ന്യൂഡൽഹി∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ പൊതു സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടന്ന് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസാണു ചർച്ചകൾക്കു നേതൃത്വം നൽകുന്നത്. വിജയ സാധ്യത ഇല്ലാത്തതിനാൽ ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപുള്ള ഐക്യ... Presidential Election, Congress, BJP, India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ പൊതു സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടന്ന് പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസാണു ചർച്ചകൾക്കു നേതൃത്വം നൽകുന്നത്. വിജയ സാധ്യത ഇല്ലാത്തതിനാൽ ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപുള്ള ഐക്യ പ്രകടനത്തിനുള്ള വേദിയാണു പ്രതിപക്ഷത്തിനു രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

രാഷ്ട്രപതി തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത് ഇന്നലെയാണെങ്കിലും ദിവസങ്ങൾക്കു മുൻപേ കോൺഗ്രസ് ചർച്ചകൾക്കു തുടക്കമിട്ടിരുന്നു. അധ്യക്ഷ സോണിയ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാറുമായും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും ചർച്ച നടത്തി. തുടർചർച്ചകൾക്കായി മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വന്തമായി സ്ഥാനാർഥിയെ നിർത്തില്ലെന്നും പ്രതിപക്ഷ ഐക്യംകൂടി ലക്ഷ്യംവച്ചു പൊതു സ്ഥാനാർഥിയെ നിർത്താനാണു നീക്കമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

പൊതു സ്വീകാര്യനായ സ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണയ്ക്കുമെന്ന് ഇടതുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. ബിജെഡി, വൈഎസ്ആർ കോണ്‍ഗ്രസ് അടക്കമുള്ള പാർട്ടികൾ സർക്കാരിനൊപ്പം നിൽക്കുന്നതിനാൽ ജയ സാധ്യത പ്രതിപക്ഷത്തിനില്ല. എന്നാൽ വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ ഐക്യം എന്ന സങ്കൽപം എത്രത്തോളം പ്രായോഗികമാണെന്നു രാഷ്ട്രപതി തിരഞ്ഞെടുപ്പ് തെളിയിക്കും.

English Summary: Presidential Election: Congress begins talks with opposition leaders for candidate