ട്രെയിനില്ല, സീറ്റും കിട്ടാനില്ല, തോന്നിയ പോലെ ടിക്കറ്റ് നിരക്കും;തുരങ്കം വയ്ക്കുന്നോ 'ലോബി'?
ഇന്ത്യയുടെ സിലിക്കൺ വാലിയായി ബെംഗളൂരു വളർന്നിട്ട് വർഷങ്ങളായി. ബെംഗളൂരുവിലേക്ക് കേരളത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ യാത്ര തുടങ്ങിയിട്ടും നാളുകളായി. എന്നാൽ റെയിൽവേ മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല. കാലങ്ങൾ കഴിഞ്ഞിട്ടും കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളുടെ എണ്ണം കൂടിയിട്ടില്ല. കൊച്ചി–ബെംഗളൂരുസെക്ടറിൽ കഴിഞ്ഞ 8 മാസത്തിനിടെ വിമാനമാർഗം യാത്ര ചെയ്തത് ഏകദേശം 6 ലക്ഷം പേരാണ്. എന്നിട്ടും..
ഇന്ത്യയുടെ സിലിക്കൺ വാലിയായി ബെംഗളൂരു വളർന്നിട്ട് വർഷങ്ങളായി. ബെംഗളൂരുവിലേക്ക് കേരളത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ യാത്ര തുടങ്ങിയിട്ടും നാളുകളായി. എന്നാൽ റെയിൽവേ മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല. കാലങ്ങൾ കഴിഞ്ഞിട്ടും കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളുടെ എണ്ണം കൂടിയിട്ടില്ല. കൊച്ചി–ബെംഗളൂരുസെക്ടറിൽ കഴിഞ്ഞ 8 മാസത്തിനിടെ വിമാനമാർഗം യാത്ര ചെയ്തത് ഏകദേശം 6 ലക്ഷം പേരാണ്. എന്നിട്ടും..
ഇന്ത്യയുടെ സിലിക്കൺ വാലിയായി ബെംഗളൂരു വളർന്നിട്ട് വർഷങ്ങളായി. ബെംഗളൂരുവിലേക്ക് കേരളത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ യാത്ര തുടങ്ങിയിട്ടും നാളുകളായി. എന്നാൽ റെയിൽവേ മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല. കാലങ്ങൾ കഴിഞ്ഞിട്ടും കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളുടെ എണ്ണം കൂടിയിട്ടില്ല. കൊച്ചി–ബെംഗളൂരുസെക്ടറിൽ കഴിഞ്ഞ 8 മാസത്തിനിടെ വിമാനമാർഗം യാത്ര ചെയ്തത് ഏകദേശം 6 ലക്ഷം പേരാണ്. എന്നിട്ടും..
കേരളം കഴിഞ്ഞാൽ കേരളത്തിലെ ചെറുപ്പക്കാരെ ഏറ്റവും കൂടുതൽ കാണുന്നത് എവിടെയാണ്? സംശയിക്കേണ്ട ബെംഗളൂരു തന്നെ. ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെംഗളൂരു വളർന്നിട്ട് വർഷങ്ങളായി. ബെംഗളൂരുവിലേക്ക് കേരളത്തിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ യാത്ര തുടങ്ങിയിട്ടും നാളുകളായി. എന്നാൽ റെയിൽവേ മാത്രം ഇക്കാര്യം അറിഞ്ഞിട്ടില്ല. കാലങ്ങൾ കഴിഞ്ഞിട്ടും കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളുടെ എണ്ണം കൂടിയിട്ടില്ല. കൊച്ചി–ബെംഗളൂരു െസക്ടറിൽ കഴിഞ്ഞ 8 മാസത്തിനിടയിൽ വിമാന മാർഗം യാത്ര ചെയ്തിരിക്കുന്നതു ഏകദേശം 6 ലക്ഷം പേരാണ്. ഇത്രയും തിരക്കുണ്ടായിട്ടും അതു മുതലാക്കാൻ റെയിൽവേ ഒന്നും ചെയ്യുന്നുമില്ല. ഇത്രയും കാലം ബെംഗളൂരുവിൽ ടെർമിനൽ ഇല്ലെന്നാണ് റെയിൽവേ പറഞ്ഞത്. അടുത്തിടെ ബെംഗളൂരു ബൈപ്പനഹള്ളിയിൽ പുതിയ റെയിൽവേ ടെർമിനൽ തുറന്നു. പക്ഷേ ഇവിടെനിന്ന് കേരളത്തിലേക്കു ട്രെയിനോടിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ സർവീസിന് ആരാണ് ചുവന്ന കൊടി കാണിക്കുന്നത്? എന്തു കൊണ്ടാണ് ഇക്കാര്യത്തിൽ ഇടപെടാൻ കേരളത്തിലെ ജനപ്രതിനിധികൾക്ക് കഴിയാത്തത്? ട്രെയിനുകൾ ഓടിയില്ലെന്നു കരുതി ആരും ബെംഗളൂരുവിലേക്ക് പോകാതിരിക്കുന്നില്ല. വിമാനത്തിലും ബസുകളിലുമായി യാത്രക്കാർ നിരന്തരം യാത്ര ചെയ്യുന്നു. തോന്നിയ പോലെ തിരക്ക് അനുസരിച്ച് നിരക്കും കൂട്ടുന്നു. അങ്ങനെ എങ്കിൽ അതു വഴി ആർക്കാണ് ലാഭം?
