യങ് ഇന്ത്യ ഓഫീസ് സീല്‍ ചെയ്ത നടപടി; അടിയന്തരപ്രമേയ നോട്ടിസ് നല്‍കി കൊടിക്കുന്നില്‍
സംഭവം മാധ്യമ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കടന്നുകയറ്റം ആണെന്നും മാധ്യമങ്ങളെ ഉള്‍പ്പെടെ പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമം അതീവ ഗുരുതരമായ ഭരണഘടനാ ലംഘനം ആണെന്നും വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും നോട്ടിസില്‍ പറയുന്നു

ന്യൂഡല്‍ഹി∙ ഡല്‍ഹിയിലെ യങ് ഇന്ത്യ ഓഫീസ് സീല്‍ ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സഭാ സ്പീക്കര്‍ക്ക് അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. സംഭവം മാധ്യമ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കടന്നുകയറ്റം ആണെന്നും മാധ്യമങ്ങളെ ഉള്‍പ്പെടെ പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമം അതീവ ഗുരുതരമായ ഭരണഘടനാ ലംഘനം ആണെന്നും വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും നോട്ടിസില്‍ പറയുന്നു. ഈ സംഭവം ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന അപ്രഖ്യാപിത ഏകാധിപത്യത്തിന്റെ തെളിവാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പ്രസ്താവിച്ചു.
ബിജെപിയുടെ ആയുധം മാത്രമായി അധഃപതിച്ചു പോയ ഇഡിയുടെ നടപടിക്കെതിരെ ജനാധിപത്യം ഇന്ത്യയില്‍ പുലര്‍ന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ഓരോ ജനാധിപത്യ വിശ്വാസിയും പ്രതിഷേധിക്കണമെന്നും കൊടിക്കുന്നേല്‍ ആവശ്യപ്പെട്ടു. വസ്തുതകള്‍ യാതൊന്നുമില്ലാത്ത കേസില്‍ കോണ്‍ഗ്രസിന്റെ നേര്‍ക്ക് ഇഡിയുടെ മറവില്‍നിന്ന് യുദ്ധം നടത്തുന്ന ബിജെപിയുടെ പ്രതികാര നടപടിക്കെതിരെ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് നയിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കോണ്‍ഗ്രസിനെ മാത്രം ഉന്നം വച്ചല്ല ബിജെപിയുടെ നീക്കങ്ങളെന്നും മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ പ്രകടനത്തിനുള്ള ഓരോ പൗരന്റെയും അവകാശവും ഹനിക്കാന്‍ കൂടിയാണ് ഈ നീക്കം എന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി.
English Summary: Action Sealed by Young India Office; Kodikunmal by issuing urgent motion notice