കഴിഞ്ഞ 30 വർഷത്തിനിടെ ചെറുതും വലുതുമായ 27 വിമാനാപകടങ്ങളാണു നേപ്പാളിലുണ്ടായത്. ഇതിൽ 20 എണ്ണമുണ്ടായത് കഴിഞ്ഞ 10 വർഷത്തിനിടെ. എന്തുകൊണ്ടാണ് നേപ്പാളിലെ വിമാനയാത്രകൾ സുരക്ഷയുടെ പാത വിട്ടു പറക്കുന്നത്? എന്തുകൊണ്ടാണ് അവിടെ വിമാനാപകടങ്ങൾ തുടർക്കഥയാകുന്നത്? പല കാരണങ്ങളുണ്ട്.. Plane Crash

കഴിഞ്ഞ 30 വർഷത്തിനിടെ ചെറുതും വലുതുമായ 27 വിമാനാപകടങ്ങളാണു നേപ്പാളിലുണ്ടായത്. ഇതിൽ 20 എണ്ണമുണ്ടായത് കഴിഞ്ഞ 10 വർഷത്തിനിടെ. എന്തുകൊണ്ടാണ് നേപ്പാളിലെ വിമാനയാത്രകൾ സുരക്ഷയുടെ പാത വിട്ടു പറക്കുന്നത്? എന്തുകൊണ്ടാണ് അവിടെ വിമാനാപകടങ്ങൾ തുടർക്കഥയാകുന്നത്? പല കാരണങ്ങളുണ്ട്.. Plane Crash

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ 30 വർഷത്തിനിടെ ചെറുതും വലുതുമായ 27 വിമാനാപകടങ്ങളാണു നേപ്പാളിലുണ്ടായത്. ഇതിൽ 20 എണ്ണമുണ്ടായത് കഴിഞ്ഞ 10 വർഷത്തിനിടെ. എന്തുകൊണ്ടാണ് നേപ്പാളിലെ വിമാനയാത്രകൾ സുരക്ഷയുടെ പാത വിട്ടു പറക്കുന്നത്? എന്തുകൊണ്ടാണ് അവിടെ വിമാനാപകടങ്ങൾ തുടർക്കഥയാകുന്നത്? പല കാരണങ്ങളുണ്ട്.. Plane Crash

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ 22 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം നേപ്പാളിലെ വിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾ വീണ്ടും ഉയർത്തുകയാണ്. നേപ്പാളിലെ പൊഖാറയിൽനിന്ന് ജോംസോമിലേക്കു പറന്ന വിമാനമാണു മേയ് 29നു രാവിലെ മലനിരകൾക്കു മേൽ തകർന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹാവശിഷ്ടങ്ങളും പിന്നാലെ കണ്ടെത്തി. അപകടത്തിന്റെ യഥാർഥ കാരണം ഇനിയും വ്യക്തമല്ലെങ്കിലും നേപ്പാളിൽ വിനോദസഞ്ചാരികൾക്കായി പറക്കുന്ന ചെറുവിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ശക്തമാക്കുന്ന അപകടമാണിത്. 10 വർഷം മുൻപ് ഇതുപോലൊരു അപകടത്തിലാണ് ബാലതാരം തരുണി സച്ച്ദേവ് ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടത്. പൃഥ്വിരാജ് നായകനായ ‘വെള്ളിനക്ഷത്രം’ ഉൾപ്പെടെയുള്ള മലയാള സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന തരുണി തന്റെ പതിനാലാം പിറന്നാൾ ദിനത്തിലാണ് പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് അമ്മയ്ക്കൊപ്പം പറന്നത്. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട വിമാനം പറന്ന അതേ പാത. ജോംസോമിനു സമീപം വിമാനം തകർന്നുവീഴുകയായിരുന്നു. എന്താണ് നേപ്പാളിലെ ചെറുവിമാനങ്ങൾക്കു സംഭവിക്കുന്നത്? എന്തുകൊണ്ടാണ് അവിടെ വിമാനാപകടങ്ങൾ തുടർക്കഥയാകുന്നത്?