ബെംഗളൂരുവിലേക്ക് ഏറ്റവും നിരക്കു കുറഞ്ഞ യാത്രാമാർഗം ട്രെയിനാണ്. ഹംസഫർ ഒഴികെയുള്ള ട്രെയിനുകളിൽ ഡൈനാമിക് പ്രൈസിങ് ബാധകമല്ലാത്തതിനാൽ തോന്നിയ പോലെ നിരക്ക് കൂട്ടാൻ കഴിയില്ല. കർണാടക ആർടിസിയും കെഎസ്ആർടിസിയും ഉൽസവ സീസണുകളിൽ അധിക നിരക്ക് ഈടാക്കുന്നുണ്ട്, സ്വകാര്യ ബസുകൾ തോന്നിയതു പോലെയാണു യാത്രക്കാരെ പിഴിയുന്നത്.
∙ സോറി, തിരക്കുള്ളപ്പോൾ ഞങ്ങൾ ട്രെയിൻ ഓടിക്കില്ല!
തെക്കൻ കേരളത്തിൽനിന്നു 2 പ്രതിദിന ട്രെയിനുകളും വടക്കൻ കേരളത്തിൽനിന്നു രണ്ടും മധ്യകേരളത്തിൽനിന്ന് ഒരു പകൽ സമയ ഇന്റർസിറ്റി ട്രെയിനുമാണു കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കുള്ളത്. യാത്രക്കാർക്ക് ഏറ്റവും ആവശ്യമുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്നു ട്രെയിനുകൾ ഇല്ലെങ്കിൽ മലബാറിൽനിന്നു പ്രതിദിന ട്രെയിനുകൾ പേരിനു മാത്രമാണുള്ളത്. 2 പ്രതിദിന ട്രെയിനുകളിൽ ഒന്ന് മംഗളൂരു, ഹസൻ വഴിയാണ്. ഫലത്തിൽ ഒരു പ്രതിദിന ട്രെയിൻ മാത്രമാണു കണ്ണൂരിൽനിന്നു കോഴിക്കോട്, പാലക്കാട് വഴിയുള്ളത്. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ഹസൻ വഴിയുള്ള ട്രെയിൻ കോഴിക്കോട് വരെ നീട്ടാനുള്ള ശുപാർശ റെയിൽവേ അംഗീകരിച്ചുവെന്നു പറയുന്നുണ്ടെങ്കിലും ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. ഇൗ ട്രെയിൻ നീട്ടുന്നതു കൊണ്ടു മാത്രം യാത്രാക്ലേശം പരിഹരിക്കപ്പെടില്ല.
സീറ്റുകളുടെ എണ്ണം കൂടണമെങ്കിൽ മലബാർ മേഖലയിൽനിന്നു പുതിയ പ്രതിദിന ബെംഗളൂരു സർവീസ് ആരംഭിക്കണം. കണ്ണൂർ–ബെംഗളൂരു എക്സ്പ്രസ്, കണ്ണൂർ–യശ്വന്ത്പുര എന്നീ രണ്ടു പ്രതിദിന ട്രെയിനുകളാണു ബെംഗളൂരുവിലേയ്ക്കുള്ളത്. ആർക്കും വേണ്ടാത്ത തിങ്കളാഴ്ചകളിൽ മംഗളൂരു–യശ്വന്തപുര സ്പെഷൽ സർവീസുമുണ്ട്. ഈ സ്പെഷൽ ഞായറാഴ്ചയായിരുന്നെങ്കിൽ കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടുമായിരുന്നു. എണ്ണത്തിൽ 5 ട്രെയിനുണ്ടെങ്കിലും ഇവയൊന്നും ബെംഗളൂരുവിലേയ്ക്കു തിരക്കുള്ള ദിവസങ്ങളിലല്ല സർവീസ് നടത്തുന്നത്. ഏറ്റവും തിരക്ക് ഞായറാഴ്ചയാണെങ്കിൽ അധിക സർവീസുള്ളത് ഇടദിവസങ്ങളിലാണ്. ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേയ്ക്കുള്ള സർവീസുകളുടെ കാര്യവും വ്യത്യസ്തമല്ല. ട്രെയിൻ വേണ്ടതു വാരാന്ത്യങ്ങളിലാണെങ്കിൽ ഇടദിവസങ്ങളിലാണു കൂടുതൽ സർവീസുകളും. ശനിയാഴ്ചകളിൽ ഐലൻഡും മൈസൂരു–കൊച്ചുവേളിയും അല്ലാതെ മറ്റു ട്രെയിനുകൾ ഒന്നും തന്നെയില്ല.
