കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽനിന്നു ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഹൈ‍ഡ്രോളിക് തകരാർ മൂലം അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ടേക്ക് ഓഫ് കഴിഞ്ഞ് അധികം വൈകാതെയാണ് തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ചക്രങ്ങൾ അകത്തേക്കു വലിക്കാൻ സാധിക്കാതെ വന്നതോടെ രണ്ടര മണിക്കൂറോളം വിമാനം തിരുച്ചിറപ്പള്ളിയുെട ആകാശത്ത് വട്ടമിട്ടു പറന്നു. എന്തായിരുന്നു അടിയന്തര ലാൻഡിങ്ങിനു കാരണമായ തകരാർ?

കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽനിന്നു ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഹൈ‍ഡ്രോളിക് തകരാർ മൂലം അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ടേക്ക് ഓഫ് കഴിഞ്ഞ് അധികം വൈകാതെയാണ് തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ചക്രങ്ങൾ അകത്തേക്കു വലിക്കാൻ സാധിക്കാതെ വന്നതോടെ രണ്ടര മണിക്കൂറോളം വിമാനം തിരുച്ചിറപ്പള്ളിയുെട ആകാശത്ത് വട്ടമിട്ടു പറന്നു. എന്തായിരുന്നു അടിയന്തര ലാൻഡിങ്ങിനു കാരണമായ തകരാർ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽനിന്നു ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഹൈ‍ഡ്രോളിക് തകരാർ മൂലം അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ടേക്ക് ഓഫ് കഴിഞ്ഞ് അധികം വൈകാതെയാണ് തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ചക്രങ്ങൾ അകത്തേക്കു വലിക്കാൻ സാധിക്കാതെ വന്നതോടെ രണ്ടര മണിക്കൂറോളം വിമാനം തിരുച്ചിറപ്പള്ളിയുെട ആകാശത്ത് വട്ടമിട്ടു പറന്നു. എന്തായിരുന്നു അടിയന്തര ലാൻഡിങ്ങിനു കാരണമായ തകരാർ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽനിന്നു ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഹൈ‍ഡ്രോളിക് തകരാർ മൂലം അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. ടേക്ക് ഓഫ് കഴിഞ്ഞ് അധികം വൈകാതെയാണ് തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ചക്രങ്ങൾ അകത്തേക്കു വലിക്കാൻ സാധിക്കാതെ വന്നതോടെ രണ്ടര മണിക്കൂറോളം വിമാനം തിരുച്ചിറപ്പള്ളിയുെട ആകാശത്ത് വട്ടമിട്ടു പറന്നു. എന്തായിരുന്നു അടിയന്തര ലാൻഡിങ്ങിനു കാരണമായ തകരാർ? എന്തുകൊണ്ട് വിമാനം തിരുച്ചിറപ്പള്ളിക്കു മുകളിൽത്തന്നെ വട്ടമിട്ടു പറന്നു? ചക്രം അകത്തേക്കു വലിക്കാതെ വിമാനം യാത്ര തുടർന്നാൽ എന്തു സംഭവിക്കും? അടിയന്തര ഘട്ടങ്ങളിൽ വിമാനത്താവളത്തിലും എയർ ട്രാഫിക് കൺട്രോളിലും (എടിസി) നടക്കുന്ന നടപടി ക്രമങ്ങൾ എന്തെല്ലാമാണ്? എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുെട ഡൽഹി ഹെഡ് ക്വാർട്ടേഴ്സിലെ എയ്റോഡ്രോം പ്ലാനിങ് ജനറൽ മാനേജരായി വിരമിച്ച വി.എസ്.പി.ചിൻസൻ മനോരമ ഓൺലൈനോട് സംസാരിക്കുന്നു. കോഴിക്കോട് ഒഫിഷ്യേറ്റീവ് എയർപോർട്ട് ഡയറക്ടറായും എടിസി ഇൻചാർജ് ആയും വെസ്റ്റേൺ റിജനിലെ 36 എഎഐ വിമാനത്താവളങ്ങളുടെ ജനറൽ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട് വി.എസ്.പി.ചിൻസൻ.

