കോന്നി മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനത്തിന് അംഗീകാരം; 100 പേർക്ക് പഠിക്കാം
പത്തനംതിട്ട∙കോന്നി മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനത്തിന് നാഷനൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ്. 100 എംബിബിഎസ് സീറ്റുകൾക്കാണു അംഗീകാരം ലഭിച്ചത്. 16,300 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 4 നിലക്കെട്ടിടത്തിലാണ് ഗവ. മെഡിക്കൽ കോളജ് പ്രവർത്തന സജ്ജമാകുന്നത്. MBBS Seat, Konni medical college, Pathanamthitta, Manorama News

പത്തനംതിട്ട∙ കോന്നി മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനത്തിന് നാഷനൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോർജ്. 100 എംബിബിഎസ് സീറ്റുകൾക്കാണു അംഗീകാരം ലഭിച്ചത്. 16,300 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 4 നിലക്കെട്ടിടത്തിലാണ് ഗവ. മെഡിക്കൽ കോളജ് പ്രവർത്തന സജ്ജമാകുന്നത്.
അരുവാപ്പുലം പഞ്ചായത്തിലെ നെടുമ്പാറയിൽ ലഭ്യമായ റവന്യു വകുപ്പിന്റെ 50 ഏക്കറിലാണ് മെഡിക്കൽ കോളജ് ഉയർന്നത്. ആശുപത്രിയുടെ ആദ്യഘട്ടം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതിനൊപ്പം അക്കാദമിക് ബ്ലോക്കിന്റെ പണികളും ആരംഭിച്ചിരുന്നു. രണ്ടു വർഷം മുൻപ് ആശുപത്രിക്കെട്ടിടം പൂർത്തിയാക്കി ഒപി പ്രവർത്തനം ആരംഭിച്ചിരുന്നു. തുടർന്നാണ് അക്കാദമിക് ബ്ലോക്കിന്റെ അവസാനഘട്ട പണികൾ നടത്തിയതും ക്ലാസുകൾ തുടങ്ങാനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതും. ഇതിനിടെ നാഷനൽ മെഡിക്കൽ കമ്മിഷന്റെ അനുമതിക്കായുള്ള അപേക്ഷ സമർപ്പിക്കുകയും അംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും ചെയ്തു. എന്നാൽ, കമ്മിഷൻ അടിസ്ഥാന സൗകര്യങ്ങളിൽ ചില അപാകതകൾ ചൂണ്ടിക്കാട്ടുകയും അവ പരിഹരിക്കാനുള്ള നിർദേശങ്ങളും നൽകുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ കോളജിലേക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ സജ്ജമാക്കുകയായിരുന്നു. മെഡിക്കൽ കോളജ് രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ അടക്കമുള്ള കെട്ടിടങ്ങളുടെ പണികളും ക്യാംപസിൽ പുരോഗമിക്കുന്നു.4 നിലകളിലായാണു കോളജ് കെട്ടിടം ഉയർന്നത്. വിശാലമായ ലൈബ്രറിയും 3 ലക്ചറർ ഹാളും, ലബോറട്ടറികളും, മ്യൂസിയവും, ഡെമോ റൂമുകളും പ്രിൻസിപ്പലിന്റെ മുറിയും വിവിധ വകുപ്പുകളും സജ്ജമായി. എല്ലാ നിലയിലും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളും ക്രമീകരിച്ചിട്ടുണ്ട്. ലിഫ്റ്റുകളുമുണ്ട്.
English Summary: Pathanamthitta Konni medical MBBS seat