കൊച്ചി ∙ കേരളത്തിലെ കാലാവസ്ഥയില്‍ വന്‍മാറ്റം സംഭവിക്കുന്നെന്ന് കൊച്ചി സര്‍വകലാശാല കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പഠനറിപ്പോര്‍ട്ട്. ഡോ.എസ്.അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്...Kerala Climate, Kerala Climate Change, Kerala Climate Change News, Kerala Climate Change Latest News, Kerala Climate Change Malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരളത്തിലെ കാലാവസ്ഥയില്‍ വന്‍മാറ്റം സംഭവിക്കുന്നെന്ന് കൊച്ചി സര്‍വകലാശാല കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പഠനറിപ്പോര്‍ട്ട്. ഡോ.എസ്.അഭിലാഷിന്‍റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മഴക്കാലത്ത് വന്‍ കൂമ്പാരമേഘങ്ങള്‍ രൂപപ്പെടുന്നുവെന്നും ഇതു മേഘവിസ്ഫോടനങ്ങള്‍ക്കും മിന്നല്‍പ്രളയങ്ങള്‍ക്കും ഇടയാക്കുന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഒന്നോ-രണ്ടോ മണിക്കൂറില്‍ പെയ്യുന്ന അതിതീവ്രമഴ മൂലം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമായി സര്‍വനാശം വിതയ്ക്കുന്ന കാഴ്ചകളാണ് 2018 മുതല്‍ കണ്ടുവരുന്നത്. ഒരു ദിവസം കൊണ്ടു പെയ്യേണ്ട മഴ കുറഞ്ഞ സമയത്തില്‍ പെയ്യുന്ന പ്രതിഭാസം പഠന വിധേയമാക്കിയത് കൊച്ചി സര്‍വകലാശാലയിലെ അഡ്വാൻസ്‌ഡ് സെന്റർ ഫോർ ആത്മോസ്‌ഫെറിക് റഡാർ റിസർച്ച് ശാസ്ത്ര‍ജ്ഞരാണ്. 1980 മുതല്‍ 1999 വരെയുള്ള മഴയുടെ സ്വഭാവവും 2000 മുതല്‍ 2019 വരെയുള്ള മഴയും താരതമ്യം ചെയ്തായിരുന്നു പഠനം. 

ADVERTISEMENT

2018 മുതലുള്ള കേരളത്തിലെ തീവ്രമഴയും പഠനവിധേയമാക്കി. ചെറുമേഘ വിസ്ഫോടനങ്ങളും മിന്നല്‍പ്രളയവും സൃഷ്ടിക്കുന്നത് അന്തരീക്ഷത്തിലേക്ക് കിലോമീറ്ററുകളോളം ഉയര്‍ന്നു നില്‍ക്കുന്ന കൂമ്പാര മേഘങ്ങളാണെന്ന് കണ്ടെത്തി.  അറബിക്കടൽ അസാധാരണമാം വിധം ചൂടുപിടിക്കുന്നതിനാലാണ് ഇത്തരം മേഘങ്ങള്‍ രൂപമെടുക്കുന്നതെന്ന് പഠനം വ്യക്തമാക്കി.

രാജ്യാന്തര ശാസ്ത്ര ജേര്‍ണലായ നേച്ചർ പോർട്ട്ഫോളിയോ മാഗസിനിൽ പഠനം പ്രസിദ്ധീകരിച്ചിരിക്കുകയാണ് കൊച്ചി സര്‍വകലാശാലയിലെ ഗവേഷകര്‍. ലഘുമേഘ വിസ്ഫോടനങ്ങളും തുടര്‍ന്നുള്ള പ്രളയസാധ്യതയും കണക്കിലെടുത്ത് കേരളത്തിലെ വികസന പദ്ധതികളും പൊതുസംവിധാനങ്ങളും രൂപകല്‍പ്പന ചെയ്യാവൂ എന്നാണ് പഠനം മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. 

ADVERTISEMENT

English Summary: Massive change in Kerala climate, reveals Cochin University study report