ബാലാസാഹെബിന്റെ കടുവ വളര്‍ന്ന് ‘പൂച്ചക്കുട്ടിയായി’; വീണ്ടും തെരുവിലിറങ്ങുമോ ശിവസേന?
2015 ഓഗസ്റ്റില്‍ ഇറങ്ങിയ തെഹല്‍ക മാഗസിന്റെ കവര്‍ചിത്രം Who is the biggest terrorist ? എന്ന ചോദ്യത്തോടെയായിരുന്നു. അതില്‍ നാലുപേരുടെ ചിത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. 1. യാക്കൂബ് മേമന്‍, 2. ദാവൂദ് ഇബ്രാഹിം, 3. ബിന്ദ്രവാല, 4. ബാല്‍ താെക്കറെ. മുംബൈയില്‍ പല ആക്രമണങ്ങള്‍ക്കും വര്‍ഗീയ
2015 ഓഗസ്റ്റില്‍ ഇറങ്ങിയ തെഹല്‍ക മാഗസിന്റെ കവര്‍ചിത്രം Who is the biggest terrorist ? എന്ന ചോദ്യത്തോടെയായിരുന്നു. അതില്‍ നാലുപേരുടെ ചിത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. 1. യാക്കൂബ് മേമന്‍, 2. ദാവൂദ് ഇബ്രാഹിം, 3. ബിന്ദ്രവാല, 4. ബാല്‍ താെക്കറെ. മുംബൈയില്‍ പല ആക്രമണങ്ങള്‍ക്കും വര്‍ഗീയ
2015 ഓഗസ്റ്റില്‍ ഇറങ്ങിയ തെഹല്‍ക മാഗസിന്റെ കവര്‍ചിത്രം Who is the biggest terrorist ? എന്ന ചോദ്യത്തോടെയായിരുന്നു. അതില്‍ നാലുപേരുടെ ചിത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. 1. യാക്കൂബ് മേമന്‍, 2. ദാവൂദ് ഇബ്രാഹിം, 3. ബിന്ദ്രവാല, 4. ബാല്‍ താെക്കറെ. മുംബൈയില്‍ പല ആക്രമണങ്ങള്‍ക്കും വര്‍ഗീയ
2015 ഓഗസ്റ്റില്‍ ഇറങ്ങിയ തെഹല്‍ക മാഗസിന്റെ കവര്‍ചിത്രം Who is the biggest terrorist? എന്ന ചോദ്യത്തോടെയായിരുന്നു. അതില്‍ നാലുപേരുടെ ചിത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. 1. യാക്കൂബ് മേമന്‍, 2. ദാവൂദ് ഇബ്രാഹിം, 3. ഭിന്ദ്രൻവാല, 4. ബാല്‍ താക്കറെ. മുംബൈയില്‍ പല ആക്രമണങ്ങള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ബാല്‍ താക്കറെയാണെന്ന വിലയിരുത്തലിലാണ് തെഹല്‍ക താക്കറെയുടെ ചിതം ഉള്‍പ്പെടുത്തിയത്. അതു പ്രസിദ്ധീകരിച്ചതിനു പിന്നാലെ ശിവസേനക്കാര്‍ തെഹല്‍കയുടെ ഓഫിസ് ആക്രമിച്ചതുള്‍പ്പെടെ പല പ്രതിഷേധങ്ങളുമുണ്ടായി. ജനാധിപത്യത്തേക്കാള്‍ കൈക്കരുത്തില്‍ വിശ്വസിച്ച ആളാണ് ബാല്‍ താക്കറെ. രൂപീകരിക്കപ്പെട്ടതു മുതല്‍ പലയിടത്തും അവർ കൈക്കരുത്ത് തെളിയിക്കുകയും ചെയ്തു. തദ്ദേശീയ വാദമായിരുന്ന ബാൽ താക്കറെ വളര്‍ത്തിയ ശിവസേനയുടെ മുഖമുദ്ര. ബാൽ താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെ അധ്യക്ഷനാകുകയും കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സഹായത്തോടെ അധികാരത്തിലേറുകയും ചെയ്തതോടെ ശിവസേന അടിസ്ഥാന ആശയങ്ങളില്‍നിന്നു വ്യതിചലിച്ചു എന്ന ആരോപണം രൂക്ഷമാണ്. അടുത്ത കാലത്തിറങ്ങിയ ഒരു കാര്‍ട്ടൂണില്‍, ബാൽ താക്കറെ പിടിച്ചുനില്‍ക്കുന്ന ശിവസേനയുടെ കൊടിയില്‍ സേനയുടെ ചിഹ്നമായ കടുവയുടെയും ഉദ്ധവിന്റെ കയ്യിലെ കൊടിയില്‍ ഒരു പൂച്ചയുടെയും ചിത്രമാണുള്ളത്. ബാൽ താക്കറെയുടെ ആശയങ്ങളിൽനിന്ന് ഉദ്ധവ് വ്യതിചലിക്കുന്നുവെന്ന് ആരോപിച്ചാണ് ഏക്‌നാഥ് ഷിന്‍ഡെയും മറ്റ് എംഎല്‍എമാരും ഇപ്പോൾ സേനാ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതും റിസോര്‍ട്ട് രാഷ്ട്രീയത്തിനു ചരടുവലിച്ചതും.