കഠ്മണ്ഡുവിന്റെ ആകാശത്ത് സർവീസ് നടത്തുന്ന ചെറുവിമാനം. ചിത്രം: PRAKASH MATHEMA / AFP

∙ ‘ആകാശമടച്ച്’ യൂറോപ്യൻ യൂണിയൻ

ADVERTISEMENT

നേപ്പാളിലെ വിമാനങ്ങളുടെ സുരക്ഷയുടെ നിലവാരം മനസ്സിലാക്കാൻ യൂറോപ്യൻ യൂണിയന്റെ നടപടി പരിശോധിച്ചാൽ മതി. വിമാന യാത്രയ്ക്കാവശ്യമായ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പോലും നേപ്പാൾ സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി തങ്ങളുടെ വ്യോമപാതയിൽ പറക്കാൻ നേപ്പാളിന്റെ വിമാനങ്ങൾക്ക് 2013 മുതൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഈ വിലക്ക് എടുത്തുമാറ്റാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഇതുവരെ തയാറായിട്ടില്ല. നേപ്പാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘താര എയർ’ ഒാപ്പറേറ്റ് ചെയ്യുന്ന 9 എൻ– എഇടി ട്വിൻ ഒട്ടർ വിമാനമാണ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടത്. കാനഡയിൽ നിർമിച്ച ചെറു വിമാനമാണിത്. ഇരട്ട എൻജിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന വിമാനത്തിൽ 19 യാത്രക്കാർക്കും പൈലറ്റ്, ക്യാബിൻ ക്രൂ ഉൾപ്പെടെ 3 പേർക്കും സഞ്ചരിക്കാം. 

‘താര എയറിന്റെ’ 9 എൻ– എഇടി ട്വിൻ ഒട്ടർ വിമാനം. ചിത്രം: REUTERS/Nicolas Economou

∙ ജീവനെടുക്കുന്ന ‘സി ഫിറ്റ്’

കഴിഞ്ഞ 30 വർഷത്തിനിടെ ചെറുതും വലുതുമായ 27 വിമാനാപകടങ്ങളാണു നേപ്പാളിലുണ്ടായത്. ഇതിൽ 20 എണ്ണമുണ്ടായത് കഴിഞ്ഞ 10 വർഷത്തിനിടെ. എന്തുകൊണ്ടാണ് നേപ്പാളിലെ വിമാനയാത്രകൾ സുരക്ഷയുടെ പാത വിട്ടു പറക്കുന്നത്? പല കാരണങ്ങളുണ്ട്. നേപ്പാളിലെ ഭൂപ്രകൃതിയാണ് അതിൽ പ്രധാനം. ഹിമാലയൻ മലനിരകൾ നിറഞ്ഞ പ്രദേശമാണു നേപ്പാൾ. തലസ്ഥാനമായ കഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ ഭൂരിഭാഗം വിമാനത്താവളങ്ങളും മലനിരകൾക്കിടയിലാണു സ്ഥിതി ചെയ്യുന്നത്. ലാൻഡ് ചെയ്യാൻ പൈലറ്റുമാർക്ക് ദുഷ്കരമായ ‘ബൗൾ ഷേപ്പ്ഡ്’ വിമാനത്താവളങ്ങളാണിവ. ഒരു കോപ്പ പോലെ എന്ന അർഥത്തിലാണു ബൗൾ ഷേപ്പ്ഡ് എന്ന് വിശേഷിപ്പിക്കുന്നത്. അതായത് മലനിരകളാൽ ചുറ്റപ്പെട്ട, അതിനിടയിലായുള്ള താഴ്‍വരയിലാണ് വിമാനത്താവളവും റൺവേയും സ്ഥിതി ചെയ്യുന്നത്. 