ഫുൾ എമർജൻസി തീരുമാനിക്കേണ്ടത് പൈലറ്റ്

ADVERTISEMENT

സാധാരണയായി, വിമാനം പുറപ്പെടുന്നതിനു മുൻപു തന്നെ ഹൈ‍‍ഡ്രോളിക് തകരാർ ശ്രദ്ധയിൽപെട്ടാൽ ഒരു പൈലറ്റും ടേക്ക് ഓഫിനു ശ്രമിക്കില്ലെന്ന് വി.എസ്.പി. ചിൻസൻ പറയുന്നു. ‘‘ടേക്ക് ഓഫിന് ശേഷം തകരാർ ശ്രദ്ധയിൽപ്പെട്ടാൽ പൈലറ്റാണ് ഫുൾ എമർജൻസി വേണോയെന്ന് തീരുമാനിക്കേണ്ടത്. വിവരം എടിസിയെ പൈലറ്റ് അറിയിച്ചാൽ വിമാനത്താവളത്തിൽ ഉടൻ എമർജൻസി പ്രഖ്യാപിക്കും. പിന്നീട് നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും വിവിധ ഏജൻസികളുടെ നടപടിക്രമം അനുസരിച്ചായിരിക്കും. എടിസിയിൽനിന്ന് ആശുപത്രി, എയർപോർട്ട് ഫയർ സർവീസ്, പൊലീസ് എന്നിവർക്ക് വിവരം നൽകും. എമർജൻസി പ്രോട്ടോക്കോൾ അനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും അതത് ഏജൻസികൾ നിർവഹിക്കും.

വി.എസ്.പി.ചിൻസൻ (ചിത്രം: Special Arrangement)

വിമാനത്തിൽ എത്ര പേരുണ്ടെന്ന് എടിസിക്ക് അറിയാം. അത് വിമാനത്താവള അഗ്നിരക്ഷാസേന, ആശുപത്രി അധികൃതർ എന്നിവരെ അറിയിക്കും. ഓരോ വിമാനത്താവളത്തിനും ലിസ്റ്റ് ചെയ്ത ആശുപത്രികൾ ഉണ്ടാവും. ഇവിടേക്ക് എയർപോർട്ട് മാനേജ്മെന്റ് തയാറെടുപ്പിനുള്ള നിർദേശം കൈമാറും. വിമാനത്തിലെ യാത്രക്കാരുടെ എണ്ണവും കാർഗോയുടെ ഭാരവും അനുസരിച്ച്, തീ അണയ്ക്കാൻ വേണ്ട ഫോം എത്ര വേണമെന്ന് അഗ്നിരക്ഷാസേന കണക്കാക്കും. ആവശ്യമെങ്കിൽ സിറ്റി ഫയർ സർവീസിനെ അറിയിച്ച് കൂടുതൽ ഫയർ റെസ്ക്യൂ യൂണിറ്റുകളെയും ആവശ്യപ്പടാം.’’

‍‘ഹൈ‍ഡ്രോളിക് തകരാറും ഡ്രാഗും’

‘‘ഹൈഡ്രോളിക് ഫെയിലർ ചക്രത്തിന്റെ പ്രവർത്തനം, ബ്രേക്കിങ് സിസ്റ്റം എന്നിവയെ അത് ബാധിക്കും. ചക്രം അകത്തേക്കു കയറ്റാൻ സാധിച്ചില്ലെങ്കിൽ അതും വച്ച് ലക്ഷ്യ സ്ഥാനത്തേക്ക് പറക്കാൻ സാധിക്കില്ല. കാരണം ഡ്രാഗ് കൂടും. വായുവുമായി ടയറിന് സംഭവിക്കുന്ന ഘർഷണമാണ് ഡ്രാഗ്. ഡ്രാഗ് വന്നാൽ പറക്കാൻ കൂടുതൽ ഇന്ധനം വേണം. ഉദാഹരണത്തിന്, മൂന്നു മണിക്കൂർ ദൂരെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് ആണ് പറക്കുന്നതെങ്കിൽ നാല് മണിക്കൂർ പറക്കാനുള്ള ഇന്ധനം വിമാനത്തിൽ ഉണ്ടായിരിക്കും. എന്നാൽ ഡ്രാഗ് സംഭവിച്ചാൽ ഇന്ധനത്തിന്റെ ഉപയോഗം കൂടും. ഈ ഇന്ധനം ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തേക്ക് എത്താനും സാധിക്കില്ല. അതിനാലാണ് അടുത്തുള്ള വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിനു നിർദേശം നൽകുന്നത്.