∙ ഏകാധിപതിയാകാൻ കൊതിച്ച താക്കറെ
1966 ല്‍ ബാലാസാഹെബ് താക്കറെ ‘മറാത്തി മനു’ (മണ്ണിന്റെ മക്കള്‍) എന്ന ആശയമുയര്‍ത്തിപ്പിടിച്ചാണ് തീവ്രസ്വഭാവമുള്ള തന്റെ സംഘടന – ശിവസേന– രൂപീകരിച്ചത്. ദക്ഷിണേന്ത്യക്കാരും ഗുജറാത്തികളും അന്നത്തെ ബോംബെയിൽ ശക്തമായ സാന്നിധ്യമായിരുന്നു. മറാത്ത സംസാരിക്കുന്ന തദ്ദേശീയരെ ഗാട്ടി എന്നാണു വിളിച്ചിരുന്നത്. ഇത് ബാൽ താക്കറെ അടക്കമുള്ളവര്‍ക്ക് അപമാനമായാണു തോന്നിയത്. മറ്റു സംസ്ഥാനക്കാര്‍ മറാത്തക്കാരെ ബഹുമാനിക്കണമെന്നായിരുന്നു താക്കറെയുടെ അഭിപ്രായം.
ഒരു ഇംഗ്ലിഷ് പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് ആയിരുന്ന ബാൽ താക്കറെ പിന്നീട് സ്വന്തമായി കാര്‍ട്ടൂണ്‍ ആഴ്ചപ്പതിപ്പ് ആരംഭിച്ചു. മറാത്തി മനു എന്ന ആശയം അദ്ദേഹം കാര്‍ട്ടൂണുകളിലൂടെ പ്രചരിപ്പിച്ചു. അതിനു പിന്നാലെയാണ് 1966ല്‍ ശിവ സേന രൂപീകരിച്ചത്. അതിൽ രാഷ്ട്രീയമില്ലെന്നും മറാത്തികളെ ചൂഷണം ചെയ്യുന്നത് തടയുക മാത്രമാണു ലക്ഷ്യമെന്നും സേനാരൂപീകരണ വേളയില്‍ താക്കറെ വ്യക്തമാക്കി.
മുംബൈയിലെ വ്യാപാരകേന്ദ്രങ്ങളില്‍ സിംഹഭാഗവും നിയന്ത്രിച്ചിരുന്നത് ഗുജറാത്തില്‍ നിന്നുള്ളവരായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരടക്കം ഭരണതലപ്പത്തുള്ളവരില്‍ ഏറെയും ദക്ഷിണേന്ത്യക്കാരും. ഈ അവസ്ഥയ്ക്കു വിരാമം വേണമെന്നായിരുന്നു ബാൽ താക്കറെയുടെ പ്രധാന ആവശ്യം. താക്കറെയുടെ വലംകൈ സുധീര്‍ ജോഷി സ്ഥാനീയ ലോകധികാര്‍ സമിതി സ്ഥാപിക്കുകയും മറാത്തി യുവാക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്തു. ഈ സമയത്താണ് ദക്ഷേന്ത്യക്കാര്‍ക്കെതിരായി ലുങ്കി ഹടാവോ എന്ന മുദ്രാവാക്യം ഉയര്‍ത്തിത്തുടങ്ങിയത്.
