ഇന്ത്യൻ വ്യവസായ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയതായിരുന്നു, ടാറ്റമാരും മിസ്ത്രിമാരും തമ്മിലുള്ള നീണ്ട അഞ്ചു വർഷത്തെ വാശിയേറിയ നിയമ യുദ്ധം. ആ ‘കൊടുങ്കാറ്റിന്’ 2021ൽ താൽക്കാലികമായെങ്കിലും തടയിട്ടതാകട്ടെ സുപ്രീംകോടതിയുടെ ഇടപെടലും. ഇപ്പോൾ സൈറസ് മിസ്ത്രിയുടെ മരണത്തോടെ വീണ്ടും ചർച്ചകളിൽ നിറയുകയാണ്, ഇന്ത്യയിലെ രണ്ട് വ്യവസായ ഭീമന്മാർ നടത്തിയ ആ പോരാട്ടത്തിന്റെ കഥ. എന്താണ് അന്നു സംഭവിച്ചത്? Cyrus Mistry

ഇന്ത്യൻ വ്യവസായ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയതായിരുന്നു, ടാറ്റമാരും മിസ്ത്രിമാരും തമ്മിലുള്ള നീണ്ട അഞ്ചു വർഷത്തെ വാശിയേറിയ നിയമ യുദ്ധം. ആ ‘കൊടുങ്കാറ്റിന്’ 2021ൽ താൽക്കാലികമായെങ്കിലും തടയിട്ടതാകട്ടെ സുപ്രീംകോടതിയുടെ ഇടപെടലും. ഇപ്പോൾ സൈറസ് മിസ്ത്രിയുടെ മരണത്തോടെ വീണ്ടും ചർച്ചകളിൽ നിറയുകയാണ്, ഇന്ത്യയിലെ രണ്ട് വ്യവസായ ഭീമന്മാർ നടത്തിയ ആ പോരാട്ടത്തിന്റെ കഥ. എന്താണ് അന്നു സംഭവിച്ചത്? Cyrus Mistry

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വ്യവസായ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയതായിരുന്നു, ടാറ്റമാരും മിസ്ത്രിമാരും തമ്മിലുള്ള നീണ്ട അഞ്ചു വർഷത്തെ വാശിയേറിയ നിയമ യുദ്ധം. ആ ‘കൊടുങ്കാറ്റിന്’ 2021ൽ താൽക്കാലികമായെങ്കിലും തടയിട്ടതാകട്ടെ സുപ്രീംകോടതിയുടെ ഇടപെടലും. ഇപ്പോൾ സൈറസ് മിസ്ത്രിയുടെ മരണത്തോടെ വീണ്ടും ചർച്ചകളിൽ നിറയുകയാണ്, ഇന്ത്യയിലെ രണ്ട് വ്യവസായ ഭീമന്മാർ നടത്തിയ ആ പോരാട്ടത്തിന്റെ കഥ. എന്താണ് അന്നു സംഭവിച്ചത്? Cyrus Mistry

