ബിഷപ് ധർമരാജ് റസാലത്തെ വിമാനത്താവളത്തിൽ തടഞ്ഞു; ഇഡി ഓഫിസിൽ എത്താൻ നിർദേശം
തിരുവനന്തപുരം∙ സിഎസ്ഐ ബിഷപ് ധർമരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി ) നിർദേശത്തെ തുടർന്നാണ് നടപടി. പ്രൊട്ടസ്റ്റന്റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തിൽ പങ്കെടുക്കാൻ

തിരുവനന്തപുരം∙ സിഎസ്ഐ ബിഷപ് ധർമരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി ) നിർദേശത്തെ തുടർന്നാണ് നടപടി. പ്രൊട്ടസ്റ്റന്റ് സഭകളുടെ മേലധ്യക്ഷ സമ്മേളനത്തിൽ പങ്കെടുക്കാൻ യുകെയിലേക്ക് പോകാൻ എത്തിയതായിരുന്നു ബിഷപ്.
സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനത്തും സഭാ സെക്രട്ടറിയുടെ വീട്ടിലും ഉൾപ്പെടെ നാലിടത്ത് തിങ്കളാഴ്ച ഇഡി 13 മണിക്കൂർ പരിശോധന നടത്തിയിരുന്നു. മെഡിക്കൽ കോളജിൽ വിദ്യാർഥികളിൽനിന്ന് തലവരിപ്പണം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി. ബുധനാഴ്ച ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാവാൻ ബിഷപ്പിനു നിർദേശം നൽകി.
അന്തരിച്ച മുൻ മന്ത്രി വി.ജെ.തങ്കപ്പന്റെ മകൻ വി.ടി.മോഹനൻ, തലവരി പണം സംബന്ധിച്ച് നൽകിയ പരാതിയിൽ വെള്ളറട പൊലീസാണ് ആദ്യം കേഎസ് റജിസ്റ്റർ ചെയ്തത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ബിഷപ്പിനെ നേരത്തെ ക്രൈംബ്രാഞ്ച് കുറ്റവുമുക്തമാക്കിയത് ഹൈക്കോടതി അംഗീകരിച്ചതാണെന്ന് പാസ്റ്ററൽ ബോർഡ് സെക്രട്ടറി ഫാ.ജയരാജ് പറഞ്ഞു.
ബിഷപ് ഹൗസിലും കാരക്കോണം മെഡിക്കൽ കോളജിലും സഭാ സെക്രട്ടറി പ്രവീൺ, കോളജ് ഡയറക്ടർ ബെനറ്റ് എബ്രഹാം എന്നിവരുടെ വീട്ടിലും ഇന്നലെ പരിശോധന നടന്നിരുന്നു. ബെനിറ്റ് എബ്രഹാമും പ്രവീണും കേസിലെ എതിർകക്ഷികളാണ്. പ്രവീൺ ഇന്നലെ സ്ഥലത്തുണ്ടായിരുന്നില്ല. ബിഷപ് ധർമരാജ് റസാലത്തിൽനിന്ന് ഇഡി സംഘം ഇന്നലെ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
English Summary: Bishop Dharmaraj Rasalam Was Stopped at Thiruvananthapuram Airport