∙ ഗരീബ് രഥുണ്ട്, ഹംസഫറുണ്ട്, പക്ഷേ യാത്രക്കാർക്ക് ഗുണമില്ല
പേരിന് ഇഷ്ടം പോലെ ട്രെയിനുകളുണ്ട്. പക്ഷേ യാത്രക്കാർക്ക് ഗുണമില്ല. തിരക്കുള്ളപ്പോൾ ട്രെയിൻ ഓടില്ല. തിരക്കു നോക്കി ഓടിക്കാൻ റെയിൽവേയ്ക്കു മനസ്സുമില്ല. തെക്കൻ കേരളത്തിലേക്ക് ആവശ്യത്തിന് ട്രെയിനുകളില്ലാത്ത പ്രശ്നം ട്രെയിനുകൾ സർവീസ് നടത്തുന്ന ദിവസങ്ങൾ മാറ്റി പരിഹരിക്കാമെങ്കിലും ദക്ഷിണ റെയിൽവേ കത്തു നൽകുന്നതല്ലാതെ മറ്റു നടപടികളുണ്ടാകുന്നില്ല. കഴിഞ്ഞ 2 വർഷവും ഒാൾ ഇന്ത്യ ടൈംടേബിൾ കമ്മിറ്റി യോഗത്തിൽ കൊച്ചുവേളി–യശ്വന്തപുര ഗരീബ്‌രഥ് എക്സ്പ്രസിന്റെ സർവീസ് ദിവസങ്ങൾ മാറ്റാൻ ദക്ഷിണ റെയിൽവേ ശുപാർശ ചെയ്തിരുന്നു. കേരളത്തിലേക്കുള്ള ഗരീബ്‌രഥിന്റെ സർവീസ് ചൊവ്വ, വ്യാഴം, ഞായർ എന്നതിനു പകരം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാക്കാനും ബെംഗളൂരുവിലേക്കുള്ള സർവീസ് തിങ്കൾ, ബുധൻ,വെള്ളി എന്നതിനു പകരം ബുധൻ, വെള്ളി, ഞായർ എന്ന രീതിയിലാക്കാനുമായിരുന്നു ശുപാർശ. ഇതു നടപ്പായിരുന്നെങ്കിൽ നാട്ടിലേക്ക് ശനിയാഴ്ചയും ബെംഗളൂരുവിലേയ്ക്കു ഞായറും കൂടുതൽ സീറ്റുകൾ ലഭിക്കുമായിരുന്നു.
അധിക റേക്ക് ഒന്നും വേണ്ടാത്ത ഇതു നടപ്പാക്കാൻ യശ്വന്തപുരയിലെ പരിമിതിയാണ് തടസം. അവിടുത്തെ സൗകര്യക്കുറവു മൂലം ദിവസങ്ങൾ മാറ്റാൻ കഴിയില്ലെന്നും ബൈപ്പനഹള്ളിയിലെ പുതിയ ടെർമിനൽ തുറക്കുന്നതോടെ ഇതു പരിഗണിക്കുമെന്നുമായിരുന്നു ദക്ഷിണ–പശ്ചിമ റെയിൽവേയുടെയും ബെംഗളൂരു ഡിവിഷന്റെയും നിലപാട്. എന്നാൽ പുതിയ ടെർമിനൽ തുറക്കുകയും ഒട്ടേറെ ട്രെയിനുകളുടെ ടെർമിനൽ യശ്വന്തപുരയിൽ നിന്നു ബൈപ്പനഹള്ളിയിലേക്കു മാറ്റിയെങ്കിലും ഗരീബ്‌രഥിന്റെ കാര്യത്തിൽ ബെംഗളൂരു ഡിവിഷൻ ഒന്നും ചെയ്തിട്ടില്ല. ഇപ്പോൾ ആഴ്ചയിൽ 2 ദിവസം സർവീസ് നടത്തുന്ന കൊച്ചുവേളി–ബെംഗളൂരു ഹംസഫർ ആഴ്ചയിൽ മൂന്നാക്കാനുള്ള ശുപാർശയും ഇതേ പോലെ ബെംഗളൂരു ഡിവിഷന്റെ കരുണ കാത്തിരിക്കുകയാണ്. ബെംഗളൂരുവിലെ തിരക്കു കാരണം അതും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണു നൽകിയിരിക്കുന്നത്. ഈ വിഷയത്തിലും പുതിയ ടെർമിനൽ വന്നതിന്റെ ആനുകൂല്യം കേരളത്തിന് ലഭിച്ചിട്ടില്ല. ഈ രണ്ട് ആവശ്യങ്ങൾ നടപ്പായാൽ തന്നെ തിരുവനന്തപുരം ഭാഗത്തേക്കുള്ള തിരക്കിന് അൽപം ആശ്വാസമാകും.
