പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കും; സ്ഥാനമാനങ്ങളുടെ പേരില്‍ സിപിഐ വിടില്ല: ബിജിമോള്‍
തൊടുപുഴ∙ സിപിഐയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇ.എസ്. ബിജിമോള്‍. സ്ഥാനമാനങ്ങളുടെ പേരില്‍ പാര്‍ട്ടി മാറുന്നവരില്‍ തന്നെപ്പെടുത്തേണ്ട. ഭയരഹിതമായി പ്രവര്‍ത്തിക്കുന്നതിന് എന്നും സിപിഐക്കൊപ്പമെന്നും ബിജിമോള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സിപിഐ സംസ്ഥാന സമ്മേളനത്തിനുശേഷം

തൊടുപുഴ∙ സിപിഐയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇ.എസ്. ബിജിമോള്‍. സ്ഥാനമാനങ്ങളുടെ പേരില്‍ പാര്‍ട്ടി മാറുന്നവരില്‍ തന്നെപ്പെടുത്തേണ്ട. ഭയരഹിതമായി പ്രവര്‍ത്തിക്കുന്നതിന് എന്നും സിപിഐക്കൊപ്പമെന്നും ബിജിമോള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സിപിഐ സംസ്ഥാന സമ്മേളനത്തിനുശേഷം ബിജിമോൾ പാർട്ടി വിട്ടുപോകുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചാരണം നടന്നിരുന്നു. ഇത്തരം പോസ്റ്റുകൾ അസഹനീയമാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് ബിജിമോൾ തന്റെ നിലപാട് സമൂഹമാധ്യമത്തിൽ കുറിച്ചത്.
സംസ്ഥാന കൗൺസിലേക്കുള്ള പട്ടികയിൽ ഉൾപ്പെടുത്താത്തതിനു പിന്നാലെ പാർട്ടിയിൽ പുരുഷാധിപത്യമാണ് ഉള്ളതെന്നു ബിജിമോൾ തുറന്നടിച്ചിരുന്നു. ഇതു പാർട്ടിക്കുള്ളിൽ വൻ വിവാദമാണ് സൃഷ്ടിച്ചത്. സിപിഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ബിജിമോൾക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണു ബിജിമോൾ സിപിഐ വിടുന്നുവെന്ന അഭ്യൂഹങ്ങൾ പടർന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
22–ാം വയസിൽ സിപിഐ മെമ്പർഷിപ്പ് എടുത്താണ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്കു ഞാൻ വരുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതോടെയാണു സാധാരണക്കാരായ സഖാക്കളുടെ അളവറ്റ സ്നേഹവും കരുതലും ഞാൻ അനുഭവിച്ചറിഞ്ഞത്. അവർ നൽകിയ ആത്മവിശ്വാസവും പിന്തുണയുമാണ് എനിക്ക് ജനപ്രതിനിധിയെന്ന നിലയിൽ പ്രവർത്തിക്കുവാനും ജനകീയ പ്രശ്നങ്ങളിൽ പ്രതികരിക്കാനും കരുത്ത് നൽകിയത്. ഇത്രയും ഇപ്പോൾ പറഞ്ഞതിന് കാരണമിതാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ മറ്റു പാർട്ടിയിലേക്ക് പോയി എന്ന തരത്തിൽ വ്യാജ പ്രചരണം ചിലർ നടത്തുന്നതായി സിപിഐയുടെ സഖാക്കൾ എന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ യാതൊരു വിധ വസ്തുതയുമില്ല.
സഖാക്കളെ, രാഷ്ട്രീയ സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രിയ പാർട്ടികളിലേക്കു ചേക്കേറുന്നവർ ഉണ്ടാകാം. അവരുടെ കൂട്ടത്തിൽ എന്റെ പേര് ഉൾപ്പെടുത്തേണ്ടതില്ല. എന്നും അടിയുറച്ച ഒരു കമ്യുണിസ്റ്റുകാരിയായിരിക്കും ഞാൻ. അതിലുപരി രാഷ്ട്രീയപ്രവർത്തകയായിരിക്കുന്നിടത്തോളം കാലം ഞാൻ സിപിഐയുടെ പ്രവർത്തകയായിരിക്കും. അഭിപ്രായങ്ങൾ തുറന്നു പറയണമെന്നും ഏതു പ്രതിസന്ധിയുണ്ടായാലും നിങ്ങളുടെ നാവാകണമെന്നുമാണു സഖാക്കളെ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടത്. അതിന് പകരമായി കൂടെ നിൽക്കുമെന്നും കൂടെ കാണുമെന്നും ഉറപ്പു നൽകിയ, ഒന്നും ആഗ്രഹിക്കാത്ത, ഒന്നും പ്രതീക്ഷിക്കാത്ത ഒരായിരം സഖാക്കളുണ്ട്. അവർ നൽകിയ പിന്തുണയാണ് എന്റെ ശക്തി. ശരിയെന്ന് ഉത്തമ ബോധ്യമുള്ളത് ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവർത്തിക്കുന്നതിനും എന്നും സിപിഐക്ക് ഒപ്പം.
English Summary: ES Bijimol reaction over speculation on join another party