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്കാറ്റിനു മുൻപുള്ള നിശ്ശബ്ദത, അതോ ഇനിയൊരു കൊടുങ്കാറ്റും വീശിയടിക്കില്ലെന്നുറപ്പിക്കുന്ന നിശ്ശബ്ദതയോ? ഇന്ത്യൻ വ്യവസായ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയതായിരുന്നു, ടാറ്റമാരും മിസ്ത്രിമാരും തമ്മിലുള്ള നീണ്ട അഞ്ചു വർഷത്തെ വാശിയേറിയ നിയമ യുദ്ധം. ആ ‘കൊടുങ്കാറ്റിനു’ താൽക്കാലികമായെങ്കിലും തടയിട്ടതാകട്ടെ സുപ്രീംകോടതിയുടെ ഇടപെടലും. ഇപ്പോൾ സൈറസ് മിസ്ത്രിയുടെ മരണത്തോടെ വീണ്ടും ചർച്ചകളിൽ നിറയുകയാണ്, ഇന്ത്യയിലെ രണ്ട് വ്യവസായ ഭീമന്മാർ നടത്തിയ ആ പോരാട്ടത്തിന്റെ കഥ. സൈറസ് മിസ്ത്രിയെ ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിന്റെ ബോർഡിൽ പുനഃസ്ഥാപിച്ചുകൊണ്ടും ഗ്രൂപ്പിന്റെ ചെയർമാനായി തുടരാൻ അനുവദിച്ചുകൊണ്ടുമുള്ള നാഷനൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവ് 2021 മാർച്ച് 26നാണ് പരമോന്നത കോടതി റദ്ദാക്കിയത്. ട്രിബ്യൂണൽ ഉത്തരവിനെതിരെ ടാറ്റ സൺസ് നൽകിയ ഹർജി അംഗീകരിച്ചായിരുന്നു വിധി. മിസ്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ് ഗ്രൂപ്പായ ഷാപൂർജി പല്ലോൺജി (എസ്‌പി) ഗ്രൂപ്പിന് ടാറ്റ സൺസിൽ 18.37 ശതമാനം ഓഹരിയാണുള്ളത്. അതിന്റെ മൂല്യം കണക്കാക്കി, അതു സ്വീകരിച്ച് ടാറ്റ സൺസിൽനിന്ന് മാന്യമായി പുറത്തുപോകാൻ അനുവദിക്കണമെന്ന് അപേക്ഷിച്ച് അവസാന നിമിഷം നൽകിയ ഹർജിയും അന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തള്ളി. ഇക്കാര്യത്തിൽ തീർപ്പുകൽപിക്കാൻ കോടതിക്കു പരിമിതികൾ ഉണ്ടെന്നും അതിനു കക്ഷികൾക്ക് അനുയോജ്യമായ നിയമ മാർഗങ്ങൾ സ്വീകരിക്കാമെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ രണ്ട് പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ടാറ്റ ഗ്രൂപ്പും, എസ്‌പി ഗ്രൂപ്പും തമ്മിൽ ദീർഘകാലമായി നീണ്ടുനിന്ന അതിശക്തമായ നിയമ പോരാട്ടത്തിന് അന്ത്യം കുറിക്കുന്നതായിരുന്നു ആ വിധി. എന്താണ് ടാറ്റ–മിസ്ത്രി പോരാട്ടത്തിന്റെ ചരിത്രം? എന്താണ് സൈറസ് മിസ്ത്രിക്ക് അതിലുള്ള പങ്ക്?

സൈറസ് മിസ്‌ത്രി. 2013ലെ ചിത്രം: AFP PHOTO/ Indranil MUKHERJEE

∙ മിസ്ത്രി വന്ന വഴി

ADVERTISEMENT

നൂറ്റാണ്ടുകൾക്കു മുൻപ് അന്നത്തെ പേർഷ്യയിൽനിന്ന് ഗുജറാത്തിലേക്കു കുടിയേറിയ രണ്ടു പാഴ്സി വ്യവസായ കുടുബത്തിലെ ഇളം തലമുറക്കാരാണ് ടാറ്റ കുടുബത്തിലെ ഇപ്പോഴത്തെ കാരണവരായ രത്തൻ ടാറ്റയും പല്ലോൺജി കുടുബത്തിലെ ഈ തലമുറയിലെ ഇളയ ആളായ സൈറസ് മിസ്ത്രിയും. രത്തൻ ടാറ്റായുടെ അർധസഹോദരൻ നോയൽ  ടാറ്റായുടെ ഭാര്യ, സൈറസ് മിസ്‌ത്രിയുടെ സഹോദരിയാണ്. അങ്ങനെ വിവാഹത്തിലൂടെ ടാറ്റ കുടുംബവും മിസ്ത്രി കുടുംബവും ബന്ധുക്കളായി. ടാറ്റ സൺസിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകൾ എസ്പി ഗ്രൂപ്പാണ്. ഗ്രൂപ്പിന്റെ  കൈവശമുള്ള ടാറ്റ സൺസിന്റെ 18.37 ശതമാനം ഓഹരികളിൽ പകുതി സൈറസ് മിസ്ത്രിയുടെ പേരിലും പകുതി സഹോദരൻ ഷാപൂർ മിസ്ത്രിയുടെ പേരിലുമാണ്. പിതാവായ പല്ലോൺജി മിസ്ത്രി ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡിൽനിന്ന് പിരിഞ്ഞപ്പോഴാണ് ആ ഒഴിവിൽ 2006ൽ സൈറസ് മിസ്ത്രി  ടാറ്റ സൺസിന്റെ ഡയറക്ടർ പദവിയിൽ എത്തുന്നത്.

മിസ്‌ത്രിയെ 2011ൽ ടാറ്റ സൺസിന്റെ ഡപ്യൂട്ടി ചെയർമാനായി ബോർഡ് നിയമിച്ചു. സൈറസിന്റെ നിയമനത്തെ ‘ദീർഘവീക്ഷണത്തോടെയുള്ള നിയമനം’ എന്നാണ് അന്ന് ചെയർമാനായിരുന്ന രത്തൻ ടാറ്റ വിശേഷിപ്പിച്ചത്. 2012ൽ മിസ്ത്രിക്ക് ടാറ്റ സൺസിന്റെ ചെയർമാനായി സ്ഥാനക്കയറ്റവും നൽകി. ടാറ്റ കുടുംബത്തിന് പുറത്തുനിന്ന്‌ ആദ്യമായി ഈ പദവിയിൽ എത്തുന്ന വ്യക്തിയാണ് മിസ്ത്രി. മിസ്ത്രി  അധ്യക്ഷനായ ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡ്, രത്തൻ ടാറ്റയെ കമ്പനിയുടെ ചെയർമാൻ എമിരറ്റസ് ആയി തിരഞ്ഞെടുത്തിരുന്നു.

രത്തൻ ടാറ്റ, ടിസിഎസ് വൈസ് ചെയർമാനായിരുന്ന എസ്.രാമദൊരൈ, സൈറസ് മിസ്ത്രി എന്നിവർ. 2012ലെ ചിത്രം: PUNIT PARANJPE / AFP

പക്ഷേ 2016 ഒക്ടോബറിൽ മിസ്‌ത്രിയെ രത്തൻ ടാറ്റയും കൂട്ടരും ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡിൽനിന്നും ചെയർമാൻ സ്ഥാനത്തുനിന്നും നീക്കി. ടാറ്റ സ്റ്റീലിന്റെ യൂറോപ്പിലെ പ്രവർത്തനം അവസാനിപ്പിക്കണം എന്ന നിലപാട്, രത്തൻ ടാറ്റയുടെ സ്വപ്‍ന പദ്ധതിയായ നാനോ കാറിനെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസം, ടാറ്റ ടെലിസർവീസ് ജപ്പാൻ കമ്പനിക്ക് കൊടുക്കുവാനുള്ള നഷ്ടപരിഹാരം സംബന്ധിച്ചുള്ള തർക്കം ഇവയാണു തന്നെ രത്തൻ ടാറ്റക്ക് അനഭിമതനാക്കിയതെന്നാണ് മിസ്ത്രി പറഞ്ഞത്. എന്നാൽ, മിസ്‌ത്രിയുടെ മികവിലെ പോരായ്മയായിരുന്നു അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ബോർഡിനെ നിർബന്ധിതമാക്കിയതെന്നായിരുന്നു രത്തൻ ടാറ്റയുടെ പക്ഷം. പക്ഷേ, സൈറസ് മിസ്ത്രിയുടെ ബിസിനസ് തന്ത്രങ്ങൾ ടാറ്റ കുടുംബം അഗീകരിക്കാത്തതാണ് തർക്കങ്ങളിലേക്കു വളർന്നതെന്നാണ് ബോംബെ ഹൗസിന്റെ (ടാറ്റ സൺസിന്റെ മുംബൈയിലെ ആസ്ഥാനം) ഇടനാഴികളിൽ കേൾക്കുന്നത്. 

∙ ‘യുദ്ധ’ത്തിലേക്ക് വാഡിയയുടെ വരവ്

ADVERTISEMENT

തർക്കങ്ങളെ തുടർന്ന് എസ്‌പി ഗ്രൂപ്പും ടാറ്റ സൺസും നാഷനൽ കമ്പനി ലോ ട്രിബ്യൂണലിലും നാഷനൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിലും നിയമ യുദ്ധങ്ങൾ കഴിഞ്ഞാണ് സുപ്രീംകോടതിയെ സമീപിച്ചത്. കമ്പനി ലോ ട്രിബ്യൂണലിൽ ടാറ്റ ജയിച്ചു. അതിനെതിരെ മിസ്ത്രി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ച്‌ അനുകൂല വിധി സമ്പാദിച്ചു. ഇതിനെതിരെയാണ് ടാറ്റ സൺസ് സുപ്രീം കോടതിയിൽ പോയത്. ടാറ്റ സൺസിൽ എസ്‌പി ഗ്രൂപ്പിന് 18.37 ശതമാനം ഓഹരികളും ടാറ്റ കുടുംബത്തിന്റെ വിവിധ ജീവകാരുണ്യ ട്രസ്റ്റുകൾക്ക്  66 ശതമാനം ഓഹരികളുമാണുള്ളത്. ബാക്കിയുള്ള 16 ശതമാനം ചില ടാറ്റ കമ്പനികളുടെയും ഏതാനും വ്യക്തികളുടെയും കൈകളിലാണ്. കമ്പനി നിയമത്തിൽ കൊണ്ടുവന്ന ചില ഭേദഗതികളുടെ ഫലമായി ഈ ജീവകാരുണ്യ സ്ഥാപനങ്ങളിലൂടെ ടാറ്റ കുടുംബം ടാറ്റ സൺസിനെ നിയന്ത്രിക്കുന്നു. അതിലൂടെ ടാറ്റ സൺസിന്റെ കീഴിലുള്ള ഗ്രൂപ്പ് കമ്പനികളെയും.  

സൈറസ് മിസ്ത്രി.

 ടാറ്റ-മിസ്ത്രി കോർപറേറ്റ് യുദ്ധം യഥാർഥത്തിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ടാറ്റ-മിസ്ത്രി-വാഡിയ പാഴ്സി വ്യവസായ കുടുംബങ്ങളുടെ തലമുറകളായിട്ടുളള കുടിപ്പകയുടെ തുടർച്ച മാത്രമാണ്. ഇന്ത്യയിൽ വ്യവസായ കുടുംബങ്ങൾ തമ്മിലോ അല്ലെങ്കിൽ ഒരു വ്യവസായ കുടുംബത്തിലോ തർക്കങ്ങൾ  ഉണ്ടാകുമ്പോഴെല്ലാം കേൾക്കുന്ന പേരാണ് നുസ്‌ലി വാഡിയ. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായ ജിന്നയുടെ ചെറുമകനായ വാഡിയ ടാറ്റ-മിസ്ത്രി തർക്കത്തിലെയും ഒരു കഥാപാത്രമാണ്.

രത്തൻ ടാറ്റ,  ടാറ്റ സൺസിന്റെ ചെയർമാനായി വന്നപ്പോൾ, അവിടുത്തെ പഴയ താപ്പാനകളുടെ വലിയ എതിർപ്പ് നേരിടേണ്ടി വന്നു. അദ്ദേഹം നടപ്പാക്കിയ പരിഷ്‌കാരങ്ങളൊന്നും സ്വീകരിക്കാൻ പല ഗ്രൂപ്പ് കമ്പനികളുടെയും മേധാവികൾ തയാറായില്ല. അവരെയെല്ലാം പുറത്തുചാടിച്ചു ടാറ്റ സൺസിൽ തന്റെ അധികാരം ഉറപ്പിക്കാൻ രത്തൻ ടാറ്റയുടെ കൂടെ നിന്നതു നുസ്‌ലി വാഡിയ ആണ്. എന്നാൽ പിന്നീട് മിസ്ത്രി കുടുംബത്തെ സഹായിക്കാൻ കൂടെ നിന്നതും വാഡിയ ആയിരുന്നു.

∙ കേന്ദ്രത്തിന്റെ ‘ഇടപെടൽ’

