എന്നിട്ട് എന്തു സംഭവിച്ചു. തകർച്ചയുണ്ടായത് ശ്രീലങ്കയ്ക്കാണ് . 70 വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ ഭരണഘടന ഒരു കുഴപ്പവും കൂടാതെ ശക്തമായി Justice K.T. Thomas, Constitution of India, Saji Cherian, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

എന്നിട്ട് എന്തു സംഭവിച്ചു. തകർച്ചയുണ്ടായത് ശ്രീലങ്കയ്ക്കാണ് . 70 വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ ഭരണഘടന ഒരു കുഴപ്പവും കൂടാതെ ശക്തമായി Justice K.T. Thomas, Constitution of India, Saji Cherian, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നിട്ട് എന്തു സംഭവിച്ചു. തകർച്ചയുണ്ടായത് ശ്രീലങ്കയ്ക്കാണ് . 70 വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ ഭരണഘടന ഒരു കുഴപ്പവും കൂടാതെ ശക്തമായി Justice K.T. Thomas, Constitution of India, Saji Cherian, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരണഘടനയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ വ്യാപകമാവുകയാണ്. അതിലെ അവസാന സംഭവമാണ് രണ്ടാം പിണറായി സർക്കാരിൽ സാംസ്കാരിക മന്ത്രിയായിരുന്ന സജി ചെറിയാന്റെ രാജി. ഈ വിഷയത്തിൽ അദ്ദേഹം ജനങ്ങളോടു മാപ്പു പറയണമെന്ന് ആവശ്യം ഉയർന്നു. അതിൽ മുന്നിലുണ്ടായിരുന്നത് സുപ്രിം കോടതി മുൻ ജഡ്ജും നിയമവിദഗ്ധനുമായ ജസ്റ്റിസ് കെ.ടി.തോമസാണ്. ഭരണഘടനാ സംവാദം ദേശീയ തലത്തിലും സജീവമാണ്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായ യശ്വന്ത് സിൻഹ പങ്കു വയ്ക്കുന്നത് ഭരണഘടന ഭീഷണിയിലാണെന്ന ആശങ്കയാണ്. ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ജസ്റ്റിസ് കെ.ടി. തോമസ് പറയുന്നു: ശ്രീലങ്കയുടെ ഭരണഘടന നിർമിച്ചത് യുകെയിലെ ഭരണഘടനാ വിദഗ്ധനായ സർ. ഐവർ ജന്നിങ്സാണ്. അന്ന് അതു സിലോൺ ആയിരുന്നു. പിന്നീടാണു ശ്രീലങ്കയായത്. ഇന്ത്യൻ ഭരണഘടന ഏഴു വർഷം കൊണ്ടു തകർന്നു വീഴുമെന്ന നിരീക്ഷണം കൂടി അദ്ദേഹം നടത്തി. എന്നാൽ 70 വർഷം കഴിഞ്ഞിട്ടും അത് അതിജിവിക്കുന്നു. ശ്രീലങ്കയുടെ സ്ഥിതിയോ? ഇന്ത്യൻ ഭരണഘടന നിർമിച്ചത് ജനങ്ങളാണ്. ഏതു സർക്കാർ വന്നാലും പാർലമെന്റിൽ എത്ര ഭൂരിപക്ഷമുണ്ടായാലും അതിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ല. കേശവാനന്ദഭാരതി കേസിൽ സുപ്രിംകോടതി ഇതു വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥാക്കാലത്ത് ഈ വിധിന്യായം കൂടുതൽ പ്രസക്തമായി. എന്നാൽ  കാലാനുസൃതമായ ഭേദഗതിക്കുള്ള അവസരം ഭരണഘടനതന്നെ ഉറപ്പുവരുത്തുന്നുമുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട ആശങ്കകളെയും അവ്യക്തതകളെയും കുറിച്ച് ജസ്റ്റിസ് കെ.ടി. തോമസ് മനോരമ ഓൺലൈൻ ദ് ഇൻസൈഡറിനോടു സംവദിക്കുന്നു.