മലനിരകൾക്കിടയിലൂടെ ചാഞ്ഞു പറന്നാണു വിമാനങ്ങൾ റൺവേയിലേക്കിറങ്ങേണ്ടത്. മഴ, മഞ്ഞ്, മേഘപടലം എന്നിവ നിറഞ്ഞ കാലാവസ്ഥയിൽ ഇത്തരം ലാൻഡിങ് എളുപ്പമല്ല. പൈലറ്റിന്റെ കാഴ്ച മറഞ്ഞ് വിമാനം മലനിരകളിലേക്കിടിച്ചു കയറാനുള്ള സാധ്യത നിലനിൽക്കുന്നു. ഇത്തരം അപകടങ്ങളെ ‘സി ഫിറ്റ്’ അപകടം എന്നാണു വിശേഷിപ്പിക്കുന്നത്. ‘കൺട്രോൾഡ് ഫ്ലൈറ്റ് ഇൻടു ടെറൈൻ’ എന്നാണ് ഇതിന്റെ പൂർണ രൂപം; പൂർണ നിയന്ത്രണത്തിൽ പറക്കുന്നതിനിടെ പൈലറ്റിന്റെ കാഴ്ച മറയുകയും അതുവഴി വിമാനമോ ഹെലികോപ്റ്ററോ ഏതെങ്കിലും വസ്തുവിലേക്ക് ചെന്നിടിക്കുകയും ചെയ്യുന്നതിനെയാണു സി ഫിറ്റ് അപകടമായി വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയുമുൾപ്പെടെയുള്ള സംഘം സഞ്ചരിച്ച ഹെലികോപ്റ്റർ കഴിഞ്ഞ ഡിസംബറിൽ തമിഴ്നാട്ടിലെ കൂനൂരിൽ തകർന്നത് സി ഫിറ്റ് അപകടം മൂലമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

ADVERTISEMENT

∙ സുരക്ഷിതമോ ചെറു വിമാനങ്ങൾ ?

ഭൂപ്രകൃതിയിലെ വെല്ലുവിളികൾക്കു പുറമെ ചെറു വിമാനങ്ങൾ പറത്തുന്നതും നേപ്പാളിൽ അപകടങ്ങൾക്കു വഴിവയ്ക്കുന്നു. സഞ്ചാരികൾക്ക് നേപ്പാൾ ലഭ്യമാക്കുന്ന പ്രധാന ആകർഷണങ്ങളിലൊന്നാണു വിനോദ കേന്ദ്രങ്ങളിലേക്കുള്ള വിമാന യാത്ര. അതിലേറ്റവും പ്രധാനമാണ് എവറസ്റ്റ് കൊടുമുടിക്കു മുകളിലൂടെയുള്ള യാത്ര. കഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന്, എവറസ്റ്റിനു മുകളിലൂടെ ചുറ്റി തിരികെ കഠ്മണ്ഡുവിൽ ഇറങ്ങുന്ന യാത്രയാണിത്. ഒരു മണിക്കൂർ യാത്രയ്ക്ക് ഒരാളിൽ നിന്ന് 7500 രൂപയാണ് ഈടാക്കുന്നത്. 

വിനോദ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് ഉൾനാടൻ മലനിരകളിലാണ്. അതുകൊണ്ട് തന്നെ അവിടെ ചെറിയ റൺവേകൾ (എയർ സ്ട്രിപ്പ്) മാത്രമാണുണ്ടാവുക. ഈ എയർ സ്ട്രിപ്പുകളിൽ ചെറു വിമാനങ്ങൾക്കു മാത്രമേ ലാൻഡ് ചെയ്യാനാവൂ. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട ഒട്ടർ വിമാനമുൾപ്പെടെ ഒട്ടേറെ ചെറു വിമാനങ്ങൾ ഈ കേന്ദ്രങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ട്. ഹിമാലയൻ മലനിരകൾക്കു മുകളിലെ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റങ്ങൾ ‘മരണച്ചുഴി’യൊരുക്കി ഈ ചെറു വിമാനങ്ങൾക്കു മേൽ ആഘാതമുണ്ടാക്കും. ചെറു വിമാനങ്ങളെല്ലാം സുരക്ഷിതമല്ല എന്നല്ല ഇതിനർഥം. എന്നാൽ, മലനിരകൾക്കിടയിലൂടെ പറത്തുന്ന ഇത്തരം വിമാനങ്ങളിൽ അപകടം പതിയിരിക്കുന്നു. സ്വകാര്യ കമ്പനികൾ ഒാപ്പറേറ്റ് ചെയ്യുന്ന ഈ വിമാനങ്ങളിൽ സമയബന്ധിതമായി അറ്റകുറ്റ പണികൾ നടത്താറില്ലെന്ന ആക്ഷേപവവും ശക്തമാണ്. പരമാവധി ലാഭമുണ്ടാക്കാൻ നിലവാരം കുറഞ്ഞ വിമാനങ്ങൾ ഉപയോഗിക്കുമ്പോൾ അവയ്ക്കൊപ്പം അപകടവും ടേക്ക് ഒാഫ് ചെയ്യുന്നു. 