ADVERTISEMENT

തിരുച്ചിറപ്പള്ളിയിൽ ടേക്ക് ഓഫ് ചെയ്ത ഉടനെ തകരാർ കണ്ടെത്തി. അതിനാലാണ് അവിടെത്തന്നെ വിമാനം വട്ടമിട്ടു പറന്നത്. ഈ ഘട്ടത്തിൽ വിമാനത്തിന്റെ ഓൾ അപ്പ് വെയിറ്റാണ് (എയുഡബ്ള്യു) നിർണായകമാകുന്നത്. വിമാനത്തിന്റെ ആകെ ഭാരം, ഇന്ധനത്തിന്റെ ഭാരം, യാത്രക്കാരുടെ ഭാരം, കാർഗോ ഭാരം ഇതെല്ലാം ചേർന്നതാണ് ഓൾ അപ് വെയിറ്റ് (എയുഡബ്ള്യു). എയുഡബ്ള്യു കുറച്ചശേഷം വേണം വിമാനം ലാൻഡ് ചെയ്യാൻ. യാത്രയിൽ ഇന്ധനം തീരുന്നതിന് അനുസരിച്ച് എയുഡബ്ള്യുയും കുറയും. തിരുച്ചിറപ്പള്ളി പോലെ ചെറിയ റൺവേകളുള്ള വിമാനത്താവളങ്ങളിൽ എയുഡബ്ള്യു വളരെ നിർണായകമായ ഘടകമാണ്. പ്രദേശത്തെ താപനിലയും ലാൻഡിങ്ങിനെ ബാധിക്കും. അതിനാൽ ഹൈഡ്രോളിക് തകരാർ സംഭവിച്ചാൽ എയുഡബ്ള്യു കുറയ്ക്കുക എന്നതാണ് പൈലറ്റിന് മുന്നിലുള്ള വെല്ലുവിളി.’’

ബെല്ലി ലാൻഡിങ് എന്ന കടമ്പ

‘‘ഹൈ‍ഡ്രോളിക് തകരാർ വന്നാൽ വിമാനത്തിന്റെ ലാൻഡിങ്ങിനു സഹായിക്കുന്ന ചിറകിലെ ഫ്ലാപ്പുകളുടെ പ്രവർത്തനം തകരാറിലാകും. ചക്രങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കും. ഈ ഘട്ടത്തിൽ ചക്രം ഉള്ളിലേക്കു വലിക്കാൻ സാധിക്കാതെ വരും. അപ്പോൾ ബെല്ലി ലാൻഡിങ് എന്നാണ് അടുത്ത ഘട്ടം. വിമാനത്തിന്റെ ബെല്ലി (പിന്നിലെ അടിഭാഗം), ചിറകുകൾക്ക് താഴെ എന്നിവിടങ്ങളിലാണ് ഇന്ധന ടാങ്ക് ഉള്ളത്. ചക്രം ഉപയോഗിച്ച് ലാൻഡ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഈ ബെല്ലി വച്ചാണ് ലാന്റിങ് നടക്കുക. അങ്ങനെ വന്നാൽ ഇന്ധന ടാങ്കിന് തീപിടിക്കും. ഇതൊഴിവാക്കാനാണ് ബെല്ലി ഇന്ധന ടാങ്കിലെ ഇന്ധനം തീർക്കുന്നത്.’’

