ട്രെയിനിൽ 'ബോംബ് സൂക്ഷിക്കുന്ന' റെയിൽവേ! ഇനിയുണ്ടാകില്ല പാളങ്ങളിൽ ആ 'സ്ഫോടനം'
ലോകത്തിൽ ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്നത് ഫുട്ബോൾ കളിക്കിടയിൽ ഓരോ ടീമിലെയും ഗോളിയാണെന്ന് കാവ്യാത്മകമായി പറയാറുണ്ട്. അതിലും ഭീകരമാണ് പലപ്പോഴും റെയിൽവേ ഗാർഡിന്റെ അവസ്ഥ. ഒരു കിലോമീറ്ററിനടുത്ത് നീളമുള്ള ഗുഡ്സ് ട്രെയിനിലെ ലോക്കോ പൈലറ്റിന് സഹപൈലറ്റ് കൂട്ടുണ്ടാവും. എന്നാൽ ഗാർഡിന്റെ അവസ്ഥയോ? വനിതാ ഗാർഡ് ആണെങ്കിലോ? അതും രാത്രിയിൽ? ആൾപാർപ്പില്ലാത്ത ഏതെങ്കിലും കാട്ടിലാകും പലപ്പോഴും ട്രെയിനിന്റെ..
ലോകത്തിൽ ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്നത് ഫുട്ബോൾ കളിക്കിടയിൽ ഓരോ ടീമിലെയും ഗോളിയാണെന്ന് കാവ്യാത്മകമായി പറയാറുണ്ട്. അതിലും ഭീകരമാണ് പലപ്പോഴും റെയിൽവേ ഗാർഡിന്റെ അവസ്ഥ. ഒരു കിലോമീറ്ററിനടുത്ത് നീളമുള്ള ഗുഡ്സ് ട്രെയിനിലെ ലോക്കോ പൈലറ്റിന് സഹപൈലറ്റ് കൂട്ടുണ്ടാവും. എന്നാൽ ഗാർഡിന്റെ അവസ്ഥയോ? വനിതാ ഗാർഡ് ആണെങ്കിലോ? അതും രാത്രിയിൽ? ആൾപാർപ്പില്ലാത്ത ഏതെങ്കിലും കാട്ടിലാകും പലപ്പോഴും ട്രെയിനിന്റെ..
ലോകത്തിൽ ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്നത് ഫുട്ബോൾ കളിക്കിടയിൽ ഓരോ ടീമിലെയും ഗോളിയാണെന്ന് കാവ്യാത്മകമായി പറയാറുണ്ട്. അതിലും ഭീകരമാണ് പലപ്പോഴും റെയിൽവേ ഗാർഡിന്റെ അവസ്ഥ. ഒരു കിലോമീറ്ററിനടുത്ത് നീളമുള്ള ഗുഡ്സ് ട്രെയിനിലെ ലോക്കോ പൈലറ്റിന് സഹപൈലറ്റ് കൂട്ടുണ്ടാവും. എന്നാൽ ഗാർഡിന്റെ അവസ്ഥയോ? വനിതാ ഗാർഡ് ആണെങ്കിലോ? അതും രാത്രിയിൽ? ആൾപാർപ്പില്ലാത്ത ഏതെങ്കിലും കാട്ടിലാകും പലപ്പോഴും ട്രെയിനിന്റെ..
