2019 മേയിൽ ഇന്ത്യ പൊതു തിരഞ്ഞെടുപ്പിന്റെ തിരക്കുകളിൽ മുഴുകിയപ്പോൾ, അതിർത്തിയോട് ചേർന്നുള്ള ഫുക്‌ഗാപിനു സമീപം ചൈന അതിവേഗം റോഡ് നിർമാണം നടത്തി. നൂറ്റൻപതോളം ലോറികളും ജെസിബികളും എത്തിച്ചായിരുന്നു നിർമാണ പ്രവർത്തനം. ഇതിന്റെ വിഡിയോ രഹസ്യമായി പകർത്തിയ യുർഗെയ്ൻ‌ അതു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 2019 ഡിസംബറിൽ നായ്ക്കളുമായി ഇന്ത്യൻ ഭാഗത്തേക്കെത്തിയ ചൈനീസ് സേനാംഗങ്ങൾ ഗ്രാമവാസികളെ..India China Border

2019 മേയിൽ ഇന്ത്യ പൊതു തിരഞ്ഞെടുപ്പിന്റെ തിരക്കുകളിൽ മുഴുകിയപ്പോൾ, അതിർത്തിയോട് ചേർന്നുള്ള ഫുക്‌ഗാപിനു സമീപം ചൈന അതിവേഗം റോഡ് നിർമാണം നടത്തി. നൂറ്റൻപതോളം ലോറികളും ജെസിബികളും എത്തിച്ചായിരുന്നു നിർമാണ പ്രവർത്തനം. ഇതിന്റെ വിഡിയോ രഹസ്യമായി പകർത്തിയ യുർഗെയ്ൻ‌ അതു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 2019 ഡിസംബറിൽ നായ്ക്കളുമായി ഇന്ത്യൻ ഭാഗത്തേക്കെത്തിയ ചൈനീസ് സേനാംഗങ്ങൾ ഗ്രാമവാസികളെ..India China Border

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019 മേയിൽ ഇന്ത്യ പൊതു തിരഞ്ഞെടുപ്പിന്റെ തിരക്കുകളിൽ മുഴുകിയപ്പോൾ, അതിർത്തിയോട് ചേർന്നുള്ള ഫുക്‌ഗാപിനു സമീപം ചൈന അതിവേഗം റോഡ് നിർമാണം നടത്തി. നൂറ്റൻപതോളം ലോറികളും ജെസിബികളും എത്തിച്ചായിരുന്നു നിർമാണ പ്രവർത്തനം. ഇതിന്റെ വിഡിയോ രഹസ്യമായി പകർത്തിയ യുർഗെയ്ൻ‌ അതു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 2019 ഡിസംബറിൽ നായ്ക്കളുമായി ഇന്ത്യൻ ഭാഗത്തേക്കെത്തിയ ചൈനീസ് സേനാംഗങ്ങൾ ഗ്രാമവാസികളെ..India China Border

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേയ് ഒന്നിന് കരസേനയുടെ അടുത്ത മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കുകയാണ്. എന്തെല്ലാമാണ് അദ്ദേഹത്തെ കാത്തിരിക്കുന്ന വെല്ലുവിളികള്‍? ചൈനയുമായുള്ള അതിർത്തിത്തർക്കമാണ് വെല്ലുവിളികളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് നിസ്സംശയം പറയാം. സേനയുടെ എൻജിനീയറിങ് കോറിൽ നിന്ന് മേധാവിയാകുന്ന ആദ്യത്തെയാളാണു പാണ്ഡെ. സേനയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സേനാംഗങ്ങളുടെ നീക്കത്തിനുള്ള പാലങ്ങൾ, ഹെലിപ്പാഡുകൾ തുടങ്ങിയവയുടെ നിർമാണം എന്നിവയാണ് എൻജിനീയറിങ് കോറിന്റെ ചുമതല. 

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യൻ ഭാഗത്തേക്ക് ചൈനീസ് സേന അതിക്രമിച്ചു കയറിയിട്ട് മേയ് 5ന് 2 വർഷം തികയും. 6 പ്രദേശങ്ങളിലേക്കു കടന്നുകയറിയ ചൈനീസ് സേന മൂന്നിടങ്ങളിൽനിന്നു പിൻമാറിയെങ്കിലും ഹോട്ട് സ്പ്രിങ്സ്, ഡെംചോക്, ഡെപ്സങ് എന്നിവിടങ്ങളിൽ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. മൂന്നിടങ്ങളിലും ഇരു സേനകളും മുഖാമുഖം നിൽക്കുകയാണ്. ഇരു സേനകളും 15 തവണ അതിർത്തിയിൽ ചർച്ച നടത്തിയെങ്കിലും പൂർണ പ്രശ്നപരിഹാരം ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല.