ജനാധിപത്യത്തില്‍ താക്കറെയ്ക്ക് വലിയ വിശ്വാസമില്ലായിരുന്നു. പകരം കൈക്കരുത്ത് തെളിയിക്കുന്നതിലാണ് താല്‍പര്യം. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യക്കാരടക്കമുള്ളവർ ശിവസേനയുടെ അതിക്രമങ്ങള്‍ക്ക് ഇരയായി. വിരുദ്ധ ചേരിയിലായിരുന്നെങ്കിലും ബാല്‍ താക്കറെ ഇന്ദിരാ ഗാന്ധിയുടെ ആരാധകനായിരുന്നു. ഇന്ദിരയുടെ ഏകാധിപത്യ പ്രവണതകളെ താക്കറെ വളരെ ഇഷ്ടപ്പെട്ടു.അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെപ്പോലും താക്കറെ പിന്തുണച്ചു. എതിർക്കുന്നവരെ ഭയപ്പെടുത്തി നിലനിർത്തുക എന്ന രീതിയിൽ ശിവസേന പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയി.
∙ കൈക്കരുത്തിന്റെ താക്കറെ
മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് മറാത്ത മനു എന്ന മുദ്രാവാക്യത്തിനപ്പുറം ഹിന്ദുത്വ അജൻഡയിലേക്ക് ശിവസേന എത്തിച്ചേര്‍ന്നത്. ബാബറി മസ്ജിദ് തകര്‍ത്തശേഷം ഉത്തരവാദിത്തത്തില്‍നിന്ന് ബിജെപി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയായിരുന്നു. ശിവ സേനയാണ് മസ്ജിദ് പൊളിച്ചതെങ്കില്‍ ഞാന്‍ അതില്‍ അഭിമാനിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബാല്‍ താക്കറെ രംഗത്തെത്തിയത്. ഹിന്ദുവാണ് എന്ന് അഭിമാനത്തോടെ ഞാന്‍ പറയുന്നു എന്നാണ് ബാൽ താക്കറെ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം. ബാൽ താക്കറെയുടെ ഇത്തരം പ്രയോഗങ്ങളില്‍ ഹിന്ദുത്വ വാദികള്‍ ആകൃഷ്ടരായി. ഇതോടെ ഹിന്ദുത്വത്തിന്റെ മുഖമായി പലപ്പോഴും ശിവസേന മാറി.
ഈ സമയം ബിജെപി ദേശീയ പാര്‍ട്ടിയായി വളരുകയോ ഹിന്ദുത്വ അജൻഡയെക്കുറിച്ച് പൊതുവിടങ്ങളിൽ സംസാരിക്കാന്‍ തയാറാകുകയോ ചെയ്തിരുന്നില്ല. ബാൽ താക്കറെയുടെ ഹിന്ദുത്വ അജൻഡ മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലേക്കും പടര്‍ന്നു. തൊഴില്‍രഹിതരായ സ്വദേശി യുവാക്കള്‍ ശിവസേനയിലേക്ക് കൂടുതലായി കടന്നു വന്നു. പലയിടത്തും ഈ യുവാക്കള്‍ കൈക്കരുത്ത് തെളിയിച്ചു. ഇതര സംസ്ഥാനക്കാർക്കെതിര ശിവസേനയുടെ നേതൃത്വത്തില്‍ അക്രമങ്ങള്‍ അരങ്ങേറി.
∙ ദക്ഷിണേന്ത്യക്കാരെ ആട്ടിയോടിച്ച് ‘ലുങ്കി ഹടവോ’
1960 കളിൽ ആയിരക്കണക്കിന് ആളുകളാണ് ദക്ഷിണേന്ത്യയിൽനിന്നു മെച്ചപ്പെട്ട ജീവിതം തേടി മുംബൈ നഗരത്തിലെത്തിയത്. ഇവർ പതിയെ പല മേഖലകളിലും പിടിമുറുക്കിയതോടെ സ്വദേശികളായ മറാത്തികൾക്ക് സ്വാധീനം കുറഞ്ഞു തുടങ്ങി. ദക്ഷിണേന്ത്യക്കാരും ഗുജറാത്തികളും മറാത്തികളെ രണ്ടാംകിടക്കാരായി കാണാനും ആരംഭിച്ചു. സുപ്രധാന മേഖലകളിലെല്ലാം പുറത്തുനിന്നുള്ളവർ ആധിപത്യം സ്ഥാപിക്കുകയും ചെറിയ പണികൾ മാറാത്തികൾക്കായി വിഭജിച്ച് നൽകുകയും ചെയ്തു.