‘ഇനി മുതൽ ട്രെയിനുകളിലെ ജീവനക്കാർ റെയിൽവേ പാളങ്ങളിൽ ബോംബ് സ്ഫോടനം നടത്തില്ല’– അടുത്ത കാലത്ത് റെയിൽവേ എടുത്തതാണ് ഈ തീരുമാനം. ട്രെയിനിൽ ബോംബ് വയ്ക്കുന്നത് പലരും കേട്ടിട്ടുണ്ട്. പലയിടത്തും സ്ഫോടനങ്ങൾ നടന്നിട്ടുമുണ്ട്. പക്ഷേ റെയിൽവേയുടെ അറിവോടെ ട്രെയിനുകൾക്കുള്ളിൽ ‘ബോംബുകൾ’ സൂക്ഷിക്കാറുണ്ടോ? ആരാണ് റെയിൽവേയിലെ ആ ബോംബ് സ്ഫോടന വിദഗ്ധർ? പതിറ്റാണ്ടുകളായി തുടരുന്നതാണ് റെയിൽവേയുടെ ഈ ബോബ് സ്ഫോടനം. ചെറിയ കുഴിബോംബാണ് ട്രെയിനുകളിലുള്ളത്. ഈ ബോംബ് സ്ഫോടനങ്ങൾ ആരെയും കൊല്ലാനുള്ളതല്ല. മറിച്ച് ട്രെയിനുകൾ കൂട്ടിയിടിച്ച് ആർക്കും അപകടം വരാതിരിക്കാനാണ്. ആ കുഴിബോംബ് (Detonator) വേണ്ടെന്നു വച്ചാലോ എന്ന ആലോചനയിലാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ. അതിനുള്ള കാരണങ്ങൾ പലതാണ്. ബ്രിട്ടിഷുകാരുടെ കാലം മുതൽ ഉള്ളതാണ് അപകട സൂചകമായി റെയിൽവേലൈനിലെ പടക്കം പൊട്ടിക്കൽ. ചുരുങ്ങിയത് നിയമപുസ്തകത്തിലും ഇതുണ്ട്. ആ പരിപാടി തുടരണോ എന്ന് തീരുമാനിക്കാൻ അതത് സോണുകൾക്ക് അധികാരം നൽകാനാണ് ഇപ്പോൾ റെയിൽവേ ബോർഡിന്റെ തീരുമാനം. എന്താണ് റെയിൽവേയിലെ കുഴിബോംബ് സ്ഫോടനം? എങ്ങനെയാണ് റെയിൽവേ ബോംബ് പൊട്ടിക്കുന്നത്? ആരാണ് ഈ സ്ഫോടനത്തിനു സഹായിക്കുന്നത്? അതിന്റെ ബുദ്ധിമുട്ടുകള്‍ എന്തെല്ലാമാണ്? ഇപ്പോൾ എന്തു കൊണ്ടാണ് സ്ഫോടനം വേണ്ടെന്നു വയ്ക്കാൻ കാരണം? വിശദമായറിയാം.
∙ സൂചനയാണിത് സൂചന മാത്രം
ഏതെങ്കിലും പ്രതികൂല സാഹചര്യം കാരണം ഒരു ട്രെയിൻ റേക്ക് റെയിൽവേ ലൈനിൽ ഏറെ നേരം നിർത്തിയിടേണ്ടി വരികയാണെങ്കിൽ അതിന് മുന്നിലും പിന്നിലും ട്രാക്കിൽ നിശ്ചിത ദൂരത്തിൽ ഒരു ചെറിയ സ്ഫോടക വസ്തു അഥവാ ഡിറ്റണേറ്റർ വയ്ക്കണമെന്ന് റെയിൽവേ നിയമം (റൂൾ 4.44) അനുശാസിക്കുന്നുണ്ട്. അബദ്ധവശാൽ മറ്റൊരു ട്രെയിൻ ആ ലൈനിൽ വന്നാലും അത് ഈ സ്ഫോടക വസ്തുവിൽ തട്ടുന്നതോടെ ഡിറ്റണേറ്റർ ചെറിയ ശബ്ദത്തോടെ പൊട്ടും. അതോടെ ലോക്കോ പൈലറ്റിന് ട്രെയിൻ നിർത്തി അപകടം ഒഴിവാക്കാനാകും. ഓട്ടമാറ്റിക് സിഗ്നലിന്റെയും മൊബൈൽ ഫോണിന്റെയും കാലത്ത് പതിറ്റാണ്ടുകൾ പഴക്കമുള്ള അപരിഷ്കൃതമായ ഈ സംവിധാനം ഇനി ആവശ്യമില്ലെന്നാണു പക്ഷേ റെയിൽവേ കരുതുന്നത്.
∙ ബോംബ് പൊട്ടി, മുന്നിലെ പാളത്തിൽ ട്രെയിനുണ്ട്, ജാഗ്രതൈ!
