‘ഇടി മുഴുവൻ കൊണ്ടത് പിൻവശത്തെ ടയറിന്; ബസിന് മറ്റു തകരാറുകൾ ഒന്നും ഉണ്ടായിരുന്നില്ല’
കൊല്ലം∙ കൊട്ടാരക്കരയിൽ കാറിടിച്ച് കെഎസ്ആർടിസി ബസിന്റെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ച സംഭവത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. ബസിന് മറ്റു തകരാറുകളില്ലെന്നും ബസിന്റെ ടയറിലേക്ക് കാർ ഇടിച്ച് കയറിയതാണ് ടയർ ഇളകാൻ കാരണമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇടിയുടെ ശക്തി മുഴുവൻ ടയറിനാണ് കൊണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

വളവിൽ അമിത വേഗതയിലാണ് കാർ വന്നതെന്ന് കെഎസ്ആർടിസി ബസിന്റെ കണ്ടക്ടർ വിനോദ് പറഞ്ഞു. ‘‘വളവിൽ വച്ച് കാർ അമിതവേഗത്തിലാണ് വന്നത്. കാറിന്റെ വേഗത കണ്ട് ഡ്രൈവർ ബസിന്റെ മുൻഭാഗം അൽപം വെട്ടിച്ചു. കാറിന്റെ ഡ്രൈവർ ബ്രേക്കിന് പകരം ആക്സിലേറ്ററിലാണ് ചവിട്ടിയതെന്ന് തോന്നുന്നു. ഇടിക്ക് തൊട്ടുമുൻപ് കാറിന്റെ വേഗത വളരെ കൂടുതലായിരുന്നു. ഇടിക്ക് ശേഷം കാർ കുറേ പിന്നോട്ട് പോയ ശേഷമാണ് തിരിഞ്ഞ് വന്നത്. മൂന്നു യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്കുകളില്ല.’’ – കണ്ടക്ടർ വിനോദ് പറഞ്ഞു.
ബസിനുണ്ടായ നഷ്ട പരിഹാരം കാർ ഉടമ നൽകണമെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. ഇല്ലെങ്കിൽ കേസ് നൽകുമെന്നും അധികൃതർ അറിയിച്ചു. കൊട്ടാരക്കര കോട്ടപ്പുറത്ത് തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി വേണാട് ഓർഡിനറി ബസിന്റെ പിൻചക്രത്തിലേക്ക് അമിതവേഗതയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസിന് പിൻവശത്തെ നാല് ടയറുകളും ആക്സിലും ഊരിത്തെറിച്ചു. ടയറുകൾ നഷ്ടപ്പെട്ടതോടെ ബസിന്റെ പിൻവശത്തെ ബോഡി റോഡിൽ ഉരഞ്ഞു അൽപദൂരം മുന്നോട്ടുപോയി. കാറിന്റെ മുൻവശം തകർന്നിട്ടുണ്ട്. കാറിന്റെ മുൻവശത്തെ ടയറും അപകടത്തിനിടെ ഊരിത്തെറിച്ചു. കാറോടിച്ചിരുന്ന ഇളമ്പൽ സ്വദേശി ആബേൽ (21), നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.