എണ്ണക്കപ്പലിൽനിന്ന് യുവാവിനെ കാണാതായതിൽ ദുരൂഹത; നടപടി വേണമെന്ന് കുടുംബം
കൊല്ലം∙ ടുണീഷ്യയില്‍ എണ്ണ കപ്പലില്‍ നിന്നും കാണാതായ ആറ്റിങ്ങല്‍ സ്വദേശി അർജുൻ രവീന്ദ്രനെ കപ്പലിലെ സൂപ്പർവൈസർ നിരന്തരം മർദിച്ചിരുന്നെന്ന് മാതാപിതാക്കൾ. അവസാനമായി വിളിച്ചപ്പോഴും തിരികെ വരുമെന്ന് പറഞ്ഞിരുന്നു. അർജുൻ കപ്പലിൽ നിന്ന് രക്ഷപ്പെട്ടതാണെന്ന് പറയുന്നതിൽ വാസ്തവമില്ല. മന്ത്രിമാർക്കും Tunisia, Arjun missing Case, Missing case, Manorama News

കൊല്ലം∙ ടുണീഷ്യയില്‍ എണ്ണക്കപ്പലില്‍ നിന്നും കാണാതായ ആറ്റിങ്ങല്‍ സ്വദേശി അർജുൻ രവീന്ദ്രനെ കപ്പലിലെ സൂപ്പർവൈസർ നിരന്തരം മർദിച്ചിരുന്നെന്ന് മാതാപിതാക്കൾ. അവസാനമായി വിളിച്ചപ്പോഴും തിരികെ വരുമെന്ന് പറഞ്ഞിരുന്നു. അർജുൻ കപ്പലിൽ നിന്ന് രക്ഷപ്പെട്ടതാണെന്ന് പറയുന്നതിൽ വാസ്തവമില്ല. മന്ത്രിമാർക്കും അധികൃതർക്കും പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്നും മാതാപിതാക്കൾ പറഞ്ഞു.
‘അവന്റെ ബോസ് മോശമായ രീതിയിലാണ് അവനോട് പെരുമാറുന്നത്. സൂപ്പർവൈസർ ഉപദ്രവിക്കുമെന്ന് അവൻ സങ്കടത്തോടെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. മകൻ എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്ന് അറിഞ്ഞാൽ മതി. ’–മാതാപിതാക്കൾ പറഞ്ഞു.
ടുണീഷ്യയിൽ നിന്നും യാത്ര തിരിച്ച എംവി എഫിഷ്യൻസി എന്ന കപ്പലിലെ ജീവനക്കാരനായിരുന്നു അർജുൻ. ഏപ്രിൽ 20ന് മാതാപിതാക്കളുമായി അർജുൻ സംസാരിച്ചിരുന്നു. എന്നാൽ ഏപ്രിൽ 27ന് കപ്പലിൽ നിന്നും അർജുനെ കാണാതായെന്ന് കമ്പനി അധികൃതർ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. അർജുൻ രവീന്ദ്രനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്് വി.ഡി.സതീശൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു.
English Summary: Arjun missing from oil ship Tunisia updates