അന്ന് വെള്ളപ്പൊക്കത്തിൽ സിനിമാതാരത്തെ രക്ഷിച്ചു; ഇന്ന് ബിരിയാണിച്ചെമ്പ് സമര ‘താരം’
‘‘ചേട്ടാ, ബിരിയാണിച്ചെമ്പിനെന്താ വാടക?’’ പാത്രങ്ങളും മേശയും കസേരയുമെല്ലാം വാടകയ്ക്കു നൽകുന്ന, നഗരത്തിലെ സ്ഥാപനത്തിന്റെ ഉടമയാണ് മറുവശത്ത്. ‘‘പാത്രങ്ങൾക്കു കിലോക്കണക്കിനാണ് വാടക. പക്ഷേ ബിരിയാണിച്ചെമ്പ് മാത്രമായിട്ടാണെങ്കിൽ മുഴുവൻ പണം സെക്യൂരിറ്റി തരണം’’. ‘‘അതെന്താ ബിരിയാണിച്ചെമ്പിന് മാത്രമൊരു
‘‘ചേട്ടാ, ബിരിയാണിച്ചെമ്പിനെന്താ വാടക?’’ പാത്രങ്ങളും മേശയും കസേരയുമെല്ലാം വാടകയ്ക്കു നൽകുന്ന, നഗരത്തിലെ സ്ഥാപനത്തിന്റെ ഉടമയാണ് മറുവശത്ത്. ‘‘പാത്രങ്ങൾക്കു കിലോക്കണക്കിനാണ് വാടക. പക്ഷേ ബിരിയാണിച്ചെമ്പ് മാത്രമായിട്ടാണെങ്കിൽ മുഴുവൻ പണം സെക്യൂരിറ്റി തരണം’’. ‘‘അതെന്താ ബിരിയാണിച്ചെമ്പിന് മാത്രമൊരു
‘‘ചേട്ടാ, ബിരിയാണിച്ചെമ്പിനെന്താ വാടക?’’ പാത്രങ്ങളും മേശയും കസേരയുമെല്ലാം വാടകയ്ക്കു നൽകുന്ന, നഗരത്തിലെ സ്ഥാപനത്തിന്റെ ഉടമയാണ് മറുവശത്ത്. ‘‘പാത്രങ്ങൾക്കു കിലോക്കണക്കിനാണ് വാടക. പക്ഷേ ബിരിയാണിച്ചെമ്പ് മാത്രമായിട്ടാണെങ്കിൽ മുഴുവൻ പണം സെക്യൂരിറ്റി തരണം’’. ‘‘അതെന്താ ബിരിയാണിച്ചെമ്പിന് മാത്രമൊരു
‘‘ചേട്ടാ, ബിരിയാണിച്ചെമ്പിനെന്താ വാടക?’’ പാത്രങ്ങളും മേശയും കസേരയുമെല്ലാം വാടകയ്ക്കു നൽകുന്ന, നഗരത്തിലെ സ്ഥാപനത്തിന്റെ ഉടമയാണ് മറുവശത്ത്. ‘‘പാത്രങ്ങൾക്കു കിലോക്കണക്കിനാണ് വാടക. പക്ഷേ ബിരിയാണിച്ചെമ്പ് മാത്രമായിട്ടാണെങ്കിൽ മുഴുവൻ പണം സെക്യൂരിറ്റി തരണം’’. ‘‘അതെന്താ ബിരിയാണിച്ചെമ്പിന് മാത്രമൊരു സെക്യൂരിറ്റി?’’ മറുവശത്തുനിന്ന് ഉടൻ വിശദീകരണം വന്നു: ‘‘അതായത് പാചക ആവശ്യത്തിനാണെങ്കിൽ ബിരിയാണിച്ചെമ്പിന്റെ കൂടെ ഏറ്റവും മിനിമം ചട്ടുകമെങ്കിലും വാടകയ്ക്ക് എടുക്കും. ഇപ്പോൾ ചെമ്പ് മാത്രമായി കൊണ്ടുപോകുന്നത് സമരക്കാരാണ്. സമരത്തിനു കൊണ്ടുപോകുന്ന ചെമ്പ് പൊലീസ് കൊണ്ടുപോയാൽ നമ്മളെന്തു ചെയ്യും. അതിനാണ് സെക്യൂരിറ്റി ഡിപ്പോസിറ്റ്!’’ തീൻമേശയിൽ ബിരിയാണി താരമായി വിലസുമ്പോൾ അടുക്കളയിൽ ചൂടും പുകയുമേറ്റു കിടന്നിരുന്ന ബിരിയാണിച്ചെമ്പ് ഒറ്റ ദിവസം കൊണ്ടാണ് അടുക്കളയിൽനിന്ന് അരങ്ങിലെത്തിയത്. നാലാൾ കൂടുന്നിടത്തൊക്കെ ബിരിയാണിച്ചെമ്പ് സംസാരവിഷയമായി. പത്തു പേരുള്ള സമരമാണെങ്കിലും ചെമ്പ് ഒരെണ്ണം നിർബന്ധമായി. രണ്ടു വർഷം മുൻപൊരു പ്രളയകാലത്ത് ഒരു സിനിമാതാരത്തെ വീട്ടിൽനിന്നു രക്ഷപ്പെടുത്താൻ ഉപയോഗിച്ചതിനു ശേഷം ബിരിയാണിച്ചെമ്പ് വീണ്ടും പൊതുവേദിയിലെത്തുന്നത് ഇപ്പോഴാണ്.
യുഎഇ കോൺസുലർ ജനറലിന്റെ വീട്ടിൽനിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ‘ബിരിയാണിപ്പാത്രങ്ങൾ’ പല തവണ കൊണ്ടുപോയിട്ടുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടെയാണ് ബിരിയാണിച്ചെമ്പുകൾ പെട്ടെന്നു താരമായത്. ബിരിയാണിച്ചെമ്പുകളും തലയിലേറ്റിയായിരുന്നു പിന്നീട് പ്രതിപക്ഷ സംഘടനകളുടെയെല്ലാം സമരങ്ങൾ. പാചക ആവശ്യങ്ങൾക്കല്ലാതെ വാടക സ്റ്റോറുകളിൽനിന്ന് ബിരിയാണിച്ചെമ്പുകൾ സമരവേദികളിലേക്ക് ഒഴുകി.
∙ സമരച്ചെമ്പിലെ ബിരിയാണി
ബിരിയാണിച്ചെമ്പുകൾ സമരവേദി കയ്യടക്കിയതോടെയാണ് ബിരിയാണിച്ചെമ്പുകളിലെ വൈവിധ്യവും സാധാരണക്കാർ തിരിച്ചറിഞ്ഞത്. രണ്ടുതരത്തിലുള്ള ബിരിയാണിച്ചെമ്പുകളാണ് പ്രധാനമായും പാചകത്തിന് ഉപയോഗിക്കുന്നത്. അടിയിലും മുകളിലും ഒരേ വിസ്തീർണമുളള വട്ടച്ചെമ്പുകളും അടിയിൽ വിസ്തീർണം കൂടി മുകളിൽ വായ്‌വട്ടം കുറഞ്ഞ കഞ്ഞിക്കലം മാതൃകയിലുള്ള ദം ബിരിയാണിച്ചെമ്പുകളും. മലബാറിലാണ് ദം ബിരിയാണിച്ചെമ്പുകൾ കൂടുതലുള്ളത്. അടിയിൽ കൂടുതൽ കട്ടിയുള്ള ഈ ചെമ്പുകളാണ് ദം ബിരിയാണി വയ്ക്കാൻ നല്ലതെന്ന് കോഴിക്കോട്ടെ പാചകക്കാർ പറയുന്നു.
കോഴിക്കോടിനു പുറത്തു വട്ടച്ചെമ്പുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. മറ്റു ജില്ലകളിൽ കാറ്ററിങ് പരിപാടികൾക്കു പോകുമ്പോൾ ദം ബിരിയാണിച്ചെമ്പുകൾ കൊണ്ടുപോകാറുണ്ടെന്ന് ഓൾ കേരള കാറ്ററിങ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംചന്ദ് പറയുന്നു.