∙ കാഴ്ചയ്ക്കപ്പുറം മറഞ്ഞിരിക്കുന്ന അപകടം

ADVERTISEMENT

വിനോദസഞ്ചാരികളെയും കൊണ്ട് പറക്കുന്ന ചെറുവിമാനങ്ങൾ സീറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റങ്ങളും അപകടത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം വിമാനങ്ങളുടെ പ്രധാന ആകർഷണം എവറസ്റ്റ് ഉൾപ്പെടെയുള്ളവയെ അടുത്തു കാണാമെന്നതാണ്. കാഴ്ച പരമാവധി മനോഹരമാക്കാൻ ജനലുകൾക്കരികിൽ പരമാവധി ഇരിപ്പിടങ്ങൾ ചില വിമാനങ്ങളിൽ ഒരുക്കും. പറക്കുന്നതിനിടെ ഏതു വശത്താണോ മലനിരകൾ വരിക, ആ കാഴ്ച മനോഹരമാക്കാൻ ആ വശത്തുള്ള ജനലുകൾക്കരികിലേക്ക് ഇരിപ്പിടങ്ങൾ മാറ്റും. ഒരു വശത്തേക്ക് കൂടുതൽ ഭാരം വരുന്നത് വിമാനത്തിന്റെ ബാലൻസ് നഷ്ടപ്പെടുത്തും. വിമാനക്കമ്പനികൾ നടത്തുന്ന ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ നിയന്ത്രിക്കുന്നതിൽ നേപ്പാൾ സർക്കാർ വീഴ്ചവരുത്തുന്നു. 

∙ നേപ്പാളിലെ പ്രധാന വിമാന, ഹെലികോപ്റ്റർ ദുരന്തങ്ങൾ ഇവ:

1) 1992, ജൂലൈ: തായ്‍ലൻഡിലെ ബാങ്കോക്കിൽ നിന്നുള്ള വിമാനം കഠ്മണ്ഡുവിനു സമീപം മലനിരകളിലേക്ക് ഇടിച്ചുകയറി തകർന്നു. മഴയിൽ പൈലറ്റിന്റെ കാഴ്ച മറഞ്ഞതായിരുന്നു അപകടകാരണം. 113 പേർ മരിച്ചു.

2) 1992 സെപ്റ്റംബർ: പാക്കിസ്ഥാനിൽ നിന്നുള്ള വിമാനം കഠ്മണ്ഡു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നു വീണ് 167 പേർ മരിച്ചു. നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ 2 വിമാനാപകടങ്ങൾ നടന്നത് വെറു 2 മാസത്തെ ഇടവേളയിൽ. 

3) 2011 സെപ്റ്റംബർ: എവറസ്റ്റ് കൊടുമുടിയിലേക്കു സഞ്ചാരികളുമായി പറന്ന ചെറു വിമാനം മലനിരകളിൽ ഇടിച്ചു തകർന്നുവീണു. 10 ഇന്ത്യക്കാരുൾപ്പെടെ 19 പേർ മരിച്ചു. 