നിർണായകം ആ മണിക്കൂറുകൾ

ADVERTISEMENT

‘‘എടിസി എമർജൻസി അറിയിപ്പു നൽകിയാൽ അടുത്ത നടപടി വിമാനത്തിന്റെ ഫ്യുവൽ ഡംപ് ചെയ്യാൻ (ബെല്ലി ടാങ്കിലെ ഇന്ധനം തീർക്കാൻ) സമയം കൊടുക്കുക എന്നതാണ്. ടാങ്കിലെ ഇന്ധനം ആകാശത്തു വച്ചു തന്നെ സ്പ്രേ ചെയ്തു കളയുകയാണ് ചെയ്യുന്നത്. ഇതിനായി ഓരോ വിമാനത്താവളത്തിനും ഓരോ ‍ഡംപിങ് ഏരിയ ഉണ്ട്. ഉദാഹരണത്തിന് കോഴിക്കോട് വിമാനത്താവളത്തിന്റെ ഡംപിങ് ഏരിയ അറബിക്കടലാണ്. എന്നാൽ നഗരങ്ങൾക്ക് നടുവിലുള്ള, കടലോ വിജനമായ സ്ഥലങ്ങളോ ഇല്ലാത്ത വിമാനത്താവളങ്ങളിൽ ഇത് സാധ്യമല്ല. അതിനാലാണ് ആകാശത്ത് തുടർച്ചയായി പറന്ന് ഇന്ധനം തീർക്കുന്നത്.

തിരുച്ചിറപ്പള്ളിയിൽ അത്തരം സാഹചര്യമാണ് ഉണ്ടായത്. എടിസിയിൽനിന്ന്, ഇന്ധനത്തിന്റെ അളവനുസരിച്ച് രണ്ടര മണിക്കൂർ സമയം ഡംപിങ്ങിന് കൊടുത്തു. അതിന് എയർപോർട്ടിന് സമീപത്ത്, ആകാശത്തുള്ള ഒരു സ്ഥലം ഈ വിമാനത്തിനു മാത്രമായി നൽകി. അവിടെയാണ് രണ്ടര മണിക്കൂർ നേരം വിമാനം വട്ടമിട്ടു പറന്നത്. ഈ സമയം വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ പോലെ നടക്കും. ടേക്ക് ഓഫ് ചെയ്യേണ്ട വിമാനങ്ങൾക്ക് അതിന് അനുമതി കൊടുക്കും. എന്നാൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങളുടെ കാര്യം വ്യത്യസ്തമാണ്. അതത് വിമാനങ്ങളിലെ പൈലറ്റാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്. ആകാശത്ത് എമർജൻസി ലാൻഡിങ്ങിനു ശ്രമിക്കുന്ന വിമാനം ലാൻഡ് ചെയ്താൽ ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യങ്ങൾ പരിഗണിച്ച്, മറ്റു വിമാനങ്ങളിലെ പൈലറ്റുമാർക്ക് വിമാനം അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് കൊണ്ടുപോകാം. എടിസി ഇക്കാര്യം പൈലറ്റിന്റെ തീരുമാനത്തിനു വിടും. എമർജൻസി ലാൻഡിങ്ങിനു ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലാണെങ്കിൽ ഈ വിമാനങ്ങൾ തിരികെ വിമാനത്താവളത്തിലേക്ക് വരും.’’

‘പരിശോധിക്കുക ബ്ലാക്ക് ബോക്സ്, ഫ്ലൈറ്റ് ‍ഡേറ്റാ റെക്കോർഡർ’

‘‘എമർജൻസി ലാൻഡിങ്ങിന് ശേഷം, എടിസിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കും. എയർക്രാഫ്റ്റ് പാക്സ് ആൻഡ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയ്ക്കാണ് അന്വേഷണ ചുമതല. എടിസിയുടെ പ്രതിനിധിയടക്കം ഈ ഏജൻസിയിൽ ഉണ്ടാകും. വിമാനത്തിന്റെ പ്രവർത്തനം കൃത്യമായിരുന്നോ, പൈലറ്റ് കൃത്യമായാണോ ജോലി ചെയ്തത് തുടങ്ങിയവ അടക്കമുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കും. എടിസിയുടെ ഭാഗത്തെ പിഴവും പരിശോധിക്കും. ബ്ലാക്ക് ബോക്സ്, ഫ്ലൈറ്റ് ‍ഡേറ്റാ റെക്കോർഡർ എന്നിവയാണ് പരിശോധിക്കുക.’’\

‘ബി – ടു സ്പീഡ് കടന്നാൽ വിമാനം പറന്നിരിക്കണം’