പല കാരണങ്ങൾ കൊണ്ട് ട്രെയിനുകൾ ഇടയ്ക്കിടെ നിർത്തിയിടാറുണ്ട്. ഇന്ന് അത് പലപ്പോഴും ഹോം സിഗ്നൽ കിട്ടാത്തതു കൊണ്ടാണ്. അതായത് ഓരോ സ്റ്റേഷനിലേക്കും കയറും മുൻപ് അവിടെയുള്ള പ്ലാറ്റ്ഫോമുകളുടെയും ലൈനുകളുടെയും ലഭ്യത ലോക്കോ പൈലറ്റിനെ അറിയിക്കേണ്ടതുണ്ട്. ഒരു ട്രെയിൻ സ്റ്റേഷനിലേക്ക് വരുമ്പോൾ ആ ലൈനിലോ പ്ലാറ്റ്ഫോമിലോ മറ്റൊരു ട്രെയിൻ കിടപ്പുണ്ടെങ്കിൽ സ്വാഭാവികമായും മുന്നോട്ട് പോകാനുള്ള സിഗ്നൽ ലഭിക്കില്ല. അതോടെ ട്രെയിൻ സ്റ്റേഷനു പുറത്ത് ഔട്ടറിൽ പിടിച്ചിടേണ്ടിവരും. പാസഞ്ചർ ട്രെയിനുകൾക്ക് കേരളത്തിൽ തിരുവനന്തപുരം സെൻട്രലിലും പാലക്കാട് ജംക്‌ഷനിലും എറണാകുളത്തും ഷൊർണൂരിലും ഈ അവസ്ഥ സ്ഥിരമായി ഉണ്ടാകാറുണ്ട്. ഗുഡ്സ് ട്രെയിനുകളാണെങ്കിൽ ഓരോ സ്റ്റേഷനിലും പലപ്പോഴും പിടിച്ചിടാറുണ്ട്.
ഇങ്ങനെ ഒരു ട്രെയിൻ 15 മിനുട്ടിൽ കൂടുതൽ പിടിച്ചിടേണ്ടി വരും എന്ന അവസ്ഥയാണെങ്കിൽ ട്രെയിനിന് 600 മീറ്റർ പിന്നിലായി ചെറിയൊരു സ്ഫോടക വസ്തു വയ്ക്കണം എന്നാണ് നിയമം. ഒറ്റവരി പാതയാണെങ്കിൽ ട്രെയിനിന് മുന്നിലും 600 മീറ്റർ അകലത്തിൽ ഈ പടക്കം വയ്ക്കണം. ഒരെണ്ണം പോരാ, അവിടെനിന്ന് 600 മീറ്റർ ദൂരത്തിൽ മറ്റൊരു പടക്കവും വയ്ക്കണം. ലൈനിൽ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. പലപ്പോഴും ചെറിയ പ്രശ്നമാണെങ്കിൽ പോലും മുന്നിൽ പോകുന്ന ട്രെയിൻ അപകടത്തിൽ പെട്ടാൽ പിന്നിലുള്ള മറ്റു ട്രെയിനുകളെല്ലാം വഴിയിൽ നിർത്തിയിടേണ്ടിവരും. അപ്പോഴാണ് ഈ പടക്ക പ്രയോഗം
∙ ഗാർഡ്, റെയിൽവേയുടെ ‘ബോംബ് വിദഗ്ധൻ’
ആരാണ് റെയിൽവേയിൽ ബോംബ് പൊട്ടിക്കുന്നത്. മറ്റാരുമല്ല, ഗാർഡ് തന്നെ. എന്നാൽ ഈ ബോംബ് പൊട്ടിക്കൽ എളുപ്പമല്ല. 22 കോച്ചുള്ള ഒരു പാസഞ്ചർ ട്രെയിനിന്റെ ഗാർഡ് റൂം സിഗ്നലിൽനിന്ന് ഏതാണ്ട് 600 മീറ്റർ ദൂരെയായിരിക്കും. അതായത് ഒരു റേക്കിന്റെ നീളം. ആ റൂമിൽ നിന്ന് ഇറങ്ങി വീണ്ടും 600 മീറ്റർ പിന്നോട്ട് നടന്നു വേണം ഗാർഡ് സ്ഫോടക വസ്തു ട്രാക്കിൽ നിക്ഷേപിക്കേണ്ടത്. അടുത്ത പടക്കം അവിടെനിന്ന് വീണ്ടും 600 മീറ്റർ മാറി. അതായത് സിഗ്നലിൽ നിന്ന് ഏതാണ്ട് രണ്ടു കിലോമീറ്റർ അകലെ. ആൾപാർപ്പില്ലാത്ത ഏതെങ്കിലും കാട്ടിലാകും പലപ്പോഴും ട്രെയിനിന്റെ ഗാർഡ് റൂം ചെന്നു നിൽക്കുന്നത്. അവിടെനിന്ന് വീണ്ടും ഒന്നര കിലോമീറ്റർ പിന്നിലേക്ക് നടക്കുന്നതോടെ ഗാർഡ് പൂർണമായും ഒറ്റപ്പെടും. രാത്രികാലങ്ങളിൽ എന്ത് അപകടവും സംഭവിക്കാവുന്ന അവസ്ഥയുമാണ്. സിഗ്നൽ കിട്ടിയാൽ ഈ പടക്കങ്ങളെല്ലാം വാരിക്കെട്ടി തിരിച്ച് ഗാർഡ് റൂമിൽ എത്തുകയും വേണം.