2018 മാർച്ചിൽ ബംഗ്ലദേശിലെ ധാക്കയിൽ നിന്നുള്ള വിമാനം കഠ്മണ്ഡു വിമാനത്താവളത്തിലേക്കിറങ്ങുന്നതിനിടെ തകർന്നു വീണപ്പോൾ. ചിത്രം: Twitter

4) 2018 മാർച്ച്: ബംഗ്ലദേശിലെ ധാക്കയിൽ നിന്നുള്ള വിമാനം കഠ്മണ്ഡു വിമാനത്താവളത്തിലേക്കിറങ്ങുന്നതിനിടെ തകർന്നു വീണു. 49 പേർ മരിച്ചു. 

5) 2019 ഫെബ്രുവരി: കഠ്മണ്ഡുവിനു സമീപം മലനിരകളിൽ ഇടിച്ച് ഹെലികോപ്റ്റർ തകർന്നു. നേപ്പാൾ ടൂറിസം മന്ത്രി രബീന്ദ്ര അധികാരി ഉൾപ്പെടെ 7 പേർ മരിച്ചു. 

∙ അപകടത്തിന്റെ ചുരുളഴിക്കാൻ ഡേറ്റ റിക്കോർ‍ഡറുകൾ

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ യഥാർഥ കാരണം മനസ്സിലാക്കുന്നതിൽ ഫ്ലൈറ്റ് ഡേറ്റ, കോക്പിറ്റ് വോയ്സ് ഡേറ്റ റിക്കോർഡറുകൾ നിർണായകമാണ്. വിമാന എൻജിന്റെ പൂർണ വിശദാംശങ്ങൾ ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ (എഫ്ഡിആർ) സൂക്ഷിക്കുന്നു. എൻജിന്റെ പ്രവർത്തനം, വിമാനത്തിന്റെ വേഗം, പറക്കുന്ന ഉയരം എന്നിവ ഇതിൽ നിന്നറിയാം. വിമാനത്തിന്റെ സാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനം നേരിട്ടു കാണുന്നില്ലെന്ന കുറവ് മാത്രമേയുള്ളൂ; ബാക്കിയെല്ലാം എഫ്ഡിആർ നൽകും. 

എയർ ട്രാഫിക് കൺട്രോളുമായി (എടിസി) കോക്പിറ്റിലിരുന്ന് പൈലറ്റ് നടത്തുന്ന ആശയവിനിമയങ്ങൾ റിക്കോർഡ് ചെയ്യുന്ന ഉപകരണമാണ് കോക്പിറ്റ് വോയ്സ് ഡേറ്റ റിക്കോർഡർ. എൻജിനിൽ തീപിടിത്തമുണ്ടായാൽ ഡേറ്റ റിക്കോർഡർ അതു രേഖപ്പെടുത്തും. പക്ഷേ, മറ്റെവിടെയെങ്കിലുമാണു തീപിടിത്തമെങ്കിൽ വോയ്സ് റിക്കോർഡറിനെ ആശ്രയിക്കേണ്ടി വരും. തീപിടിത്തത്തെക്കുറിച്ച് പൈലറ്റ് സംസാരിക്കുന്നതിൽനിന്ന് അതു മനസ്സിലാക്കാം. കാഴ്ച മറയുന്ന സാഹചര്യത്തിൽ പൈലറ്റ് നടത്തുന്ന സംഭാഷണങ്ങളും വോയ്സ് റിക്കോർ‍ഡറിൽ നിന്നു ലഭിക്കും. അപകട സാഹചര്യങ്ങളെക്കുറിച്ച് പൈലറ്റ് പറയുന്നതും അദ്ദേഹത്തിന്റെ പരിഭ്രാന്തിയുമെല്ലാം ഇതിൽ നിന്നു ലഭിക്കും; അതുവഴി അപകട കാരണങ്ങളെക്കുറിച്ചുള്ള സൂചനയും.

English Summary: What Makes Flying Risky in Nepal; The Reasons behind Plane Crashes