സ്വദേശികൾ അവഗണിക്കപ്പെടുന്നുവെന്ന ചിന്ത ബാൽതാക്കറെയെ നിരന്തരം അലട്ടി. സ്വന്തമായി ആരംഭിച്ച മർമിക് എന്ന മാഗസിനിലൂടെയായിരുന്നു ബാൽതാക്കറെ ഇതിനെതിരെ പോരാട്ടം ആരംഭിച്ചത്. ആയിരക്കണക്കിന് മറാത്തികളാണ് ബാൽതാക്കറെയുടെ ആശയങ്ങളിൽ ആകൃഷ്ടരായത്. ഇതാണ് ശിവസേന എന്ന സംഘടനയുടെ രൂപീകരണത്തിന് വഴിതുറന്നത്. ശിവസേനയുടെ തുടക്കകാലത്തെ പ്രധാന മുദ്രാവാക്യമായിരുന്നു ലുങ്കി ഹടാവോ (ലുങ്കിധാരികളെ നീക്കം ചെയ്യുക) എന്നത്. പതിയെ വളർന്ന ശിവസേന ട്രേഡ് യൂണിയനുകൾ പിടിച്ചെടുത്തു. ലുങ്കിധാരികളായ ദക്ഷിണേന്ത്യക്കാരെ അധികാര കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ പലയിടങ്ങളിൽനിന്നും ആട്ടിയോടിച്ചു.
എന്നാൽ ആദിത്യ താക്കറെ 2019ൽ മത്സരിക്കാനിറങ്ങിയപ്പോൾ ലുങ്കി വിഷയത്തിൽ പിന്നാക്കം പോയി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലുങ്കി ഉപയോഗിച്ചു എന്നു മാത്രമല്ല. മണ്ഡലത്തിലുടനീളം ദക്ഷിണേന്ത്യൻ ഭാഷകളിലുള്ള പോസ്റ്ററുകൾ നിറയുകയും ചെയ്തു.
∙ ജനാധിപത്യ രാഷ്ട്രീയത്തിലേക്ക്
1989 ലാണ് ശിവസേന ബിജെപിയോടൊപ്പം ചേര്‍ന്നത്. പിന്നീടു നടന്ന തിരഞ്ഞെടുപ്പുകളില്‍ ശിവ സേന മികച്ച നേട്ടമുണ്ടാക്കി. ബിജെപിയോടൊപ്പം ചേര്‍ന്ന് 1995 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറച്ചിടുന്നതില്‍ ശിവസേന വിജയിച്ചു. 1995 ല്‍ ബാൽ താക്കറെ വിശ്വസ്തനായ മനോഹര്‍ ജോഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. 1999ല്‍ ഭരണം നഷ്ടപ്പെട്ട ബിജെപിക്കും ശിവസേനയ്ക്കും 2014 വരെ 15 വര്‍ഷക്കാലം പ്രതിപക്ഷത്തിരിക്കേണ്ടി വന്നു. 2014 തിരഞ്ഞെടുപ്പില്‍ ബിജെപി ശിവസേനയോട് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതുമുതലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ പ്രശ്‌നം ആരംഭിച്ചത്.
അതേ വര്‍ഷം ഇരുപാര്‍ട്ടികളും ചേര്‍ന്ന് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും കലഹം രൂക്ഷമായിരുന്നു. ശിവസേനയെ തളര്‍ത്തി ബിജെപി വളരാനുള്ള പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രി ഫഡ്‌നാവിസ് നടത്തിയത്. ഇതോടെ ശിവസേനയുടെ മുഖപത്രമായ സാമ്‌ന ഫഡ്‌നാവിസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരുന്നു. 2019ലെ തിരഞ്ഞെടുപ്പോടെ ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധത്തിന് വിരാമമായി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും സ്വന്തമായി ഭൂരിപക്ഷമില്ലാതെ വന്നതോടെ ശരദ് പവാര്‍ ഇറങ്ങി കളിച്ചു. അങ്ങനെ ഒരിക്കലും പ്രതീക്ഷിക്കാത്ത എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യത്തില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ പിറന്നു.
∙ മുന്നണി വിട്ടു; നയം വിട്ടു
മുന്നണി മാറിയതോടെ ശിവസേനയുടെ സ്വഭാവവും മാറിയെന്നാണ് പല രാഷ്ട്രീയ നേതാക്കളുടെയും വിലയിരുത്തല്‍. ബാൽ താക്കറെയില്‍ നിന്നും തികച്ചും വ്യത്യസ്ഥനായാണ് ഉദ്ധവ് താക്കറെ പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ അധികാരമേറ്റ് അധികം വൈകാതെ തന്നെ കോവിഡ് വ്യാപിച്ചതോടെ ബാക്കിയെല്ലാം മാറ്റിവച്ച് കോവിഡ് പ്രതിരോധത്തിന് ഇറങ്ങേണ്ടി വന്നു. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ ആക്രമിച്ച സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. അതുകൊണ്ട് തന്നെ ജീവന്‍ സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ പരിഗണന. അസാധാരണ സഖ്യത്തിന് അല്‍പായുസ്സ് മാത്രമാണ് വിവിധ രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചത്. ഏതുനിമിഷവും സര്‍ക്കാര്‍ വീഴുമെന്നു പ്രതീക്ഷിച്ച് ബിജെപിയും കാത്തിരുന്നു.
എന്നാല്‍ മൂന്ന് വര്‍ഷം സര്‍ക്കാര്‍ മുന്നോട്ട് പോയി. ഇതിനിടെ കേന്ദ്ര ഏജന്‍സികള്‍ മഹാരാഷ്ട്രയെ ഉഴുതുമറിച്ചു. ശിവസേനയുടെ സ്വഭാവം പരിഗണിച്ചാല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളോട് അതേ നാണയത്തില്‍ തിരിച്ചടിക്കേണ്ടതായിരുന്നു. എന്നാല്‍ ശിവസേന പലയിടത്തും മിതത്വം പാലിച്ചു. ഇതോടെയാണ് ശിവസേനയെന്ന പുലി പൂച്ചയായി മാറിയെന്ന് കിംവദന്തികൾ പരക്കാൻ തുടങ്ങിയത്. നിരവധി വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോഴും ശിവസേന സംയമനത്തോടെയാണ് പ്രതികരിച്ചത്. അതോടെ ഹിന്ദുത്വ അജൻഡയില്‍ നിന്നുപോലും ശിവസേന മാറിപ്പോയെന്നു ചിലരെങ്കിലും സംശയിക്കാന്‍ തുടങ്ങി.
∙ ഷിന്‍ഡെ എന്ന കറുത്ത കുതിര
ഓട്ടോറിക്ഷ ഓടിച്ചുനടന്നിരുന്ന ഏക്‌നാഥ് ഷിന്‍ഡെ, ഇന്നു മഹാരാഷ്ട്ര ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നതിലേക്ക് വളര്‍ന്നു. ബാൽ താക്കറെയ്ക്കു ശേഷം ഉദ്ധവ് താക്കറെയും ഉദ്ധവിന് ശേഷം ആദിത്യയും എന്ന കുടുംബ പാരമ്പരയ്ക്ക് എന്ത് സംഭവിക്കുന്നമെന്നത് ചോദ്യചിഹ്നമായിരിക്കുന്നു. ആദിത്യയെ മുഖ്യമന്ത്രിയാക്കുന്നതിന് പോലും ഉദ്ധവിന് താല്‍പര്യമുണ്ടായിരുന്നു. ശിവസേനയിലെ ഭൂരിഭാഗം എംഎല്‍എമാരും ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം പോയതോടെ കളം മാറി. ശിവസേനയുടെ കൊടിക്കും ചിഹ്നത്തിനും വരെ അവകാശം ഉന്നയിച്ച് ഏക്‌നാഥ് ഷിന്‍ഡെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.
സൂറത്തിലെ ഹോട്ടലിൽ താമസിക്കവെ ഷിൻഡെ പറഞ്ഞത് ‘‘ചതിക്കില്ല, ബാലാസാഹെബിന്റെ ആശയങ്ങളിൽനിന്ന് വ്യതിചലിക്കാൻ സാധിക്കില്ല’’ എന്നാണ്. മുഖ്യമന്ത്രിപദമല്ല ആവശ്യം, മഹാവികാസ് അഘാടി സഖ്യം ഉപേക്ഷിക്കുകയാണ് വേണ്ടതെന്നും ഷിൻഡെ ആവശ്യപ്പെട്ടു. ശിവസേന എംഎൽഎമാരേക്കാളും പരിഗണന എൻസിപി, കോൺഗ്രസ് എംഎൽഎമാർക്ക് ലഭിക്കുന്നുെവന്നും ഷിൻഡെ ആരോപിക്കുന്നു.