കിലോക്കണക്കിനാണ് ബിരിയാണിച്ചെമ്പുകളുടെ വാടക. ചെമ്പിന്റെ തൂക്കമല്ല. അതിൽ വയ്ക്കാവുന്ന ബിരിയാണിയുടെ അളവാണ് കണക്ക്. 10 കിലോഗ്രാം അരി പാചകം ചെയ്യുന്ന ചെമ്പാണ് പത്തു കിലോഗ്രാമിന്റെ ബിരിയാണിച്ചെമ്പ്. കിലോഗ്രാമിന് 8 രൂപയാണ് ശരാശരി വാടക. പത്തു കിലോയുടെ ബിരിയാണിച്ചെമ്പിന് ഒരു ദിവസത്തേക്ക് 80 രൂപ വാടക. 5 മുതൽ 80 വരെ കിലോ ബിരിയാണിച്ചെമ്പുകൾ വാടക സ്റ്റോറുകളിലുണ്ട്.
∙ തൊണ്ടിമുതലാകുമോ ബിരിയാണിച്ചെമ്പ്?
രാഷ്ട്രീയ സമരത്തിനു ചെമ്പുകൾ വാടകയ്ക്കു കൊടുക്കാൻ കടക്കാർക്കു ചെറിയൊരു മടിയുണ്ട്. സമരം കേസാകുമ്പോൾ ബിരിയാണിച്ചെമ്പ് തൊണ്ടിമുതലാകുമോ എന്നാണു പേടി. ചിലർ ചെറിയൊരു ഡിപ്പോസിറ്റ് തുക വാങ്ങിയാണ് ചെമ്പുകൾ നൽകുന്നത്. ചെമ്പ് തിരിച്ചെത്തിക്കുമ്പോൾ ഡിപ്പോസിറ്റ് തിരികെ നൽകും. സ്വന്തം പ്രവർത്തകരുടെ കടകളിൽനിന്ന് വാടകയില്ലാതെ ചെമ്പെടുക്കുന്ന രാഷ്ട്രീയ പാർട്ടികളുമുണ്ട്.
എന്നാൽ ബിരിയാണിച്ചെമ്പുകൾ തൽക്കാലം കസ്റ്റഡിയിലെടുക്കേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. ഗതാഗത തടസ്സമുണ്ടാക്കിയാലോ പൊതുമുതൽ നശിപ്പിച്ചാലോ ആണ് സാധാരണ സമരങ്ങൾക്കെതിരെ പൊലീസ് കേസെടുക്കുക. ഗതാഗത തടസ്സമുണ്ടാക്കിയ കേസിൽ വേണമെങ്കിൽ ബിരിയാണിച്ചെമ്പ് പിടിച്ചെടുക്കാവുന്നതാണെന്ന് പൊലീസ് പറയുന്നു. എന്നാൽ അതു കോടതിയിൽ ഹാജരാക്കാനും പിന്നീട് പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുറിയിൽ സൂക്ഷിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ടുകൾ ഓർത്താണ് തൽക്കാലം ബിരിയാണിച്ചെമ്പുകളെ പൊലീസ് വെറുതേ വിടുന്നത്.
∙ പരിപ്പുവട ‘പരിണമിച്ച്’ കോഴിബിരിയാണി!
കട്ടൻചായയും പരിപ്പുവടയുമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ഭക്ഷണമെന്ന തമാശ പിറന്നത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘സന്ദേശം’ സിനിമയിലാണ്. രഹസ്യമായും പരസ്യമായും പലരും ഈ കട്ടൻചായ–പരിപ്പുവട കോംബിനേഷനെ കമ്യൂണിസ്റ്റുകാരുടെ ഭക്ഷണശീലത്തോടു ചേർത്തുകെട്ടി. ഈ രുചിക്കഥയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം നൽകിയത് ഇപ്പോഴത്തെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനാണ്. ‘‘കട്ടൻ ചായയും പരിപ്പുവടയും കഴിച്ച് ഇനിയുള്ള കാലത്ത് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പറ്റില്ല’’ എന്നായിരുന്നു ജയരാജന്റെ പ്രസ്താവന. അതോടെ കട്ടൻ–ചായ പരിപ്പുവട കോംബിനേഷൻ ഔദ്യോഗികമായി ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടിയുടെ ചില്ലലമാരയിൽ സ്ഥാനമുറപ്പിച്ചു.
ബിരിയാണി ഇടതുപാർട്ടികൾക്ക് മുസ്‌ലിം ലീഗിനെ ട്രോളാനുള്ള വിഭവമായിരുന്നു. പാണക്കാട്ട് ഒരു കോഴിബിരിയാണി വച്ച് എല്ലാ കാര്യങ്ങളും തീരുമാനിക്കുമെന്നും ബിരിയാണിച്ചെമ്പ് പൊട്ടിക്കാൻ വൈകിയതിനാൽ ലോക്സഭയിലെ വോട്ടെടുപ്പിന് സമയത്ത് എത്താൻ പറ്റിയില്ലെന്നുമൊക്കെ ലീഗിനെ ഇടതു സൈബർ പോരാളികൾ ട്രോളിക്കൊണ്ടേയിരുന്നു.
എന്നാൽ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലോടെ ഒറ്റ ദിവസം കൊണ്ട് ബിരിയാണി ബൂമറാങ് പോലെ ഇടതുപക്ഷത്തെത്തി. പരിപ്പുവടയിൽനിന്ന് ബിരിയാണിയിലേക്ക് ഒരു അതിവേഗ രുചിപരിണാമം. ലീഗിനെ ഇനി എന്തു പറഞ്ഞു ട്രോളുമെന്നാണ് ഇടതു സൈബർ പോരാളികളുടെ സങ്കടം.
∙ അടുക്കളയിൽനിന്ന് സമരമുഖത്തേക്ക്
ബിരിയാണിച്ചെമ്പിനു മുൻപു തന്നെ അടുക്കളയിൽനിന്ന് ഒട്ടേറെ താരങ്ങൾ സമരത്തിന്റെ അരങ്ങിലേക്ക് കടന്നുവന്നിട്ടുണ്ട്. പാചകവാതക വില വർധനയ്ക്കെതിരെ പത്തു വർഷം മുൻപു സിപിഎം നടത്തിയ അടുപ്പുകൂട്ടി സമരത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയോരം അടുപ്പുകൾ നിരന്നൊരു പാചകപ്പുരയായി മാറിയിരുന്നു.
കശാപ്പു നിരോധനം നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ ബീഫ് ഫെസ്റ്റ് നടത്തിയാണ് കേരളത്തിൽ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധിച്ചത്. പാചകവാതക വില വർധനയ്ക്കെതിരെ വിറകുവിതരണ സമരം സംഘടിപ്പിച്ചത് കേരളത്തിലെ യൂത്ത് കോൺഗ്രസാണ്. പെട്രോൾ വില വർധനയ്ക്കെതിരെ സൈക്കിൾ റിക്ഷയിലും കാളവണ്ടിയിലും ജാഥ നടത്തിയായിരുന്നു രാഷ്ട്രീയ പാർട്ടികൾ സമരം ചെയ്തത്.
∙ കൊതുകിനെ കൊന്നാൽ അഞ്ചു പൈസ
വ്യത്യസ്തമായ ഒട്ടേറെ സമരങ്ങൾ അടുത്ത കാലത്ത് കേരളം കണ്ടിട്ടുണ്ട്. കൊതുകിനെ കൊന്നു കൊണ്ടുവരൂ, പണം നേടൂ! കൊതുകുകടി കൊണ്ടു കൊച്ചി നഗരവാസികളുടെ ഉറക്കം കെട്ടിട്ടും പ്രതിവിധി കാണാൻ തയാറാകാത്ത കോർപറേഷനെതിരെ യൂത്ത് കോൺഗ്രസ് ഈ വർഷം നടത്തിയ വ്യത്യസ്ത സമരമുറയായിരുന്നു ഇത്. ജനം കൊന്നു കൊണ്ടുവരുന്ന കൊതുക് ഒന്നിന് 5 പൈസ നിരക്കിൽ വാങ്ങിയായിരുന്നു കൊച്ചിയിലെ ഈ സമരം.
പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് ‘പ്രഹസന പിഎസ്‌സി പരീക്ഷ’ നടത്തിയത് കഴിഞ്ഞ വർഷമാണ്. ‘ഇഷ്ടക്കാരെ കേരള സർക്കാർ സർവീസിൽ കടത്തി വിടാനായി എൽഡിഎഫ് സർക്കാർ നിർമിച്ച പ്രത്യേക വാതിൽ ഏത്? സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സർക്കാർ നൽകിയിരുന്ന പ്രതിമാസ ശമ്പളം എത്ര? സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ ജയിലിൽ കിടന്ന എം.ശിവശങ്കർ ആരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു? കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമാപ്പേര് കേരളത്തിലെ ഏത് യുവജന പ്രസ്ഥാനത്തിനാണ് അനുയോജ്യം?...’ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന ‘പ്രഹസന പിഎസ്‌സി പരീക്ഷ’യിലെ ചോദ്യങ്ങളായിരുന്നു ഇതൊക്കെ.
പിഎസ്‌സി പരീക്ഷകളെ പ്രഹസനമാക്കി സർക്കാർ പിൻവാതിൽ നിയമനം തകൃതിയായി നടത്തുന്നതിൽ പ്രതിഷേധിച്ചാണ്, 10-ാം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷ നടന്ന ദിവസം തന്നെ വ്യത്യസ്തമായ സമര പരിപാടി സംഘടിപ്പിച്ചത്. സർക്കാരിനെയും സിപിഎമ്മിനെയും ഡിവൈഎഫ്ഐഎയും പ്രതിക്കൂട്ടിൽ നിർത്തുന്ന 45 ആക്ഷേപഹാസ്യ ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത്.
ഏതു ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയ്ക്കാണു കാലടി സർവകലാശാലയിൽ അസി. പ്രഫസറായി പിൻവാതിൽ നിയമനം ലഭിച്ചതെന്നായിരുന്നു ആദ്യ ചോദ്യം. കോവിഡ് കാലത്തെ കിറ്റ് വിതരണത്തിനുള്ള തുണിസഞ്ചി വാങ്ങിയതിൽ ഓരോ സഞ്ചിക്കും നൽകിയ കമ്മിഷൻ എത്ര? കടക്കൂ പുറത്ത്, പരനാറി, നികൃഷ്ട ജീവി, കുലംകുത്തി ഈ പ്രയോഗങ്ങളിലൂടെ ആഗോള പ്രശസ്തനായ നേതാവ്? കേരള ജനത ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെട്ട പരസ്യവാചകം? തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാർ ആണെങ്കിൽ തള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്? ഏറ്റവും കൂടുതൽ ഉപദേശികളെ വച്ച് കേരളം ഭരിച്ച മുഖ്യമന്ത്രി ആര്? സ്ത്രീപീഡന കേസുകൾ അന്വേഷിക്കാൻ നിയമിതനായ പാർട്ടി കമ്മിഷന്റെ പേര്? കോവിഡ് കാലത്ത് സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ ഡേറ്റ വിറ്റു കാശാക്കാൻ സർക്കാർ തിരഞ്ഞെടുത്ത കമ്പനി? ഏതു ജില്ലയിലെ ഹൈടെക് ക്ലാസ് മുറിയിലാണ് പാമ്പു കടിയേറ്റ് വിദ്യാർഥി മരിച്ചത്?... ഇങ്ങനെ നീളുന്നു ചോദ്യങ്ങൾ.
∙ തള്ളു ബലൂണും റോഡിലെ പുഷ്അപ്പും
കോവിഡ് ലോക്ഡൗൺ കാലത്ത് വ്യത്യസ്തമായ ഒട്ടേറെ സമരങ്ങൾക്ക് കേരളം സാക്ഷിയായി. ഇങ്ങോട്ട് എന്തായാലും പണം കിട്ടുന്നില്ല. എന്നാൽപ്പിന്നെ അങ്ങോട്ടു പണം കൊടുത്തു സമരം ചെയ്യാം എന്നു തീരുമാനിച്ചത് ഒരുകൂട്ടം അധ്യാപകരാണ്. നിയമനാംഗീകാരമില്ലാത്ത അധ്യാപകരുടെ സംഘടനയായ എൻഎടിയു ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി പ്രതിഷേധമറിയിച്ചത്.
സർക്കാരിന്റെ പ്രവർത്തനം വെറും തള്ള് (വാചകമടി) മാത്രമാണെന്നും കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറത്ത് നടത്തിയ സമരമാണ് ‘തള്ള് ബലൂൺ കുത്തിപ്പൊട്ടിക്കൽ’. പ്രവാസികൾക്ക് സർക്കാർ മുൻപു നൽകിയ വാഗ്ദാനങ്ങൾ പതിപ്പിച്ച ബലൂണുകൾ കുത്തിപ്പൊട്ടിച്ചായിരുന്നു പ്രതിഷേധം. പാഠപുസ്തക വിതരണം വൈകിയതിൽ പ്രതിഷേധിച്ചു പുസ്തകത്തിനായി നാട്ടുകാരോടു യാചിക്കാൻ തീരുമാനിച്ചത് എംഎസ്എഫ് ആണ്. ‘പുസ്തക യാചനയാത്ര’ എന്നായിരുന്നു സമരത്തിന്റെ പേര്.
ലോക്ഡൗണിൽ അടച്ചിട്ട ജിംനേഷ്യങ്ങൾ തുറക്കാൻ അനുവാദം തേടി ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ നടത്തിയത് റോഡിൽ പുഷ് അപ് ചെയ്തുള്ള സമരമായിരുന്നു. അടുത്ത ദിവസത്തെ പെട്രോൾ വില പ്രവചിക്കുന്നവർക്ക് ഒരു ലീറ്റർ പെട്രോൾ സമ്മാനം നൽകുന്ന പ്രവചന മൽസര സമരം നടത്തിയത് മലപ്പുറത്തെ ഡിവൈഎഫ്ഐ ആണ്. എല്ലാവരും മാസ്ക് ധരിക്കുന്നുണ്ടെങ്കിലും പത്രസമ്മേളനം നടത്തുന്ന മുഖ്യമന്ത്രി മാത്രം മാസ്ക് ഇടാത്തതിൽ പ്രതിഷേധിച്ച് ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ ബിജെപി നടത്തിയതാണു തപാൽവഴി മാസ്ക് അയച്ചുകൊടുക്കൽ സമരം.
∙ സിൽവർലൈൻ കുഴിയിലെ മരത്തൈ
കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി കൊടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകൾ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കടലാസുവിമാനം പറത്തിയാണ് പ്രതിഷേധിച്ചത്. സദാചാരവാദികൾക്കെതിരെയുള്ള ചുംബനസമരവും ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള നിൽപുസമരവുമെല്ലാം കേരളം കണ്ട വ്യത്യസ്ത പ്രതിഷേധങ്ങളായിരുന്നു.
സിൽവർലൈൻ സർവേക്കല്ലുകൾ പിഴുതെറിഞ്ഞ സ്ഥലത്ത് പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു കെ–റെയിൽ വിരുദ്ധ ജനകീയ സമര സമിതി നടത്തിയ സമരമായിരുന്നു കേരളം അടുത്തിടെ കണ്ട സർഗാത്മക പ്രതിഷേധം.
∙ പണമുണ്ടെങ്കിൽ അന്ന് ഐസ്ക്രീം നൽകാമായിരുന്നു
കേരളത്തിൽ വിവാദമുയർത്തിയ ഐസ്ക്രീം പാർലർ കേസുമായി ബന്ധപ്പെട്ട സമരങ്ങളിൽ ഇന്നു ബിരിയാണിച്ചെമ്പ് താരമായതു പോലെ. ഐസ്ക്രീം താരമായിരുന്നില്ല. ‘‘നല്ല ആശയമായിരുന്നു. പക്ഷേ സമരത്തിലെല്ലാം ഐസ്ക്രീം വിതരണം ചെയ്യാൻ ഞങ്ങളുടെ കയ്യിൽ പണമില്ലായിരുന്നു.’’ – ഐസ്ക്രീം പാർലർ കേസുമായി ബന്ധപ്പെട്ട സമരങ്ങൾക്കു നേതൃത്വം നൽകിയ മനുഷ്യാവകാശ പ്രവർത്തക കെ.അജിത പറയുന്നു.
English Summary: Different Types of Protests By Political Parties In Kerala