∙ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് മുൻ സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ രാജിയിലേക്കാണ് അത് എത്തിച്ചേർന്നത്. സജി ചെറിയാൻ ജനങ്ങളോടു മാപ്പു പറയണമെന്ന പരസ്യ നിലപാടാണ് അങ്ങു സ്വീകരിച്ചത്. എന്തുകൊണ്ടാണത്?

ADVERTISEMENT

സജി ചെറിയാൻ ജനങ്ങളോടു മാപ്പു പറയണമെന്ന് പറയാൻ കാരണം ജനങ്ങളുണ്ടാക്കിയ ഭരണഘടന സായിപ്പുണ്ടാക്കിയതാണെന്ന  അദ്ദേഹത്തിന്റെ പരാമർശമാണ്. അതു ശരിയല്ല. ആ പരാമർശങ്ങൾക്കു  കാരണം ഒന്നുകിൽ തെറ്റിദ്ധാരണയായിരിക്കണം അല്ലെങ്കിൽ അറിവില്ലായ്മ. രണ്ടായാലും അത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. യുകെയിലെ ഭരണഘടനാ വിദഗ്ധനായ സർ ഐവർ ജന്നിങ്സാണ് നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയുടെ ഭരണഘടന തയാറാക്കിയത്. അന്ന് അതു സിലോൺ എന്നാണ് അറിയപ്പെട്ടിരുന്നത്. 

അക്കാലത്ത് ഐവർ ജന്നിങ്സ് ഇന്ത്യൻ ഭരണഘടനയെപ്പറ്റി ഗുരുതരമായ ഒരു പ്രസ്ഥാവന നടത്തി. ഇന്ത്യൻ ഭരണഘടന ഏഴു വർഷം കഴിഞ്ഞാൽ തകർന്നുപോകുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ട് എന്തു സംഭവിച്ചു. തകർച്ചയുണ്ടായത് ശ്രീലങ്കയ്ക്കാണ് . 70 വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ ഭരണഘടന ഒരു കുഴപ്പവും കൂടാതെ ശക്തമായി നിലനിൽക്കുന്നു.  ഇതാണു വസ്തുത. ഇതൊന്നും അറിയാതെയാകണം സജി ചെറിയാൻ സംസാരിച്ചത്. അദ്ദേഹം മാപ്പു പറയണമെന്നത് എന്റെ ഒരു അഭിപ്രായമായിരുന്നു. അദ്ദേഹം അതിനപ്പുറത്തെ കാര്യം ചെയ്തു  കഴിഞ്ഞു. എന്നാൽ ഭരണഘടനയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രസ്താവന എംഎൽഎ സ്ഥാനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഞാൻ വായിച്ചിട്ടുണ്ട്. ഇക്കാര്യത്തെപ്പറ്റി  കൃത്യമായി എനിക്കറിയില്ല.                     

∙ ഈ വിവാദത്തിൽ ചർച്ചയായ ഒരു പേര് ഡോ.  ബി. ആർ. അംബേദ്കറിന്റേതാണ്. ഭരണഘടനയുമായി ബന്ധപ്പെട്ട് അദ്ദേഹം അസംതൃപ്തനായിരുന്നുവെന്ന വാദവും ഉയരുന്നു. എന്താണു വസ്തുത ?

അംബേദ്കറാണ് ഇന്ത്യൻ ഭരണഘടനയുടെ കരടു തയാറാക്കിയത്. എന്നാൽ പിൽക്കാലത്ത് അതു നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് അസംതൃപ്തിയുണ്ടായിരുന്നുവെന്നതു ശരിയാണ്. ഏക വ്യക്തി നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണത്. ഏക വ്യക്തി നിയമം ഭരണഘടനയിൽ വ്യവസ്ഥ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഭരണഘടനാ നിർമാണ സഭയിൽ അദ്ദേഹം അതിനു വേണ്ടി വാദിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. എന്നാൽ അത് ഇന്ത്യയിൽ പ്രാവർത്തികമായില്ല. അതിനിടെയാണ് ജവാഹർലാൽ നെഹ്റു ഹിന്ദുകോഡ് ബില്ലു കൊണ്ടുവന്നത്.