∙ ട്രെയിനുകളെ തുരങ്കം വയ്ക്കുന്നത് ആരാണ്?
എറണാകുളത്തുനിന്നു ദിവസവുമുള്ള ബെംഗളൂരു ഇന്റർസിറ്റിയല്ലാതെ ആഴ്ചയിൽ 3 ദിവസമുള്ള എറണാകുളം–ബൈപ്പനഹള്ളി ട്രെയിനാണു പിന്നെയുള്ളത്. രാവിലെ 3.50ന് അവിടെയെത്തുന്ന ട്രെയിൻ വൈകിട്ട് 7 വരെ അവിടെ വെറുതെയിട്ടിരിക്കുകയാണ്. ഇത് ശിവമോഗയിലേക്കു നീട്ടിയാൽ ഒട്ടേറെ മലയാളികൾക്ക് ഉപകാരപ്പെടുമെങ്കിലും അതിനും ബെംഗളൂരു ഡിവിഷൻ തയാറല്ല. കേരളത്തിന്റെ രണ്ടറ്റത്തുനിന്നു ബെംഗളൂരു യാത്രയ്ക്കു നേരിടുന്നതു വ്യത്യസ്തമായ പ്രശ്നങ്ങളാണെന്നു റെയിൽവേ ഇനിയെങ്കിലും തിരിച്ചറിയണം. മലബാറിൽ നിന്നു ബെംഗളൂരിലേക്കു ആവശ്യത്തിനു ട്രെയിനുകളില്ലെന്നതു യാഥാർഥ്യമാണ്. തെക്കൻ കേരളത്തിലാകട്ടെ ട്രെയിനുകളുണ്ടെങ്കിലും യാത്രക്കാർക്ക് ഉപകാരമുള്ള ദിവസങ്ങളിലല്ല അവ ഓടുന്നതെന്നാണു പ്രശ്നം.
ദക്ഷിണ റെയിൽവേയും ദക്ഷിണ പശ്ചിമ റെയിൽവേയും പരസ്പരം കത്തെഴുതിക്കൊണ്ടിരുന്നാൽ നടപടിയാകുന്ന കാര്യങ്ങളല്ല ഇപ്പോഴുള്ളത്. റെയിൽവേ മന്ത്രാലയം ഡൽഹിയിൽനിന്ന് വടിയെടുത്താൽ മാത്രമേ എന്തെങ്കിലും സംഭവിക്കൂ. സംസ്ഥാനം നേരിട്ടു റെയിൽവേ മന്ത്രിയെ ഈ വിഷയത്തിൽ സമീപിക്കാതെ ഈ ദുരവസ്ഥയ്ക്കു മാറ്റമുണ്ടാകില്ല. ഇതിൽ ഒളിച്ചിരിക്കുന്ന മറ്റൊരു പ്രശ്നം കർണാടകയിൽ നിന്നുള്ളവർക്കു കേരളത്തിലേക്കു ട്രെയിനോടിക്കുന്നതിനു വലിയ താൽപര്യമില്ലെന്നതാണ്. റോഡായാലും റെയിലായാലും കേരളത്തിൽനിന്നുള്ളതു വേണ്ടെന്ന നിലപാടാണു ഏറെക്കാലമായി അവിടുന്നുള്ള മറുപടികളിൽ നിഴലിക്കുന്നത്. രാജ്യത്ത് എവിടെയും യാത്ര ചെയ്യാൻ ഏതു പൗരനും അവകാശമുണ്ട്. അതിനുള്ള സൗകര്യം ഒരുക്കേണ്ട ബാധ്യത റെയിൽവേയ്ക്കുമുണ്ട്. ഏറ്റവും കൂടുതൽ ടിക്കറ്റ് വരുമാനം ലഭിക്കുന്ന സെക്‌ടറെന്ന ആനൂകൂല്യമെങ്കിലും ബെംഗളൂരു ട്രെയിന്റെ കാര്യത്തിൽ റെയിൽവേ കാണിക്കണം. വന്ദേഭാരത് ട്രെയിനുകൾ വരുമ്പോൾ കണ്ണൂർ–ബെംഗളൂരു, കോട്ടയം–ബെംഗളൂരു റൂട്ടുകളിൽ പുതിയ വന്ദേഭാരത് സർവീസുകൾ ആരംഭിക്കാൻ റെയിൽവേ നടപടിയെടുക്കണം.
