ന്യൂഡൽഹി∙ തന്റെ പിൻഗാമിയായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ (ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്) നിയമിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് ശുപാർശ ചെയ്തു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ശുപാർശ കൈമാറിയത്. 74 ദിവസത്തെ കാലാവധിക്കുശേഷം യു.യു.ലളിത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ തന്റെ പിൻഗാമിയായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ (ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്) നിയമിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് ശുപാർശ ചെയ്തു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ശുപാർശ കൈമാറിയത്. 74 ദിവസത്തെ കാലാവധിക്കുശേഷം യു.യു.ലളിത് നവംബർ എട്ടിന് വിരമിക്കും. ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ചന്ദ്രചൂഡ് നവംബർ ഒൻപതിനു ചുമതലയേൽക്കും. 2024 നവംബർ 10 വരെ രണ്ടുവർഷമാണ് അദ്ദേഹത്തിന്റെ കാലാവധി.

2016 മേയ് 13ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ഡി.വൈ.ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസും ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്നു. ബോംബെ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ ഇന്ത്യയുടെ അഡിഷനൽ സോളിസിറ്റർ ജനറലായും സേവനമനുഷ്ഠിച്ചു. നിലവിൽ നാഷനൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ്.

ADVERTISEMENT

English Summary: Chief Justice of India UU Lalit nominates Justice DY Chandrachud as his successor