ADVERTISEMENT

ഹിന്ദു പിൻതുടർച്ചാവകാശം, ദത്തെടുക്കൽ, വിവാഹ നിയമം തുടങ്ങിയ നാലു കാര്യങ്ങളാണ് അതിൽ ഉൾക്കൊള്ളിച്ചിരുന്നത്. ഇന്ത്യയിലെ എല്ലാവർക്കും ഒരേ നിയമമാണു വേണ്ടതെന്നും ഹിന്ദുകോഡ് ബില്ലു മാത്രം നടപ്പിലാക്കിയിട്ടു കാര്യമില്ലെന്നും അംബേദ്കർ പറഞ്ഞു.  നെഹ്റുവിന് അതിനോട് യോജിപ്പുണ്ടായിരുന്നില്ല. വ്യത്യസ്ത മതവിഭാഗങ്ങളുടെ അസംതൃപ്തിയാണ് അദ്ദേഹം കാരണമായി പറഞ്ഞത്. ഒടുവിൽ ഏക വ്യക്തി നിയമം പിന്നീടു പരിഗണിക്കാമെന്ന് പറഞ്ഞ് അദ്ദേഹം മാറ്റിവച്ചു. കാലം കടന്നു പോയെങ്കിലും അത് ഒരിക്കലും നടപ്പിലായില്ല. ഭരണഘടനയിൽ പറയുന്നത് എത്രയും വേഗം ഇന്ത്യയിൽ ഏക വ്യക്തി നിയമം നടപ്പിലാക്കണമെന്നാണ്. അതിൽ നിന്ന് പിന്നോട്ടു പോകാൻ കഴിയില്ല.

∙ ഇന്ത്യൻ ഭരണഘടന ഭീഷണിയിലാണെന്ന് ഒരു ആശങ്കയുണ്ട്. അതിന് അടിസ്ഥാനമുണ്ടോ?

ഭരണഘടന വലിയ വെല്ലുവിളി നേരിടുന്നുവെന്ന രാഷ്ട്രീയക്കാരുടെ മുറവിളിക്ക് അടിസ്ഥാനമില്ല. രാജ്യത്തിന്റെ ഫെഡറൽ ജനാധിപത്യ ഘടനയെ ശക്തിപ്പെടുത്തുന്നതരത്തിലാണ് ഭരണഘടന തയാറാക്കിയിരിക്കുന്നത്. അതിൽ പ്രധാനം അവസാന ഭാഗത്തു പറയുന്ന മൂന്നു പട്ടികകളാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധമാണ് അതിന്റെ അടിസ്ഥാനം.

 അതനുസരിച്ച്  കേന്ദ്രസർക്കാരിനു മാത്രം നടപ്പിലാക്കാൻ കഴിയുന്ന നിയമമാണ് ആദ്യത്തേത്. പാർലമെന്റിനു മാത്രം പാസാക്കാവുന്ന നിയമങ്ങളാണവയെ ഭരിക്കുന്നത്.  ഉദാഹരണത്തിന് റെയിൽവേ, ഇൻഷുറൻസ്  തുടങ്ങിയവ. സംസ്ഥാന സർക്കാരുകൾക്കു മാത്രം നടപ്പിലാക്കാൻ കഴിയുന്ന നിയമമാണ് രണ്ടാമത്തേത്. സംസ്ഥാന നിയമസഭകളാണ് അതു സംബന്ധിച്ച നിയമം നിർമിക്കുന്നത്. എന്നാൽ   കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വേണമെങ്കിൽ നടപ്പിലാക്കാൻ കഴിയുന്ന വിഷയങ്ങളാണ്  മൂന്നാമത്തെ പട്ടികയിൽ. 

ADVERTISEMENT

ഇതിലുൾപ്പെട്ട വിഷയങ്ങളിൽ പാർലമെന്റിനോ നിയമസഭകൾക്കോ നിയമം നിർമിക്കാം. എന്നാൽ അതു സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ ഒരു നിയമമുണ്ടെങ്കിൽ അതാണു ബാധകമാവുക. എങ്കിലും കാലാനുസൃതമായ മാറ്റങ്ങൾ ഭരണഘടനയിൽ ആവശ്യമാണ്. അതിനുള്ള  സ്വാതന്ത്ര്യം  368–ാം അനുഛേദം ഉറപ്പുവരുത്തുന്നുണ്ട്. എന്നാൽ പലപ്പോഴും ഈ ഘട്ടം വെല്ലുവിളി നിറഞ്ഞതാണ്. അത്തരം ഒരു സാഹചര്യം ഉണ്ടായത് അടിയന്തരാവസ്ഥയുടെ ഘട്ടത്തിലാണ്.  

അപ്പോൾ സഹായകമായത് കേശവാനന്ദഭാരതി കേസിലെ സുപ്രിംകോടതി വിധിയാണ്. പാർലമെന്റിന്റെ ഭൂരിപക്ഷത്തിനു പരിമിതിയുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു ആ കേസിലെ വിധി. ഭരണ ഘടനയിൽ മാറ്റങ്ങൾ കൊണ്ടു വരാമെങ്കിലും അതിന്റെ അടിസ്ഥാന ഘടനയിലെ മാറ്റം സാധ്യമല്ലെന്ന് ഈ കേസിലെ വിധി വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യം, മതനിരപേക്ഷത, വിവേചനത്തിൽ നിന്നുള്ള സംരക്ഷണം, പൗരന്റെ മൗലികാവകാശം, തുല്യത തുടങ്ങിയവയൊക്കെയാണ് ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങൾ. 

എന്തൊക്കെയാണ്  ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെന്നത് ഓരോ സാഹചര്യങ്ങൾ വരുമ്പോഴേ പരിശോധിക്കാനും വ്യക്തതവരുത്താനും കഴിയുകയുള്ളൂ.  എങ്കിലും  ഏതു സർക്കാർ അധികാരത്തിൽ വന്നാലും അവർക്ക് നിയമ നിർമാണ സഭകളിൽ എത്ര ഭൂരിപക്ഷം ഉണ്ടായാലും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിൽ ഒരു മാറ്റവും വരുത്താൻ കഴിയില്ല.

∙ കൂറുമാറ്റ നിരോധന നിയമം ഇത്തരം കാലാനുസൃതമായ മാറ്റങ്ങളിലൊന്നായിരുന്നു. എന്നാൽ സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിലേക്ക് അതു പിൽക്കാലത്ത് മാറിയതായി വിമർശനമുണ്ട്. പല മാറ്റങ്ങളും ഇങ്ങനെ വിപരീതഫലമല്ലേ ഉണ്ടാക്കുന്നത്?

കൂറുമാറ്റ നിയമം ആദ്യമൊന്നും ഇല്ലായിരുന്നു.പിന്നീടാണതു നിലവിൽ വന്നത്. ഇന്ദിരാഗാന്ധി വധത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നു. ഇത് ഏതു നേരവും ഇല്ലാതാകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം വൈകാതെ തിരിച്ചറിഞ്ഞു. അടിയന്തരാവസ്ഥയ്ക്കു ശേഷം ഇതുപോലെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന ജനതാ പാർട്ടി സർക്കാർ പെട്ടെന്നുതന്നെ ചിന്നഭിന്നമായിപ്പോയ അനുഭവം അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നു. അതു തടയാനാണ് പത്താം ഷെഡ്യൂളുണ്ടാക്കി കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്നത്.

കൂറുമാറുന്നവരെ അയോഗ്യരാക്കി പ്രഖ്യാപിക്കാൻ സ്പീക്കർക്ക് അധികാരം നൽകുന്ന നിയമമാണിത്. ഏതു സർക്കാരും ഏതുനേരവും ഉണ്ടാകാനുള്ള സാധ്യതയായിരുന്നു അതുവരെ നിലവിലുണ്ടായിരുന്നത്. ഒരു പാർട്ടിയിലെ ഭൂരിപക്ഷം തീരുമാനിക്കുന്നത് അതിലെ അംഗബലത്തിലാണ്. എന്നാൽ പത്താം ഷെഡ്യൂളിൽ പറയുന്നത് പാർട്ടി പ്രസിഡന്റ് നൽകുന്ന വിപ്പ് അംഗീകരിക്കണമെന്നാണ്. അതു ഭൂരിപക്ഷത്തിനു വിരുദ്ധമായ സമീപനമാണ് . അതാണു മഹാരാഷ്ട്രയിൽ കണ്ടത്. അവിടെ ഭൂരിപക്ഷവും നിലവിലുള്ള സർക്കാരിന് എതിരായതോടെ സർക്കാർ ന്യൂനപക്ഷമായി.

അങ്ങനെ ന്യൂനപക്ഷമായ വിഭാഗത്തിന്റെ വിപ്പ് ഭൂരിപക്ഷം അനുസരിക്കണമെന്ന വാദത്തിൽ അധാർമികതയില്ലേ? അവിടെ ഷിൻഡേക്കാണു ഭൂരിപക്ഷമുള്ളത്. ഉദ്ധവിന് ഇല്ല. ന്യൂനപക്ഷമായ ഉദ്ധവ് പറയുന്നത് ഷിൻഡേ കേൾക്കണമെന്നത് ശരിയല്ലല്ലോ? മധ്യപ്രദേശിൽ കോൺഗ്രസിന് നേരിയ ഭൂരപക്ഷമാണുണ്ടായിരുന്നത്. 15പേർ കൂറുമാറിയതോടെ കാര്യങ്ങൾ മാറി. ഇപ്രകാരം കൂറുമാറിയവർ അയോഗ്യരായി. തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ അവർക്കു തിരികെ വരാൻ കഴിഞ്ഞു. അതോടെ അവിടെ സ്ഥിരതയുള്ള സർക്കാരുണ്ടായി. ഇതു കൂറുമാറ്റ നിയമത്തിന്റെ കൂടി ജയമാണ്.    

∙ ഭരണഘടനാ വിഷയത്തിൽ ധാരാളം കേസുകൾ സുപ്രിം കോടതിക്കു മുന്നിലുണ്ട്. അവ നീണ്ടു പോകുന്നതു നീതി  നിഷേധമല്ലേ?  

സുപ്രിം കോടതിയിൽ ഒട്ടേറെ കേസുകളിൽ നടപടി വൈകുന്നതായി ആക്ഷേപമുണ്ട്. അതു പരിഹരിക്കാൻ ഒരു വഴിയേയുള്ളൂ. സുപ്രിം കോടതിയുടെ ഇടപെടലിന്റെ പരിധി പരിമിതപ്പെടുത്തുക അമേരിക്കൻ സുപ്രിം കോടതിക്ക് ജ്യൂറിസ്ട്രിക്ഷൻ രണ്ടു കാര്യങ്ങളിൽ മാത്രമാണ്. അതിലൊന്ന് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കമാണ്. മറ്റൊന്നു ഭരണഘടനാപരമായ പ്രശ്നങ്ങൾ. ഇന്ത്യയിലും പരമാവധി വിഷയങ്ങൾ ഹൈക്കോടതികൊണ്ടു തീർക്കാൻ കഴിയണം. കോടതി വ്യവഹാരങ്ങളുടെ സങ്കീർണതകളെല്ലാം ഭരണഘടനാ നിർമാണ സഭ വിശദമായി ചർച്ച ചെയ്തിരുന്നു.

അപ്പോഴാണ് ഒരു പരമോന്നത കോടതിയെന്ന ആശയം ഉയർന്നു വന്നത്. അങ്ങനെ ഒരു സംവിധാനമില്ലെങ്കിൽ ഓരോ ഹൈക്കോടതികളും അവർക്കിഷ്ടമുള്ള വിധികൾ പുറപ്പെടുവിക്കും. അത് രാജ്യത്ത് ആശയക്കുഴപ്പമുണ്ടാക്കും. അവിടെയാണ് സുപ്രിംകോടതിയുടെ തീരുമാനം അന്തിമമാകുന്നത്. എന്നാൽ ജോലിഭാരം കൊണ്ട് പരമോന്നത കോടതിയെ വീർപ്പുമുട്ടിക്കുമ്പോൾ കേസുകളിൽ സ്വാഭാവികമായി കാലതാമസമുണ്ടാവുകയും കാര്യങ്ങളിലെ തീർപ്പു നീളുകയും ചെയ്യും. ഇതാണ് ഇപ്പോൾ കാണുന്നത്.

 

English Summary: JustiCE K.T. Thomas on the relevence of Indian Constitution