ന്യൂയോർക്ക് ∙ 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു പിന്നാലെ രണ്ടാമതൊരു ആക്രമണത്തിനുകൂടി അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായി‌... 9/11 Attack, Osama Bin Laden, US, Afghanistan War, World Trade Centre Attack, Al Qaeda

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു പിന്നാലെ രണ്ടാമതൊരു ആക്രമണത്തിനുകൂടി അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. യുഎസ് നേവി സീലിന്റെ ഡീക്ലാസ്സിഫൈ ചെയ്ത രേഖകൾ ഉദ്ധരിച്ച് യുഎസ് മാധ്യമമായ സിബിഎസ് ന്യൂസ് ആണ് ലാദന്റെ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള രഹസ്യവിവരം പുറത്തുവിട്ടത്.

9/11ന് ശേഷം യാത്രാ വിമാനങ്ങൾക്കു പകരം സ്വകാര്യ ജെറ്റുകൾ ഉപയോഗിച്ച് തുടർ ആക്രമണങ്ങൾ നടത്തണമെന്നായിരുന്നു ലാദന്റെ നിർദേശം. യുഎസിലെ റെയിൽവേ പാളങ്ങളിൽ 12 മീറ്ററോളം മുറിച്ചുകളഞ്ഞ് അപകടങ്ങൾ ഉണ്ടാക്കണമെന്നും നൂറുകണക്കിന് ആളുകളെ ഇതുവഴി കൊല്ലാമെന്നും ലാദൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. 9/11 ആക്രമണത്തിനു പിന്നാലെ യുഎസ് അഫ്ഗാനിസ്ഥാനെ ലക്ഷ്യമിട്ട് യുദ്ധം തുടങ്ങുമെന്ന് ലാദൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് എഴുത്തുകാരിയും ഇസ്‌ലാമിക് പണ്ഡിതയുമായ നെല്ലി ലാഹൗദ് വിലയിരുത്തുന്നതും റിപ്പോർട്ടിൽ പറയുന്നു.

ADVERTISEMENT

തന്റെ കരിയറിൽ ഭൂരിഭാഗവും അൽ ഖായിദയെക്കുറിച്ച് ഗവേഷണം നടത്തിയ ആളാണ് ലാഹൗദ്. 11 വർഷം മുൻപ് ലാദനെ പിടികൂടി വധിച്ച യുഎസ് നേവി സീലുകൾ കണ്ടെടുത്ത ലാദന്റെ സ്വകാര്യ എഴുത്തുകളും കുറിപ്പുകളും ഇവർ പഠനവിധേയമാക്കിയിരുന്നു. യുഎസിന്റെ തിരിച്ചടി ലാദന് അപ്രതീക്ഷിതമായിരുന്നുവെന്ന് എഴുത്തുകളിൽനിന്നു വ്യക്തമാകുന്നു. സംഘാംഗങ്ങൾക്കു ലാദൻ അയച്ച എഴുത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നാലെ മൂന്നു വർഷത്തോളം ഒളിവിൽ കഴിഞ്ഞ ലാദൻ ഇക്കാലയളവിൽ സംഘാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നില്ല.

2004ൽ അൽ ഖായിദ അംഗങ്ങളുമായി ബന്ധപ്പെട്ട ലാദൻ, യുഎസിനെ ആക്രമിക്കാനുള്ള പുതിയ പദ്ധതി അറിയിക്കുകയായിരുന്നു. 9/11 ആക്രമണത്തിനു സമാനമായ ആക്രമണങ്ങൾ നടത്തണമെന്നു ലാദൻ ആവശ്യപ്പെട്ടു. എന്നാൽ വിമാനത്താവളങ്ങളിലെ സുരക്ഷാ നടപടിക്രമങ്ങൾ കടുപ്പിച്ചതു ലാദൻ ശ്രദ്ധിച്ചിരുന്നു. ആക്രമണത്തിന് ഒരു ചാർട്ടർ വിമാനം സംഘടിപ്പിക്കാനും അൽ ഖായിദയുടെ രാജ്യാന്തര യൂണിറ്റിന്റെ തലവന് അയച്ച കത്തിൽ ലാദൻ ആവശ്യപ്പെടുന്നുണ്ട്.

ADVERTISEMENT

വിമാനം ഉപയോഗിച്ചുള്ള ആക്രമണത്തിനു ബുദ്ധിമുട്ടാണെങ്കിൽ യുഎസ് റെയിൽവേയെ ലക്ഷ്യമിടണമെന്നും കത്തിൽ വ്യക്തമാക്കുന്നു. സിവിൽ എൻജിനീയറിങ്ങില്‍ ബിരുദമുള്ള ലാദൻ എങ്ങനെ യുഎസിനെ ആക്രമിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിൻ പാളം തെറ്റി അപകടം ഉണ്ടാക്കാനായി, സ്റ്റീൽ പാളത്തിന്റെ 12 മീറ്റർ മുറിച്ചുമാറ്റണമെന്നും കംപ്രസ്സർ ഉപയോഗിച്ചോ ഉരുക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് ഉപകരണം ഉപയോഗിച്ചോ ഇതു നടപ്പാക്കാമെന്നുമാണു കത്തിൽ പറയുന്നത്.

English Summary: Osama Bin Laden "Miscalculated" US' Response To 9/11 Attacks, Show Navy SEAL Documents: Report

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT