ഹെനാൻ പ്രവിശ്യയിൽ വിവിധ ബാങ്ക് ശാഖകൾ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിനെതിരെ വൻ ബഹുജന പ്രക്ഷോഭം ഉയർന്ന സാഹചര്യത്തിൽ നിക്ഷേപകരുടെ പണം തിരിച്ചുതരുമെന്ന് വ്യക്തമാക്കി പ്രവിശ്യാ ഭരണകൂടം. China, Henan Bank Scam, China Banking, Zhengzhou, COVID Regulation, Cities, Interest Rates, BANK OF CHINA LTD-H, Wealth Management, markets

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ വിവിധ ബാങ്ക് ശാഖകൾ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിനെതിരെ വൻ ബഹുജന പ്രക്ഷോഭം ഉയർന്ന സാഹചര്യത്തിൽ നിക്ഷേപകരുടെ പണം തിരിച്ചുനൽകുമെന്ന് വ്യക്തമാക്കി പ്രവിശ്യാ ഭരണകൂടം. അൻഹുയ് പ്രവിശ്യയിലും സമാന തട്ടിപ്പ് അരങ്ങേറിയിട്ടുണ്ടെന്നും ഇവിടെയും പണം തിരിച്ചു നൽകുമെന്നും അധികൃതർ അറിയിച്ചു. ജൂലൈ 15 മുതൽ തവണകളായി പണം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഞായറാഴ്ച ആയിരത്തോളം പേരാണ് ഹെനാന്റെ തലസ്ഥാനമായ ഷെങ്ഷുവിൽ ചൈനീസ് സെൻട്രൽ ബാങ്കിന്റെ (പീപ്പിൾസ് ബാങ്ക് ഓഫ് ചൈന) പ്രവിശ്യാ ബ്രാഞ്ചിനു മുന്നിൽ പ്രതിഷേധിച്ചത്. ഹെനാൻ പ്രവിശ്യയിൽ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന നാലു ബാങ്കുകൾ ഇക്കഴിഞ്ഞ ഏപ്രിൽ പകുതി മുതൽ പണം പിൻവലിക്കുന്നത് മരവിപ്പിച്ചിരുന്നു. ഇങ്ങനെ മരവിപ്പിച്ച പണം 1.5 ബില്യനോളം യുഎസ് ഡോളർ വരുമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഹെനാൻ പ്രവിശ്യയിലെ ഷെങ്ഷുവിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ബ്രാഞ്ചിനു മുന്നിൽ പ്രതിഷേധിക്കുന്നവർ. (Photo by Handout / Courtesy Of An Anonymous Source / AFP)
ADVERTISEMENT

സമാധാനപരമായി പ്രതിഷേധിച്ചവരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച് വലിച്ചിഴച്ച് സ്ഥലത്തുനിന്നു മാറ്റുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ജീവിതത്തിലെ മുഴുവൻ സമ്പാദ്യവുമാണ് പലരും ഈ ബാങ്കുകളിൽ നിക്ഷേപിച്ചിരുന്നത്. ഈ ബാങ്കുകളിൽ അക്കൗണ്ടുകളുള്ള പല കമ്പനികൾക്കും ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. ചെറിയ തുകകൾ പിൻവലിക്കാനോ പണമിടപാടുകൾ നടത്താനോ പോലും ഇവിടുത്തെ നിക്ഷേപകർക്കു കഴിഞ്ഞിട്ടില്ല.

തട്ടിപ്പിന്റെ തുടക്കം ഇങ്ങനെ

ഹെനാൻ പ്രവിശ്യയിലെ നാലു ബാങ്കുകളിൽ ഏപ്രിൽ ആദ്യ ആഴ്ചകളിൽ ഇടപാടുകൾക്കു പണമില്ലാതെ വന്നു. തുടർന്ന് ഈ ബാങ്കുകൾ പണം പിൻവലിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സ്വന്തം സമ്പാദ്യം ബാങ്കിൽനിന്ന് എടുക്കാൻ ഒരു മാർഗവും ജനങ്ങൾക്കില്ലാതെയായി. നട്ടം തിരിഞ്ഞ ജനത അധികൃതർക്കു പരാതി നൽകി. പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല.

ഹെനാൻ പ്രവിശ്യയിലെ ഷെങ്ഷുവിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ബ്രാഞ്ചിനു മുന്നിൽ പ്രതിഷേധിക്കുന്നവർ. (Photo by Handout / Courtesy Of An Anonymous Source / AFP)

ഹെനാൻ ഷിൻകൈഫു ഗ്രൂപ്പ് എന്ന സ്വകാര്യ നിക്ഷേപക കമ്പനിയാണ് ഈ തട്ടിപ്പുകൾക്കു പിന്നിലെന്നാണ് വിവരം. ഈ നാലു ബാങ്കുകളിലും ഈ കമ്പനിക്ക് ഓഹരിയുണ്ട്. ബാങ്ക് ജീവനക്കാരുമായി ചേർന്ന് വലിയ പലിശ വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴിയാണ് ഷിൻകൈഫു ഗ്രൂപ്പ് നിക്ഷേപകരെ സംഘടിപ്പിച്ചത്. നിക്ഷേപകരിൽനിന്നു സ്വീകരിച്ച പണം വായ്പ കൊടുക്കാനാണ് ബാങ്കുകൾ ഉപയോഗിച്ചത്. എന്നാൽ ഈ വായ്പകളുടെ തിരിച്ചടവു മുടങ്ങിയെന്നും അതാണ് പ്രതിസന്ധിക്കു കാരണമെന്നും ഒരു കൂട്ടർ പറയുന്നു.

ADVERTISEMENT

എന്നാൽ ആ വാദം അംഗീകരിക്കാൻ നിക്ഷേപകർ തയാറല്ല. തട്ടിപ്പിനു പിന്നിൽ കുടിലമായ കളികളുണ്ടെന്നാണു പണം കുടുങ്ങിക്കിടക്കുന്നവർ പറയുന്നത്. സംഭവത്തിൽ ചൈനീസ് സർക്കാർ പ്രതിനിധികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കുന്ന നിക്ഷേപകർ വിരൽചൂണ്ടുന്നത് ചൈനയുടെ കേന്ദ്ര ബാങ്ക് ആയ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയ്ക്കു നേരെയാണ്. ഹെനാനിലെ പ്രാദേശിക ഭരണകൂടം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും അവർ പറയുന്നു. പ്രതിഷേധം അടിച്ചമർത്താൻ ചൈനീസ് ഉദ്യോഗസ്ഥർ ഈ മാഫിയയ്ക്കൊപ്പം ചേർന്നാണ് പ്രവർത്തിക്കുന്നതെന്നാണു പ്രതിഷേധക്കാർ പറയുന്നത്. ലോക്കൽ പൊലീസിനൊപ്പം ഇവരും സാധാരണ വസ്ത്രത്തിൽ പ്രതിഷേധക്കാരെ മർദിക്കാൻ രംഗത്തെത്തിയിരുന്നു.

ഹെനാൻ പ്രവിശ്യയിലെ ഷെങ്ഷുവിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ബ്രാഞ്ചിനു മുന്നിൽ പ്രതിഷേധിക്കുന്നവർ. (Photo by Handout / Courtesy Of An Anonymous Source / AFP)

പ്രതിഷേധം അടിച്ചമർത്തൽ ഇതു രണ്ടാം തവണ

ഇതു രണ്ടാം തവണയാണ് സമാന വിഷയത്തിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടി. പ്രതിഷേധക്കാരിൽ പലർക്കും കാര്യമായി പരുക്കേറ്റു. പലരെയും ഡിറ്റൻഷൻ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോയി. ഇനി ഇത്തരം പ്രതിഷേധവുമായി രംഗത്തെത്തരുതെന്ന താക്കീതായിരുന്നു പൊലീസ് നടപടി. പക്ഷേ, നിക്ഷേപകർക്കു നഷ്ടപ്പെട്ട പണത്തെക്കുറിച്ചുമാത്രം കൃത്യമായ മറുപടിയില്ല. പണം തിരികെ നൽകുമെന്ന് ഇപ്പോൾ പറഞ്ഞിട്ടുണ്ടെങ്കിലും അത് എപ്പോൾ, എങ്ങനെ എന്നതിൽ വ്യക്തതയില്ല.

കോവിഡ് പ്രോട്ടോക്കോൾ ഉയർത്തിയും നിയന്ത്രണം

ADVERTISEMENT

ചൈനയിൽ പൗരന്മാർക്കു യാത്ര ചെയ്യണമെങ്കിൽ കോവിഡ് കളർ കോഡ് പച്ചയായിരിക്കണം. ഫോണിലെ മൊബൈൽ ആപ്ലിക്കേഷനിൽ ഹെൽത് കോഡ് പച്ചയാണെങ്കിൽ കോവിഡ് മേഖലയിലേക്ക് ഫോണിന്റെ ഉടമ പോയിട്ടില്ലെന്നും റിസ്ക് കുറവാണെന്നും യാത്ര ചെയ്യുന്നതിനു കുഴപ്പമില്ലെന്നുമാണ് അർഥം. ഹെല്‍ത് കോഡ് ചുവപ്പാണെങ്കിൽ യാത്ര ചെയ്യാനാകില്ല. കോവിഡ് ബാധിത പ്രദേശത്തുകൂടി പോയിട്ടുണ്ടെന്നോ കോവിഡ് സമ്പർക്കം വന്നിട്ടുണ്ടെന്നോ ആണ് ചുവപ്പ് നിറം കൊണ്ട് അർഥമാക്കുന്നത്. ഇത്തരം വ്യക്തികൾക്ക് പൊതുസ്ഥലങ്ങളിൽ ഇറങ്ങാനോ പൊതു യാത്രാമാർഗങ്ങൾ ഉപയോഗിക്കാനോ കഴിയില്ല. ഇവരെ സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റാനുള്ള സാധ്യതയും കൂടുതലാണ്. വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ഇറക്കിയതാണ് ഈ ആപ്ലിക്കേഷൻ. ഈ കളർ കോഡിൽ കൃത്രിമത്വം കാട്ടി പ്രതിഷേധക്കാരുടെ കൂടിച്ചേരൽ തടയാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവും ഇതിനിടയിൽ ഉയർന്നിരുന്നു.

ഞായറാഴ്ചത്തെ പ്രതിഷേധത്തിനു പിന്നാലെ തിങ്കളാഴ്ചയും പ്രതിഷേധിക്കാനായി ജനക്കൂട്ടം എത്തി. പക്ഷേ, അതുവരെ പച്ചയായിരുന്ന ഹെൽത് കോഡ് അപ്പോൾ ചുവപ്പായി മാറിയിരുന്നു. ഇവരെ പൊലീസ് സുരക്ഷയിലുള്ള ഹോട്ടലിലേക്കും മറ്റു കേന്ദ്രങ്ങളിലേക്കും ക്വാറന്റീനിലേക്ക് അയച്ചാണ് ഈ പ്രതിഷേധം ഭരണകൂടം തകർത്തത്. ജനത്തിന്റെ മേൽ യാത്രാനിയന്ത്രണം ഏർപ്പെടുത്തി പ്രതിഷേധം ഇല്ലാതാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നാണ് ആക്ഷേപം.

ഹെനാൻ പ്രവിശ്യയിലെ ഷെങ്ഷുവിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ബ്രാഞ്ചിനു മുന്നിൽ പ്രതിഷേധിക്കുന്നവർ. (Photo by Handout / Courtesy Of An Anonymous Source / AFP)

അതേസമയം, ഹെൽത് കോഡ് ചുവപ്പ് ആകുന്നത് നിക്ഷേപകർക്കു മാത്രമാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷെങ്ഷുവിലെത്തുന്നവർ ക്യുആർ കോഡ് സ്കാൻ ചെയ്ത ശേഷം വേണം പൊതു യാത്രാ സംവിധാനത്തിൽനിന്നു പുറത്തിറങ്ങാൻ. ഈ ക്യുആർ കോഡിന്റെ ഫോട്ടോ പ്രതിഷേധക്കാർ പരസ്പരം കൈമാറിയിരുന്നു. നിക്ഷേപകരിൽ ഒരാൾ ഇതു സ്കാൻ ചെയ്തപ്പോൾ ഹെൽത് കോഡ് ചുവപ്പും അയാളുടെ ഭാര്യ സ്കാൻ ചെയ്തപ്പോൾ പച്ച നിറവുമാണു വന്നതെന്നാണു റിപ്പോർട്ടുകൾ. ഇതേക്കുറിച്ചു പരാതികൾ ഉയർന്നതോടെ ഡേറ്റബേസിലെ പ്രശ്നമാണെന്നും പരിഹരിക്കുകയാണെന്നും മറുപടി ലഭിച്ചു.

‘ക്രിമിനൽ ഗാങ്ങിൽ’ പെട്ടവർ അറസ്റ്റിൽ

പ്രതിഷേധം ശക്തമായതിനു പിന്നാലെ ബാങ്ക് തട്ടിപ്പിനു പിന്നിലുള്ള ‘ക്രിമിനൽ ഗാങ്ങിലുള്ള’വരെ അറസ്റ്റ് ചെയ്തതായി വിവരം. പ്രാദേശിക ഭരണകൂടം ഇതേക്കുറിച്ച് ഒരു വിവരവും പുറത്തുവിട്ടിട്ടില്ലെങ്കിലും സുചാങ് നഗരത്തിലെ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ബാങ്കുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ പദ്ധതിയൊരുക്കിയ ചിലരെ പിടികൂടിയെന്നാണു സുചാങ് പൊലീസ് അറിയിച്ചത്. തങ്ങളുടെ ഓഹരിയുപയോഗിച്ചു കൃത്രിമമായി ലോണുകൾ നൽകിയും ജീവനക്കാരെ അവിഹിതമായി സ്വാധീനിച്ചും 2011 മുതൽ ഇവർ പ്രവർത്തിക്കുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.

English Summary: China Henan bank scam and COVID red code