. 16 പേരിൽ ഞങ്ങൾ രണ്ടുപേർക്കായിരുന്നു ഭക്ഷണം വിളമ്പുന്ന ചുമതല. ഭക്ഷണം വിളമ്പാനായി പാത്രം മദറിന്റെ മു‍ൻപിൽ ഞാൻ കൊണ്ടുപോയി വച്ചു. അപ്പോൾ മദർ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു. സിസ്റ്റർ ആർ യു ഇൻ ദ് പ്രസൻസ് ഓഫ് ഗോഡ്? (ദൈവ സാന്നിധ്യത്തിലാണോ സിസ്റ്റർ ജീവിക്കുന്നത്?).  എനിക്കതു വല്ലാത്ത ഷോക്കായി. ഞാൻ പലതവണ ആ ചോദ്യത്തെക്കുറിച്ചു ചിന്തിച്ചു. എന്റെ സന്യാസ ജീവിതത്തിന്റെ  അടിത്തറ എന്താണെന്ന് മദർ ആ ചോദ്യത്തിലൂടെ എന്നെ ഓർമ്മിപ്പിക്കുകയായിരുന്നു. എന്റെ സന്യാസജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും മദറിന്റെ അന്നത്തെ ചോദ്യം എന്റെ ചുറ്റിലും മുഴങ്ങുന്നുണ്ട്.

കൊൽക്കത്തയിലെ മദർഹൗസിൽ മദറിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഒരു അമ്മയുടെ  ഹൃദയമായിരുന്നു മദർ തെരേസയ്ക്ക്. ആരോരുമില്ലാതെ റോഡരുകിൽ കിടക്കുന്ന വയോധികരെ എടുത്ത് ശുശ്രൂഷിക്കുന്ന ഒരു സ്ഥാപനം കൊൽക്കത്തയിൽ ഉണ്ട്. ആ സ്ഥാപനത്തിൽ മദറിനൊപ്പം ശുശ്രൂഷയ്ക്ക് പോയിട്ടുണ്ട്. അവിടെ എത്തിയാൽ ഉടൻ ഉടുപ്പിന്റെ കൈകൾ ചുരുട്ടിക്കയറ്റി ചൂലുമെടുത്ത് പരിസരം വൃത്തിയാക്കാൻ മദർ ഉണ്ടാകും.  ബെഡിൽനിന്ന് എഴുന്നേൽക്കാൻ പോലും  വയ്യാത്ത ആളുകൾ കിടന്നുകൊണ്ടാണ് പ്രാഥമിക കൃത്യങ്ങൾ ചെയ്തിരുന്നത്. അവരെ കുളിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക്  നേതൃത്വം നൽകിയത് മദർ തെരേസയായിരുന്നു. 

ADVERTISEMENT

യുക്രെയ്‌നിലെ യുദ്ധഭൂമിയിൽ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിന്റെ സേവനം ഉണ്ടോ? അവിടുത്തെ സ്ഥിതി ഇപ്പോൾ എങ്ങനെയാണ്?

ഞങ്ങളുടെ അഞ്ചു സിസ്റ്റേഴ്സ് ആണ് അവിടെ ശുശ്രൂഷ ചെയ്യുന്നത്. അതിൽ രണ്ടുപേർ ഇന്ത്യക്കാരാണ്. യുദ്ധഭൂമിയൽ ഒറ്റപ്പെട്ടുപോയ 32 പേരെ ഞങ്ങൾ അവിടെ സംരക്ഷിക്കുന്നു. അംഗവൈകല്യം വന്നവരും മുറിവേറ്റവരും ആരോരും ഇല്ലാത്ത കുഞ്ഞുങ്ങളും  അക്കൂട്ടത്തിലുണ്ട്. അവിടെ സേവനം ചെയ്യുന്ന സിസ്റ്റേഴ്സ് എല്ലാ ദിവസവും വിളിക്കുന്നുണ്ട്. പക്ഷേ അവരെ അങ്ങോട്ടു വിളിക്കാൻ സാധിക്കുന്നില്ല.

മദർ തെരേസയുടെ പിൻഗാമിയെന്ന നിലയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? 

വലിയ പദ്ധതിയുമൊന്നുമില്ല, ചെറിയ കാര്യങ്ങൾ ദൈവസാന്നിധ്യത്തിൽ സത്യസന്ധമായി ചെയ്യുക. അതാണ് ആഗ്രഹം –  സിസ്റ്റർ മേരി ജോസഫ് പറഞ്ഞു നിർത്തി. 

മദർ തെരേസയോടൊപ്പം സിസ്റ്റർ മേരി ജോസഫ് (വലത്തേയറ്റം).
ADVERTISEMENT

തൃശൂർ പൊയ്യയിൽ പാറയിൽ കുടുംബാംഗമായ സിസ്റ്റർ മേരി ജോസഫ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണ മേഖലയുടെ റീജനൽ സുപ്പീരിയറായി പ്രവർത്തിച്ചുവരുന്നതിനിടെയാണ്  മിഷനറീസ് ഓഫ് ചാരിറ്റിയുടെ നാലാമത്തെ സുപ്പീരിയൽ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്. മദർ തെരേസയ്ക്കു പിൻഗാമിയായി നേപ്പാളിൽ നിന്നുള്ള സിസ്റ്റർ നിർമല ജോഷിയും നിർമലയ്ക്കു പിൻഗാമിയായി ജർമനിയിൽ നിന്നുള്ള സിസ്റ്റർ മേരി പ്രേമയും മിഷനറീസ് ഓഫ് ചാരിറ്റിയുടെ തലപ്പത്ത് എത്തി. സിസ്റ്റർ പ്രേമയുടെ പിൻഗാമിയായാണ് സിസ്റ്റർ മേരി ജോസഫ് സുപ്പീരിയർ ജനറലാകുന്നത്.

തൃശൂർ പൊയ്യയിൽ പാറയിൽ ദേവസിയുടെയും കൊച്ചു ത്രേസ്യയുടെയും ആറുമക്കളിൽ ഒരാളായാണ് 1953 ഫെബ്രുവരി 20 ന് മറിയാമ്മ പാറയിൽ എന്ന സിസ്റ്റർ മേരി ജോസഫിന്റെ ജനനം. പൊയ്യ എകെഎം സ്കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം 20–ാം വയസ്സിലാണു സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിൽ ചേർന്നത്. 1971– ൽ മിഷനറീസ് ഓഫ് ചാരിറ്റിയിൽ ചേർന്ന സിസ്റ്ററിന്റെ ആദ്യത്തെ പ്രവർത്തനമേഖല തിരുവനന്തപുരം ആയിരുന്നു. പിന്നീട് ഓസ്ട്രേലിയ, പാപ്പുവ ന്യുഗ്വിനി, കൊൽക്കത്ത, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ സേവനത്തിനുശേഷം കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ ചെക്ക് റിപ്പബ്ലിക്, സ്ലൊവോക്യ, ഹംഗറി, പോളണ്ട്, റുമേനിയ എന്നിവിടങ്ങളിലും സേവനം ചെയ്തു. 2009 ൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഫസ്റ്റ് കൗൺസിലറായി കൊൽക്കത്തയിൽ തിരിച്ചെത്തി. മദർ തെരേസ പാവങ്ങൾക്കായി പ്രവർത്തനം ആരംഭിച്ച  മോതിഹില്ലിലെ ചേരികളാണ് 2016  മുതൽ സിസ്റ്ററിന്റെ പ്രവർത്തന മേഖല.

English Summary: Interview with New Superior General of Missionaries of Charity (MoC), Sister Mary Joseph