∙ ഗാർഡ് വനിത ആയാലും ബോംബ് പൊട്ടിക്കണം!
ലോകത്തിൽ ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്നത് ഫുട്ബോൾ കളിക്കിടയിൽ ഓരോ ടീമിലെയും ഗോളിയാണെന്ന് കാവ്യാത്മകമായി പറയാറുണ്ട്. അതിലും ഭീകരമാണ് പലപ്പോഴും റെയിൽവേ ഗാർഡിന്റെ അവസ്ഥ. ഒരു കിലോമീറ്ററിനടുത്ത് നീളമുള്ള ഗുഡ്സ് ട്രെയിനിലെ ലോക്കോ പൈലറ്റിന് സഹപൈലറ്റ് കൂട്ടുണ്ടാവും. എന്നാൽ ഗാർഡിന്റെ അവസ്ഥയോ? വനിതാ ഗാർഡ് ആണെങ്കിലോ? അതും രാത്രിയിൽ? സിഗ്നൽ കാത്തുകിടക്കുന്ന ഗുഡ്സ് ട്രെയിനിലെ ഗാർഡ്, ഏകാന്തതയുടെ അപാര തീരത്തിലെന്നു പറഞ്ഞാൽ പോരാ, അപകട തീരത്തുകൂടിയാണ്. ഈ ഗാർഡ് ആണ് ഇരുളിൽ പടക്കവുമായി ഒറ്റയ്ക്ക് ട്രാക്കിലൂടെ നടക്കേണ്ടത്. ഡ്രൈവർക്ക് ഇത്രയും വിഷമമില്ല. അദ്ദേഹം സ്റ്റേഷനടുത്തേക്കാണ് നടക്കേണ്ടത്. മാത്രമല്ല, ഇരട്ടപ്പാതയിൽ ഇതിന്റെ ആവശ്യവുമില്ല. കാരണം ഇരട്ടപ്പാതയിൽ ഓരോ പാതയിലും ഓരോ വശത്തേക്ക് മാത്രമാണ് ട്രെയിൻ ഓടുക. എതിർ ദിശയിൽ ട്രെയിൻ വരുമെന്ന് ഭയക്കേണ്ടതില്ല. ഇത്തരം ദുരിതത്തിനാണ് പുതിയ തീരുമാനത്തോടെ അറുതിയാവുന്നത്.
∙ ബോംബാണ് പൊട്ടും, പക്ഷേ ആളെക്കൊല്ലില്ല
സ്ഫോടനത്തിന് റെയിൽവേ ഉപയോഗിക്കുന്നതും ബോംബ് തന്നെയാണ്. ചെറുതെന്നു മാത്രം. ഡിറ്റണേറ്റർ എന്നു വിളിച്ചാലും മതി. ട്രെയിനിൽ ഉപയോഗിക്കുന്ന ഡിറ്റണേറ്റർ അഥവാ സ്ഫോടക വസ്തു തീർത്തും നിരുപദ്രവകാരിയാണ്. ട്രെയിനിന്റെ ചക്രം തട്ടിയാൽ ചെറിയൊരു ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്ന ഒരു കൊച്ചുകുഴിബോംബ്. ഓരോ ട്രെയിനിലെയും ഗാർഡും ലോക്കോപൈലറ്റും 10 വീതം ഡിറ്റണേറ്റർ അടങ്ങുന്ന പെട്ടി കൈവശം വയ്ക്കണം. അതായത് ഓരോ ട്രെയിനിലും 20 വീതം. ഈ ഡിറ്റണേറ്ററുകളാണ് ആവശ്യാനുസരണം പൊട്ടിക്കുന്നത്.
∙ പൊട്ടിക്കാത്ത ബോംബ് എന്തു ചെയ്യും?
റെയിൽവേയുടെ ബോംബിന് പ്രശ്നങ്ങൾ പലതാണ്. പൊട്ടിച്ചാലും ഇല്ലെങ്കിലും ഈ പ്രശ്നങ്ങളുണ്ട്. ട്രെയിനുകളിൽ ഇവ സൂക്ഷിക്കുക എളുപ്പമല്ല. കാലാവധി കഴിഞ്ഞാൽ ബോംബ് എന്തു ചെയ്യും? ഉപയോഗിച്ചില്ലെങ്കിൽ ഏഴു വർഷമാണ് ഇവയുടെ കാലാവധി. അതു കഴിഞ്ഞാൽ നശിപ്പിക്കണം. അവിടെയും പ്രശ്നമുണ്ട്. ഇത്രയും സ്ഫോടകവസ്തു പൊട്ടിച്ചു തീർക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ കടലിൽ താഴ്ത്തി ‘മുക്കിക്കൊല്ലുന്നതാണ്’ രീതി. റെയിൽവേയിലെ ഉദ്യോഗസ്ഥ സംഘം പ്രത്യേക അനുമതി തേടിയ ശേഷം ഉൾക്കടലിൽ കൊണ്ടു പോയി ബോംബ് പൊട്ടിച്ചു കളയും. അതുവഴിയുള്ള ജല മലിനീകരണവും ഇനി അവസാനിക്കാൻ പോകുകയാണ്.