അരുണാചൽ–ചൈന അതിർത്തി പ്രദേശത്ത് ഇന്ത്യ ബൊഫോഴ്‌സ് പീരങ്കികൾ വിന്യസിച്ചപ്പോൾ. 2021 ഒക്‌ടോബറിലെ ചിത്രം: Money SHARMA / AFP
ADVERTISEMENT

അതിർത്തിയിൽനിന്നു ചൈനീസ് സേനയെ പൂർണമായി തുരത്തുക എന്ന ദൗത്യം മുന്നിൽക്കണ്ടാണ് പാണ്ഡെ സേനയുടെ തലപ്പത്തേക്കെത്തുന്നത്. ഇന്ത്യൻ പ്രദേശം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അതിർത്തിയിൽ നിൽക്കുന്ന ചൈനീസ് സേനയെ പിന്തിരിപ്പിക്കുക എളുപ്പമല്ലെങ്കിലും ചൈനയെ തുരത്താതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യൻ സേന. 1982ൽ സേനയിൽ ചേർന്ന നാഗ്പുർ സ്വദേശിയായ പാണ്ഡെ തന്റെ സേവനകാലയവളിൽ പല സമയത്തും ചൈനീസ് അതിർത്തിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. ലഡാക്ക്, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം കിഴക്കൻ കമാൻ‍ഡിന്റെ മേധാവിയുമായിരുന്നു. കിഴക്കൻ മേഖലയിൽ ചൈനീസ് അതിർത്തിയുടെ സുരക്ഷാ ചുമതല വഹിക്കുന്നതാണ് കൊൽക്കത്ത ആസ്ഥാനമായുള്ള ഈ കമാൻഡ്.

ചൈനീസ് വെല്ലുവിളി 1– ഹോട്ട് സ്പ്രിങ്സ്

ഇവിടെയുള്ള പട്രോളിങ് പോയിന്റ് 15എയിലാണു സംഘർഷം നിലനിൽക്കുന്നത്. ഇരു സേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ട് ഇന്ത്യയുടെയും ചൈനയുടെയും സേനാ നേതൃത്വങ്ങൾ വൈകാതെ വീണ്ടും ചർച്ച നടത്തുമെന്നാണു വിവരം. നിലവിൽ സംഘർഷം നിലനിൽക്കുന്ന 3 പ്രദേശങ്ങളിൽ ആദ്യം പരിഹരിക്കാൻ ശ്രമിക്കുക ഹോട്ട് സ്പ്രിങ്സിലെ പ്രശ്നമായിരിക്കും. 

ലഫ്. ജനറൽ മനോജ് പാണ്ഡെ. ചിത്രം: DIBYANGSHU SARKAR / AFP

വെല്ലുവിളി 2– ഡെപ്സങ് 

ADVERTISEMENT

ഇന്ത്യയുടെ വ്യോമതാവളമായ ദൗലത് ബേഗ് ഒാൾഡി (ഡിബിഒ) എയർ സ്ട്രിപ്പിനു സമീപമുള്ള ഡെപ്സങ്, സുരക്ഷാ സേനയെ സംബന്ധിച്ച് അതീവ തന്ത്രപ്രധാന മേഖലയാണ്. ഇവിടെ കടന്നുകയറിയ ചൈനീസ് സേന എളുപ്പത്തിൽ പിൻമാറാൻ തയാറായേക്കില്ലെന്നാണ് ഇന്ത്യൻ സേനയുടെ നിഗമനം. 16,000 അടി ഉയരത്തിലുള്ള ദൗലത് ബേഗ് ഓൾഡിയിൽ ഇന്ത്യൻ സേനാ വിമാനങ്ങൾക്കിറങ്ങാൻ സാധിക്കും. അതിർത്തിയിലേക്ക് ദ്രുതഗതിയിൽ സേനാംഗങ്ങളെയും ടാങ്ക് ഉൾപ്പെടെയുള്ള സേനാ സന്നാഹങ്ങളെയും എത്തിക്കാൻ ഇതുവഴി ഇന്ത്യയ്ക്കാവും.