എൻസിപിയിൽനിന്നും കോൺഗ്രസിൽനിന്നും എംഎൽഎമാരെ ബിജെപി അടർത്തിയാലും ശിവസേനയിൽനിന്ന് ആരും പോകില്ലെന്ന് ഉദ്ധവ് കരുതിയിരിക്കാം. അഞ്ചു വർഷം ഭരണം നിലനിർത്താൻ കോൺഗ്രസ്, എൻസിപി പിന്തുണ അത്യാവശ്യമായതിനാൽ ആ പാർട്ടികളെ ഉദ്ധവ് കാര്യമായി പരിഗണിച്ചിരുന്നുവെന്നത് വ്യക്തമാണ്. എന്നാൽ സ്വന്തം പാർട്ടിയിലെ ആളുകളിൽനിന്ന് ഇങ്ങനെയൊരു നീക്കം ഉദ്ധവ് ഒരിക്കലും കരുതിയിരിക്കില്ല. പക്ഷേ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം ഏതുവിധേനയും പിടിക്കാനായിരുന്നു ബിജെപി ശ്രമം. അതിന് അവർ ഉദ്ധവിനെപ്പോലും ചാക്കിട്ടുപിടിക്കാൻ തയാറായിരുന്നു. എൻസിപി, കോൺഗ്രസ് നേതാക്കാളെ ഇഡി വട്ടമിട്ട് പിടിച്ചുവച്ചിട്ടും ഭരണം മറിയാതായതോടെ ബിജെപി ഉദ്ധവിന്റെ മുറത്തിൽകയറി കൊത്തി.
നിലവിൽ പല്ലും നഖവും പോയ കടുവയുടെ അവസ്ഥയാണ് ഉദ്ധവിന്. സഖ്യം വിടുന്നതുൾപ്പെടെ ചർച്ച ചെയ്യാമെന്നും തിരിച്ചുവരണമെന്നും വിമത എംഎൽഎമാരോട് പറയുന്ന അവസ്ഥ പോലുമെത്തി. എന്നാൽ ശിവസേനയിലെ നേതാക്കളെ മാത്രമേ ബിജെപിക്ക് മറുകണ്ടം ചാടിക്കാൻ സാധിച്ചുള്ളുവെന്നും അണികൾ കൂടെയുണ്ടെന്നുമുള്ള വിശ്വാസത്തിലാണ് ഉദ്ധവും കോൺഗ്രസിനെയും എൻസിപിയെയും ശിവസേനയേയും ബന്ധിപ്പിക്കുന്ന പാലമായ സജ്ഞയ് റാവുത്തും. ശിവസേന ഇതുവരെ റോഡിലിറങ്ങിയിട്ടില്ല എന്ന് സഞ്ജയ് റാവുത്ത് പറഞ്ഞതും ഈ ഉറപ്പിലാണ്.
അധികാരത്തിലേറിയതോടെ ശിവസേനക്കാർ ഏറെക്കുറെ അടങ്ങിയൊതുങ്ങിക്കഴിയുകയാണ്. എന്നാൽ പലയിടത്തും ഏക്നാഥ് ഷിൻഡെയുടെതുൾപ്പെടെ ഫ്ലക്സുകൾ ശിവസേനക്കാർ നശിപ്പിച്ചു. ഷിൻഡെയ്ക്കപ്പം എംഎൽഎമാർ മാത്രമാണ് പോയതെങ്കിൽ ഉദ്ധവിന് ആശ്വസിക്കാം. മറിച്ചാണെങ്കിൽ ബാൽ താക്കറെയുടെ പുത്രനും പരമ്പരയും തന്നെ ചിലപ്പോൾ പൂച്ചക്കുട്ടികളായി ശിഷ്ടകാലം കഴിയേണ്ടി വന്നേക്കാം.
English Summary: Remembering Bal Thackeray amid Maharashtra political crisis