‘‘തകരാർ നേരത്തേ മനസ്സിലായാൽ പൈലറ്റ് വിമാനം എടുക്കില്ല. ഹൈഡ്രോളിക് ഫെയിലർ ഉണ്ടെങ്കിൽ പൈലറ്റിന് അറിയിപ്പു ലഭിക്കും. വിമാനം റൺവേയിൽ കയറി ഓടിത്തുടങ്ങിയാൽ രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ബി – വൺ വേഗത കടന്നാണ് വിമാനം ഓടുന്നതെങ്കിൽ അതു നിർത്താനോ ടേക്ക് ഓഫ് ചെയ്യാനോ സാധിക്കും. എന്നാൽ ബി – ടു വേഗത കടന്നാൽ വിമാനം ടേക്ക് ഓഫ് ചെയ്തിരിക്കണം. ഈ സമയത്ത് തകരാർ ശ്രദ്ധയിൽപ്പെട്ടാൽ പോലും പൈലറ്റ് വിമാനം ടേക്ക് ഓഫ് ചെയ്തേ മതിയാകൂ. അഥവാ വിമാനം നിർത്താൻ ശ്രമിച്ചാൽ റൺവേയും കടന്ന് ക്രാഷ് ചെയ്യാനുള്ള സാധ്യതയുണ്ട്. എമർജൻസി ലാൻഡിങ്ങിന് തൊട്ടുമുൻപ് വരെ പൈലറ്റിന് പൂർണ ആത്മവിശ്വാസം നൽകുക എന്നതാണ് എടിസിയുടെ ജോലി. ലാൻഡിങ്ങിന് അവശ്യമായ സാഹചര്യം ഒരുക്കുക എന്നതും എടിസിയുടെ ഉത്തരവാദിത്തമാണ്.’’ 

‘ഓർമയില്‍ ഇന്നും പുഷ്പക് വിമാനത്തിന്റെ എമർജൻസി ലാൻഡിങ്’

‘‘ട്രിവാൻഡ്രം ഫ്ലൈയിങ് ക്ലബിന്റെ പുഷ്പക് വിമാനത്തിന്റെ എമർജൻസി ലാൻഡിങ് ഇന്നും ഓർമയിൽ നിൽക്കുകയാണ്. 1986 ലാണ് സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട സിംഗിൾ എൻജിൻ വിമാനത്തിൽ ട്രെയിനിയും ഇൻസ്ട്രക്ടറും മാത്രമാണ് ഉണ്ടായിരുന്നത്. വിമാനം പറന്ന് പത്തനംതിട്ടയ്ക്ക് മുകളിൽ എത്തിയപ്പോഴാണ് എടിസിയിലേക്ക് വിവരം വരുന്നത്– എൻജിൻ തകരാറിലായി. ആ സാഹചര്യത്തിൽ തിരികെ വിമാനത്താവളത്തിലേക്കു പറക്കാൻ സാധിക്കില്ല. വൈകാതെ എടിസിയിൽ നിന്ന് പത്തനംതിട്ട കലക്ടർക്കും പൊലീസ് ചീഫിനും വിവരം നൽകി. അവിടെത്തന്നെ അടിയന്തര ലാൻഡിങ് നടത്താനായി നിർദേശം നൽകി. താഴെ കണ്ട സ്കൂൾ ഗ്രൗണ്ടിൽ വിമാനം ലാൻഡ് ചെയ്യാൻ അവർ തീരുമാനിച്ചു.

ലാൻഡിങ്ങിന് തൊട്ടുമുൻപാണ് ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുന്നതു കണ്ടത്. അതിനാൽ കുട്ടികളെ ഒഴിവാക്കി 30 അടി ദൂരത്തിൽ വിമാനം ക്രാഷ് ലാൻഡ് ചെയ്തു. കുട്ടികളെ പെട്ടെന്നു തന്നെ സമീപത്തുണ്ടായിരുന്ന ഓട്ടോക്കാർ മാറ്റി. അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി. തകർന്ന വിമാനത്തിൽനിന്ന് ട്രെയിനിയെയും ഇൻസ്ട്രക്ടറെയും  പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. എന്റെ, വർഷങ്ങൾ നീണ്ട സർവീസിലെ ഇന്നും ഓർക്കുന്ന എമർജൻസി ലാൻഡിങ്ങാണത്.’’

English Summary:

What if a Plane Flies Without Retracting its Wheels? The Pilot's Decision: 'Full Emergency'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT