തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ക്രമീകരണങ്ങളും കറുപ്പു നിറവും തമ്മിലെന്താണ് ബന്ധം? മുഖ്യമന്ത്രിക്കും കേരള പൊലീസിനും കറുപ്പു കാണുമ്പോൾ എന്താണ് ഇത്ര അലർജി? ഏതാനും ദിവസങ്ങളായി മലയാളികളെ കുഴക്കുന്ന ചോദ്യങ്ങളാണിത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്കു

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ക്രമീകരണങ്ങളും കറുപ്പു നിറവും തമ്മിലെന്താണ് ബന്ധം? മുഖ്യമന്ത്രിക്കും കേരള പൊലീസിനും കറുപ്പു കാണുമ്പോൾ എന്താണ് ഇത്ര അലർജി? ഏതാനും ദിവസങ്ങളായി മലയാളികളെ കുഴക്കുന്ന ചോദ്യങ്ങളാണിത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ക്രമീകരണങ്ങളും കറുപ്പു നിറവും തമ്മിലെന്താണ് ബന്ധം? മുഖ്യമന്ത്രിക്കും കേരള പൊലീസിനും കറുപ്പു കാണുമ്പോൾ എന്താണ് ഇത്ര അലർജി? ഏതാനും ദിവസങ്ങളായി മലയാളികളെ കുഴക്കുന്ന ചോദ്യങ്ങളാണിത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ക്രമീകരണങ്ങളും കറുപ്പു നിറവും തമ്മിലെന്താണ് ബന്ധം? മുഖ്യമന്ത്രിക്കും കേരള പൊലീസിനും കറുപ്പു കാണുമ്പോൾ എന്താണ് ഇത്ര അലർജി? ഏതാനും ദിവസങ്ങളായി മലയാളികളെ കുഴക്കുന്ന ചോദ്യങ്ങളാണിത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചപ്പോൾ, കറുപ്പു നിറത്തിനു വന്ന വിലക്കാണ് പ്രശ്നം. മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത മാസ്കിനു പോലും വിലക്കേർപ്പെടുത്തി. കറുപ്പുനിറം സത്യത്തിൽ എന്തു സുരക്ഷാ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്? ഉത്തരം കിട്ടണമെങ്കിൽ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളെക്കുറിച്ച് അറിയണം. രാജ്യത്തെ വിവിഐപികളുടെയും സുരക്ഷാ ഭീഷണിയുള്ള വിഐപികളുടെയും സുരക്ഷയ്ക്ക് എന്തൊക്കെ വേണമെന്നു കൃത്യവും വ്യക്തവുമായ മാർഗനിർദേശങ്ങളുണ്ട്. വിവിഐപികളുടെ സുരക്ഷാ നിർദേശങ്ങൾ രേഖപ്പെടുത്തിയതാണ് ബ്ലൂ ബുക്ക്. അതിനു താഴെ യെല്ലോ ബുക്കും ഉണ്ട്. എല്ലാവർക്കും ലഭ്യമല്ല അവ. ഏറ്റവും താഴെത്തട്ടിൽ ആ ബുക്ക് സൂക്ഷിക്കുന്നത് ജില്ലാ പൊലീസ് മേധാവി സ്വന്തം കസ്റ്റഡിയിലാണ്. മറ്റൊരാൾക്കും അതിന്റെ കോപ്പി പോലും കൊടുക്കരുതെന്നാണ് വ്യവസ്ഥ.

∙ പ്രധാനം പ്രധാനമന്ത്രി തന്നെ

ADVERTISEMENT

പ്രധാനമന്ത്രിക്കാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സുരക്ഷ നൽകുന്നത്. രണ്ടാമത് രാഷ്ട്രപതിയാണ്. എസ്പിജിയുടെ റിങ്റൗണ്ട് സുരക്ഷയാണ് പ്രധാനമന്ത്രിക്ക്. നാലു റൗണ്ടുകളിൽ എസ്പിജി കമാൻഡോകൾ നിരക്കും. ഏറ്റവും മിടുക്കും കൃത്യതയുമുള്ള സുരക്ഷാ സംഘമാണ് എസ്പിജി. പ്രധാനമന്ത്രിയുടെ കൂടെ എപ്പോഴുമുണ്ടാകുന്ന എസ്പിജി സംഘത്തിൽ 60 പേരുണ്ട്. അതിന് പുറത്തു സുരക്ഷാ വലയം തീർക്കുന്നത് പൊലീസും അർധ സൈനിക വിഭാഗങ്ങളുമാണ്. പ്രധാനമന്ത്രിയുടെ യാത്രയ്ക്കുമുണ്ട് ചില ചിട്ടവട്ടങ്ങൾ. പ്രധാനമന്ത്രിയുടെ പരിപാടി സ്ഥലത്തേക്ക് കുടയോ കറുത്ത തുണിയോ കർചീഫോ കുപ്പിവെള്ളമോ ഒന്നും കൊണ്ടുപോകാനാകില്ല. മൊബൈൽ ഫോൺ പോലും പാടില്ലെന്നു കർശന നിർദേശമുണ്ട്. ജാക്കറ്റ് ധരിച്ച് ചെല്ലാനും പാടില്ല.

സുരക്ഷാ ഉദ്യോഗസ്ഥർക്കു നടുവിൽ വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽ ചിത്രം)

പ്രധാനമന്ത്രി പ്രസംഗിക്കുന്നതിന് 40 മീറ്റർ അകലെ ഒരാളും കടക്കാത്ത വിധം േവലി കെട്ടിത്തിരിക്കണം. 40 മീറ്റർ കഴിഞ്ഞ് ആദ്യം ഇരിക്കേണ്ടത് മുൻനിര വിവിഐപികൾ. അവർ അപകടകാരികൾ അല്ലെന്ന് ഉറപ്പിക്കാൻ കൂടിയാണ് ആദ്യം വിവിഐപികളുടെ നിര. അവർക്കുശേഷം അതിനു താഴെയുള്ള വിഐപികൾ. 50 മീറ്ററിനപ്പുറമേ പൊതുജനത്തിന്റെ ഇരിപ്പിടമിടുകയുള്ളൂ. അതിനും ഉണ്ട് ഒരു ശാസ്ത്രീയത. 50 മീറ്ററിന് അപ്പുറത്തുനിന്ന് ഒരാൾക്കു കല്ലെടുത്തെറിയണമെങ്കിലും കാര്യമായി കയ്യുയർത്തണം. അങ്ങനെ കയ്യുയർത്തിയാൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ഭടൻമാർ ആക്ട് ചെയ്യും. എന്നുവച്ചാൽ വെടിവച്ചിടാം. അതിനുള്ള അധികാരം അവർക്കുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥർക്കു നടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽ ചിത്രം)

എസ്പിജി പട്ടികയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുൻ പ്രധാനമന്ത്രിമാരുമാണുള്ളത്. നേരത്തേ ഗാന്ധികുടുംബത്തിൽ സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും എസ്പിജി സുരക്ഷ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ഇപ്പോൾ അവർക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾ‍പ്പെടെ കേന്ദ്രമന്ത്രിമാരിൽ പ്രമുഖർക്കു നൽകുന്ന അഡ്വാൻസ് സെക്യുരിറ്റി െലയ്സൺ (എഎസ്എൽ) സുരക്ഷയാണ്. നാഷനൽ സെക്യുരിറ്റി ഗാർഡും അർധസൈനിക വിഭാഗങ്ങളുമാണ് ഇൗ സുരക്ഷയൊരുക്കുന്നത്.

∙ എന്തുകൊണ്ട് കറുപ്പ് വേണ്ട

ADVERTISEMENT

കറുത്ത വസ്ത്രങ്ങളും മാസ്കുമൊക്കെ മുഖ്യമന്ത്രിയുടെ പരിപാടികളിൽ നിരോധിച്ചതിനും ബ്ലൂബുക്കിലെ വരികളാണ് പൊലീസിന്റെ മറുപടി. പ്രധാനമന്ത്രിയുടെ പരിപാടികളിൽ കറുത്ത തുണികൾക്കും മറ്റുമുള്ള വിലക്കിന്റെ അതേ കാരണമാണ് ഇതിനും. കറുത്ത തുണിയുയർത്തി പ്രതിഷേധത്തിന് ആരെങ്കിലും മുതിർന്നാൽ ഉണ്ടാകുന്ന സുരക്ഷാ വീഴ്ചയോ നാണക്കേടോ മാത്രമല്ല കാര്യം. കരിങ്കൊടി ഉയർത്തുന്നയാളെ മറ്റുള്ളവർ കൈകാര്യം ചെയ്യാൻ ശ്രമിക്കുമ്പോൾ അവിടെ ഉണ്ടാകുന്ന സംഘർഷത്തിലേക്ക് പൊലീസിന്റെ ശ്രദ്ധ തിരിയും. അതിനിടയിൽ സ്റ്റേജിൽ നിൽക്കുന്ന പ്രധാനമന്ത്രിയെയോ വിഐപിയെയോ ആക്രമിക്കാൻ ശ്രമം ഉണ്ടാകും. സദസ്സിലെ സംഘർഷം വേദിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയെ ബാധിക്കുമെന്നതിനാലാണ് അത്തരം പ്രതിഷേധങ്ങൾ തടയാൻ പൊലീസ് മുൻകരുതലെടുക്കുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ നിൽക്കുമ്പോൾ വാഹനത്തിൽനിന്ന് ഇറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽ ചിത്രം)

ബ്ലൂ ബുക്ക് അനുസരിച്ച് പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും പരിപാടികളിൽ മാത്രമാണ് കറുപ്പിനു വിലക്കെങ്കിലും സുരക്ഷാ ഭീഷണിയുള്ള മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കളുടെ കാര്യത്തിലും പൊലീസിന് അതു പരിഗണിക്കാം. സാഹചര്യം കണക്കിലെടുത്ത് രണ്ടാഴ്ച മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചുവെന്ന് പറ‍ഞ്ഞാൽ അർഥമാക്കുന്നത് ബ്ലൂബുക്കിൽ പറഞ്ഞിട്ടുള്ള ചില നിർദേശങ്ങൾ കൂടി നടപ്പാക്കി സുരക്ഷ ഉയർത്തുന്നുവെന്നതാണ്. അങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിൽ തൽക്കാലത്തേക്കെങ്കിലും കറുപ്പ് ഔട്ടായത്.

∙ മുഖ്യമന്ത്രി പോകുന്ന റൂട്ടിലെ കട അടയ്ക്കണോ?

സാധാരണ നിലയിൽ ആ സുരക്ഷാ കാറ്റഗറിയിൽ മുഖ്യമന്ത്രി വരാറില്ല. പക്ഷേ, സുരക്ഷാ ഭീഷണിയുണ്ടങ്കിൽ മുഖ്യമന്ത്രി പോകുന്ന റൂട്ടിൽ അഞ്ചോ അതിലധികമോ ആൾക്കാർക്ക് കയറി ഇരിക്കാവുന്ന ഹോട്ടലുകൾ, ബേക്കറികൾ, എന്തിന്, ബാർബർ ഷോപ്പ് വരെ മുഖ്യമന്ത്രി പോകുന്നതിന് അര മണിക്കൂർ മുൻപ് അടച്ചിടും. മുഖ്യമന്ത്രി കടന്നുപോകുമ്പോൾ ചായക്കടയിൽ ചായ കുടിച്ചിരിക്കുന്ന ഒന്നോ രണ്ടോ പേർ ചായ ഗ്ലാസ് എടുത്തെറിഞ്ഞാലും സുരക്ഷാ വീഴ്ചയാകും. പ്രധാനമന്ത്രി കടന്നു പോകുന്ന വഴിയിൽ കടകൾ 12 മണിക്കൂർ മുൻപ് പൊലീസ് ഉദ്യോഗസ്ഥൻ നേരിട്ടു ചെന്ന് പരിശോധിച്ച് ബോംബു സ്ക്വാഡിന്റെയും പരിശോധന നടത്തി കട പൂട്ടി താക്കോൽ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ക്രമീകരണം.
ADVERTISEMENT

പ്രധാനമന്ത്രിയ്ക്കു പോകാൻ ഒരേ സമയം 2 റൂട്ടുകൾ കണ്ടെത്തിവയ്ക്കണം. അടിയന്തര ഘട്ടത്തിൽ‍ എന്തെങ്കിലും സംഭവിച്ചാൽ രണ്ടാമത്തെ റൂട്ടിൽ പോകാനാകണം. രണ്ടു റൂട്ടിലും കടകൾ അടയ്ക്കാൻ സുരക്ഷാ ഏജൻ‍സികൾ നിർദേശിക്കും.

∙ കമാൻഡോസ് വെടിവയ്ക്കുമോ

പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം (എസ്പിജി) ഉദ്യോഗസ്ഥർ കറുത്ത കണ്ണടയും കോട്ടും ധരിക്കും. കണ്ണട ധരിക്കുന്നത് ചുമ്മാ ഒരു ഗമയ്ക്കല്ല. ചുറ്റും വരുന്നവരുടെ ചലനങ്ങൾ നിരീക്ഷിക്കുകയാണവർ. അവർ ആരെയാണ് നോക്കുന്നതെന്ന് ആരും തിരിച്ചറിയരുത്. പ്രധാനമന്ത്രിയുടെ അടുക്കലേക്ക് വരുന്നവരുടെ കൈകളുടെ ചലനങ്ങൾ, കണ്ണിന്റെ ചലനവും സൂക്ഷ്മതയോടെ നിരിക്ഷിക്കും. കൈകൾ ഒരു പരിധിക്കപ്പുറം ഉയർത്തുകയോ മറ്റോ ചെയ്താൽ പിടിവീഴുകയല്ല, വെടികൊള്ളും. എംപി –5, എംപി–10 ഇനത്തിലുള്ള ഏറ്റവും അത്യാധുനിക തോക്കുകളാണ് എസ്പിജി ഭടൻമാരുടെ കയ്യിലുള്ളത്. സാധാരണ ഒരു ട്രിഗറിന് 3 വെടിയുണ്ട എന്ന ക്രമത്തിൽ സെറ്റ് ചെയ്യുകയാണ് രീതി.

സുരക്ഷാ ഉദ്യോഗസ്ഥർക്കു നടുവിൽ ജനത്തെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽ ചിത്രം)

മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുൻപിലും പിറകിലും പോകുന്ന വാഹനങ്ങളിൽ കമാൻഡോകളാണ്. ഇവർക്ക് 20 വെടിയുണ്ടകൾ പായിക്കാവുന്ന പിസ്റ്റളാണ് നൽകിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പത്തു മീറ്റർ അടുത്തേക്ക് അക്രമിക്കാൻ ആളെത്തിയാൽ വെടിവച്ചുവീഴ്ത്താനാണ് കമാൻഡോകൾക്കു നൽകിയിട്ടുള്ള നിർദേശം. നിവേദനം കൊടുക്കാനായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് വന്ന് എന്തെങ്കിലും ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ കമാൻഡോസിന് വെടിവച്ചു വീഴ്ത്താം.

∙ എന്തു കഴിക്കണം എന്നും എസ്പിജി തീരുമാനിക്കും

മൂന്നു വർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ടു വന്നപ്പോൾ അദ്ദേഹത്തിന് തയാറാക്കിയ സദ്യയിലെ സാമ്പാറിൽനിന്ന് മുരിങ്ങക്കയെ സുരക്ഷാ സംഘം ‘തെറിപ്പിച്ചു’. അത് പ്രധാനമന്ത്രിയുടെ തൊണ്ടയിലോ മറ്റോ കുരുങ്ങി സുരക്ഷാ ഭീഷണിയാകുമെന്നായിരുന്നു സുരക്ഷക്കാരുടെ സംശയം.

പ്രധാനമന്ത്രി നരേന്ദ്ര മോദി (ഫയൽ ചിത്രം)

പ്രധാനമന്ത്രി കഴിക്കും മുൻപ് കഴിച്ചു നോക്കുക മാത്രമല്ല ഭക്ഷണത്തിലെ സുരക്ഷ. പ്രധാനമന്ത്രിക്കായി ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ സാധനങ്ങൾ വാങ്ങാൻ പോകുന്നത് മുതൽ സുരക്ഷാ ഉദ്യോഗസ്ഥർ കൂടെ കാണും. പാചകത്തിനു വെള്ളം എടുക്കാൻ പോകുമ്പോഴും സുരക്ഷാ സംഘമുണ്ടാകും. പാചകത്തിനും കൂടെ നിൽക്കും. വിളമ്പുന്നതു വരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടം. പാചകക്കാരനും വിളമ്പുകാരനുമൊക്കെ ദിവസങ്ങൾക്കു മുൻപേ നിരീക്ഷണത്തിലായിരിക്കുകയും ചെയ്യും.

∙ കേരളത്തിൽ ഇസ്ഡ് പ്ലസ് 2 പേർക്ക്

മുഖ്യമന്ത്രിയും ഗവർണറുമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ളവർ – ഇസഡ് പ്ലസ്. മന്ത്രിമാരും പ്രതിപക്ഷനേതാവുമൊക്കെ വൈ കാറ്റഗറിയിലാണ്. ജീവനു ഭീഷണിയുള്ളവർക്കൊക്കെ സുരക്ഷയൊരുക്കാം. പക്ഷേ, അത് തീരുമാനിക്കുന്നത് ചീഫ് സെക്രട്ടറിയും ഡിജിപിയും ഒക്കെ ഉൾ‍പ്പെടുന്ന സുരക്ഷാ കമ്മിറ്റിയാണ്.

English Summary: Security categories in India