തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരത്തിനു നേതൃത്വം നൽകുന്ന ലത്തീൻ സഭാ നേതൃത്വവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി. Vizhinjam Protest, Kerala Governor, Arif Mohammad Khan, Vizhinjam Port, Adani Port, Kerala Government

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരത്തിനു നേതൃത്വം നൽകുന്ന ലത്തീൻ സഭാ നേതൃത്വവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി. തുറമുഖ നിർമാണത്തിലെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പു നൽകിയതായി ലത്തീൻ രൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര മാധ്യമങ്ങളോടു പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി ഗവർണർക്കു നിവേദനം നൽകി. സമരസമിതി മുന്നോട്ടുവച്ച 7 ആവശ്യവും ഗവർണർ അനുഭാവപൂർവം പരിഗണിച്ചതായി യൂജിൻ പെരേര പറഞ്ഞു. കേന്ദ്ര ഇടപെടൽ ഉണ്ടാകാൻ ആകുന്നതെല്ലാം ചെയ്യാമെന്നും ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കാമെന്നും ഗവർണർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽനിന്നു മടങ്ങിയെത്തിയശേഷം സമരസമിതിയുമായി വീണ്ടും ചർച്ച നടത്താമെന്നാണു ഗവർണർ അറിയിച്ചിരിക്കുന്നത്.

ADVERTISEMENT

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഇന്ന് 37–ാം ദിവസത്തിലേക്കു കടക്കുകയാണ്. ഇന്ന് രണ്ടാംഘട്ട ഉപവാസ സമരത്തിൽ പൂവാർ ഇടവകയിൽനിന്നുള്ള അംഗങ്ങളാണു പങ്കെടുക്കുന്നത്. തീരശോഷണത്തിനു കാരണം വിഴിഞ്ഞം തുറമുഖനിർമാണമെന്നാണു സമരസമിതിയുടെ ആരോപണം. തുറമുഖ നിർമാണം നിർത്തിവച്ചു തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയമായി പഠിക്കണമെന്നാണു സമര സമിതിയുടെ പ്രധാന ആവശ്യം.

English Summary: Kerala Governor Arif Mohammad Khan intervenes in Vizhinjam protest