ADVERTISEMENT

1970 വരെ ടാറ്റ സൺസിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് കമ്പനിതന്നെ നിയന്ത്രിച്ചിരുന്ന ഒരു മാനേജിങ് ഏജൻസിയായിരുന്നു. എന്നാൽ മോണോപോളിസ് ആൻഡ് റെസ്ട്രിക്ടിവ് ട്രേഡ് പ്രാക്ടിസ് (എംആർടിപി) ആക്ട് നിലവിൽ വന്നതോടെ മാനേജിങ് ഏജൻസി സമ്പ്രദായം നിർത്തലാക്കി. അതോടെ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികളെല്ലാം മാതൃകമ്പനിയിൽനിന്ന് സ്വതന്ത്രമായി. അവയെല്ലാം സ്വതന്ത്ര  കമ്പനികളായി പ്രവർത്തിച്ചു തുടങ്ങി. ഗ്രൂപ്പ് കമ്പനികളുടെ ഒരുമിച്ചുള്ള പ്രവർത്തനം ആകെ കുഴപ്പത്തിലായി. ജെആർഡി ടാറ്റായുടെ വ്യക്തിപ്രഭാവം കൊണ്ടാണ് കമ്പനികളെയെല്ലാം ഗ്രൂപ്പിന് കീഴിൽ ഒന്നിച്ചു നിർത്താൻ കഴിഞ്ഞത്. എന്നാലും അവയെല്ലാം ടാറ്റ സൺസിനു കീഴിലുള്ള ഒരു ഫെഡറേഷൻ പോലെയാണ് പ്രവർത്തിച്ചത്. ഇത് മാത്രമല്ല, കമ്പനികളെ ഏതു നിമിഷവും മറ്റുള്ള ഗ്രൂപ്പുകൾ റാഞ്ചുമെന്ന സ്ഥിതിയും വന്നു. കാരണം, ട്രസ്റ്റുകൾക്കു കമ്പനി കാര്യങ്ങളിൽ നേരിട്ട് വോട്ടു ചെയ്യാനുള്ള അവകാശമില്ലായിരുന്നു. അവരുടെ വോട്ട് സർക്കാർ കമ്പനിയുടെ ബോർഡുകളിലേക്കു നിയമിക്കുന്ന ട്രസ്റ്റികളിലൂടെ വേണമായിരുന്നു. 

വാജ്‌പേയിക്കൊപ്പം രത്തൻ ടാറ്റ. 2004ലെ ചിത്രം. Photo: SEBASTIAN D'SOUZA / AFP

കമ്പനി ആക്ട് 1963ന്റെ, 153 എ വകുപ്പനുസരിച്ചു സ്വകാര്യ ട്രസ്റ്റുകളുടെ അഭിപ്രായങ്ങൾ കമ്പനികളുടെ ബോർഡുകളിൽ പറയാനായി സർക്കാരിന് ഒരു ട്രസ്റ്റിയെ നിയമിക്കാമായിരുന്നു. ഇത് ടാറ്റയെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നമായിരുന്നു. നിയമത്തിലെ ഈ വകുപ്പ് ഭേദഗതി ചെയ്യുന്നതുവരെ, ടാറ്റ ട്രസ്റ്റുകളും ചെയർമാൻ രത്തൻ ടാറ്റയും ടാറ്റ സൺസിലെ ബോർഡിൽ വെറും നോക്കുകുത്തികളായിരുന്നു. ബിജെപിയിലെ മുതിർന്ന നേതാക്കളുമായി, പ്രത്യേകിച്ച്  ‌വാജ്‌പേയിയുമായും അദ്വാനിയുമായും അടുത്ത ബന്ധമുള്ള വാഡിയ, വാജ്‌പേയി പ്രധാനമന്ത്രിയായപ്പോൾ, തന്റെ അടുത്ത സുഹൃത്തായ രത്തൻ ടാറ്റയ്ക്കുവേണ്ടി ഈ വകുപ്പ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടു സർക്കാരിനെ സമീപിച്ചു. വാജ്‌പേയി മന്ത്രിസഭയിലെ നിയമ-കമ്പനികാര്യ മന്ത്രിയും വാഡിയയുടെ അടുത്ത സുഹൃത്തുമായിരുന്ന റാം ജത് മലാനി രത്തൻ ടാറ്റയെ ടാറ്റ സൺസിന്റെ ബോർഡിലെ സർക്കാർ ട്രസ്റ്റിയായി നിയമിച്ചു. ഇതോടെ ബോർഡിൽ ടാറ്റയ്ക്കു വേണ്ടി രത്തൻ ടാറ്റയ്ക്കു വോട്ടു ചെയ്യാൻ കഴിഞ്ഞു. 

2002ൽ കമ്പനി നിയമത്തിലെ 153എ വകുപ്പ് പല തവണ ഭേദഗതി ചെയ്‌തു. അത് ടാറ്റയ്ക്കുവേണ്ടി കൊണ്ടുവന്ന ഭേദഗതികളാണെന്നു വേണം പറയാൻ. ഇതോടു കൂടി ടാറ്റ ട്രസ്റ്റുകൾക്ക് ടാറ്റ സൺസിന്റെ ബോർഡിൽ നേരിട്ട് വോട്ടുചെയാനുള്ള അവകാശം കിട്ടി. അതുവരെ സർക്കാർ നോമിനേറ്റ് ചെയ്യുന്ന പബ്ലിക് ട്രസ്റ്റിയായിരുന്നു അവർക്കുവേണ്ടി വോട്ട് ചെയ്യിതിരുന്നത്. 14 വർഷങ്ങൾക്കു ശേഷം മിസ്ത്രിയെ പുറത്താക്കാൻ ടാറ്റയെ സഹായിച്ചതും നിയമത്തിൽ കൊണ്ടുവന്ന ഈ ഭേദഗതികളാണ്.

∙ ചുരുളഴിഞ്ഞ രഹസ്യം!

ടാറ്റ കുടുംബത്തിന്റെ കയ്യിൽ മാത്രമുള്ള ടാറ്റ സൺസിന്റെ ഓഹരികൾ എങ്ങനെ മിസ്ത്രിമാരുടെ കയ്യിൽ വന്നു എന്നത് എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. കേസ് സംബന്ധിച്ചു ടാറ്റ കമ്പനി ലോ ബോർഡ് ട്രിബ്യൂണലിനു മുന്നിൽ സമർപ്പിച്ച രേഖയിൽനിന്നാണ് ഈ രഹസ്യത്തിന്റെ ചുരുൾ അഴിഞ്ഞത്.‌ 1960കളിലും എഴുപതുകളിലുമായി മൂന്നു പ്രാവശ്യം ടാറ്റ സൺസിന്റെ ഓഹരികൾ വിറ്റിട്ടുണ്ട്. ജെആർഡി ടാറ്റയുടെ വിധവയായ സഹോദരി റോഡബ്ബ്‌ സ്വാഹിനി അദ്ദേഹത്തിന്റെ അറിവോടും അനുഗ്രഹത്തോടും കൂടി ടാറ്റ സൺസിൽ അവർക്കുള്ള 5.9 ശതമാനം ഓഹരികൾ എസ്‌പി ഗ്രൂപ്പിന് 1965 ജനുവരിയിൽ വിറ്റു. നവൽ ടാറ്റ അധ്യക്ഷനായിരുന്നപ്പോൾ സർ രത്തൻ ടാറ്റ ട്രസ്റ്റ് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി അതിന്റെ കൈവശം ഉണ്ടായിരുന്ന ടാറ്റ സൺസിന്റെ 4.81 ശതമാനം ഓഹരികൾ ഷാപൂർജി പല്ലോൺജി ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സിന് വിറ്റു.

ടാറ്റ സൺസിന്റെ മുംബൈയിലെ ആസ്ഥാനമായ ബോംബെ ഹൗസ്.

മൂന്നാമത് എസ്പി ഗ്രൂപ്പ് ടാറ്റ സൺസിന്റെ ഓഹരികൾ വാങ്ങുന്നത് 1974ലാണ്. ജെആർഡിയുടെ സഹോദരനായ ഡറായാണ് അദ്ദേഹത്തിന്റെ കൈവശമുള്ള ടാറ്റ സൺസിന്റെ ഓഹരികൾ മിസ്ത്രിമാർക്ക് വിറ്റത്. വ്യവസായത്തിൽ ഒരു താൽപര്യവുമല്ലാത്ത ഡറായും ജെആർഡിയും തമ്മിൽ ഒരിക്കലും രസത്തിലായിരുന്നില്ല. അതിനാൽതന്നെ ഈ ഓഹരി കൈമാറ്റത്തിന് ജെആർഡിയുടെ അനുവാദമില്ലായിരുന്നു. ഈ ഓഹരി കച്ചവടം ടാറ്റ കുടുംബത്തിൽ വലിയ ഭൂകമ്പംതന്നെയുണ്ടാക്കി. ഒട്ടും മനസ്സില്ലാതെയാണ് 1980ൽ ജെആർഡി ടാറ്റ, പല്ലോൺജി മിസ്ത്രിയെ ടാറ്റ സൺസിന്റെ ബോർഡിൽ ഡയറക്ടർ ആക്കിയത്.