അതിർത്തിയിലേക്കുള്ള ഇന്ത്യയുടെ സേനാ നീക്കത്തിനു തടയിടാൻ ലക്ഷ്യമിട്ടുള്ള കടന്നുകയറ്റമാണ് ഡെപ്സങ്ങിൽ ചൈന നടത്തിയിരിക്കുന്നത്. സംഘർഷം ആരംഭിക്കുന്നതിനു മുൻപ് ഇന്ത്യ പതിവായി പട്രോളിങ് നടത്തിയിരുന്ന ഇവിടെ ആധിപത്യം ഉറപ്പിക്കാനാണു ചൈനയുടെ ശ്രമം. ഡിബിഒ താവളത്തിൽനിന്ന് അതിർത്തിയിലേക്കുള്ള റോഡുകളുടെ നിയന്ത്രണം കയ്യടക്കാനും ൈചന ശ്രമിക്കുന്നു. താവളത്തിലേക്കു വിമാനത്തിലെത്തുന്ന ഇന്ത്യൻ സേനാംഗങ്ങളും സന്നാഹങ്ങളും അതിർത്തിയിലെ സംഘർഷ മേഖലകളിലേക്കു റോഡ് മാർഗമെത്തുന്നതു തടയാൻ വേണ്ടിയാണിത്. ഡിബിഒയ്ക്കു പുറമെ സിയാച്ചിനുമായുള്ള ഇന്ത്യയുടെ ബന്ധവും വിച്ഛേദിക്കാൻ ചൈന ലക്ഷ്യമിടുന്നു. 2013ലും ഡെപ്സങ്ങിൽ കടന്നുകയറാൻ ചൈന ശ്രമിച്ചിരുന്നു. നയതന്ത്രതലത്തിൽ നടത്തിയ നീക്കങ്ങൾക്കൊടുവിൽ ഏതാനും ആഴ്ചയ്ക്കുള്ളിൽ ചൈനീസ് സേനയുടെ പിൻമാറ്റം ഉറപ്പാക്കാൻ അന്ന് ഇന്ത്യയ്ക്കു സാധിച്ചു. 

വെല്ലുവിളി 3– ഡെംചോക്

അതിർത്തിയോടു തൊട്ടുചേർന്നുള്ള ന്യോമ ഗ്രാമത്തിലുൾപ്പെട്ട ഡെംചോക്കിലും ചൈനീസ് സേന ഇന്ത്യൻ ഭാഗത്തേക്കു കയറി നിൽക്കുകയാണ്. ഏതാനും വർഷങ്ങളായി ചൈന നിരന്തരം കടന്നുകയറുന്ന സ്ഥലമാണിവിടം. മുൻപ് കടന്നുകയറിയപ്പോഴെല്ലാം അൽപനാൾ കഴിഞ്ഞ് ചൈനീസ് സേന സ്വന്തം സ്ഥലത്തേക്ക് പിൻവാങ്ങിയിരുന്നു. എന്നാൽ, 2020 മേയിൽ അതിക്രമിച്ചു കയറിയ ശേഷം അവിടെത്തന്നെ അവർ നിലയുറപ്പിച്ചു. 

ലേ–ലഡാക്കില്‍നിന്നുള്ള ദൃശ്യം. ഫയൽ ചിത്രം: AFP
ADVERTISEMENT

‘പതാക സ്ഥാപിച്ചും ഭീഷണിപ്പെടുത്തിയും കടന്നുകയറ്റം’