ആവശ്യത്തിനു ട്രെയിനുകളില്ലാത്തതിനു പിന്നിൽ ബസ് ലോബിയാണെന്നു പൂർണമായി പറയാൻ കഴിയാത്ത അവസ്ഥയാണ്. കോവിഡിനു ശേഷം ബസുകൾ കുറഞ്ഞതും ട്രെയിൻ ടിക്കറ്റ് ഡിമാൻഡ് കൂട്ടിയിട്ടുണ്ട്. റെയിൽവേയുടെ താൽപര്യമില്ലായ്മയാണു പ്രധാന പ്രശ്നം. റെയിൽവേ മറ്റാരേയോ സഹായിക്കാൻ വേണ്ടി ട്രെയിനോടിക്കാതിരിക്കുകയാണെന്നു വ്യക്തം. നമ്മുടെ ജനപ്രതിനിധികളുടെയും സർക്കാരിന്റെയും കുഴപ്പവുമുണ്ട്. ഒറ്റക്കെട്ടായി കേരളത്തിന്റെ ആവശ്യത്തിനായി അവർ സമർദ്ദം ചെലുത്തുന്നില്ല. കർണാടകയിൽനിന്ന് ആരും കേരളത്തിലേക്ക് യാത്ര ചെയ്യാനില്ലാത്തതിനാൽ അവിടുന്നു സമർദ്ദം ചെലുത്താനും ആരുമില്ല. ബെംഗളൂരുവിലേക്കു ട്രെയിൻ ലഭിക്കേണ്ടതു മലയാളികളുടെ ആവശ്യമാണെന്നു തിരിച്ചറിഞ്ഞു സർക്കാരോ ജനപ്രതിനിധികളോ പ്രവർത്തിക്കുന്നുമില്ല. ഇനി മുഖ്യമന്ത്രി തന്നെ നേരിട്ടു െറയിൽവേ മന്ത്രിക്കു കത്തെഴുതിയാലേ രക്ഷയുള്ളൂ.
∙ ഉദയ് ഡബിൾ ഡെക്കർ കേരളത്തിലേക്കു വരുമോ ?
ഏറ്റവും തിരക്കുള്ള റൂട്ടുകളിലൊന്നാണ് കേരള–ബെംഗളൂരു സെക്ടർ. കൂടുതൽ ട്രെയിനുകളുടെ ആവശ്യകത പലകുറി കേരളം ചൂണ്ടിക്കാട്ടിയിട്ടും റെയിൽവേ അനങ്ങുന്നില്ല. ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ െഡക്കർ കണ്ണൂരിലേക്കു നീട്ടണമെന്ന നിർദേശം ഉയരുന്നുണ്ടെങ്കിലും പാലക്കാട് വരെ നീട്ടാൻ പോലും ദക്ഷിണ റെയിൽവേ തയാറാകാത്ത ട്രെയിനാണിത്. രാത്രി ഒൻപതിന് കോയമ്പത്തൂരെത്തുന്ന ട്രെയിൻ കണ്ണൂർ വരെ ഒാടിച്ചു തിരികെ രാവിലെ 5.45ന് കോയമ്പത്തൂരിലെത്തിക്കുക പ്രായോഗികമല്ല. വെള്ളം നിറയ്ക്കാനോ വൃത്തിയാക്കാനോ ആവശ്യമായ സമയം കണ്ണൂരിലേക്കു നീട്ടിയാൽ ലഭ്യമാകില്ല. അതേ സമയം കോഴിക്കോട് പ്ലാറ്റ്ഫോം സൗകര്യം ഉറപ്പാക്കിയാൽ അവിടേക്കു നീട്ടാൻ കഴിയും.
English Summary: Kerala-Bengaluru Train Journey, an ordeal for Malayalis | Explainer