ഹര്‍ത്താല്‍ അക്രമം: കോട്ടയത്ത് 4 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോട്ടയം ∙ ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് കോട്ടയത്ത് നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോട്ടമുറിയില്‍ ബേക്കറിയും തെള്ളകത്ത് കെഎസ്ആർടിസി ബസും തകര്‍ത്ത കേസിലാണ് നടപടി. നാസറുള്ള, ഷമീര്‍ സലീം, ഷാനുല്‍ ഹമീദ്, മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായത്. ഹർത്താൽ ദിനത്തിലെ

കോട്ടയം ∙ ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് കോട്ടയത്ത് നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോട്ടമുറിയില്‍ ബേക്കറിയും തെള്ളകത്ത് കെഎസ്ആർടിസി ബസും തകര്‍ത്ത കേസിലാണ് നടപടി. നാസറുള്ള, ഷമീര്‍ സലീം, ഷാനുല്‍ ഹമീദ്, മുഹമ്മദ് റാഫി എന്നിവരാണ് അറസ്റ്റിലായത്. ഹർത്താൽ ദിനത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോട്ടയത്തും അറസ്റ്റുണ്ടായത്.
രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ നടന്ന ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നു വിലയിരുത്തിയായിരുന്നു ഹർത്താൽ പ്രഖ്യാപനം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെയാണ് ഹർത്താലെന്നും സംസ്ഥാന കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു.
English Summary: Four PFI Activists Held In Kottayam For Unleashing Attacks On Hartal Day