ന്യോമ ഗ്രാമത്തിലെ ബ്ലോക്ക് ഡവലപ്മെന്റ് കൗൺസിൽ അധ്യക്ഷയും ഡെംചോക് മുൻ ഗ്രാമമുഖ്യയുമായ യുർഗെയ്ൻ ചൊദോൻ മുൻപ് ‘മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. യുർഗ്‌യ്ന്റെ വാക്കുകളിൽ നിന്ന്: ‘2019 ജൂലൈ ആറിന്, ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമയുടെ ജൻമദിനം ആഘോഷിക്കാൻ ഗ്രാമവാസികൾ ഒത്തുചേർന്ന ഡെംചോക്കിനു സമീപം ഇന്ത്യൻ ഭാഗത്തേക്ക് 6 കിലോമീറ്ററോളം അതിക്രമിച്ചു കയറിയ ചൈനീസ് സംഘം അവിടെ അവരുടെ പതാക സ്ഥാപിച്ചു. ദലൈ ലാമയുടെ ജൻമദിനത്തിൽ ഇന്ത്യയുടെയും ടിബറ്റിന്റെയും ബുദ്ധമതത്തിന്റെയും പതാകകൾ ഉയർത്തുന്നത് ഗ്രാമവാസികളുടെ ആചാരമാണെങ്കിലും ചൈനീസ് സംഘം അതിന് അനുവദിച്ചില്ല. ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി മടക്കിയയച്ച ശേഷമാണു ചൈനീസ് പതാക ഉയർത്തിയത്. 

2019 മേയിൽ ഇന്ത്യ പൊതു തിരഞ്ഞെടുപ്പിന്റെ തിരക്കുകളിൽ മുഴുകിയപ്പോൾ, അതിർത്തിയോട് ചേർന്നുള്ള ഫുക്ഗാപിനു സമീപം ചൈന അതിവേഗം റോഡ് നിർമാണം നടത്തി. നൂറ്റൻപതോളം ലോറികളും ജെസിബികളുമെത്തിച്ചായിരുന്നു നിർമാണ പ്രവർത്തനം (ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ യുർഗെയ്ൻ‌ അതു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു). 2019 ഡിസംബറിൽ നായ്ക്കളുമായി ഇന്ത്യൻ ഭാഗത്തേക്കെത്തിയ ചൈനീസ് സേനാംഗങ്ങൾ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി. അതിർത്തിയോടു ചേർന്ന് ആടുകളെ മേയ്ക്കരുതെന്നും അങ്ങനെ ചെയ്താൽ ബലമായി പിടിച്ചുകൊണ്ടു പോകുമെന്നുമായിരുന്നു ഭീഷണി’ – യുർഗെയ്ൻ അന്നു പറഞ്ഞു. 

സർവ സന്നാഹത്തോടെ ഇന്ത്യ 

നിലവിൽ 2 ലക്ഷത്തോളം സേനാംഗങ്ങളാണ് അതിർത്തി മേഖലകളിൽ ഇന്ത്യയ്ക്കായി കാവൽ നിൽക്കുന്നത്. ഇത്രയും സേനാംഗങ്ങളെ സർവസജ്ജരായി അതിർത്തിയിൽ നിലനിർത്തുക ഏറെ ശ്രമകരമാണെങ്കിലും ചൈനീസ് സേന പൂർണമായി പിൻമാറും വരെ ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ലേ ആസ്ഥാനമായുള്ള പതിനാലാം സേനാ കോറിനാണു കിഴക്കൻ ലഡാക്ക് അതിർത്തിയുടെ സുരക്ഷാ ചുമതല. ടി 90 ടാങ്ക് ഉൾപ്പെടെയുള്ള സന്നാഹങ്ങൾ അതിർത്തിയിലെത്തിച്ചിട്ടുണ്ട്. 

ടി90 ടാങ്ക്. ചിത്രം: AFP

ലേ, ശ്രീനഗർ വ്യോമതാവളങ്ങളിൽ സുഖോയ് 30, മിറാജ്, മിഗ് 29 യുദ്ധവിമാനങ്ങൾ എന്നിവ മിസൈൽ സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്. ഫ്രാൻസിൽ നിന്നു വാങ്ങിയ റഫാൽ യുദ്ധവിമാനങ്ങളും അതിർത്തി മേഖലകളിലുണ്ട്. അപ്പാച്ചി അറ്റാക്ക് ഹെലിക്കോപ്റ്റർ, ചിനൂക് ഹെലിക്കോപ്റ്റർ എന്നിവയും രംഗത്തുണ്ട്. അടുത്തിടെ റഷ്യയിൽനിന്നു വാങ്ങിയ എസ് 400 വ്യോമ പ്രതിരോധ മിസൈലുകളെയും ചൈനയെ ലക്ഷ്യമിട്ട് അതിർത്തിയിൽ സജ്ജമാക്കിയിട്ടുണ്ട്. 

English Summary: What are the Border Challenges before India's next Army chief, Lt. General Manoj Pande