വാഡിയ പറയുന്നതനുസരിച്ച് അദ്ദേഹത്തെ ടാറ്റ സൺസിന്റെ ഡയറക്ടറായി 1980കളിൽ പല പ്രാവശ്യം ജെആർഡി ക്ഷണിച്ചതാണ്. എന്നാൽ രത്തൻ ടാറ്റയുടെ പിതാവായ നവൽ ടാറ്റയും അദ്ദേഹത്തിന്റെ കൂട്ടുകക്ഷിയായിരുന്ന പല്ലോൺജി മിസ്ത്രിയും ഇതിനെ ശക്തിയായി എതിർത്തു. ഇതു തടയുന്നതിനു വേണ്ടി അവർ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ വരെ കണ്ടു. നാനാജി ദേശ്മുഖുമായും ജനസംഘവുമായും അടുപ്പമുണ്ടായിരുന്ന വാഡിയയെ ഇന്ദിര ഗാന്ധിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ടാറ്റ സൺസിൽ ചെന്നാൽ നാലുപാടുനിന്നും ആക്രമണമുണ്ടാകും എന്നറിയാവുന്നതും കൊണ്ടും സ്വന്തം വ്യവസായങ്ങൾ നോക്കേണ്ടതു കൊണ്ടും വാഡിയ ജെആർഡിയുടെ ക്ഷണം സ്വീകരിച്ചില്ല. 

2011ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയെ സന്ദർശിക്കുന്ന രത്തൻ ടാറ്റയും സൈറസ് മിസ്ത്രിയും. Photo: GUJARAT STATE INFORMATION DEPT / AFP

1991ൽ രത്തൻ ടാറ്റ, ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തപ്പോൾതന്നെ, ഗ്രൂപ്പ് കമ്പനികളിലുള്ള ടാറ്റ സൺസിന്റെ നിയന്ത്രണം കൂടുതൽ ശക്തമാക്കാനും, പല ഗ്രൂപ്പ് കമ്പനികളുടെയും തലപ്പത്തു വർഷങ്ങളായി കുടിയിരിക്കുന്ന താപ്പാനകളെ പുറത്താക്കാനും സൈറസ് മിസ്ത്രിയുടെ പിതാവായ പല്ലോൺജി മിസ്ത്രിയുമായി കൈകോർത്തു. അന്ന് രത്തൻ ടാറ്റ പല്ലോൺജി മിസ്ത്രിക്കും ഒരു വാക്ക് കൊടുത്തിരുന്നു. ടാറ്റ സൺസ് ഒരിക്കലും എസ്‌പി ഗ്രൂപ്പിന്റെ ബിസിനസുകൾക്കു തടസ്സം നിൽക്കില്ല എന്നായിരുന്നു അത്. സുപ്രീംകോടതി ഇടപെടലോടെ 2021 മാർച്ചിൽ രണ്ടു ഗ്രൂപ്പുകളും  വഴി പിരിഞ്ഞപ്പോൾ മിസ്ത്രിമാർ ഉയർത്തിയിരുന്ന ഒരു ചോദ്യമുണ്ട്. ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന, അതിനാൽ ആദായനികുതി ഇളവ് കിട്ടുന്ന ടാറ്റ ട്രസ്റ്റുകൾക്ക് എങ്ങനെ കമ്പനികളെ നിയന്ത്രിക്കാൻ കഴിയും എന്നതായിരുന്നു അത്. അടുത്ത നിയമയുദ്ധത്തിന്റെ പെരുമ്പറ മുഴക്കമായിരിട്ടായിരുന്നു പലരും ഈ ചോദ്യത്തെ കണ്ടത്. എന്നാൽ സൈറസ് മിസ്ത്രിയുടെ മരണത്തോടെ ചോദ്യങ്ങളേറെ ബാക്കിയാകുകയാണ്.

(ലേഖകൻ പ്രമുഖ ഇംഗ്ലിഷ് ദിനപത്രങ്ങളിൽ ധനകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary: Tata and Mistry Case: The Story of Legal Battle Between Two Indian Industrial Giants