∙ ബോംബിന് പകരം മൊബൈൽ മതിയോ ?
എന്തു കൊണ്ടാണ് റെയിൽവേ ബോംബ് സ്ഫോടനം ഒഴിവാക്കുന്നത്? ജീവനക്കാരുടെ വിഷമങ്ങളോ ഡിറ്റണേറ്റർ നശിപ്പിക്കുന്നതിലെ പ്രശ്നങ്ങളോ ഒന്നുമല്ല, ഓപ്പറേഷനൽ തടസ്സങ്ങളാണ് ഡിറ്റണേറ്റർ ഉപേക്ഷിക്കുന്നതിനു പിന്നിലെന്നു പറയപ്പെടുന്നു. ഉത്തര റെയിൽവേയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. ബിഹാർ, ജാർഖണ്ഡ് മേഖലയിൽ കൽക്കരി നീക്കത്തിനും മറ്റു ഗുഡ്സ് ട്രാഫിക്കിനും ഈ ചെറുപടക്കം വലിയ പ്രശ്നമായി മാറുന്നുണ്ട്. ഓരോ തവണ പടക്കം വയ്ക്കാനും അത് നീക്കം ചെയ്യാനും മറ്റുമായി സമയം ഒരുപാട് നഷ്ടമാകും. പരമാവധി ചരക്കുകടത്തിന് ഇതെല്ലാം തടസ്സമായി മാറുന്നു. ഈ പടക്കം ലാഭത്തെ ബാധിക്കുമെന്നായപ്പോൾ, ഇതില്ലെങ്കിലും ഇക്കാലത്ത് ഒരു പ്രശ്നവും സംഭവിക്കില്ലെന്ന് വ്യക്തമായപ്പോൾ റെയിൽവേ തീരുമാനിച്ചു, ഇനി കുഴിബോംബ് ഒഴിവാക്കാം.
ബോംബിന് പകരം മൊബൈൽ ഫോണ്‍ വഴി ആശയ വിനിമയം നടത്താനാണ് ആലോചന. കൂട്ടിയിടി ഒഴിവാക്കുന്ന ആന്റി കൊളിഷൻ ഡിവൈസുകൾ, ട്രെയിന്‍ പ്രൊട്ടക‌്ഷൻ വാണിങ് സിസ്റ്റം, ഷോർട്ട് സർക്യൂട്ടിങ് ക്ലിപ്സ്, ഫോഗ് സിഗ്നൽ വാണിങ് ഡിവൈസ് ആൻഡ് ഓക്സിലറി വാണിങ് സിസ്റ്റം എന്നിവയാണ് ബോംബിനു പകരം റെയിൽവേ ആലോചിക്കുന്നത്. ബോംബ് ഒഴിവാക്കിയതു പോലെ അടുത്തതായി അപായ ചങ്ങലയും റെയിൽവേ ഒഴിവാക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ചങ്ങല വലിച്ചതിന്റെ പേരിൽ പലർക്കും പിഴയായി പണവും നഷ്ടപ്പെടുന്നുണ്ടല്ലോ. എന്നാൽ പ്രായോഗികമായി അതത്ര എളുപ്പമല്ല. അപായ ചങ്ങല റെയിൽവേ ആക്ട് പ്രകാരമുള്ളതായതിനാൽ അത് അത്രയെളുപ്പം മാറ്റാനാകില്ല. മാത്രവുമല്ല, ലേഡീസ് കോച്ചിലും ആർഎംഎസ് കോച്ചിലും ചങ്ങല ഒരിക്കലും ഒഴിവാക്കാനും വകുപ്പില്ല. അതേസമയം, ഒട്ടേറെ പേർ ഇപ്പോഴും അനാവശ്യമായി അപായ ചങ്ങല വലിക്കുന്നത് റെയിൽവേയ്ക്ക് സ്ഥിരം തലവേദനയാകുന്നുണ്ട്.
English Summary: Indian Railway Likely to Stop the Age-old Use of Detonators | Explainer